Activate your premium subscription today
പാലക്കാട്∙ ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ 2 യുവാക്കൾക്കു ഗുരുതര പരുക്ക്. കോഴിക്കോട് സ്വദേശികളായ നിർമാണ തൊഴിലാളികള്ക്കാണു പരുക്കേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് ∙ ചെക്പോസ്റ്റുകളിൽ വാഹനങ്ങളിൽ നിന്നു വാങ്ങുന്ന കൈക്കൂലിപ്പണം കൈകാര്യംചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വന്തം നാട്ടുകാരായ വിശ്വസ്തരെ ഏജന്റുമാരായി നിയമിക്കുന്നതായി വിജിലൻസിനു വിവരം ലഭിച്ചു. പ്രാദേശിക ഏജന്റുമാർ കൂടാതെയുള്ള ഈ വിശ്വസ്ഥരുടെ ജോലി, ദിനംപ്രതി കൈക്കൂലിപ്പണം ജില്ലയിൽനിന്നു
പാലക്കാട് ∙ നിർധനരായ ഒട്ടേറെ രോഗികൾക്കു ഹൃദയതാളം വീണ്ടെടുത്തു നൽകിയ ‘ഹൃദയപൂർവം’ പദ്ധതിയുടെ സന്ദേശവുമായി അവർ ഒരു മനസ്സോടെ ഓടി. മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നു നടത്തുന്ന ഹൃദയപൂർവം ഹൃദയാരോഗ്യ പദ്ധതി രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി പാലക്കാട് നഗരത്തിൽ നടത്തിയ കൂട്ടയോട്ടം പദ്ധതിക്കു
കൊടുവായൂർ ക്ഷേത്രത്തിന്റെ വേരുകൾ പതിനാലാം നൂറ്റാണ്ടിലേതാണെന്നാണു വിശ്വാസം. പുലാപ്പറ്റ മന കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കേരളത്തപ്പൻ ക്ഷേത്രം എന്നൊരു പഴയ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ഒരു കഥ സൂചിപ്പിക്കുന്നു. ഈ ക്ഷേത്രത്തിൽ പ്രതിവർഷം 12,000 പറ നെല്ല് വിളയുന്ന വിശാലമായ നെൽവയലുകൾ ഉണ്ടായിരുന്നു, ഇപ്പോൾ
ഉപന്യാസ മത്സരം;പാലക്കാട് ∙ പാലക്കാട് ഉപഭോക്തൃ സംരക്ഷണ സമിതി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ വിദ്യാർഥികൾക്കായി ഉപന്യാസ മത്സരം നടത്തുന്നു. ‘വിദ്യാർഥികളായ ഉപഭോക്താക്കൾക്ക് വേണ്ടി ഉത്തരവാദിത്തമുള്ളതും നീതിപൂർവവുമായ നിർമിത ബുദ്ധി’ എന്ന വിഷയത്തിൽ മലയാളത്തിൽ 2 പേജിൽ ഉപന്യാസം
കാഞ്ഞിരപ്പുഴ ∙ ശിരുവാണി ഇക്കോ ടൂറിസം മേഖലയിലേക്കുള്ള റോഡ് നവീകരണത്തിനായി ജലവിഭവ വകുപ്പ് ശിരുവാണി സെക്ഷൻ പദ്ധതി ഒരുക്കുന്നു. 16 കോടിയോളം രൂപ ചെലവഴിച്ചാണു പദ്ധതി ഒരുക്കുന്നത്. ഗാബിയോൺ അരികു ഭിത്തികളും ഓടകളും നിർമിച്ചു റോഡ് പൂർണമായും റീ ടാർ ചെയ്യാനും ലക്ഷ്യമിടുന്ന പദ്ധതിയുടെ സാധ്യത ജലവിഭവ വകുപ്പിനു
പാലക്കാട് ∙ എൻഎസ്എസ് സമുദായ സംഘടന മാത്രമല്ല സാമൂഹിക സംഘടന കൂടിയാണെന്ന് നായർ സർവീസ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗവും തലശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡന്റുമായ എം.പി.ഉദയഭാനു പറഞ്ഞു. എൻഎസ്എസ് പാലക്കാട് താലൂക്ക് യൂണിയന്റെ സപ്തതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക മാറ്റത്തിനു മുന്നിൽ നിന്നു
കൊടുവായൂർ വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ രഥഘോഷയാത്ര ഏറ്റവും ദൈർഘ്യമേറിയ ദേവരഥപ്രയാണങ്ങളിൽ ഒന്നാണ്. പാത പിന്നോട്ട് പോകാതെ ഏകദേശം 1.5 മൈൽ വ്യാപിച്ചു കിടക്കുന്നു. ചിദംബരം ക്ഷേത്രത്തിന്റെ രൂപരേഖയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ‘ഓം’ അല്ലെങ്കിൽ ‘പ്രണവ’ ചിഹ്നത്തിന്റെ ആകൃതിയോട് സാമ്യമുള്ള ഒരു
കൊടുവായൂർ കേരളപുരം അഗ്രഹാരത്തിലെ വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു 700 വർഷത്തിലേറെ പഴക്കമുണ്ടെന്നാണു വിശ്വാസം. കൊല്ലങ്കോട് വെങ്കിട്ടരാമയ്യർ, ലക്ഷ്മി അമ്മാൾ എന്നിവർക്കു കാശിയിൽ നിന്നാണു ക്ഷേത്രത്തിലെ ശിവലിംഗം ലഭിച്ചത് എന്നും ക്ഷേത്രം നിർമിച്ചതും ശിവലിംഗം പ്രതിഷ്ഠിച്ചതും അവരാണെന്നും പറയപ്പെടുന്നു. പ്രധാന
പാലക്കാട് ∙ ചെക്പോസ്റ്റുകളിൽ വാഹനങ്ങളിൽ നിന്നു വാങ്ങുന്ന കൈക്കൂലിപ്പണം കൈകാര്യംചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വന്തം നാട്ടുകാരായ വിശ്വസ്തരെ ഏജന്റുമാരായി നിയമിക്കുന്നതായി വിജിലൻസിനു വിവരം ലഭിച്ചു.
പാലക്കാട്∙ ഒഡീഷ, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കു കൊണ്ടുവരുന്ന കന്നുകാലി ലോഡ് തടഞ്ഞ് മാഫിയ സംഘങ്ങൾ വലിയ തുക ആവശ്യപ്പെടുന്നതായി വ്യാപാരികളുടെ പരാതി. തുക കൊടുക്കാൻ വിസമ്മതിക്കുന്നവരുടെ ലോഡ് വിവിധ സംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹായത്തോടെ അതിർത്തികളിൽ തടയുകയാണെന്നും വ്യാപാരികൾ
മകരച്ചൊവ്വ ആഘോഷം വിളയൂർ ∙ ചെമ്മലശ്ശേരി കിളിക്കുന്ന്കാവ് ആലിക്കൽ ഭഗവതി ക്ഷേത്രത്തിലെ മകരച്ചൊവ്വ ആഘോഷം നാളെ തുടങ്ങും. രാവിലെ ആറിന് തേൻ അഭിഷേകം, വേദജപം, ഗണപതി ഹോമം എന്നിവയോടെ ചടങ്ങുകൾ ആരംഭിക്കും. ഏഴിന് സമ്പൂർണ ദേവീ മാഹാത്മ്യ പാരായണം, ഒൻപതിന് ശ്രീഫല സമർപ്പണം, പൗർണമി പൂജ, സമൂഹ നാമജപം, വൈകിട്ട് ഭഗവതി
പാലക്കാട് ∙ ജില്ലയിൽ മോട്ടർവാഹന വകുപ്പിന്റെ 5 ചെക്പോസ്റ്റുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 1.49 ലക്ഷം രൂപയുടെ കൈക്കൂലിപ്പണം പിടിച്ചെടുത്തു. വാളയാർ ഇൻ ചെക്പോസ്റ്റ് (90,650 രൂപ), വാളയാർ ഔട്ട് (29,000 രൂപ), ഗോവിന്ദാപുരം(10,140 രൂപ), ഗോപാലപുരം(15,650 രൂപ), മീനാക്ഷിപുരം (4,050 രൂപ) എന്നിങ്ങനെയാണു പണം
ഒറ്റപ്പാലം∙ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിനും ഓടിത്തുടങ്ങിയ ട്രെയിനിനും ഇടയിൽപ്പെട്ടു യുവാവിനു ഗുരുതര പരുക്ക്. തമിഴ്നാട് കടലൂർ സ്വദേശി ലതീഷിന് ആണു പരുക്കേറ്റത്. ശനിയാഴ്ച രാത്രി ഒൻപതോടെ കന്യാകുമാരി - ബെംഗളൂരു എക്സ്പ്രസ് ട്രെയിൻ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു അപകടം.
കുമ്പിടി ∙ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയായാൽ കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിജ് മേയിൽ പൂർത്തിയാകും. മലപ്പുറം, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പദ്ധതി ഗതാഗതത്തോടൊപ്പം ജലസേചനം, വിവിധ ശുദ്ധജല പദ്ധതികൾ, ടൂറിസം എന്നിവയ്ക്കെല്ലാം ഗുണം ചെയ്യുന്നതാണ്.29 ഷട്ടറുകളുള്ള റഗുലേറ്റർ കം ബ്രിജിന്റെ
കോങ്ങാട് ∙ നവീകരണം പുരോഗമിക്കുന്ന മുണ്ടൂർ-തൂത പാതയിൽ സ്ഥിരം അപകടമേഖലകളിൽ മീഡിയനുകൾ സ്ഥാപിക്കാത്തത് ഭീഷണിയായി. എഴക്കാട്, ബാഗ്ലാവ്കുന്ന്, സീഡ് ഫാം, മാരാർകുളം തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ മീഡിയനുകൾ സ്ഥാപിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു. പാത വീതി കൂടിയതോടെ ശരം പോലെ പായുന്ന വാഹനങ്ങൾ അപകടക്കെണിയിൽ
മണ്ണാർക്കാട്∙ മണ്ണാർക്കാട് നഗരസഭയുടെ ഹോമിയോ ഡിസ്പെൻസറിയിലേക്ക് അറ്റൻഡറെ നിയമിക്കുന്നതിനെച്ചൊല്ലി കൗൺസിൽ യോഗത്തിൽ തർക്കവും വോട്ടെടുപ്പും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണമെന്നു സിപിഎം കൗൺസിലർമാരും നഗരസഭ നേരിട്ട് നിയമിക്കണമെന്നു യുഡിഎഫും ആവശ്യപ്പെട്ടു. വോട്ടെടുപ്പിൽ 12ന് എതിരെ 15 പേരുടെ
നടുവട്ടം ∙ പട്ടാമ്പി ഉപജില്ലാ സ്കൂള് കലോത്സവത്തിലെ എച്ച്എസ്എസ് ഓവറോൾ ട്രോഫി നടുവട്ടം ഗവ.ജനത ഹയർ സെക്കൻഡറി സ്കൂളിനു തിരിച്ചു കിട്ടി. എടപ്പലം പിടിഎം യത്തീംഖാന ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു ഗവ.ജനത സ്കൂളിനു ട്രോഫി ലഭ്യമാക്കാൻ നടപടി സ്വീകരിച്ച ശേഷം വൈകിട്ടു മൂന്നോടെയാണു പട്ടാമ്പി എഇഒ ആർ.പി.ബാബുരാജനിൽ
പാലക്കാട് ∙ ജില്ലാ വനിതാ ശിശു ആശുപത്രി പരിസരത്തെ പൊടിശല്യത്തിൽ കുടുങ്ങി ഗർഭിണികളും കുഞ്ഞുങ്ങളും.വീശിയടിക്കുന്ന കാറ്റിൽ ഉയരുന്ന പൊടിപടലങ്ങളിൽ നിന്നു കുഞ്ഞുങ്ങളെ രക്ഷിക്കാൻ തുണികൊണ്ട് മറച്ചു പിടിക്കേണ്ട അവസ്ഥയിലാണു രക്ഷിതാക്കൾ.ആശുപത്രിക്കുള്ളിലേക്കും പൊടി അടിച്ചു കയറുന്നുണ്ട്. ഗർഭിണികളും, നവജാത
ഗതാഗത നിയന്ത്രണം: കുഴൽമന്ദം∙ കൊഴിഞ്ഞംപറമ്പിൽ കൊടുവായൂർ മെയിൻ റോഡിൽ ഇറിഗേഷന്റെ പൊട്ടിയ പൈപ്പ് നേരെയാക്കുന്നതിനാൽ ഇന്നു മുതൽ മൂന്നു ദിവസം ഇതു വഴിയുള്ള ഗതാഗതം പൂർണമായും നിരാേധിച്ചു. കുഴൽമന്ദത്തു നിന്നു വരുന്ന വാഹനങ്ങൾ കൊഴിഞ്ഞംപറമ്പിൽ നിന്നു വലതു വശത്തുകൂടെ കളപ്പെട്ടി വഴി കൊടുവായൂരിലേക്കും തിരികെ വരുന്ന വാഹനങ്ങൾ ഇതുവഴിയോ തേങ്കുറുശ്ശി പുല്ലുപ്പാറ പുതുക്കോട് വഴി കുഴൽമന്ദത്തേക്കും പോവേണ്ടതാണെന്ന് മലമ്പുഴ കനാൽ കെടുവായൂർ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
വാളയാർ (പാലക്കാട്) ∙ അട്ടപ്പള്ളത്തു സഹോദരിമാർ മരിച്ച കേസിൽ മാതാപിതാക്കളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ സിബിഐ കുറ്റപത്രത്തിനെതിരെ ഉടൻ കോടതിയെ സമീപിക്കുമെന്നു കുട്ടികളുടെ അമ്മയും വാളയാർ നീതി സമരസമിതി നേതാക്കളും അറിയിച്ചു. കുറ്റപത്രത്തിന്റെ പകർപ്പു ലഭിച്ചിട്ടില്ല. ഇതു പഠിച്ച ശേഷം സിബിഐ കോടതിയിൽ അപേക്ഷ നൽകാനാണു തീരുമാനം. ഹൈക്കോടതിയിൽ അമ്മയ്ക്കു വേണ്ടി ഹാജരായ രാജേഷ് എം
തിരുവനന്തപുരം∙ നീലപ്പെട്ടി ഉൾപ്പെടെയുള്ള വിവാദങ്ങളും അവ സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന പ്രതീതിയും പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിച്ചതായി സിപിഎം. ഈ രാഷ്ട്രീയ– സംഘടനാ പ്രശ്നങ്ങൾ ബാധിച്ചിരുന്നില്ലെങ്കിൽ മുന്നേറാൻ കഴിയുമായിരുന്നു. പാർട്ടി ലക്ഷ്യമിട്ട രണ്ടാം സ്ഥാനം നഷ്ടപ്പെട്ടതു കൂടി കണക്കിലെടുത്താണ് സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസിനെ സംസ്ഥാന കമ്മിറ്റി താക്കീത് ചെയ്തത്.
പാലക്കാട് ∙ ഏഴു വർഷമായി രാഷ്ട്രീയ, നിയമവൃത്തങ്ങളിൽ വൻ വിവാദവും ചർച്ചയുമായ വാളയാർ കേസ് സിബിഐയുടെ അന്വേഷണ ചരിത്രത്തിലും വഴിത്തിരിവായി. സിബിഐ അന്വേഷിക്കുന്ന ആദ്യ പോക്സോ കേസും സിബിഐ കോടതിയിൽ വിചാരണയ്ക്ക് എത്തുന്ന ഇത്തരം ആദ്യകേസും വാളയാറിലേതാണ്.ഡൽഹി പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമമനുസരിച്ച്
പാലക്കാട് ∙ ജില്ലയിൽ റേഷൻ വാതിൽപടി വിതരണം നടത്തിയ വകയിൽ സപ്ലൈകോ കരാറുകാരുടെ വാടക കുടിശിക 10 കോടി രൂപയിലേക്ക്. ഒലവക്കോട് എഫ്സിഐയിൽ നിന്നുള്ള ഭക്ഷ്യധാന്യ നീക്കം നിലച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. ജനുവരിയിലെ 271 ലോഡുകൾ ഇനിയും റേഷൻ കടകളിൽ എത്തിയില്ല. ഇതു റേഷൻ കടകളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് ആശങ്ക
വാളയാർ ∙ കഞ്ചിക്കോട് വനയോരമേഖലയെ വിറപ്പിച്ച് വീണ്ടും കാട്ടാനക്കൂട്ടം. ചുള്ളിമടയ്ക്കും പുറകുവശത്തും വല്ലടിയിലുമായി 14 അംഗ കാട്ടാനക്കൂട്ടമാണ് നിലയുറപ്പിച്ചത്. ഇവയിൽ നാലംഗ ആനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നു ചുള്ളിമട സ്വദേശിയായ കർഷകൻ ശങ്കരൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്നലെ പുലർച്ചെ രാത്രി
ഒറ്റപ്പാലം∙ നഗരപരിധിയിലെ ഭക്ഷണശാലകളിൽ ഗുണമേന്മ ഉറപ്പാക്കാനും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപഭോഗം തടയാനും പാതയോരങ്ങളിലെ ചാലുകളിലേക്കു മലിനജലം ഒഴുക്കിവിടുന്നതു വിലക്കാനും ആരോഗ്യ വിഭാഗത്തിന്റെ നടപടി. ഈസ്റ്റ് ഒറ്റപ്പാലം മേഖലയിൽ നടത്തിയ പരിശോധനയിൽ 3 ഭക്ഷണശാലകൾക്കു പിഴ ചുമത്തി. സുരക്ഷിതമല്ലാത്ത
തച്ചമ്പാറ∙ തച്ചമ്പാറയിൽ അനധികൃത ഗ്യാസ് ശേഖരം കണ്ടെത്തി. 35 സിലിണ്ടറുകളും ഗ്യാസ് നിറയ്ക്കാനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. പിടികൂടിയത് പണിതീരാത്ത വീട്ടിൽ നിന്ന്. മണ്ണാർക്കാട് താലൂക്ക് സപ്ലൈ ഓഫിസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. സംഘം എത്തുമ്പോൾ വാഹനത്തിൽ സിലിണ്ടറുകൾ നിറച്ച്
മെഗാ ആയുർവേദമെഡിക്കൽക്യാംപ് 12ന് കൂറ്റനാട്∙ ഡോ.പി.കെ.കെ.ഹുറൈർകുട്ടി അനുസ്മരണ സമ്മേളനവും ആയുർവേദ മെഗാ മെഡിക്കൽ ക്യാംപും 12ന് രാവിലെ 9.30ന് കൂടല്ലൂരിൽ നടക്കും. മന്ത്രി എം.ബി.രാജേഷ് അനുസ്മരണ സമ്മേളനവും പി.മമ്മിക്കുട്ടി എംഎൽഎ മെഡിക്കൽ ക്യാംപും ഉദ്ഘാടനം ചെയ്യും. വി.ടി.ബൽറാം എംഎൽഎ ലോഗോ പ്രകാശനം
എം.എസ്.വിശ്വനാഥന്പാലക്കാട്ട് സ്മാരകം: പൂർത്തിയാകാത്ത ആഗ്രഹം പാലക്കാട് ∙ ഭാവഗായകൻ പി.ജയചന്ദ്രൻ വിടവാങ്ങുന്നതു വിഖ്യാത സംഗീത സംവിധായകൻ എം.എസ്.വിശ്വനാഥനു പാലക്കാട്ട് ഒരു സ്മാരകം എന്ന സ്വപ്നം യാഥാർഥ്യമാകാതെ. ഏറെ പ്രിയപ്പെട്ട എംഎസ്വിക്ക് ഒരു സ്മാരകം വേണമെന്നു ജയചന്ദ്രൻ ആഗ്രഹിച്ചിരുന്നു. സ്വരലയയുടെ
അലനല്ലൂർ∙ യാത്രകൾ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ഒറ്റയ്ക്കും സുഹൃത്തുക്കളോടൊപ്പവും കുടുംബത്തോടൊപ്പവുംയാത്രകൾ സംഘടിപ്പിക്കുന്നവരാണു പലരും. എന്നാൽ സ്ത്രീകൾ മാത്രം സംഘടിപ്പിക്കുന്ന യാത്രകൾ ചുരുക്കമായിരിക്കും. അത്തരത്തിലൊരു സംഘമാണ് അലനല്ലൂർ കലങ്ങോട്ടിരിയിലെ തൊഴിലുറപ്പ് തൊഴിലാളികളായ പെൺപട.മൂന്നു
Results 1-30 of 10000