Activate your premium subscription today
മുളങ്കുന്നത്തുകാവ് ∙ മെഡിക്കൽ കോളജിൽ പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിൽ ഒരു മാസമായി മെസ് പ്രവർത്തിക്കുന്നില്ല. രാത്രി ഭക്ഷണം തേടി പുറത്ത് പോകാൻ കഴിയാത്ത കുട്ടികൾ പലരും രാത്രി പട്ടിണി കിടന്നാണ് കഴിയുന്നത്. പകൽ സമയം ആശുപത്രി പാചകശാലയിലും സ്റ്റാഫിന്റെ മെസ്സിലും എത്തിയാണ് കുട്ടികൾ
കൊരട്ടി ∙ ചിറങ്ങരയിൽ വീട്ടുമുറ്റത്തു ചങ്ങലയിൽ പൂട്ടിയിട്ടിരുന്ന വളർത്തു നായയെ പിടിച്ചു കൊണ്ടുപോയതു പുലി തന്നെയെന്നു പരിശോധനയ്ക്കു ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ സൂചന നൽകി. പരിശോധനയിൽ പുലിയുടേതിനു സമാനമായ കാൽപാടുകൾ കണ്ടെത്തി. കാൽപ്പാടുകളുടെ ചിത്രങ്ങൾ ശേഖരിച്ചു ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.കാൽപാടുകളും
പുത്തൻചിറ∙കുണ്ടായി- കൊമ്പത്തുകടവ് മരാമത്ത് റോഡിൽ ഇടവിട്ടുള്ള അറ്റകുറ്റപ്പണി യാത്രക്കാർക്ക് ദുരിതമാകുന്നു. പല ദിവസങ്ങളിലും ഗതാഗതം തടസ്സപ്പെടുന്നതു മൂലം ഇരുഭാഗത്തേക്കും സഞ്ചരിക്കുന്നവർ മറ്റു റോഡുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. മുൻകൂട്ടി അറിയിക്കാതെ അറ്റകുറ്റപ്പണികൾ നടത്തുന്നതായും പരാതി
കൊടുങ്ങല്ലൂർ∙ നഗരസഭയിലെ പടാകുളം സംരക്ഷിക്കാൻ നഗരസഭ പദ്ധതി തയാറാകാത്തതിൽ പ്രതിഷേധിച്ചു നാട്ടുകാർ കുളം ശുചീകരിക്കാനിറങ്ങി. നഗരസഭ കൗൺസിലർ ടി.എസ്.സജീവന്റെ നേതൃത്വത്തിൽ പടാകുളം റസിഡന്റ്സ് അസോസിയേഷനും കുടുംബശ്രീ പ്രവർത്തകരും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. രാവിലെ എട്ടിനു പടാകുളം തെക്കുഭാഗത്തു നിന്നു
പീച്ചി∙ മലയോര ഹൈവേയുടെ ജില്ലയിലെ ആദ്യ റീച്ചായ പട്ടിക്കാട് പീച്ചി റോഡ് ജംക്ഷൻ മുതൽ വിലങ്ങന്നൂർ വരെയുള്ള റോഡിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. മന്ത്രി കെ.രാജൻ അധ്യക്ഷത വഹിച്ചു.സർക്കാരിന്റെ മുൻഗണനാ പ്രവൃത്തികളിൽ പ്രഥമ സ്ഥാനമാണ് മലയോര ഹൈവേ നിർമാണത്തിനുള്ളതെന്നും മലയോര കർഷകരുടെ
ചാവക്കാട്∙ആഴക്കടലിൽ ബോട്ടിന്റെ എൻജിൻ നിലച്ചു. 7 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ബോട്ടും കരയ്ക്കെത്തിച്ചു. ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യു സംഘമാണ് രക്ഷകരായത്.മുനക്കക്കടവിൽ നിന്നു മീൻപിടിക്കാൻ പോയ പൊന്നാക്കാരൻ മുഹമ്മദാലിയുടെ അൽ നൂർ ബോട്ടാണ് കടലിൽ കുടുങ്ങിയത്.ജില്ലയിൽ രക്ഷാപ്രവർത്തനത്തിന്
കയ്പമംഗലം ∙ ജനകീയം ഡി ഹണ്ട്ന്റെ ഭാഗമായുള്ള പരിശോധനയിൽ കയ്പമംഗലത്ത് ഒന്നര കിലോഗ്രാമോളം കഞ്ചാവുമായി ബിഹാർ സ്വദേശികളായ തൊഴിലാളികൾ അറസ്റ്റിൽ. ബിഹാർ സ്വദേശികളായ ബാസി ഹ (38), ഷേഖ് നയീം (42), മുഹമ്മദ് ഗൗരാഖ് (35) എന്നിവരെയാണ് കയ്പമംഗലം പൊലീസ് പിടികൂടിയത്. ഇവർ കുടുംബമായി താമസിച്ചിരുന്ന പെരിമംഗലത്ത്
അതിരപ്പിള്ളി∙ പൊതുജനങ്ങളുടെ പിന്തുണയോടെ കാട്ടാന ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനായി പ്രൈമറി റെസ്പോൺസ് ടീം രൂപീകരിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. വനം വകുപ്പിന്റെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവർത്തകരെയും നാട്ടുകാരെയും ഉൾപ്പെടുത്തി പദ്ധതി നടപ്പിലാക്കുന്നത്.ഇതു സംബന്ധിച്ച് സനീഷ്കുമാർ എംഎൽഎയുടെ
കുന്നംകുളം ∙ നഗരത്തിൽ നിന്ന് രണ്ടു കിലോമീറ്റർ മാത്രം അകലെയുള്ള തിരുത്തിക്കാട് പ്രദേശം മാലിന്യം മൂലം ദുരിതത്തിൽ.ജലസമൃദ്ധിയും നീന്തിത്തുടിക്കാൻ ഇടങ്ങളും പച്ചവിരിച്ച പാടശേഖരങ്ങളും നിറഞ്ഞ ഇവിടത്തെ ജലാശയങ്ങൾ കറുത്ത നിറമുള്ള വെള്ളം നിറഞ്ഞിട്ടും ശുചീകരിക്കാൻ നടപടിയില്ല.തിരുത്തിക്കാട് ബണ്ടിൽ നിന്ന്
കൊടുങ്ങല്ലൂർ ∙ ചാലക്കുടി ടൗണിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയെന്ന കേസിൽ മുഖ്യപ്രതി നാരായണദാസ് ഒളിവിലെന്നു സൂചന.നാരായണദാസിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകാനായിരുന്നു നിർദേശം. എന്നാൽ, കോടതി നിർദേശിച്ച സമയ പരിധി കഴിഞ്ഞിട്ടും
തൃശൂർ ∙ പുതിയ കാലത്തെ വിവിധ ലഹരികളുടെ വലയിലായ തലമുറയെ കൂട്ടായ പരിശ്രമത്തിലൂടെ രക്ഷിച്ച്, ചേർത്തു നിർത്തണമെന്ന് ‘വീണ്ടെടുക്കാം നല്ല കേരളം ഓപ്പൺ ഫോറം’. വർധിച്ചുവരുന്ന ലഹരിയുപയോഗവും അക്രമങ്ങളും ചെറുക്കാൻ ഒരുമിച്ചുള്ള പോരാട്ടം ആവശ്യമാണെന്ന് മലയാള മനോരമ സംഘടിപ്പിച്ച ഓപ്പൺ ഫോറം വിലയിരുത്തി. സ്കൂൾ–കോളജ്
മുളങ്കുന്നത്തുകാവ്∙ അത്താണിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡിന് (എസ്ഐഎഫ്എൽ), ഇന്ത്യൻ നേവിയുടെ 36 കോടിയുടെ ഓർഡർ ലഭിച്ചു. നാവിക സേനയുടെ അന്തർവാഹിനികൾക്കായി 60 ഇനങ്ങളിലുള്ള സ്റ്റെയിൻലെസ് സ്റ്റീൽ ഭാഗങ്ങൾ തദ്ദേശീയമായി വികസിപ്പിച്ച് രണ്ട്
പരീക്ഷാറജിസ്ട്രേഷൻ വടക്കേകാട് ∙ പഞ്ചായത്തിൽ സാക്ഷരത മിഷൻ പത്താം തരം, പ്ലസ് ടു തുല്യത പരീക്ഷയ്ക്ക് റജിസ്ട്രേഷൻ ആരംഭിച്ചു. പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടണം. നേത്ര പരിശോധനാ ക്യാംപ് പഴയന്നൂർ ∙ വടക്കേത്തറ എൻഎസ്എസ് കരയോഗം ഇന്നു രാവിലെ 10നു എൻഎസ്എസ് സ്കൂളിൽ സൗജന്യ നേത്ര പരിശോധനാ–തിമിര ശസ്ത്രക്രിയാ ക്യാംപ്
അതിരപ്പിള്ളി ∙ വനപാലകർ കാട്ടിലുപേക്ഷിച്ച കാട്ടാനക്കുട്ടിയുടെ തള്ളയാന ചരിഞ്ഞതായി സൂചന.രണ്ടു ദിവസം മുൻപ് ഊളശേരി വനത്തിലാണ് കുട്ടിയെ ഉപേക്ഷിച്ചത്.ഞായറാഴ്ച തവളക്കുഴിപ്പാറ ജനവാസ കേന്ദ്രത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ അടവര ഭാഗത്താണ് കുഴിയിൽ അകപ്പെട്ട നിലയിൽ ആനക്കുട്ടിയെ ആദിവാസികൾ കണ്ടെത്തിയത്.
ഗുരുവായൂർ ∙ മേളം, തായമ്പക, കൂത്ത്, പാഠകം, കൊമ്പുപറ്റ്, കുഴൽപറ്റ്, മദ്ദളപ്പറ്റ്, നാഗസ്വരം എന്നീ ക്ഷേത്രകലകളും വാദ്യങ്ങളും ഗുരുവായൂർ ഉത്സവത്തിൽ പ്രധാനമാണ്. അകത്ത് ക്ഷേത്രകലകളും പുറത്ത് ജനപ്രിയ കലകളുമാണ് ഉത്സവത്തിന്റെ സവിശേഷത. രാവിലെ 7നും ഉച്ചകഴിഞ്ഞ് 3.30നും കാഴ്ച ശീവേലിക്ക് മേളം. ഉച്ചയ്ക്ക്
കൊടുങ്ങല്ലൂർ ∙ നിരോധിത വല ഉപയോഗിച്ചു കടലിൽ തീരത്തോടു ചേർന്നു ചെറുമീനുകളെ പിടിച്ച മീൻപിടിത്ത ട്രോളർ ബോട്ട് ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെന്റ് സംഘം പിടികൂടി. എറണാകുളം മുനമ്പം പള്ളിപ്പുറം ജനതാ ബീച്ച് സ്വദേശി ശെൽവരാജിന്റെ ഉടമസ്ഥതയിലുളള കരിഷ്മ ബോട്ട് ആണ് പിടികൂടിയത്. 2.5 ലക്ഷം രൂപ പിഴയും ബോട്ടിൽ ഉണ്ടായിരുന
കൊരട്ടി∙ചിറങ്ങരയിൽ പുലിയെ കണ്ടതായി സൂചന. ജനം പരിഭ്രാന്തിയിൽ. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണു പണ്ടാരത്തിൽ ധനേഷിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. വളർത്തുനായയുടെ ശബ്ദം കേട്ട് എത്തിയ വീട്ടുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യം കണ്ടത്. നായയെ കാണാനില്ല. പുലി
ചേർപ്പ് ∙ വാഹനങ്ങൾ മോഷ്ടിച്ച് തമിഴ്നാട്ടിലെത്തിച്ചു വിറ്റ കേസിൽ പൊള്ളാച്ചി കോവിൽ പാളയം സ്വദേശി എസ്.കെ.നിവാസിൽ സജിത്ത് (25), പുതുക്കാട് കണ്ണംമ്പത്തൂർ പുന്നത്താടൻ വീട്ടിൽ വിജിത്ത് (33), പുന്നത്താടൻ വീട്ടിൽ രഞ്ജിത്ത് (38), തൃശൂർ ചിയ്യാരം പള്ളിപ്പാടത്ത് വീട്ടിൽ സുനീഷ് (35), നന്തിപുലം കരിയത്ത് വളപ്പിൽ
നീന്തൽപരിശീലനം:കുന്നംകുളം ∙ കൊമെറ്റ്സ് സർക്കിളിന്റെ നീന്തൽ പരിശീലന ക്യാംപ് ഏപ്രിൽ ഒന്നിന് ആരംഭിക്കും. പെൺകുട്ടികൾക്ക് പ്രത്യേക ബാച്ചുണ്ട്. പട്ടണത്തിൽ തൃശൂർ റോഡിലുള്ള സ്വിമ്മിങ് പൂളിലാണ് പരിശീലനം. 7012312152. നേത്ര പരിശോധനാക്യാംപ് ഇന്ന് പഴയന്നൂർ ∙ നവോദയ മെഡിക്കൽ സെന്റർ ലയൺസ് ക്ലബ്, മലപ്പുറം ഐ
ചാവക്കാട്∙കുംഭമാസ നിലാവ് പോലെ കുമാരിമാരുടെ ഹൃദയം. തെളിയുന്നതെപ്പോഴെന്നറിയില്ല ഇരുളുന്നതെപ്പോഴെന്നറിയില്ല ...എന്ന് തുടങ്ങുന്ന സിനിമ പാട്ടിന്റെ വരികൾ പോലെ ബ്ലാങ്ങാട് കടപ്പുറത്ത് കുംഭ നിലാവ് ആസ്വദിച്ച് ഗുരുവായൂർ ജീവ കൂട്ടായ്മ.തെളിഞ്ഞും മറഞ്ഞും പൂർണ ചന്ദ്രൻ ആകാശത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ പാട്ടുപാടിയും
എരുമപ്പെട്ടി∙ വേലൂർ പഞ്ചായത്തിലെ തയ്യൂർ മയിലാടിക്കുന്നിൽ വ്യാപകമായി നടക്കുന്ന മണ്ണെടുപ്പിൽ പ്രതിഷേധിച്ച് പ്രദേശവാസികളായ നാട്ടുകാർ ദീപ പ്രതിരോധം തീർത്തു. ചിരാതുകൾ തെളിച്ച് പ്രകാശ സംരക്ഷിത വലയം തീർത്താണ് മണ്ണെടുപ്പ് മേഖലയിൽ നാട്ടുകാർ പ്രതിരോധം തീർത്തത്. മയിലാടിക്കുന്നിലെ താഴ്വരയിൽ വ്യാജ വീടു
കൊടുങ്ങല്ലൂർ ∙ കാവിൽക്കടവ് ലാൻഡിങ് പ്ലേസിൽ നിർമിച്ച ഫ്ലാറ്റ് സമുച്ചയം നാളെ ഗുണഭോക്താക്കൾക്കു കൈമാറും.പട്ടണത്തിന്റെ പ്രധാന ഭാഗമായ കാവിൽക്കടവ് ഭാഗത്ത് ഓലക്കുടിലിൽ കഴിഞ്ഞിരുന്ന 12 കുടുംബങ്ങൾക്കാണ് വി.ആർ.സുനിൽ കുമാർ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് 1.55 കോടി രൂപ ചെലവഴിച്ചു ഫ്ലാറ്റ് നിർമിച്ചത്. രണ്ടു
പുന്നയൂർക്കുളം∙പാലപ്പെട്ടി കുണ്ടുചിറ പാലം അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തി നിർമാണം തുടങ്ങി. പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഇരുവശത്തും ഭിത്തി കെട്ടുന്നത്. കോൺക്രീറ്റ് അടിത്തറ കെട്ടിയ ശേഷം 3 മീറ്റർ ഉയരത്തിലാണ് കോൺക്രീറ്റ് സംരക്ഷണ ഭിത്തി കെട്ടുന്നത്. നിലവിലെ റോഡിനും ഭിത്തിക്കും ഇടയിലെ ഭാഗത്ത് കല്ല്
തൃശൂർ ∙ കൊരട്ടി ചിറങ്ങരയിൽ പുലിയെ കണ്ടതായി സൂചനയെ തുടർന്ന് ജനം പരിഭ്രാന്തിയിൽ. വെള്ളിയാഴ്ച രാത്രി എട്ടേകാലോടെയാണ് പണ്ടാരത്തിൽ ധനേഷിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. വളർത്തുനായയുടെ ശബ്ദം കേട്ട് എത്തിയ വീട്ടുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യം കണ്ടത്. നായയെ കാണാനില്ല. പുലി കൊണ്ടു പോയെന്നാണു കരുതുന്നത്.
അതിരപ്പിള്ളി ∙ കുഴിയിൽ വീണ് അമ്മയാനയുടെ സംരക്ഷണത്തിൽനിന്ന് ഒറ്റപ്പെട്ട, പാലുകുടി മാറാത്ത കാട്ടാനക്കുട്ടിയെ സംരക്ഷിക്കാതെ വനപാലകർ കാട്ടിൽ ഉപേക്ഷിച്ചതായി പരാതി. വാഴച്ചാൽ വനം ഡിവിഷനിലെ ഷോളയാർ റേഞ്ചിലാണു സംഭവം. ഞായറാഴ്ച വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസികളാണ് അടവര വനത്തിൽ കുഴിയിൽ കുടുങ്ങിക്കിടന്ന
തൃശൂർ ∙ ശരീരത്തിലൊളിപ്പിച്ചു 38 ഗ്രാം രാസലഹരി കടത്തിയ യുവാവ് ലഹരിവിരുദ്ധ സ്ക്വാഡിന്റെ (ഡാൻസാഫ്) പിടിയിൽ. എറണാകുളം വാതുരുത്തി നിഗരത്തിൽ വിനു (ആന്റണി 38) ആണു പിടിയിലായത്. ദേശീയപാതയിൽ മുടിക്കോട് ഭാഗത്തു കെഎസ്ആർടിസി ബസിൽ പൊലീസ് പരിശോധനയ്ക്കിടെ ഒരാൾ അസ്വാഭാവികമായി പെരുമാറുന്നതു കണ്ടതാണു നിർണായകമായത്.
കോടാലി ∙ മറ്റത്തൂർ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടം പാടശേഖരത്തിൽ കൊയ്ത്തിന് പാകമായി വിളഞ്ഞു കിടക്കുന്ന 17 ഹെക്ടർ സ്ഥലത്ത് വെള്ളം വറ്റാത്തത് കൊയ്ത്തിന് തടസ്സമായി. മറ്റത്തൂർ ബ്രാഞ്ച് കനാലിലൂടെ 15 ദിവസം കഴിയുമ്പോൾ അഞ്ച് ദിവസം വെള്ളം വിടുന്നതിനാൽ ഇവിടെ ഉറവ വറ്റുന്നില്ല.കടുത്ത വേനലിൽ പ്രദേശത്ത് ശുദ്ധജല
പൊങ്ങണംകാട്∙എലിജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (എലിംസ്) കലാപരിപാടികൾക്കിടയിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. അടിപിടിക്കിടയിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥി സലാഷ്ക്കറിന് (19) കൈക്ക് പരുക്കേറ്റു.സംഭവവുമായി ബന്ധപ്പെട്ട് പരുക്കേറ്റ വിദ്യാർഥി ഉൾപ്പെടെ 18 വിദ്യാർഥികളെ കോളജ് മാനേജ്മെന്റ് അന്വേഷണ
അന്തിക്കാട്∙ പിതാവിനെ ചവിട്ടിവീഴ്ത്തി, പ്രായപൂർത്തിയാകാത്ത മകനെ മദ്യവും ബീഡിയും മറ്റ് ലഹരി വസ്തുക്കളും നൽകുന്നതിനായി തട്ടിക്കൊണ്ടുപോയെന്ന കേസിലെ പ്രതി താന്ന്യം തെക്കിനിയേടത്ത് വിവേകിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകരയിലുള്ള വീട്ടിൽ നിന്നു കഴിഞ്ഞ ദിവസം കുട്ടിയെ ബലമായി
ചാലക്കുടി ∙ പോട്ടയിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ വിജയരാഘവപുരം ഞാറയ്ക്കൽ അനീഷ് (40) മരിച്ചു. രാസവസ്തുവുമായി പോകുകയായിരുന്ന ലോറിക്ക് അപകടമുണ്ടായ ഉടനെ തീ പിടിച്ചു. പെട്രോൾ പമ്പിനു 100 മീറ്റർ മാത്രം അകലത്ത് ലോറിയിൽ പടർന്ന തീ അഗ്നിരക്ഷാ സേന മണിക്കൂറുകൾ ശ്രമിച്ചാണ് നിയന്ത്രിച്ചത്.
Results 1-30 of 10000