Activate your premium subscription today
വാഷിങ്ടൻ ∙ യുഎസിന്റെ 51–ാമത്തെ സംസ്ഥാനമായി കാനഡയെ കൂട്ടിച്ചേർക്കുമെന്നു പറഞ്ഞതു ഗൗരവമായിത്തന്നെയാണെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഓരോ വർഷവും 20,000 കോടി ഡോളറാണു കാനഡയ്ക്ക് കൊടുക്കുന്നത്. ഈ നഷ്ടം തുടരാൻ താൻ അനുവദിക്കില്ലെന്ന് ട്രംപ് ടിവി അഭിമുഖത്തിൽ വ്യക്തമാക്കി. കാനഡയിൽനിന്നുള്ള ഇന്ധന ഇറക്കുമതിയാണ്
സഹയാത്രികയായ യുവതിയുടെ മുടിയില് പിടിച്ച് ഉപദ്രവിക്കാന് ശ്രമിച്ച യാത്രികനെ പ്രതിരോധിച്ച് ഫൈറ്റ് അറ്റൻഡന്റ്. കലിഫോർണിയയിലെ ഓക്ലാൻഡിൽ നിന്ന് പോർട്ട്ലാൻഡിലേക്ക് പറന്ന അലാസ്ക എയർലൈൻസ് 2221 എന്ന വിമാനത്തിലാണ് സംഭവം.
ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ 2025 ലെ ട്രസ്റ്റീ ബോർഡ് ചെയർമാനായി ലിജോ ജോണിനെ തിരഞ്ഞെടുത്തു.
ചാറ്റ് ജിപിടിയുടെ ഓപ്പൺഎഐ വാങ്ങാൻ ടെക് കോടീശ്വരൻ ഇലോൺ മസ്ക് വാഗ്ദാനം ചെയ്തത് 100 ബില്യൻ യുഎസ് ഡോളർ. മുഴുവൻ ആസ്തിയും സ്വന്തമാക്കാൻ ഓപ്പൺ എഐ ബോർഡിന് മുൻപാകെ ബിഡ് സമർപ്പിച്ചതായി ഇലോൺ മസ്ക്കിന്റെ അറ്റോർണി മാർക് ടോബറോഫ് വ്യക്തമാക്കി. മസ്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് ബിഡ് സമർപ്പിച്ചത്.
മുൻ ഇല്ലിനോയ് ഗവർണർ റോഡ് ബ്ലാഗോജെവിച്ചിന്റെ ജയിൽ ശിക്ഷ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പൂർണ്ണമായി ഇളവ് ചെയ്തതു.
പ്ലാനോയിലെ ബർലിങ്ങ്ടൻ സ്റ്റോറിൽ നടന്ന മോഷണത്തിൽ മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയാഴ്ച യുഎസ് സന്ദർശിക്കും.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് റജിസ്ട്രേഷൻ ക്ലിഫ്ടൺ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ആരംഭിച്ചു.
അമേരിക്കൻ മലയാളിയായ എ.സി.ജോർജിനെ ജന്മനാടായ മുവാറ്റുപുഴ, പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ജൂബിലി ആഘോഷച്ചടങ്ങിനിടെ പ്രശംസ ഫലകവും പൊന്നാടയും നൽകി ആദരിച്ചു.
വെസ്റ്റ് ടെക്സസിലെ ഗൈൻസ് കൗണ്ടിയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 10 പേർക്ക് അഞ്ചാംപനി റിപ്പോർട്ട് ചെയ്തു. ഇതിൽ എട്ട് പേർ സ്കൂൾ കുട്ടികളിലാണ്. പനിയുടെ വ്യാപനം വർധിക്കുമെന്ന ആശങ്ക. ഇതുവരെ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ടെക്സസ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് അലേട്ട് പറഞ്ഞു.
ന്യൂ യോർക്ക്∙ ഫൊക്കാനാ വിമെൻസ് ഫോറത്തിന്റെ നേതൃത്വത്തില് 2025 ഫെബ്രുവരി 8 ശനിയാഴ്ച രാത്രി 8 .00 (EST ) മണിക്ക് "അൺലോക്ക് യുവർ കരൃർ പ്രൊട്ടക്ഷൻ " എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ നടക്കും . ആദ്യമായി ജോലിക്ക് ശ്രമിക്കുന്ന വനിതകളും, ചെറിയ ബ്രേക്കിന് ശേഷം തിരിച്ചു ജോലിക്ക് വേണ്ടി ശ്രമിക്കുന്നവരും ,
1991-ൽ അലബാമയിൽ ഉറങ്ങിക്കിടന്നിരുന്ന പോളിൻ ബ്രൗൺ (41) എന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ അലബാമയിൽ വ്യാഴാഴ്ച വൈകുന്നേരം നടപ്പാക്കി.
ആലിസ്, സൗത്ത് ടെക്സാസ്∙ സൗത്ത് ടെക്സസിലെ ആലിസ് ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്ട് അധികാരികൾ യു എസ് ബോർഡർ പെട്രോൾ ഏജന്റുമാർ സ്കൂൾ ബസുകളിൽ പരിശോധന നടത്താമെന്നു അറിയിച്ചു രക്ഷ കർത്താക്കൾക്കു സന്ദേശം നൽകി. പാഠ്യേതര പരിപാടികൾക്ക് സ്കൂൾ കുട്ടികളെയും വഹിച്ചു ബസുകൾ പോകുമ്പോൾ ബോർഡർ പെട്രോൾ ഏജന്റുമാർ ബസിനുള്ളിൽ
ഇരട്ട കൊലപാതകത്തിൽ പ്രതിയായ സ്കോട്ട് സി. മിച്ചനെ കുറിച്ച് 'ജാഗ്രത' മുന്നറിയിപ്പ് നൽകി ഡോർചെസ്റ്റർ കൗണ്ടി ഷെരീഫ് ഓഫിസ്.
ടെനിസി- കെന്റക്കി അതിർത്തിയിലെ ആർമി ബേസിൽ വിന്യസിച്ചിരുന്ന മെസ്ക്വിറ്റ് യുഎസ് ആർമി ഉദ്യോഗസ്ഥയുടെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഓഫിസറുടെ ഭർത്താവിനെയും സുഹൃത്തിനെയുമാണ് ടെനിസി പൊലീസ് അറസ്റ്റ് ചെയ്തത്.
ഫിലഡൽഫിയയിലെ സാമൂഹ്യ സാംസ്കാരിക സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ (മാപ്പ്) 2025 - ലെ പ്രവർത്തന ഉദ്ഘാടനം ഫെബ്രുവരി 1-ന് വൈകിട്ട് ആറ് മണിക്ക് മാപ്പ് കമ്മ്യൂണിറ്റി ഹാളിൽ, പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പെൻസിൽവേനിയ സ്റ്റേറ്റിലെ ഫിലഡൽഫിയ പ്രിസൺ എച്ച് ആർ സൂപ്പർ വൈസർ ഐവി മാത്യൂസ് നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
ന്യൂ ഹാംഷറിൽ 66 വയസ്സുള്ള രോഗിക്ക് പന്നിയുടെ വൃക്ക മാറ്റിവച്ച് മാസച്യുസിറ്റ്സ് ജനറൽ ആശുപത്രി
ഒക്ലഹോമയിൽ നോർത്ത്വെസ്റ്റ് 24-നും എൻ ലിൻ അവന്യൂവിനും സമീപം വീടിന് തീപിടിച്ചു. സംഭവത്തിൽ രണ്ട് പേർ മരിച്ചു, മറ്റ് രണ്ട് പേർ പൊള്ളലേറ്റ് ആശുപത്രിയിൽ. വെള്ളിയാഴ്ച പുലർച്ചെ 4:14 ഓടെയാണ് തീപിടിത്തമുണ്ടായത്.
യുഎസിൽ ലിസ്റ്റീരിയ മലിനീകരണ ആശങ്കയെത്തുടർന്ന് രാജ്യവ്യാപകമായി വിറ്റഴിച്ച ദശലക്ഷക്കണക്കിന് ഡോനട്ടുകളും ബേക്ക് ചെയ്ത സാധനങ്ങളും തിരിച്ചുവിളിച്ചു.
ബ്രസീലിൽ തെരുവിലേക്ക് യാത്രാവിമാനം തകര്ന്നുവീണ് രണ്ട് മരണം. വെള്ളിയാഴ്ച രാവിലെ സാവോ പോളോയിലെ തെരുവിലേക്കാണ് ചെറിയ യാത്രാ വിമാനം ഇടിച്ചിറങ്ങിയത്
ശനിയാഴ്ച ഒരു മണിക്കൂറിനുള്ളിൽ ഡാലസ്-ഫോർട്ട്വർത്തിൽ ഉയർന്ന താപനില. നാഷനൽ വെതർ സർവീസ് പ്രകാരം ദൈനംദിന റെക്കോർഡ് താപനിലയാണ്.
ഹൂസ്റ്റൺ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നീക്കം വിവാദമാകുന്നു. റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ്ന് സഹായം നൽകുന്നതിന് പകരമായി, ഇലക്ട്രോണിക്സിൽ ഉപയോഗിക്കുന്ന പ്രധാന ഘടകങ്ങളായ 'അപൂർവ ലോഹങ്ങ'ളുടെ വിതരണം കീവ് ഉറപ്പുനൽകുന്ന കരാർ യുക്രെയ്നുമായി ചർച്ച ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം
എഡ്മിന്റൻ ∙എഡ്മിന്റണിൽ ഇദംപ്രഥമമായി മലയാളി കുട്ടികളുടെ തിയേറ്റർ അവതരിപ്പിക്കുന്ന നാടകം, 'ദി കേസ് ഓഫ് ദി മിസ്സിംഗ് മൂൺ' ഫെബ്രുവരി 9 ന് നടക്കും. എഡ്മിന്റൻ വൈറ്റ് അവന്യൂവിലുള്ള വർക്ക്ഷോപ് വെസ്റ്റ് പ്ളേറൈറ്റ്സ് തിയേറ്ററിൽ വെച്ച് ഉച്ചക്ക് രണ്ടിനും, വൈകീട്ടും അഞ്ചിനും രണ്ടു ഷോകൾ നടത്തുന്നു. എഡ്മിന്റണിൽ
ന്യൂയോർക്ക്∙ ഇന്ത്യൻ വംശജനായ നിർമാണ എക്സിക്യൂട്ടീവിനെ 25 വർഷം തടവിന് ശിക്ഷിച്ച് കോടതി. മദ്യവും കൊക്കെയ്നും ഉപയോഗിച്ച ശേഷം മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ചതിനെ തുടർന്നുള്ള അപകടത്തിൽ കൗമാരക്കാരായ രണ്ട് ടെന്നീസ് താരങ്ങൾ മരിച്ച സംഭവത്തിലാണ് കോടതി വിധി. അമൻദീപ് സിങ്ങിനെയാണ് ലോങ് ഐലൻഡിലെ
ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജിന്റെ മുൻ സ്റ്റാഫ് തരാൽ പട്ടേലിനെതിരായ കേസിൽ നിന്ന് മറ്റൊരു ജഡ്ജി പിന്മാറി.
വിശദീകരണമില്ലാതെ നിരവധി തവണ വീസ നിഷേധിച്ചതിൽ ഇന്ത്യൻ അമേരിക്കൻ രാഷ്ട്രീയക്കാരിയായ ക്ഷമ സാവന്ത് സിയാറ്റിലിലെ ഇന്ത്യൻ കോൺസുലേറ്റിന് പുറത്ത് പ്രതിഷേധം നടത്തി.
ഫിലഡൽഫിയ ∙ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള ഓരോ സംഘങ്ങൾ ജനുവരി 26 -ന് ഫിലഡൽഫിയ മാർത്തോമ്മാ, അസെൻഷൻ മാർത്തോമ്മാ എന്നീ ഇടവകകൾ സന്ദർശിച്ചു.
മുൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതികൾ "ഉടനടി പിൻവലിക്കുകയാണെന്ന്" പ്രസിഡന്റ് ട്രംപ്. മുൻ കമാൻഡർ-ഇൻ-ചീഫിന്റെ ദൈനംദിന ഇന്റലിജൻസ് ബ്രീഫിങ്ങുകൾ നിർത്തുമെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു.
ഒക്ലഹോമ കൗണ്ടി ജയിലിൽ തടവുകാരൻ അമിത അളവിൽ ലഹരിമരുന്ന് കഴിച്ച് മരിച്ചകേസിൽ ജയിലിൽ കസ്റ്റഡിയിലുള്ള രണ്ട് പേർക്കെതിരെ ഒക്ലഹോമ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി കൊലപാതകക്കുറ്റം ചുമത്തി.
ഐപിസി ഷാലോം സഭാംഗമായ ഏലിയാമ്മ ഡാനിയേൽ (83) അന്തരിച്ചു. ചെങ്ങന്നൂർ പണിക്കശ്ശേരിൽ എബനേസർ വീട്ടിൽ പാസ്റ്റർ മാത്യു ഫിലിപ്പിന്റെ ഭാര്യയാണ്.
ഫ്ലോറിഡ ∙ഫൊക്കാന ഫ്ലോറിഡ റീജന്റെ പ്രവർത്തന ഉദ്ഘാടനം വർണാഭമായി. ഏറ്റവും മികച്ച വേദി ഒരുക്കാൻ റീജനൽ വൈസ് പ്രസിഡന്റ് ലിൻഡോ ജോളിക്കും സഹപ്രവർത്തകർക്കും കഴിഞ്ഞു. ഫൊക്കാനയുടെ എല്ലാ റീജനൽ ഉദ്ഘാടനങ്ങളും ഒരു മിനി കൺവൻഷൻ ആയി തന്നെയാണ് നടത്തുന്നത്. ഒർലാണ്ടോയിലെ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി അരങ്ങേറിയത്.
വാഷിങ്ടൻ ∙ വിദ്യാഭ്യാസ രംഗത്തും മാറ്റങ്ങൾ പ്രസിഡന്റ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഓർഡറുകളിലൂടെ നടപ്പിലാവുന്നതിന്റെ സൂചനകളാണ് കാണുന്നത്. ഇന്ന് ട്രംപ് ഒപ്പു വച്ച 'കീപ്പിങ് മെൻ ഔട്ട് ഓഫ് വിമെൻസ് സ്പോർട്സ്' പെൺകുട്ടികളുടെയും സ്ത്രീകളുടെയും കായിക മത്സരങ്ങളിൽ ട്രാൻസ് ജെൻഡർ പങ്കാളിത്തം ഒഴിവാക്കും. ജസ്റ്റിസ്
കുണ്ടറമുളവന പയ്യത്തുവിളയിൽ പരേതരായ പി. എം. മാത്യുവിന്റെയും അന്നക്കുട്ടി മാത്യുവിന്റെയും മകനായ ശാമുവേൽ മത്തായി (കുഞ്ഞുമോൻ, 73) ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ ∙ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൻറെ സൗത്ത്വെസ്റ്റ് റീജൻ ഇടവക മിഷൻ, സേവികാ സംഘം, സീനിയർ സിറ്റിസൺ ഫെല്ലോഷിപ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ 12-ാമത് സൗത്വെസ്റ്റ് റീജനൽ കോൺഫറൻസ് മാർച്ച് 21, 22 (വെള്ളി, ശനി) തീയതികളിൽ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ച്
യുഎസിൽ യാത്രക്കാരുമായി പറന്നുയർന്ന വിമാനം കാണാനില്ലെന്ന് റിപ്പോർട്ട്. അലാസ്കയിൽ പൈലറ്റ് ഉൾപ്പെടെ 10 പേരുമായി പറന്ന സെസ്ന 208B ഗ്രാൻഡ് കാരവൻ എന്ന വിമാനമാണ് കാണാതായത്.
മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ സൗത്ത്വെസ്റ്റ് റീജൻ ഇടവക മിഷൻ, സേവികാ സംഘം, സീനിയർ സിറ്റിസൺ ഫെല്ലോഷിപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 12-ാമത് സൗത്ത്വെസ്റ്റ് റീജനൽ കോൺഫറൻസ് മാർച്ച് 21, 22 തീയതികളിൽ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ നടക്കും.
കഴിഞ്ഞയാഴ്ച വാഷിങ്ടണിലെ റീഗൻ വിമാനത്താവളത്തിന് സമീപം അമേരിക്കൻ എയർലൈൻസ് റീജനൽ ജെറ്റുമായി കൂട്ടിയിടിച്ച യുഎസ് ആർമി ഹെലികോപ്റ്ററിൽ പ്രധാന സുരക്ഷാ സംവിധാനം ഓഫാക്കിയിരുന്നതായി സെനറ്റർ റ്റെഡ് ക്രൂസ്.
വാഷിങ്ടൺ ഡി സി ∙ ആദ്യ ട്രംപ് ഭരണകൂടത്തിൽ സേവനമനുഷ്ഠിച്ച പ്രോജക്റ്റ് 2025 ന്റെ ശിൽപിയായ മിസ്റ്റർ വോട്ട്, പ്രസിഡന്റ് ട്രംപിന്റെ പദ്ധതികളുടെ കേന്ദ്രബിന്ദുവായിരിക്കും.
പനാമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള ഭീഷണികൾക്ക് ഒടുവിൽ പനാമ വഴങ്ങി.
എഫ്ബിഐയെ നയിക്കാനുള്ള ഇന്ത്യൻ അമേരിക്കൻ വംശജൻ കാഷ് പട്ടേലിന്റെ നാമനിർദ്ദേശത്തിലുള്ള വോട്ടെടുപ്പ് സെനറ്റ് നീട്ടിവച്ചു.
ഡാളസ് ∙ കുമ്പനാട് മേട്ടിൽ കുടുംബാംഗമായ പാസ്റ്റർ ജേക്കബ് എം മാത്യു (81)നിര്യാതനായി. അന്നമ്മ മാത്യുവാണ് ഭാര്യ. സ്റ്റാൻലി മാത്യു, ബർണി മാത്യു, സ്റ്റെഫിനി വർഗീസ് എന്നിവർ മക്കളും ബിൻസി, ജെയ്മി, ഫിലിപ്പ് എന്നിവർ മരുമക്കളുമാണ്. ഗബ്രിയേല മാത്യു, സോഫിയ വർഗീസ്, ലൂക്കാസ് മാത്യു, മായാ വർഗീസ്, സാക്കറി വർഗീസ്
മാലിബു∙ ഗ്ലൂട്ട് പേശികളെ വികസിപ്പിക്കുന്നതിനുള്ള വ്യായാമം ജീവിതം മാറ്റിമറിച്ച പരുക്ക് ഏൽപ്പിച്ചതായി കലിഫോർണിയൻ ഫിറ്റ്നസ് പരിശീലക ക്രിസ്റ്റീന ഷ്മിഡ്റ്റ് വെളിപ്പെടുത്തി. ബാർബെൽ ഹിപ്പ് ത്രസ്റ്റ് എന്ന വ്യായാമമാണ് 24കാരിയായ ഷ്മിഡ്റ്റിന് പരുക്കേൽപ്പിച്ചത്. ഗ്ലൂട്ട് പേശികളെ വികസിപ്പിക്കുന്നതിനും
ദൈവത്തെ നമ്മുടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ന്യൂയോര്ക്ക് ∙ അമേരിക്കയില് പ്രവര്ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്ത്ത് അമേരിക്കയുടെ രജതജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി നടന്ന കേരള കോണ്ക്ലേവ് ശ്രദ്ധേയമായി. അങ്കമാലി അഡ്ലക്സ് ഇന്റര്നാഷണല് കണ്വെന്ഷന് സെന്ററില് 'കെഎച്ച്എന്എ ഫോര് കേരള' എന്ന പേരില് നടന്ന പരിപാടിയില് ആര്ഷദര്ശനം സാഹിത്യരംഗത്ത് നടത്തിയ സമഗ്ര സംഭാവനകള്ക്കുള്ള നാലാമത് ആര്ഷദര്ശന പുരസ്കാരം നിരൂപണരംഗത്തെ ഡോ. എം. ലീലാവതിക്ക് സമര്പ്പിച്ചു.
യുഎസ് അറ്റോർണി ജനറലായി പാം (പാമല) ബാൻഡിയെ തിരഞ്ഞെടുത്തെന്നുള്ളത് കഴിഞ്ഞ ദിവസം അമേരിക്കയിൽ നിന്നു വന്ന ഏറ്റവും പ്രധാനപ്പെട്ട വാർത്തകളിലൊന്നാണ്. ഇന്നലെയാണു പാമിന്റെ നിയമനത്തിന് സെനറ്റിലും അംഗീകാരം ലഭിച്ചത്. 46ന് എതിരെ 54 വോട്ടുകൾക്കാണു പാം വിജയിച്ചത്. ട്രംപിന്റെ അടുത്ത സുഹൃത്തും വിശ്വസ്തയുമാണു പാം.
ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തുന്നത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. ട്രംപിനും മുൻ ഭരണകൂട ഉദ്യോഗസ്ഥർക്കുമെതിരെ തുടരുന്ന ഭീഷണികൾക്കിടയിലും, ഇറാനുമായി നയതന്ത്ര ചർച്ചകൾ തുടരാൻ ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ട് അടിയന്തര ചർച്ചകൾക്കും ആഹ്വാനം ചെയ്തു.
ന്യു യോര്ക്ക്∙ പുല്ലാട് പുത്തന്പുരക്കല് പരേതനായ അലക്സാണ്ടര് വര്ഗീസിന്റെ ഭാര്യ അന്നാമ്മ അലക്സാണ്ടര്, 89, ന്യു യോര്ക്കില് അന്തരിച്ചു. പരേത കുമ്പനാട് പൊന്മേലിൽ കുടുംബാംഗമാണ്.മക്കള്: വര്ഗീസ് അലക്സ് & ലിഷ അലക്സ്; സൂസന് ജേക്കബ് & ബിജി ജേക്കബ് (വലിയത്ത് അയിരൂര്കുഴി).കൊച്ചുമക്കൾ: സ്റ്റെഫനി &
കാനഡയിലെ എഡ്മിന്റിൽ മലയാളി കോൺഗ്രസ് നേതാവ് ടി.സി. സെബാസ്റ്റ്യൻ (മണി -74) അന്തരിച്ചു.
2011ൽ ആർലിങ്ങ്ടൻ ബാപ്റ്റിസ്റ്റ് പള്ളിയിലെ 28 വയസ്സുള്ള പാസ്റ്റർ റവ. ക്ലിന്റ് ഡോബ്സണെ കൊലപ്പെടുത്തിയ കേസിലെ പ്രതി സ്റ്റീവൻ ലോവെയ്ൻ നെൽസണെ ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയനാക്കി.
ഡോ. സജി മത്തായിയുടെ നേതൃത്വത്തിൽ ആരംഭിച്ച ചാരിറ്റബിൾ ഓർഗനൈസേഷനായ റിലീഫ് കോർണർ നടത്തുന്ന ഓൺലൈൻ വെബിനാറിൽ കൗൺസിലിങ്ങിന്റെ പ്രാധാന്യത്തെയും ആവശ്യകതയെയും സംബന്ധിച്ച് ഡോ. സോളിമോൾ കുരുവിള ക്ലാസ് നയിച്ചു. .
Results 1-50 of 10001