Activate your premium subscription today
പള്ളം ∙ കരിനൂറിൽ കെ.ജെ.ജോൺ (98) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് സെന്റ് ആൽബൻസ് സിഎസ്ഐ പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഒന്നിനു പരുത്തുംപാറ സെമിത്തേരിയിൽ.
കോട്ടയം ∙ പാറപ്പാടം ദേവീക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന്റെ ചുറ്റുമതിലിനുള്ളിൽ സൂക്ഷിച്ചിരുന്ന 26 തൂക്കുവിളക്കുകൾ കവർന്നു. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. 47 വിളക്കുകൾ ഉണ്ടായിരുന്നതിൽ 21 എണ്ണം അഴിച്ചുവച്ചെങ്കിലും കവരാൻ കഴിഞ്ഞിട്ടില്ല. അർധരാത്രി ക്ഷേത്രത്തിനുള്ളിൽ അസ്വാഭാവികമായ ശബ്ദം കേട്ട് ഉണർന്ന അയൽവാസിയാണ്
കോട്ടയം ∙ പാലായിൽ ഒരാൾ കുത്തേറ്റു മരിച്ചു. വള്ളിച്ചിറ വലിയകാലായിൽ പി.ജെ.ബേബി (60) ആണ് മരിച്ചത്. വക്കീൽ ബേബി എന്ന് വിളിക്കുന്ന വള്ളിച്ചിറ ആരംകുഴക്കൽ എ.എൽ.ഫിലിപ്പോസ് ആണ് ബേബിയെ കുത്തിയത്. ഫിലിപ്പോസിന്റെ പേരിലുള്ള ഹോട്ടൽ ആറു മാസമായി മറ്റൊരാൾക്ക് ദിവസ വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഇവിടെ ചായ കുടിക്കാൻ എത്തിയതായിരുന്നു ഇരുവരും.
കുമരകം ∙ കോട്ടയം – കുമരകം റോഡിലെ കോണത്താറ്റ് പാലത്തിന്റെ സമീപനപാതയുടെ കോൺക്രീറ്റ് സ്ലാബുകളുടെ ജോലി മേയ് മാസത്തിൽ തീരുമെങ്കിലും തുടർന്നുള്ള സമീപന പാതയുടെ മണ്ണ് ഇട്ടുള്ള ജോലിക്കുള്ള നടപടി വൈകുന്നു. മണ്ണിട്ടുള്ള സമീപനപാതയുടെ നിർമാണത്തിന് ആവശ്യമായ നടപടിക്രമങ്ങൾ കേരള റോഡ് ഫ്രണ്ട് ബോർഡ്
ചമ്പക്കര ∙ കോട്ടയം - കോഴഞ്ചേരി റോഡിൽ ചമ്പക്കര മങ്കുടിപ്പടിയിൽ കാർ നിയന്ത്രണംവിട്ടു വൈദ്യുതത്തൂണിലും നിർത്തിയിട്ട കാറിലും ഇടിച്ചു. യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. വൈദ്യുതി തൂൺ ഒടിഞ്ഞു വീണ് നിർത്തിയിട്ടിരുന്ന കാർ തകർന്നു. ഇന്നലെ വൈകിട്ട് 6.30നോടെയായിരുന്നു അപകടം.കോട്ടയം മെഡിക്കൽ കോളജ്
എരുമേലി ∙ കാളകെട്ടി, പാറക്കടവ് മേഖലയിലെ വന്യമൃഗ ശല്യത്തിനു പരിഹാരമായി ഹാങ്ങിങ് ഫെൻസിങ് നിർമാണം ആരംഭിച്ചു. കാട്ടാന ശല്യം രൂക്ഷമായ മേഖലകളിലാണ് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നത്. അടുത്ത മാസം ഫെൻസിങ് ചാർജ് ചെയ്യാൻ കഴിയുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ആനക്കല്ല് മുതൽ കാളകെട്ടിവരെയും മൂക്കംപെട്ടി
കറുകച്ചാൽ ∙ വാഴൂർ – ചങ്ങനാശേരി റോഡിൽ വാഹനങ്ങൾക്ക് അതിവേഗമെന്നു പരാതി. ഈ റോഡിലൂടെ നടന്നുപോകാൻ പോലും കഴിയാത്ത വിധം പേടിപ്പെടുത്തുന്ന തരത്തിലാണു വാഹനങ്ങൾ പായുന്നതെന്നു മാന്തുരുത്തി നെടുംകുഴിയിൽ എൻ.എം.തങ്കച്ചൻ പറയുന്നു.കോക്കുന്നേൽപടി, ആഴാംചിറ, മാന്തുരുത്തി കുരിശുകവല ഭാഗങ്ങളിൽ അപകടങ്ങൾ ഒഴിയുന്നില്ല.
കോട്ടയം ∙ വിളവെടുപ്പിനു മണിക്കൂറുകൾക്ക് മുൻപ് മട വീണു; 32 ഏക്കർ പാടശേഖരത്തെ നെൽകൃഷി വെള്ളത്തിലായി. കളത്തിൽക്കടവ് പാലത്തിനു സമീപത്തെ അലമ്പാകരി പാടശേഖരത്തിലെ നെല്ലാണ് അവസാന മണിക്കൂറിൽ വെള്ളത്തിലായത്. ശനി രാവിലെ കൊയ്ത്ത് യന്ത്രം വരുത്തി കൊയ്യാനിരുന്നതാണ്. വെള്ളിയാഴ്ച അർധ രാത്രി മട വീണു. പാടശേഖരം
നെടുംകുന്നം ∙ വാഹനനിരോധനം ഏർപ്പെടുത്തിയിട്ടും വാഹനങ്ങളുടെ ഒഴുക്ക്; കറുകച്ചാൽ – മണിമല റോഡിലെ ടാറിങ് തടസ്സപ്പെട്ടു. റോഡിലെ 2–ാം ഘട്ടം ടാറിങ് നടക്കുന്നതിനു പിന്നാലെ വാഹനങ്ങൾ കയറിയിറങ്ങുന്നത് നിർമാണ ജോലികളെ ബാധിക്കുന്നതായി പിഡബ്ല്യുഡി അധികൃതർ പറയുന്നു. ഇട റോഡുകൾ വഴി ഗതാഗതം തിരിച്ചു വിട്ടെങ്കിലും
കോട്ടയം ∙ നഗരത്തിലെ പക്ഷി വൈവിധ്യം വർധിച്ചതായി സർവേ റിപ്പോർട്ട്. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസിന്റെ നേതൃത്വത്തിൽ പക്ഷി നിരീക്ഷകർ, വിദഗ്ദർ, ജൂനിയർ നാച്ചുറലിസ്റ്റുകൾ എന്നിവരെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 47 ഇനം പക്ഷികളെ കണ്ടെത്തി. മുൻവർഷം 40 ഇനം പക്ഷികൾ മാത്രമാണ്
കുമരകം ∙ കുമരകത്തെ വിനോദസഞ്ചാര മേഖലയ്ക്കു കൂടി പ്രയോജനകരമാകുംവിധം പാതിരാമണൽ വികസനം വരുന്നു. ആലപ്പുഴ, കോട്ടയം ജില്ലകളിൽനിന്ന് കൂടുതൽ സഞ്ചാരികളെ പാതിരാമണലിലേക്ക് ആകർഷിക്കുന്നതിനായി പുതിയ പദ്ധതികൾ വരും.ആലപ്പുഴയിൽനിന്ന് കുട്ടനാട് ചുറ്റി കായൽ സൗന്ദര്യം ആസ്വദിച്ച് പാതിരാമണൽ സന്ദർശിച്ചു പോകുന്നതിനായി
തലയോലപ്പറമ്പ് ∙ മാവേലിക്കര സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറിന്റെ ചില്ല് മറ്റൊരു കാറിലെത്തിയ സംഘം എറിഞ്ഞു തകർത്തു.തലയോലപ്പറമ്പ് – എറണാകുളം റോഡിൽ ആമ്പല്ലൂരിനു സമീപം വെള്ളിയാഴ്ച രാത്രി 10 നാണ് സംഭവം. കുടുംബം എറണാകുളത്തുനിന്നു മാവേലിക്കരയിലേക്കുള്ള യാത്രയിലായിരുന്നു. ഇവർ സഞ്ചരിച്ച കാറിന് എതിരെ
ഇന്ന് ∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത. ഫുട്ബോൾ കോച്ചിങ്ക്യാംപ് 30 മുതൽ പെരുവ ∙ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി സൗജന്യ സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാംപ് 30 മുതൽ വൊക്കേഷനൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ നടത്തും. സ്കൂളിൽ നേരിട്ടു വന്നു റജിസ്റ്റർ
കോട്ടയം ∙ പൊതുമരാമത്ത് വകുപ്പ് ഓഫിസുകളിലെ ആഘോഷപരിപാടികളിൽ കരാറുകാരെ പങ്കെടുപ്പിക്കാമെങ്കിലും അവരുടെ പക്കൽ നിന്നു പരിപാടി നടത്തിപ്പിനുള്ള പണം കൈപ്പറ്റരുതെന്നു കർശന നിർദേശം.
കോട്ടയം ∙ താളം തെറ്റിയ ഹൃദയങ്ങൾക്കും ജീവിതങ്ങൾക്കും ആഹ്ലാദതാളം പകർന്നു കാൽനൂറ്റാണ്ടു പൂർത്തിയാക്കിയ ‘ഹൃദയപൂർവം’ പദ്ധതിയിലേക്കുള്ള റജിസ്ട്രേഷന് തുടക്കം. മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നൊരുക്കുന്ന സൗജന്യ ഹൃദയശസ്ത്രക്രിയാ പദ്ധതിയുടെ ഈ വർഷത്തെ ആദ്യ പരിശോധനാ ക്യാംപ് മേയ് 10,11 തീയതികളിൽ കാസർകോട് ചിന്മയ വിദ്യാലയ, വിദ്യാനഗറിൽ നടക്കും.
കോട്ടയം ∙ 475-ാമതു ജൂബിലി പെരുന്നാൾ ആഘോഷിക്കുന്ന സെന്റ് മേരീസ് സിറിയൻ ക്നാനായ വലിയ പള്ളിക്കു ചരിത്രത്താളുകളിലും വലിയ സ്ഥാനം. പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ 1550ൽ സ്ഥാപിതമായതാണ് ഈ ദേവാലയം.പ്രധാന മദ്ബഹയുടെ താഴെ ത്രോണോസുകൾക്കു മുകളിലായി സ്ഥാപിച്ചിരിക്കുന്ന പേർഷ്യൻ കരിങ്കൽക്കുരിശുകൾക്കു ചുറ്റുമുള്ള
കാഞ്ഞിരപ്പള്ളി ∙ വിദ്യാർഥികളും സുമനസ്സുകളും കൈകോർത്തപ്പോൾ 14 കുടുംബങ്ങൾക്കു സ്വന്തമായി വീടെന്ന സ്വപ്നം യാഥാർഥ്യമായി.സെന്റ് ഡൊമിനിക്സ് കോളജിന്റെ വജ്രജൂബിലി വർഷത്തിൽ കോളജ് എൻഎസ്എസ് യൂണിറ്റ്, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, എംജി സർവകലാശാല എൻഎസ്എസ് സെൽ, എന്നിവയുടെ സഹകരണത്തോടെ 14 കുടുംബങ്ങൾക്കാണു വീടു
കോട്ടയം ∙ തിരുവാതുക്കലില് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയും കൊല്ലപ്പെട്ട സംഭവത്തിൽ അസം സ്വദേശി അമിത് ഉറാങ്ങിന്റെ മൊഴിയിൽ നിറഞ്ഞുനിന്നത് ഞെട്ടിപ്പിക്കുന്ന വൈരാഗ്യത്തിന്റെ കഥ. തന്റെ കുടുംബത്തെ നശിപ്പിച്ചതിലുള്ള അടങ്ങാത്ത പ്രതികാരമാണ് കൊലയ്ക്ക് പിന്നിലെന്ന് പല്ലു കടിച്ചുകൊണ്ടാണ് അമിത് പൊലീസിനോട് വിവരിച്ചത്.
കോട്ടയം ∙ തിരുവാതുക്കൽ ദമ്പതി കൊലക്കേസ് പ്രതി അസം ദിബ്രുഗഡ് പീത്താഗുഡി സ്വദേശി അമിത് ഉറാങ്ങിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോട്ടയം മജിസ്ട്രേട്ട് കോടതിയൽ അപേക്ഷ നൽകി. കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.അമിത് ഉറാങ് സംഭവം നടന്ന ദിവസവും അതിനും മുൻപും സഞ്ചരിച്ച സ്ഥലങ്ങളും ബന്ധം പുലർത്തിയവരെയും കണ്ടെത്താൻ
കോട്ടയം ∙ തിരുവാതുക്കൽ ദമ്പതി കൊലക്കേസിന്റെ പശ്ചാത്തലത്തിൽ ഒറ്റയ്ക്കു താമസിക്കുന്നവരുടെ ഡേറ്റ ബാങ്ക് തയാറാക്കാൻ പൊലീസ്. ഇതിനുള്ള വിവരശേഖരണം പൊലീസ് ആരംഭിച്ചു. സ്റ്റേഷനുകളിൽ ബീറ്റ് അടിസ്ഥാനത്തിൽ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കും.ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലെ എല്ലാ
കോട്ടയം തിരുവാതുക്കലിലെ ഇരട്ടക്കൊല, കലക്ടറേറ്റിലെ ബോംബ് ഭീഷണി... ജില്ലയിലെ കെ9 സ്ക്വാഡിന്തിരക്കേറിയ ദിനങ്ങളാണു കടന്നുപോയത്. കെ9 സ്ക്വാഡിന്റെ ഭാഗമായ നായ്ക്കളെ പരിചയപ്പെടാം... കോട്ടയം ∙ 3 വർഷം മുൻപു നീണ്ടൂർ എസ്കെവി ഗവ. ഹൈസ്കൂളിലെ ലാപ്ടോപ്പുകൾ മോഷണം പോയി. പ്രതികൾക്കു വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി
എരുമേലി ∙ പഹൽഗാം ഭീകരാക്രമണത്തിനു മണിക്കൂറുകൾക്ക് മുൻപ് ആക്രമണമുണ്ടായ ബൈസരൺവാലി താഴ്വരയുടെ സൗന്ദര്യം ആസ്വദിച്ച് മടങ്ങിയ മുക്കൂട്ടുതറ സ്വദേശി ജിജോയ്ക്കും ഭാര്യ ജിജിക്കും ഇപ്പോൾ കേൾക്കുന്ന വാർത്തകൾ നടുക്കമുണ്ടാക്കുന്നവയാണ്.ഭീകരാക്രമണം ഉണ്ടായതിന്റെ തലേന്ന് വൈകിട്ടാണ് ഇരുവരും ബൈസരൺവാലി കണ്ടു
കറുകച്ചാൽ ∙ ഡിസൈൻ ജോലി പൂർത്തിയായ സെൻട്രൽ ജംക്ഷൻ നവീകരണം സർവേയിൽ തട്ടി നിൽക്കുന്നു.ജംക്ഷൻ നവീകരണത്തിനുള്ള അലൈൻമെന്റ് തയാറാക്കുന്നതിന് കൂടുതൽ സ്ഥലം വേണ്ടിവരുന്നതിനാൽ പുറമ്പോക്ക് സ്ഥലം കണ്ടെത്തുന്നതിനാണ് സർവേ ചെയ്യാൻ തീരുമാനിച്ചത്. അലൈൻമെന്റ് തയാറാക്കുന്നത് സംബന്ധിച്ച് വ്യാപാരികൾ, റവന്യു, മോട്ടർ
കോട്ടയം ∙ നഗരത്തിൽ എത്തുന്നവർ സൂക്ഷിക്കുക: ഇവിടെ തെരുവുനായശല്യം രൂക്ഷമാണ്. കഞ്ഞിക്കുഴി കവലയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കൂട്ടം നാട്ടുകാർക്കു ഭീഷണിയായി മാറിയിട്ട് നാളുകളായി.രാവെന്നോ പകലെന്നോ ഭേദമില്ലാതെ നഗരത്തിലെ പ്രധാനപ്പെട്ട പലയിടങ്ങളിലും തെരുവുനായ്ക്കൾ നിരത്തു കീഴടക്കിയിരുന്നത്.
എരുമേലി ∙ മഠത്തുംചാൽ-മുക്കൂട്ടുതറ റോഡിന്റെ രണ്ടാംഘട്ട നവീകരണത്തിന്റെ ഭാഗമായി കൊല്ലമുള ജംക്ഷനിലെ കലുങ്ക് പുനർനിർമിക്കുന്നു. ഇതിന്റെ ഭാഗമായി ഈ റോഡിൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ചെറിയ വാഹനങ്ങൾ കൊല്ലമുള സാംസ്കാരിക നിലയം
കോട്ടയം ∙ കലക്ടറേറ്റിൽ ബോംബ് വെച്ചെന്ന വ്യാജ ഭീഷണിയുടെ ഉറവിടം കണ്ടെത്താൻ മൈക്രോസോഫ്റ്റ് ആസ്ഥാനത്തേക്കു ജില്ലാ പൊലീസ് കത്തയച്ചു. അന്വേഷണത്തിനു പ്രത്യേക സംഘത്തിനു രൂപം നൽകി. ഐപി അഡ്രസ്സും ഉറവിടവും കണ്ടെത്താനാണ് കത്ത് നൽകിയത്.വ്യാഴാഴ്ച 11.30നാണ് കലക്ടറേറ്റിൽ ബോംബ് വെച്ചെന്ന ഇമെയിൽ സന്ദേശം പൊലീസിനു
തലയോലപ്പറമ്പ് ∙ പൊതുമരാമത്തു വകുപ്പ് തലയോലപ്പറമ്പ് സെക്ഷൻ ഓഫിസിനു കീഴിൽ വരുന്ന ശാന്തിപുരം ഇലഞ്ഞി റോഡിൽ ( ഇലഞ്ഞി മരങ്ങോലി റോഡുമായി ചേരുന്ന ഭാഗം) കലുങ്കിന്റെ നിർമാണം ആരംഭിക്കുന്നതിനാൽ 28 മുതൽ വാഹന ഗതാഗതം നിരോധിക്കും.
കോട്ടയം ∙ തിരുവല്ല– ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽപാലത്തിന്റെ ഗർഡർ മാറ്റുന്നതിന്റെ ഭാഗമായി ഇന്നു കോട്ടയം പാതയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ആലപ്പുഴ വഴിതിരിച്ചുവിട്ട ട്രെയിനുകൾ ∙ 16319 തിരുവനന്തപുരം നോർത്ത് – ബെംഗളൂരു ഹംസഫർ എക്സ്പ്രസ്. ∙ 16629 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു മലബാർ
കോട്ടയം ∙ ജലജീവൻ മിഷൻ പദ്ധതി പ്രകാരം പണികൾ ചെയ്ത കരാറുകാർക്കു നൽകാനുള്ള പണത്തിൽ വൻ കുടിശിക. 14 മാസത്തെ ബില്ലുകളിൽ 4500 കോടി രൂപയാണ് ഇപ്പോൾ കുടിശികയായിട്ടുള്ളതെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ. ഈ സാഹചര്യത്തിൽ പണികൾ നിർത്താൻ കരാറുകാരെ സർക്കാർ അനുവദിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു.
കോട്ടയം ∙ തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ. വിജയകുമാർ (65), ഭാര്യ ഡോ. മീര വിജയകുമാർ (62) എന്നിവരുടെ സംസ്കാരം നാളെ നടക്കും. വൈകിട്ട് 3ന് വീട്ടുവളപ്പിലാണു സംസ്കാരം. രാവിലെ എട്ടു മുതൽ ഒൻപതു വരെ മൃതദേഹങ്ങൾ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വയ്ക്കും.
Results 1-30 of 10000