Download Manorama Online App
സമത്വവിരുദ്ധമായ സാമൂഹിക വ്യവസ്ഥിതിയുടെ കാലത്തിലേക്ക് ഹൃദയത്തിൽ വിശുദ്ധിയുടെ സുവർണമുദ്രയുള്ളൊരാൾ പ്രവേശിക്കുന്നു. യുഗപ്രഭാവനായ ആ സന്യാസി സഞ്ചരിച്ച ദൂരങ്ങൾ ആധുനിക കേരളത്തിലേക്കുള്ള കല്ലും മുള്ളുമില്ലാത്ത വഴിയായി. മനുഷ്യാന്തസ്സിനു മേൽ മാടമ്പിത്തമണിയിച്ച ചങ്ങലക്കെട്ടുകളെ തകർത്തെറിഞ്ഞ്, ജാതിശാസനകളെ
ഒരു വ്യക്തിയെ അറിയാം. ചെറിയ പ്രായത്തിൽത്തന്നെ ജോലിയിൽ കയറി. വീട്ടിൽ നിന്നല്ലാതെ പുറത്തുനിന്ന് ഒരു നാരങ്ങാവെള്ളം പോലും താൻ കുടിക്കില്ലെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുമായിരുന്നു. ഒരിടത്തും പോകില്ല. മാസാമാസം വലിയ തോതിൽ മിച്ചം വരുന്ന തന്റെ ശമ്പളത്തിൽ ബാങ്ക് ബാലൻസ് കുന്നുകൂടുന്നത് ആഹ്ലാദത്തോടെ
കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന ഒറ്റപ്പെടലിനെ ഒരു രാജ്യാന്തര ആരോഗ്യ പ്രശ്നമായി നിശ്ചയിച്ചത്. ദിവസം 15 സിഗരറ്റ് വലിക്കുന്നയാൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് ഉണ്ടാകാമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞുവച്ചു. യുഎസ് സർജൻ ജനറലും ഇന്ത്യൻ വംശജനുമായ വിവേക് മൂർത്തിയുടെ
ജീവിതത്തിലെ വളരെ വേദനാജനകമായ ഒരു സാഹചര്യമാണ് അവഗണനകൾ നേരിടുകയെന്നത്. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ മറ്റുള്ളവരിൽ നിന്ന് അവഗണന നേരിടാത്തവരായി ആരും തന്നെയില്ല.കുട്ടിക്കാലം മുതൽ അവഗണനയെന്ന കയ്പുനീർ കുടിക്കുന്നവരുണ്ട്. സുഹൃത്തുക്കളുടെ സ്നേഹത്തിലോ സംഭാഷണത്തിലോ പങ്കുചേരാനാകാതെ
പണ്ടുള്ള ആൾക്കാർക്ക് സമൂഹമാധ്യമങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ലായിരുന്നു. അവർ പകർത്തിയ ഫോട്ടോഗ്രാഫുകൾ അവരുടെ ആൽബങ്ങളിലോ ചുവരുകളിലോ ഇരുന്നു. ബന്ധുക്കളോ സുഹൃത്തുക്കളോ വരുമ്പോൾ ആ ആൽബങ്ങൾ മറിച്ചുനോക്കും, സ്നേഹത്തിലും തമാശയിലുമൊക്കെ പൊതിഞ്ഞ അഭിപ്രായങ്ങൾ പാസാക്കും. എന്നാൽ ആ കാലമൊക്കെ എന്നേ പോയി.
അനേകം വീരപുരുഷൻമാർ അണിനിരന്ന മഹാഇതിഹാസമാണ് രാമായണം. ഈ ഇതിഹാസത്തിലെ പ്രധാനസന്ദർഭമായ രാമ–രാവണ യുദ്ധത്തിലേക്കു നയിക്കുന്നതിന്റെ പ്രധാന ആണിക്കല്ല് ഒരു സ്ത്രീയാണ്. അയോധ്യയിലെ ദശരഥ രാജാവിന്റെ പത്നിയായ കൈകേയിയുടെ അനുചരയായ മന്ഥര. വളരെയേറെ നെഗറ്റിവിറ്റി നിറഞ്ഞ ഒരു കഥാപാത്രമായ മന്ഥര നിരന്തരം ഇതേ
എപ്പോഴും വിഷമിച്ചിരിക്കുന്ന ചിലരുണ്ട്. ആ വിഷമങ്ങളുടെ കാരണങ്ങളിൽ ചിലത് സ്വന്തം കുറവുകളെക്കുറിച്ചുള്ള വിഷമമായിരിക്കും. തന്റെ നിറം, ഉയരം, ശരീരഘടന, സംസാരരീതി, മുടി തുടങ്ങി എല്ലാം പോരായെന്ന് ചിന്തിക്കുന്നവരുണ്ട്. ഇത്തരം കാര്യങ്ങളിൽ ചിലർ പരിഹസിച്ചത് കാരണം അങ്ങനെയൊരവസ്ഥയിലെത്തിയവരുമുണ്ട്. ഒരു പെൺകുട്ടിയെ
മനുഷ്യരുടെ ജീവിതത്തിൽ ഓരോ കാലഘട്ടത്തിനും ഓരോ സവിശേഷതകളാണ്. നിറങ്ങൾ പെയ്തിറങ്ങുന്ന കൗമാരം, സാഹസികതകളുടെയും നേട്ടങ്ങളുടെയും യുവത്വം, പക്വതയുടെ ഗഹനപാഠങ്ങൾ പഠിക്കുന്ന മധ്യവയസ്സ്, ഒടുവിൽ വാർധക്യം. ഓരോ പ്രായത്തിനും ഓരോ പാഠങ്ങൾ നമ്മെ പഠിപ്പിക്കാനുണ്ട്. പക്ഷേ പ്രായത്തിന്റെ മുന്നോട്ടുപോക്കിനെ നമ്മളിൽ പലരും
ഇന്ത്യയുടെ ബഹിരാകാശ തിലകക്കുറിയായ ഐഎസ്ആർഒയുടെ ഏറ്റവും പ്രതിഭാധനരായ നായകരിലൊരാളായിരുന്നു പ്രഫസർ സതീഷ് ധവാൻ. വിവിധ വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവും കറതീർന്ന വ്യക്തിത്വവും പുലർത്തിയ ധവാൻ ഐഎസ്ആർഒയിലെ വിവിധ തലമുറകളിൽപെട്ട അംഗങ്ങൾക്ക് ഇന്നുമൊരു കെടാവിളക്കാണ്. ഇന്ത്യക്കാർ ഒരുപാട് സ്നേഹിക്കുകയും
തത്വശാസ്ത്രം എന്നു പറഞ്ഞാൽ എല്ലാവർക്കും ഇഷ്ടപ്പെടില്ല,. അക്കാദമികമായ രിീതിയിൽ നോക്കിയാൽ തത്വശാസ്ത്രമെന്നത് അൽപം കടുകട്ടിയായ സംഭവം തന്നെ. എന്നാൽ എല്ലാവരുടെയും ജീവിതത്തിന് ഒരു തത്വശാസ്ത്രം അഥവാ പഴ്സനൽ ഫിലോസഫി തീർച്ചയായും ഉണ്ടാകും. ബോധപൂർവമല്ലാതെ രൂപീകരിക്കപ്പെട്ടതാകും ഈ തത്വശാസ്ത്രം. ചെറുപ്പകാലം
ചിലയാളുകളുണ്ട്, എല്ലാ കാര്യത്തിലും സ്വാർഥതയാണ്, ആവശ്യമുള്ളതിനും ഇല്ലാത്തതിനും. ഒരു സംഘമായി നിന്നു സംസാരിക്കുമ്പോൾ മറ്റുള്ളവർക്ക് ഒരവസരവും ഇവർ നൽകാറില്ല. ഇങ്ങനെ സംസാരിച്ചുകൊണ്ടേയിരിക്കും. സ്വയം സർവജ്ഞപീഠം കയറിയെന്നു വിചാരിക്കുന്നവരാണ് ഇവർ. ഏറ്റവും അറിവുള്ളവനായി ഞാൻ ഇവിടെയുണ്ടല്ലോ, നിങ്ങളൊന്നും
എന്താണല്ലേ ഈ ലോകം? എത്ര യുദ്ധങ്ങളിലൂടെയാണ് നമ്മുടെ ലോകം കടന്നുവന്നത്. യുദ്ധങ്ങൾ പലപ്പോഴും രണ്ടു കൂട്ടരുടെ ശക്തിപ്രകടനത്തേക്കാളുപരി പകയുടെയും പ്രതികാരത്തിന്റെയും കത്തലായി മാറുന്നു. ആ മഹാഗ്നിയിൽ സംസ്കാരങ്ങളും മനുഷ്യരും സ്വപ്നങ്ങളും എരിഞ്ഞടങ്ങുന്നു. ലോകത്തിൽ മനുഷ്യർ ഏറ്റവും കൂടുതൽ കേൾക്കാൻ
ഈഗോ.. പലപ്പോഴും നമ്മുടെ സംഭാഷണത്തിൽ കടന്നുവരുന്ന പദം. നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള പല പ്രശ്നങ്ങൾക്കും പിന്നിൽ ഈഗോയാണെന്ന് നന്നായി ഒന്നു പരിശോധിച്ചാൽ കാണാം. തെറ്റാകുമെന്നോ ഹിതകരമല്ലെന്നോ ഉറപ്പുള്ള കാര്യങ്ങളിലേക്കു പോലും കൈകടത്താൻ ഈഗോ നമ്മളെ പ്രേരിപ്പിക്കും. വിവാഹബന്ധങ്ങളുൾപ്പെടെ പല
ജീവിതം തെളിനീരൊഴുകുന്ന ഒരു നദിയാണ്. സ്വച്ഛസുന്ദരവും തണുപ്പുള്ളതുമായ ജലം ഒഴുകുന്ന നദി. ജീവിതത്തെക്കുറിച്ചുള്ള കാൽപനികമായ ആശയമാണെങ്കിലും ഇതല്ല യാഥാർഥ്യം. ചുഴികളും ഉഷ്ണജലവും അനേകം അഴുക്കുകളുമൊക്കെ ചേർന്നതാണ് ജീവിതം. ഹിന്ദുദർശനങ്ങളിൽ ഗുണങ്ങളെ സാത്വിക, രാജസം, താമസം എന്നിങ്ങനെ
പ്രശസ്ത സൂഫി കവിയായ ജലാലുദ്ദീൻ റൂമിയുടെ ഒരു ആപ്തവാക്യമുണ്ട്..ഇന്നലെ വരെ ഞാൻ കൗശലക്കാരനായിരുന്നു, അതിനാൽ ഞാൻ ലോകത്തെ മാറ്റാൻ നോക്കി, ഇന്നു ഞാനൊരു ജ്ഞാനിയായിരിക്കുന്നു, അതിനാൽ എന്നെത്തന്നെ മാറ്റാൻ നോക്കുന്നു. ഈ സ്വയംമാറ്റമാണ് ആദ്യം വേണ്ടത്. മനുഷ്യജീവിതത്തിലെ പല പ്രശ്നങ്ങളുടെയും പരിഹാരം മനുഷ്യന്റെ
വിധിക്കപ്പെടലുകളുടെ സമൂഹത്തിലാണ് മനുഷ്യർ ജീവിക്കുന്നത്. ജീവിതത്തിൽ കൈവശമാകുന്ന നേട്ടങ്ങൾ ഒരാളെ കേമനെന്ന് വിധിക്കുന്നു. പത്താംക്ലാസിലോ പ്ലസ്ടുവിലോ കിട്ടുന്ന മാർക്കോ, പിൽക്കാലത്ത് ലഭിക്കുന്ന ജോലിയോ , വാങ്ങുന്ന കാറോ വയ്ക്കുന്ന വീടോ തുടങ്ങി എന്തെല്ലാം നേട്ടങ്ങളുണ്ടാകുമോ അതു നോക്കിയാകാം സമൂഹം നിങ്ങൾക്കു
ഒരുപാത്രത്തിൽ ഉണ്ട്, ഒരു പായയിൽ ഉറങ്ങി നടന്നവരാ, ഇപ്പോൾ കണ്ടപരിചയമില്ല. തകർന്ന കൂട്ടുകെട്ടുകളെപ്പറ്റി ആളുകൾ പലപ്പോഴും പറയാറുള്ള വാക്യം. പ്രണയ, വിവാഹബന്ധങ്ങൾ തകരുന്നതുപോലെയുള്ള പ്രാധാന്യം കൂട്ടുകെട്ടുകൾ തകരുന്നതിനു കൊടുത്തുകാണാറില്ല. അതേസമയം വേദനാജനകമായ ഒന്നാണ് ഉറ്റസുഹൃത്തുക്കളെ നഷ്ടപ്പെടുന്നതെന്ന്
എന്തെങ്കിലും കാര്യങ്ങളിലോ വിഷയങ്ങളിലോ ഉള്ള അഭിപ്രായമോ വീക്ഷണമോ ആണ് നിലപാട്. എല്ലാക്കാര്യത്തിലും ഉറച്ച നിലപാടാണ് എനിക്ക് എന്ന് ചിലർ അഭിമാനത്തോടെ പറയാറുണ്ട്. ഉറച്ചതും ശക്തവുമായ നിലപാടും അതുപാലിക്കാനുള്ള ശ്രമവും നല്ല ഗുണങ്ങളായി കരുതപ്പെടുന്നു. എന്നാൽ ഇതിനു മറ്റൊരു വശം കൂടിയുണ്ട്. എത്രയൊക്കെ ആരൊക്കെ
ക്ഷുഭിതയൗവനം എന്നൊരു വാക്കു തന്നെ മലയാളത്തിലുണ്ട്. വ്യവസ്ഥിതിയോട് കലഹിക്കുന്ന യുവാക്കളെ അടയാളപ്പെടുത്തുന്ന ഈ വാക്കിൽ പല സിനിമാതാരങ്ങളും അറിയപ്പെട്ടിരുന്നു. എന്നാൽ ചിലർ വ്യവസ്ഥിതിയോട് മാത്രമല്ല കലഹിക്കുന്നത് . അവർക്ക് ആകെ മൊത്തം ക്ഷോഭമാണ്. ന്യൂജെൻ ഭാഷയിൽ ഇവർ കലിപ്പൻമാരും കലിപ്പത്തികളുമെന്ന്
Results 1-19