Activate your premium subscription today
കോഴിക്കോട്∙ ആളുകളെ കൊല്ലാൻ വേണ്ടിയാണോ ഈ നഗരത്തിലെ സ്ലാബിടാത്ത ഓടകളെന്നു സംശയം ഉയർത്തുന്നു, ഓടകളിൽ ആവർത്തിക്കുന്ന മരണം.ഇന്നലെ വേങ്ങേരി കാർഷിക മൊത്ത വിപണന കേന്ദ്രം മാർക്കറ്റിനു മുന്നിൽ ഓടയിൽ വീണു തടമ്പാട്ടുതാഴം കല്ലുട്ടിവയൽ സ്വദേശി ഷംസീർ(42) മരിച്ചതാണ് ഒടുവിലത്തെ സംഭവം.രാത്രിയിലെ കനത്ത മഴയിൽ ഓടയിൽ
കോഴിക്കോട്∙ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിൽ തീപ്പിടിത്തമുണ്ടായി ഇന്ന് ഒരു മാസം തികയുന്നു. അപ്രതീക്ഷിതമായി വീണ ആ ഇടിത്തീയുടെ ദുരിതത്തിൽ നിന്ന് ഇന്നും മോചനമില്ലാതെ വ്യാപാരി സമൂഹം. ഒരു മാസം പിന്നിട്ടിട്ടും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. കച്ചവടം പകുതിയായി കുറഞ്ഞു. വിവിധ വകുപ്പുകൾ അന്വേഷിച്ച്
കടലുണ്ടി∙ കാറ്റിനൊപ്പം ആർത്തലച്ചെത്തിയ തിരമാലകൾ ഭിത്തി കവിഞ്ഞ് ജനവാസമേഖലയിൽ എത്തിയതോടെ കടലുണ്ടി തീരത്ത് ജനം ഭീതിയിലായി. രൂക്ഷമായ കടലാക്രമണത്തിനൊപ്പം പെരുമഴയും കൂടിയായതോടെ തീരവാസികൾ വലഞ്ഞു.ബൈത്താനി, കപ്പലങ്ങാടി, വാക്കടവ് മേഖലയിലാണ് കടലേറ്റം രൂക്ഷം. കഴിഞ്ഞ ദിവസത്തേതിനേക്കാൾ പ്രക്ഷുബ്ധമായിരുന്നു
നാദാപുരം∙ തിങ്കളാഴ്ച ആഞ്ഞു വീശിയ കാറ്റിൽ കടപുഴകിയ മരങ്ങൾ മുറിച്ചു മാറ്റിയും വഴിയിലെ തടസ്സങ്ങൾ നീക്കിയും വിശ്രമമില്ലാതെ സന്നദ്ധ പ്രവർത്തകർ. ഇരുപതിലേറെ വീടുകൾക്കും ഒട്ടേറെ വിളകൾക്കും നഷ്ടമുണ്ടായ ചെറുമോത്ത് ഇടക്കിടെ പെയ്ത മഴയ്ക്കിടയിലും ജനകീയ ദുരന്ത നിവാരണ സേനാംഗങ്ങളാണു മരങ്ങൾ മുറിച്ചു മാറ്റിയത്. വളയം
ഉള്ളിയേരി ∙ മുണ്ടോത്ത് കുറ്റിയിൽ കുന്നിൽ മണ്ണിടിച്ചിലിനെ തുടർന്നു സമീപത്തെ വീടുകളും സ്വകാര്യ സ്ഥാപനവും അപകട ഭീഷണിയിൽ. മുണ്ടോത്ത് താസ് ഡിസ്പ്ലേയ്സ് കമ്പനിയുടെ കെട്ടിടത്തിനും തൊട്ടടുത്തുള്ള വീടിനും കേടുപാടുണ്ടായി. സമീപത്തെ കുന്ന് ഇടിഞ്ഞ് കുറ്റൻ ചെങ്കല്ലുകൾ കെട്ടിടത്തിനു മുകളിൽ പതിക്കുകയായിരുന്നു.
പ്ലസ് വൺക്ലാസുകൾ ഇന്നു മുതൽ കോഴിക്കോട്∙ പ്ലസ് വൺ ക്ലാസുകൾ ഇന്നു തുടങ്ങും. ജില്ലയിൽ പ്രവേശന നടപടികൾ പൂർത്തിയാക്കിയ മുപ്പത്തിയൊന്നായിരത്തോളം വിദ്യാർഥികൾ ഇന്ന് സ്കൂളുകളിൽ എത്തും.3 അലോട്മെന്റുകളിലായി പ്രവേശന നടപടികൾ പൂർത്തിയാക്കിയവരാണ് ഇന്ന് സ്കൂളുകളിലെത്തുന്നത്. ആദ്യഘട്ടത്തിൽ പിഴവുകൾ മൂലം പ്രവേശനം
വടകര∙ ദേശീയപാതയിൽ പഴങ്കാവ് റോഡിനു സമീപം വീടിനും കിണറിനും ദോഷമായിത്തീർന്ന സോയിൽ നെയ്ലിങ് കെ.കെ.രമ എംഎൽഎയും കോൺഗ്രസ്–ആർഎംപി നേതാക്കളും ചേർന്ന് തടഞ്ഞു. മേച്ചേരി ആസ്യയുടെ വീടിനോട് ചേർന്ന് നടത്തുന്ന നിർമാണ പ്രവർത്തനമാണ് തടഞ്ഞത്. സോയിൽ നെയ്ലിങ്ങിനെതിരെ വൻ പ്രതിഷേധം ഉയർന്നിട്ടും പാത നിർമാണക്കമ്പനി
അനാശാസ്യ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് നഗരത്തിലെ 2 പൊലീസ് ഡ്രൈവർമാരെ കണ്ടെത്താൻ പൊലീസിനു വേണ്ടി വന്നതു 11 ദിവസം. ഇതു പൊലീസ് സേനക്കുള്ളിൽ തന്നെ വിമർശനത്തിനു വഴിയൊരുക്കിയിരിക്കുകയാണ്. പൊലീസിന്റെ എല്ലാ നീക്കങ്ങളും വ്യക്തമായി അറിയുന്ന പ്രതികൾ കീഴടങ്ങുമെന്ന് ആദ്യം കരുതിയെങ്കിലും സിറ്റി ജില്ലയിലെ പൊലീസ് സേനയെ പ്രതികൾ വട്ടം കറക്കി.
കോഴിക്കോട് ∙ പാലേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു . പാലേരി ടൗണിൽ കിഴക്കയിൽ പരേതനായ കുഞ്ഞിരാമൻ നായരുടെ മകൾ രമണിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷക്കാണ് തീപിടിച്ചത്. വൈകിട്ട് നാലു മണിയോടെയാണ് സംഭവം. ശ്രീജേഷ് എന്നയാളുടെതാണ് ഓട്ടോറിക്ഷ. കനത്ത മഴ പെയ്യുന്ന
വടകര ∙ പഴങ്കാവ്, പാലയാട്ട് നട മേഖലകളില്‍ ദേശീയപാത മണ്ണെടുത്ത് താഴ്ത്തിയ സ്ഥലത്ത് സോയിൽ നെയിലിങ് അനുവദിക്കില്ലെന്ന് പ്രദേശവാസികളും ജനപ്രതിനിധികളുമടക്കം പറഞ്ഞിട്ടും നെയിലിങ്ങുമായി മുന്നോട്ടുപോയതോടെ സ്ഥലത്തെത്തിയ കെ.കെ രമ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രവത്തനങ്ങൾ തടഞ്ഞു. ദേശീയപാത നിര്‍മാണത്തിന്റെ
ചോമ്പാല(കോഴിക്കോട്) ∙ ദേശീയ പാതയിൽ സർവീസ് റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ചോമ്പാൽ ആവിക്കര ക്ഷേത്രത്തിന് സമീപം താഴെ തോട്ടത്തിൽ മാതാസ് ഭവനത്തിൽ ടി.ടി.നാണു (61) ആണ് മരിച്ചത്. മുക്കാളി കെഎസ്ഇബി ഓഫിസിന് സമീപം ചൊവ്വാഴ്ച ഉച്ചക്ക് 11.30 നായിരുന്നു അപകടം. ചോമ്പാല സർവീസ് സഹകരണ ബാങ്കിലെ മുൻ ഡയറക്ടറാണ്
കോഴിക്കോട് ∙ അന്നശ്ശേരിയിൽ തോട്ടിൽ വീണ് രണ്ടര വയസ്സുകാരി മരിച്ചു. കളിക്കുന്നതിനിടെ വീടിന് സമീപമുള്ള തോട്ടിൽ വീഴുകയായിരുന്നു.
താമരശ്ശേരി∙ കാലവർഷം കനത്തതോടെ ചുരം വഴിയുള്ള യാത്ര അതീവ ദുഷ്കരമാകുന്നു. കടപുഴകി പാകത്തിലുള്ള വൻ മരങ്ങളാണ് യാത്രക്കാർക്ക് രാത്രിയും പകലും ഒരേ പോലെ ഭീഷണി ഉയർത്തുന്നത്. 9ാം വളവിനു താഴെ രണ്ടാം വ്യൂപോയിന്റിന് സമീപം ഏതു നേരവും നിലം പൊത്താവുന്ന വിധത്തിൽ നിൽക്കുന്ന വൻ മരം യാത്രക്കാർക്ക് കടുത്ത ഭീഷണിയാണ്.
ചേളന്നൂർ∙ കോഴിക്കോട്– ബാലുശ്ശേരി റോഡിൽ അമ്പലത്തുകുളങ്ങര തച്ചനാത്ത് താഴത്ത് കലുങ്കിനോട് ചേർന്ന റോഡ് നിർമാണം കഴിഞ്ഞ് ഒരു മാസം പൂർത്തിയാകും മുൻപേ തകർന്നു. തുടർന്ന് മരാമത്ത് നിരത്തു വിഭാഗം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഈ ഭാഗം പൊളിച്ചുമാറ്റി വീണ്ടും കോൺക്രീറ്റ് ചെയ്തു.ഗതാഗതം പൂർണമായും തടസ്സപ്പെടുന്നത്
ഫറോക്ക്∙ കനത്ത മഴയിൽ ജലനിരപ്പ് ഉയർന്ന് ചാലിയാർ നിറഞ്ഞൊഴുകുന്നതിന്റെ ആശങ്കയിലാണ് തീരദേശവാസികൾ. തോരാതെ പെയ്ത പേമാരിയിൽ നദിയിൽ വലിയ തോതിൽ വെള്ളമുയർന്നു.നിലമ്പൂർ വനമേഖലയിൽ ശക്തമായ മഴ തുടരുന്നതാണ് ജലനിരപ്പ് പെട്ടെന്നു ഉയരാൻ ഇടയാക്കിയത്.മഴയ്ക്കൊപ്പം തടയണകൾ തുറന്നു വിട്ടതും പുഴയിൽ വെള്ളം ഉയരുന്നതിന് ആക്കം
മാവൂർ∙ കനത്ത മഴയിൽ ചാലിയാറും ഇരുവഞ്ഞിയും ചെറുപുഴയും കവിഞ്ഞൊഴുകി. മാവൂരിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പൈപ്ലൈൻ റോഡരികിൽ പുലിയപ്പുറം താഴത്ത് 4 വീടുകളിൽ വെള്ളം കയറി. വീട്ടുകാരെ സുരക്ഷിത സ്ഥാനങ്ങളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി പാർപ്പിച്ചു. ഗ്രാമീണ റോഡുകൾ വെള്ളത്തിനടിയിലായതോടെ ഗതാഗതം
മടവൂർ∙ പഞ്ചായത്തിൽ ഇന്നലെ ഉച്ചയോടെ ചീക്കുനി, പാറക്കൽ പ്രദേശത്ത് ഉഗ്ര ശബ്ദത്തോടെ ആഞ്ഞടിച്ച കാറ്റിൽ വ്യാപക നാശം. വൻ മരങ്ങൾ പോലും കടപുഴകി വീണു. 10 വീടുകൾക്ക് നാശമുണ്ടായി. ഇതിൽ 3 വീടുകൾ തകർന്നു. തകർന്ന വീടുകളിലെ കുടുംബാംഗങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറി. ഒരു വീടിനു മുകളിൽ തന്നെ ഒട്ടേറെ മരങ്ങൾ പൊട്ടി
ചാത്തമംഗലം∙ കഴിഞ്ഞ ദിവസം ചെറുപുഴയിൽ കൂഴക്കോട് കൂടാൽ കടവിൽ കാണാതായ കച്ചിക്കോളിൽ മാധവൻ നായർക്കു വേണ്ടി നടത്തിയ തിരച്ചിൽ രണ്ടാം ദിവസവും വിഫലം. രാവിലെ ഏഴ് മുതൽ മുക്കം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പയസ് അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുഴയിൽ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തി.
ബേപ്പൂർ∙ കനത്തു പെയ്ത മഴയ്ക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റിൽ നടുവട്ടം, വെസ്റ്റ് മാഹി, കുട്ടാടംവയൽ മേഖലയിൽ പരക്കെ നാശനഷ്ടം. തെങ്ങുകളും മരങ്ങളും മുറിഞ്ഞും കടപുഴകിയും വീടുകൾക്ക് മേൽ പതിച്ചു. ചിലയിടത്ത് വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരയുടെ ഓടുകളും ഷീറ്റുകളും പാറിപ്പോയി.മരം വീണു വൈദ്യുതക്കാലും
കോഴിക്കോട് ∙ തൊണ്ടയാട് ബൈപാസിൽ കെ.ടി താഴം ഭാഗത്ത് പത്തിലേറെ വീടുകൾ വെള്ളത്തിൽ. റോഡും നടപ്പാതയുമെല്ലാം വെള്ളത്തിലായിട്ടുണ്ട്. കെ.ടി താഴത്തിന്റെ തുടക്ക ഭാഗത്തെ 3 കടകളിലേക്കു വരെ വെള്ളമെത്തി. കെ.ടി.താഴം അങ്കണവാടിയിലും വെള്ളം കയറി. വെള്ളം കെട്ടിനിന്നു വരയിലാട്ട് ജാനകിഅമ്മയുടെ വീടു തകർന്നു വീണു. ഇവർ
കോഴിക്കോട് ∙ നഗരത്തിലെ മലാപ്പറമ്പ് കേന്ദ്രീകരിച്ചു നടത്തിവന്ന അനാശാസ്യ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന രണ്ട് പൊലീസ് ഡ്രൈവർമാർ കസ്റ്റഡിയിൽ. പൊലീസ് എആർ ക്യാംപ് ഡ്രൈവർമാരായ കോഴിക്കോട് കുന്നമംഗലം പടനിലം സ്വദേശി കെ.സനിത്(45), കോഴിക്കോട് പെരുമണ്ണ സ്വദേശി കെ.ഷൈജിത്ത്(42) എന്നിവരാണ് പിടിയിലായത്. താമരശ്ശേരി കോരങ്ങാട് ഒരു വീട്ടിൽ നിന്നാണ് പുലർച്ചെ രണ്ടരയോടെ ഇവർ പിടിയിലായത്.
നാദാപുരം∙ പേമാരിക്കിടയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് ആഞ്ഞു വീശിയ കാറ്റിൽ പലയിടങ്ങളിലും നാശനഷ്ടം വ്യാപകം. വളയം, വാണിമേൽ പഞ്ചായത്തുകളെയാണ് കാറ്റ് കാര്യമായി ബാധിച്ചത്. മാമുണ്ടേരി പള്ളിക്കു സമീപത്തെ തുണ്ടിയിൽ അന്ത്രു ഹാജിയുടെ വീടിനു മുകളിലേക്ക് കൂറ്റൻ മാവ് കടപുഴകി വീടിനു കാര്യമായ നഷ്ടം സംഭവിച്ചു. മേൽക്കൂരയിലെ
പയ്യോളി∙ പെരുമാൾ പുരത്ത് സർവീസ് റോഡിൽ സ്വകാര്യ ബസ് അപകടത്തിൽപെട്ടു. പെരുമാൾ പുരം അടിപ്പാതയ്ക്ക് വടക്കു ഭാഗത്ത് രണ്ടാഴ്ച മുൻപ് താൽക്കാലികമായി ഉണ്ടാക്കിയ സർവീസ് റോഡ് ഇടിഞ്ഞാണ് അപകടം. ഇന്നലെ വൈകിട്ട് അഞ്ചിനാണ് ആണ് സംഭവം.കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന എംപറർ ബസ് ആണ് അപകടത്തിൽ
ചുഴലിക്കാറ്റ് നടുവട്ടം, വെസ്റ്റ് മാഹി, കുട്ടാടംവയൽ മേഖലയിൽ രാവിലെ 7.15ന് വീശിയടിച്ച ചുഴലിക്കാറ്റിൽ പരക്കെ നാശനഷ്ടം. തെങ്ങുകളും മരങ്ങളും മുറിഞ്ഞും കടപുഴകിയും വീടുകൾക്കു മേൽ പതിച്ചു. ചിലയിടത്തു വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരയുടെ ഓടുകളും ഷീറ്റുകളും പാറിപ്പോയി. വൻ ശബ്ദത്തിൽ വീശിയടിച്ച കാറ്റ്
വടകര ∙ പുതുപ്പണത്തു ദേശീയ പാതയുടെ സർവീസ് റോഡിൽ, സോയിൽ നെയ്ലിങ് ചെയ്ത ഭാഗം ഇടിഞ്ഞുവീണു. അരവിന്ദ് ഘോഷ് റോഡ് ജംക്ഷനു സമീപം കിഴക്കേ വെന്തുരുത്തി ബാബുവിന്റെ വീടിനോടു ചേർന്ന് 20 മീറ്ററോളമാണ് ഇടിഞ്ഞു വീണത്. 2021ൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണെടുത്ത സമയത്ത് 70 മീറ്ററോളം സോയിൽ നെയ്ലിങ്
മുക്കം∙ ചിക്കൻ മന്തി പന്തയം വച്ച് വെള്ളത്തിൽ ചാടിയ വിദ്യാർഥിക്ക് രക്ഷയായി യുവാക്കൾ. ഇന്നലെ ചേന്ദമംഗല്ലൂർ പുൽപ്പറമ്പ് ഗ്രൗണ്ടിലാണ് സംഭവം. ശക്തമായ മഴയെ തുടർന്ന് പുഴകൾ കരകവിഞ്ഞൊഴുകി പുൽപ്പറമ്പിലെ ഗ്രൗണ്ട് വെള്ളത്തിൽ മുങ്ങിയിരുന്നു.വെള്ളത്തിലേക്ക് ചാടി പകുതി ദൂരം നീന്തിയപ്പോൾ മസിൽ കോച്ചി പിടിച്ച്
വിലങ്ങാട്∙ കഴിഞ്ഞ ജൂലൈയിൽ ഉരുൾ പൊട്ടലുണ്ടായ വിലങ്ങാട് മലമ്പ്രദേശങ്ങളിൽ മഴ കനത്തതോടെ കൂടുതൽ പേർ വീടൊഴിഞ്ഞു തുടങ്ങി. താമസത്തിനു സുരക്ഷിതമല്ലെന്ന് വിദഗ്ധർ വിധിയെഴുതിയ ഒട്ടേറെ വീടുകളിൽ വേനൽക്കാലത്ത് ആൾ താമസമുണ്ടായിരുന്നെങ്കിലും ഇപ്പോൾ പലരും ഭീതി മൂലം മാറിത്താമസിക്കുകയാണ്. ചിലർ ബന്ധുവീടുകളിലും മറ്റുള്ളർ
ഇന്ന് ∙ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരക്കെ മഴ ലഭിക്കും. ∙ ശക്തമായ കാറ്റും വീശും ∙ കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത ∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് വൈദ്യുതി മുടക്കം കോഴിക്കോട് ∙ നാളെ പകൽ 9.00– 1.00 വെള്ളിമാടുകുന്ന് മാധ്യമം.∙ 8.00 – 5.00
കോഴിക്കോട് ∙ കനത്ത മഴയിലും കാറ്റിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം. കോഴിക്കോട് താലൂക്കിലെ കുമാരനല്ലൂര്‍ വില്ലേജില്‍ ചെറുപുഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ടു വീടുകളില്‍ വെള്ളം കയറി. ഒരു കുടുംബത്തെ മൂട്ടോളി അങ്കണവാടിയിലും മറ്റൊരു കുടുംബത്തെ ബന്ധുവീട്ടിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് ക്യാംപിലുള്ളത്. പെരുവയല്‍ വില്ലേജില്‍ കൊളക്കാട്ട് മീത്തല്‍ മുഹമ്മദ് മുസ്തഫയുടെ വീടിനു മുകളില്‍ മരം വീണു.
കോഴിക്കോട് ∙ കുട്ടികളില്‍ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നെയിംസ്ലിപ്പ് പുറത്തിറക്കി ഡ്രഗ്സ് കൺട്രോൾ വകുപ്പ്. നെയിംസ്ലിപ്പിന്റെ കോഴിക്കോട് ജില്ലാതല വിതരണോദ്ഘാടനം ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി
Results 1-30 of 10000