തിരുവല്ലം:പുഞ്ചക്കരി കിഴക്കേക്കര പുത്തൻവീട്ടിൽ സോമൻ നായർ (77) അന്തരിച്ചു. ഭാര്യ: ചന്ദ്രകുമാരി. മക്കൾ: ദീപകുമാരി, സന്തോഷ് കുമാർ, ദീപ്തി കുമാരി. മരുമക്കൾ: ജ്യോതിഷ്കുമാർ, അർച്ചന ദേവി, സുരേഷ് കുമാർ. സഞ്ചയനം വ്യാഴം 8ന്.
പുതുക്കുറിച്ചി:അതീനയിൽ മാഗി റോബർട്ട് (88) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് പുതുക്കുറിച്ചി സെന്റ് മൈക്കിൾസ് ദേവാലയത്തിൽ. ഭർത്താവ്: പരേതനായ റോബർട്ട് പെരേര. മക്കൾ: സീറ്റ എഡ്മണ്ട്, സ്റ്റെല്ലസ് പെരേര, തെരേസ ജോസഫ്, മാർഗരറ്റ് ചാൾസ്, അന്നറ്റ് തോമസ്. മരുമക്കൾ: എഡ്മണ്ട് ജെറോമി, സുലേഖ സ്റ്റെല്ലസ്, ജോസഫ് ലോപ്പസ്, ചാൾസ് സൈമൺ, തോമസ് ലോപ്പസ്.
കഴക്കൂട്ടം:അമ്പലത്തിൻകര ഉമേഷ് ഭവനിൽ കെ.ജഗന്നാഥൻ (84) അന്തരിച്ചു. ഭാര്യ: എസ്.ശാന്ത (തിരുവോണം ഡ്രൈവിങ് സ്കൂൾ). മക്കൾ: ഉമേഷ് ജെ.നാഥ്, ഉല്ലാസ് ജെ.നാഥ്. മരുമക്കൾ: നിത്യ, നാഗലക്ഷ്മി. സഞ്ചയനം വ്യാഴം 8ന്.
കിളിമാനൂർ:കൊടുവഴന്നൂർ കണ്ണമത്ത് തോട്ടത്തിൽ വീട്ടിൽ ചെല്ലപ്പൻപിള്ള (83) അന്തരിച്ചു. ഭാര്യ: രത്നമണി. മരണനാന്തര ചടങ്ങുകൾ വെള്ളി 11ന്.
നെടുമങ്ങാട്:നെട്ടിറച്ചിറ കൈരളി ജംക്‌ഷൻ ശ്രീവിലാസത്തിൽ കെഎസ്ഇബി റിട്ട.എൻജിനീയർ ഡി.സത്യദാസ് (90) അന്തരിച്ചു. ഭാര്യ: പരേതയായ എ.രത്നദീപം. മകൾ: റീന (തിരുവനന്തപുരം മെഡിക്കൽ കോളജ്, ബ്ലഡ് ബാങ്ക്). മരണാനന്തര ചടങ്ങ് ബുധൻ 4ന്.
നെടുമങ്ങാട്:കരിപ്പൂർ തെങ്ങുവിള വീട്ടിൽ രുക്മിണി അമ്മ (78) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണ പിള്ള. മക്കൾ: ലതാംബിക, ശോഭന. മരുമക്കൾ: അജയകുമാർ, ശശിബാലൻ. സഞ്ചയനം വ്യാഴം 9ന്.
നെടുമങ്ങാട്:തോപ്പുവിള ദീപു ഭവനിൽ ടി.ലീല (78) അന്തരിച്ചു. ഭർത്താവ്: പരേതനായ നേശൻ നാടാർ. മക്കൾ: അൽഫോൻസ, ഫ്ലോറൻസ്. മരുമക്കൾ: ജി.അൽഫോൻസൺ, വിജയൻ. മരണാനന്തര ചടങ്ങ് ബുധൻ 9ന്.
വെള്ളായണി:ചിറ്റകത്ത് വീട്ടിൽ ജനാർദനൻ (85) അന്തരിച്ചു. ഭാര്യ: എസ്.രാധാകുമാരി. മക്കൾ:ജയലക്ഷ്മി, ജയസീമ, പരേതനായ ജയലാൽ. മരുമക്കൾ: ലിജി, അജിത്കുമാർ, രജീഷ്കുമാർ. സഞ്ചയനം വ്യാഴം 8.30ന്.
വട്ടപ്പാറ:പച്ചക്കാട് ഭാസ്കര ഭവനിൽ ചാല ജിഎച്ച്എസ് റിട്ട.അധ്യാപിക ടി.ചെല്ലമ്മ (79) അന്തരിച്ചു. മക്കൾ: ബി.അജി (സീനിയർ സൂപ്രണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ്), സി.ബീന (അധ്യാപിക, തിരുനെൽവേലി). മരുമക്കൾ: പി.വി.വെസ്റ്റ (അധ്യാപിക, സെന്റ് മേരീസ് എച്ച്എസ്എസ് പട്ടം), സി.അനിൽ കുമാർ (ഫൊറൻസിക് ഡിപ്പാർട്മെന്റ്, തിരുനെൽവേലി). അനുസ്മരണ ശുശ്രൂഷ വ്യാഴം 9ന്.
കാട്ടാക്കട:എസ്എൻ നഗർ കാരവിളാകം ലെയ്ൻ (എസ്എൻആർഎ 46) നന്ദനത്തിൽ ടി.ബൈജു (58) അന്തരിച്ചു. ഭാര്യ: എസ്.ജയലക്ഷ്മി. മക്കൾ: ജെ.ജീനു, ജെ.മീനു. മരുമക്കൾ: ഹരി എസ്.പിള്ള, ശിവ്ശങ്കർ. മരണാനന്തര ചടങ്ങ് ഇന്ന് 9.30ന്.
തിരുവനന്തപുരം:പട്ടം മങ്ങന്നൂർക്കോണം കശ്മീർ ഹൗസിൽ (പിഎംആർഎ ബി12)ൽ ചന്ദ്രിക അമ്മ (തങ്കമണി–80) അന്തരിച്ചു. ഭർത്താവ്: പരേതനായ ഭാസ്കരപിള്ള (റിട്ട.എൽഐസി). മക്കൾ: അഡ്വ.ബി.സുരേഷ്കുമാർ, ബി.അനിൽകുമാർ, സി.സുജകുമാരി, ബി.പത്മകുമാർ. മരുമക്കൾ: ഹസീദ സുരേഷ്, മിനി പിള്ള, ആർ.നാരായണൻ, സുചിത്ര പത്മകുമാർ. സഞ്ചയനം വെള്ളി 8.30ന്.
കുഴിത്തുറ:മുഞ്ചിറ പെരുംപടിമുഖം വീട്ടിൽ അംബികാഭായ് (80) അന്തരിച്ചു. സഞ്ചയനം നാളെ 9ന്.
കല്ലിയൂർ:മയൂരം വീട്ടിൽ രാധമ്മ (93) അന്തരിച്ചു. ഭർത്താവ്: പരേതനായ ഭാസ്കരൻ നായർ. മക്കൾ: അച്യുതൻ നായർ, ജയകുമാരി. മരുമകൾ: മായാദേവി. സഞ്ചയനം ഞായർ 8ന്.
പോത്തൻകോട്:പാവൂക്കോണം ഷഫീഖ് മൻസിലിൽ പി.അലിയാരു കുഞ്ഞ് (75) അന്തരിച്ചു. ഭാര്യ: കെ.റഹ്മത്ത് ബീവി. മക്കൾ: ബുഷ്റ നവാസ് (അണ്ടൂർക്കോണം ഗ്രാമപ്പഞ്ചായത്തംഗം), ഷഫീഖ്, നസീറ, സജീറ. മരുമക്കൾ: നവാസ് (സൗദി), ബിൻസ, ഷഫീഖ്.
നെയ്യാറ്റിൻകര:മാരായമുട്ടം ചപ്പാത്ത് സരസ്വതി വിലാസത്തിൽ സരസ്വതി അമ്മ (68) അന്തരിച്ചു. ഭർത്താവ്: ശശിധരൻ നായർ. മക്കൾ: സജു, സാബു. മരുമക്കൾ: നിഷ, സന്ധ്യ. സഞ്ചയനം നാളെ 9ന്.
കരിക്കകം:വായനശാലയ്ക്കു സമീപം മുടുമ്പിൽ വീട്ടിൽ സ്വർണമ്മ (84) അന്തരിച്ചു. ഭർത്താവ്: പരേതനായ പുഷ്പാംഗദൻ. സഞ്ചയനം വ്യാഴം 8ന്.
പെരുകാവ്:പണിക്കംവിളാകം വീട്ടിൽ, വിളവൂർക്കൽ പഞ്ചായത്ത് മുൻ അംഗം കെ.സതീഷ്‌കുമാർ (65) അന്തരിച്ചു. സിപിഎം പെരുകാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയും പ്രവർത്തിച്ചു. ഭാര്യ: ഗിരിജ. മക്കൾ: വിശാഖ്, വിവേക്. മരുമക്കൾ: ബിന്ദു, ആര്യ. സഞ്ചയനം ഞായർ 8ന്.
വെള്ളായണി:കീർത്തി നഗർ ശ്രീനിലയത്തിൽ ആർ.രാധ (65) അന്തരിച്ചു. ഭർത്താവ്: വി.മോഹനകുമാർ. മക്കൾ: ശ്രീരാജ്, പരേതനായ ശ്രീജു. മരുമകൾ: അഞ്ജുകൃഷ്ണൻ. സഞ്ചയനം വെള്ളി 8ന്.
ശ്രീകാര്യം:ചെക്കാലമുക്ക് മൈത്രി നഗർ (എം–26) വെല്ലൂർ ഭവനിൽ വി.കെ.ഏബ്രഹാം (74) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് കുമാരപുരം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ശുശ്രൂഷയ്ക്കു ശേഷം മലമുകൾ സെമിത്തേരിയിൽ. ഭാര്യ: പരേതയായ എലിസബത്ത് ഏബ്രഹാം കടവിൽ.
അമ്പൂരി:ഞവരക്കാട് പുട്ടുകല്ല് പുത്തൻവീട്ടിൽ ജഗദമ്മ (80) അന്തരിച്ചു. മകൻ: ജയകുമാർ. സഞ്ചയനം വ്യാഴം 9ന്.
വെഞ്ഞാറമൂട്:പിരപ്പൻകോട് ചേലക്കാട് വിളയിൽ വീട്ടിൽ നടരാജൻ ചെട്ടിയാർ (81) അന്തരിച്ചു. ഭാര്യ: പരേതയായ കൃഷ്ണമ്മ. മക്കൾ: ദിനേഷ് കുമാർ (പിഡബ്ല്യുഡി), മനോജ് കുമാർ (എക്സൈസ്). മരുമക്കൾ: സരസ്വതി, ജയലത (ബിആർസി കണിയാപുരം). സഞ്ചയനം ഇന്ന് 9ന്.
വെഞ്ഞാറമൂട്:മേലെകുറ്റിമൂട് അംബിക നിവാസിൽ ഡി.ശശിധരൻ (72) അന്തരിച്ചു. ഭാര്യ: അംബിക. മക്കൾ: അശ്വതി, അർച്ചന. മരുമക്കൾ: വിനീത്, സുജിത്ത്. സഞ്ചയനം ബുധൻ 9ന്.
വെഞ്ഞാറമൂട്:നെല്ലനാട് ബിവിആർ ഭവനിൽ വിശാലം നായർ (65) അന്തരിച്ചു. ഭർത്താവ്: ബാബുക്കുട്ടൻ നായർ. മക്കൾ: രാജേഷ് ബി.നായർ, രജനി നായർ. മരുമക്കൾ: രഞ്ജുഷ, സുനിൽ മേനോൻ. സഞ്ചയനം വ്യാഴം 8.30ന്.
ശ്രീകാര്യം:ചെമ്പഴന്തി അണിയൂർ കാഞ്ഞിരംനിൽക്കുന്നതിൽ (കെആർഎ–ജി–21) ൽ കെ.ഒ.സുഭദ്ര (75) അന്തരിച്ചു. ഭർത്താവ്: കെ.എ.അനുരുദ്ധൻ. മക്കൾ: കെ.എ.അജിത്കുമാർ, കെ.എ.അജയഘോഷ്, കെ.എ.രഞ്ജിനി, കെ.എ.അനിൽകുമാർ. മരുമക്കൾ: ലിനി, സുധ, ലാൽകുമാർ, സിബി. സഞ്ചയനം ഞായർ 9ന്.
ശ്രീകാര്യം:ചെറുവയ്ക്കൽ ലാറ്റക്സിനു സമീപം ലക്ഷം വീട് 16 ൽ ശാന്തയുടെ മകൾ ബീന (53) അന്തരിച്ചു. ഭർത്താവ്: പരേതനായ തുളസി. മക്കൾ: സോനു, അനുഷ. മരുമക്കൾ: പ്രവീണ, പരേതനായ സജിത്ത്. സഞ്ചയനം ഞായർ 8.30ന്.
മണ്ണന്തല:ഗവ.പ്രസ് റോഡ് (ടിസി 10–496) മണ്ണാംകോണത്തു വീട്ടിൽ പരേതനായ ശിവരാജന്റെയും ഡി.വിലാസിനിയുടെയും മകൻ എസ്.സജീഷ്കുമാർ (56) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന്. ഭാര്യ: ടി.സുജ. മക്കൾ: എസ്.സുജിത്, എസ്.സുചിത്ര. സഞ്ചയനം വെള്ളി 9ന്.
മംഗലപുരം:ശാസ്തവട്ടം വടക്കുംകര വീട്ടിൽ പരേതനായ ശശിയുടെയും സുഭാഷിണിയുടെയും മകൻ എസ്.രാജേഷ്കുമാർ (37) അന്തരിച്ചു. മകൻ: രാഹുൽരാജ്.
ആമച്ചൽ:അശ്വതി ഭവനിൽ പി.ഗോപാലക്യഷ്ണൻ നായർ (78) അന്തരിച്ചു. ഭാര്യ: ഡി.പ്രസന്നകുമാരി മക്കൾ: ജി.പി.ലേഖ, ജി.പി.സൗമ്യ, പരേതനായ ജി.പി.ദീപു. മരുമക്കൾ: ജെ.രാജീവ് ലാൽ, എം.സുനിൽകുമാർ. സഞ്ചയനം വെള്ളി 9ന്.
നാഗർകോവിൽ:പുതുപ്പള്ളി പാലൂർ പുത്തൻവീട്ടിൽ പരേതനായ ബെഞ്ചമിൻ ജോർജിന്റെ മകൻ തിരുനെൽവേലി ഗവ.മെഡിക്കൽ കോളജ് ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ജോൺ മോസസ് (സിജി-49) അന്തരിച്ചു. സംസ്കാരം നാളെ 1.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം 4ന് തിരിവിതാംകോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ബിനി തോമസ്. മകൻ: തേജസ്.
നെടുമങ്ങാട്:മൂഴി ഊരാളിക്കോണത്ത് ഷാ മൻസിലിൽ ആരോഗ്യ വകുപ്പ് റിട്ട.ജീവനക്കാരൻ ഷറഫുദ്ദീൻ (58) അന്തരിച്ചു. ഭാര്യ: ഷൈല ബീവി. മക്കൾ: മുഹമ്മദ് ഷാ, ഫാത്തിമ. മരുമകൻ: ആഷിക്.
നെല്ലിമൂട്:കിണറ്റുവിള വീട്ടിൽ ഭുവനചന്ദ്രന്റെയും ആർ.റീത്തയുടെയും മകൾ പട്ടികജാതി വികസന ഡയറക്ടറേറ്റ് ക്ലാർക്ക് ആർ.ബി.ദീപ്തി (37) അന്തരിച്ചു. മകൻ: ധരുൺ. അനുസ്മരണ ശുശ്രൂഷ വെള്ളി 8ന്.
തിരുവനന്തപുരം:ഒരുവാതിൽക്കോട്ട ദേവി ക്ഷേത്രത്തിനു സമീപം ക്ലൗഡ് 9 (ഒഇആർഎ–193)ൽ ദൂരദർശൻ റിട്ട.എൻജിനീയർ വി.സതീഷ്ബാബു (77) അന്തരിച്ചു. ഭാര്യ: അഡ്വ.എസ്.സീന. മക്കൾ: ലക്ഷ്മി (യുകെ), ബാലു (സോഫ്റ്റ്‌വെയർ എൻജിനീയർ). മരുമക്കൾ: കെ.ജി.സജിൽ (യുകെ), ഐ.വി.ദിവ്യ (ഏജീസ് ഓഫിസ്). സഞ്ചയനം ഞായർ 8.30ന്.