Download Manorama Online App
രണ്ടര പതിറ്റാണ്ടു മുൻപുള്ള കഥയാണ്. മലപ്പുറത്ത് സെവൻസ് ഫുട്ബോൾ കത്തി നിൽക്കുന്ന സമയം. അരീക്കോട് ടൗൺ ടീമാണ് അന്നത്തെ സെവൻസിലെ സൂപ്പർ ഹിറ്റ് ടീം. അതിനിടെയാണ് ഫ്രാൻസ് ലോകകപ്പ് വന്നത്. നാൽക്കവലയിൽ ടെലിവിഷൻ സ്ഥാപിച്ച് നാട്ടുകാർ കൂട്ടമായി അർജന്റീന–ഹോളണ്ട് മത്സരം കാണുന്നു. അതുവഴി വന്ന സെവൻസ് ഫുട്ബോൾ ആരാധകൻ ടെലിവിഷനിലേക്കൊന്നെത്തി നോക്കി കമന്റ് പാസാക്കി. ‘‘ആരു കളിച്ചാലും കപ്പ് അരീക്കോട് ടൗൺ ടീമിന് തന്നെ’’. സമീപകാല ഇന്ത്യൻ തിരഞ്ഞെടുപ്പുകൾക്കും ഈ കമന്റ് ചേരും.ആരൊക്കെ മത്സരിച്ചാലും അവസാന വിജയം ബിജെപി കൊണ്ടുപോകും. തിരഞ്ഞെടുപ്പ് കാലത്ത് മധ്യപ്രദേശിൽ സഞ്ചരിച്ചപ്പോൾ ഒരു കാര്യം വ്യക്തമായിരുന്നു. ബിജെപി ഭരണത്തിനെതിരെ ജനങ്ങൾക്കിടയിൽ വികാരമുണ്ട്. ഭോപ്പാലിലും ഗ്വാളിയറിലും ഖണ്ഡ്വയിലുമെല്ലാം അതു പ്രകടവുമായിരുന്നു. ആദ്യം അതു തിരിച്ചറിഞ്ഞത് പക്ഷേ, ബിജെപിയായിരുന്നു. അതിനനുസരിച്ച് അവർ തന്ത്രങ്ങൾ മാറ്റി. ആ മാറ്റങ്ങൾ ഭരണമാറ്റമെന്ന ജനകീയ വികാരത്തെ പിടിച്ചു നിർത്താൻ കെൽപ്പുള്ളതായിരുന്നു. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലമായി ചിന്തിക്കുന്ന വോട്ട് ബാങ്ക് ‘ഫിക്സഡ് ഡെപ്പോസിറ്റായി’ ബിജെപിക്ക് എല്ലായിടത്തുമുണ്ട്. എന്നാൽ, അസാധ്യമെന്നു തോന്നുന്ന തിരഞ്ഞെടുപ്പുകൾ പോലും പാർട്ടി ജയിക്കുന്നത് അതിന്റെ കരുത്തിൽ മാത്രമല്ല. പഴുതടച്ച, എതിരാളികൾക്ക് സൂചിമുന കുത്താൻ പോലും ഇടം നൽകാത്ത തന്ത്രങ്ങളും തിരഞ്ഞെടുപ്പ് മാനേജ്മെന്റുമാണ് വിസ്മയിപ്പിക്കുന്ന വിജയങ്ങൾക്കു പിന്നിലുള്ളത്.
യുക്രൈയ്ൻ– റഷ്യ സംഘർഷം തുടങ്ങുന്ന സമയം. യുക്രെയ്നിൽ കുടുങ്ങിയ വിദ്യാർഥികളെ രക്ഷപ്പെടുത്താനായി കേന്ദ്രം കേരളത്തോടു കണക്കു ചോദിച്ചു. പരമാവധി 150 പേരുണ്ടാകുമെന്നായിരുന്നു സംസ്ഥാനത്തിന്റെ പ്രാഥമിക നിഗമനം. എന്നാൽ, റജിസ്ട്രേഷൻ ഏർപ്പെടുത്തിയപ്പോൾ വിദ്യാർഥികളുടെ എണ്ണം 3000 കഴിഞ്ഞു. വിദേശത്തു പഠനത്തിനു പോകുന്നവർക്ക് റജിസ്ട്രേഷൻ ഇല്ലാതിരുന്നതിനാൽ യുക്രെയ്ൻ പോലുള്ള സ്ഥലത്ത് ഇത്രയും വിദ്യാർഥികൾ ഉണ്ടെന്നത് അധികൃതർക്കും പുതിയ അറിവായിരുന്നു. റജിസ്ട്രേഷൻ ഏർപ്പെടുത്തിയതോടെ ലഭിച്ച കണക്ക് വീണ്ടും അധികൃതരെ അദ്ഭുതപ്പെടുത്തി. 52 രാജ്യങ്ങളിലെ വിദ്യാർഥികൾ നോർക്കയിൽ റജിസ്റ്റർ ചെയ്തു. അതെ, മലയാളികൾ യാത്ര തുടരുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവർ എത്തിച്ചേരുന്നു. വിദേശ മലയാളികളുടെ സൗകര്യാർഥം പ്രവർത്തിക്കുന്നതാണ് നോൺ റസിഡന്റ് കേരളൈറ്റ് അഫയേഴ്സ് (നോർക്ക). ഇതുവരെ ജോലിക്കായി പോയവർ 182 രാജ്യങ്ങളിൽനിന്ന് നോർക്കയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പലതും നാം കേട്ടിട്ടില്ലാത്ത രാജ്യങ്ങൾ. ‘‘പ്രവാസത്തിന്റെ രീതികള് മാറുകയാണ്’’ നോർക്ക സിഇഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി പറയുന്നു. ‘‘ജോലിക്കായും വിദ്യാഭ്യാസത്തിനായും പോകുന്നവരുടെ കാഴ്ചപാടുകൾ മാറി. അതിനനുസരിച്ച് നോർക്കയും സജ്ജീകരണങ്ങളിൽ അനുദിനം മാറ്റം വരുത്തുന്നു. അഭിരുചിയും ജീവിത വീക്ഷണവും കുടിയേറ്റത്തിനു പ്രധാനമാണ്. 100% സമർപ്പണബോധമുള്ളവർക്കേ വിജയം നേടാനാകൂ’ ഹരികൃഷ്ണൻ നമ്പൂതിരി പറയുന്നു. വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിലെ ശ്രദ്ധേയമായ മാറ്റങ്ങളെക്കുറിച്ചും അവർക്കായി നോർക്ക തയാറാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും സിഇഒ മനോരമ ഓൺലൈൻ പ്രീമിയവുമായി സംസാരിക്കുന്നു.
മന്ത്രിയാകാൻ താൽപര്യമുണ്ടോ എന്നു ചോദിച്ചാൽ ഇല്ല ഞാനില്ലെന്നു പറയുന്നയാളാണ് രേവന്ത് റെഡ്ഡി. ആകുന്നെങ്കിൽ എനിക്കു മുഖ്യമന്ത്രിയാകാനാണ് താൽപര്യമെന്നു തുടർന്നും തുറന്നും പറയാൻ മടിയില്ലാത്തയാളുമാണ്. പരാജയവും തിരിച്ചടികളും വന്നാലും ഇളകാത്ത ആത്മവിശ്വാസത്തിന്റെ പേരു കൂടിയാണ് തെലങ്കാന രാഷ്ട്രീയത്തിന്റെ വരുംനാളുകൾ നിർണയിക്കുന്ന ഈ അൻപത്തിനാലുകാരൻ; തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രി. ഒരിക്കൽപോലും മന്ത്രിയാകാതെ മുഖ്യമന്ത്രിക്കസേരയിലെത്തുന്ന രേവന്ത് തെലങ്കാന രാഷ്ട്രീയത്തിൽ തന്റെ കസേര വലിച്ചിട്ടിരിക്കുമ്പോൾ മുൻഗാമിയും രാഷ്ട്രീയ എതിരാളിയുമായ കെ. ചന്ദ്രശേഖർ റാവുവെന്ന കെസിആറിന് ആധി കൂടും. രേവന്തിന്റെ രാഷ്ട്രീയ വളർച്ചയ്ക്കു പോലും കാരണമായ ആ പകയുടെ കഥയോട് ഇഴചേർന്നു കിടക്കുന്നു രേവന്തിന്റെ രാഷ്ട്രീയ ജീവിതവും. എങ്ങനെയാണ് രേവന്ത് രാഷ്ട്രീയത്തിലേക്ക് എത്തിയത്? അതിനു മുൻപ് എന്തായിരുന്നു അദ്ദേഹത്തിന്റെ ജോലി? തെലങ്കാനയുടെ രൂപീകരണവുമായി രേവന്തിന്റെ രാഷ്ട്രീയ നീക്കങ്ങൾ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? കെസിആറിനോടുള്ള അടങ്ങാത്ത പക സൂക്ഷിക്കുന്ന രേവന്ത് മുഖ്യമന്ത്രിയാകുമ്പോൾ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) പാർട്ടിക്ക് നെഞ്ചിടിക്കുന്നത് എന്തുകൊണ്ടാണ്? കോളജിൽ എബിവിപിക്കാരനായിരുന്ന രേവന്ത് എങ്ങനെ വർഷങ്ങൾക്കിപ്പുറം കോൺഗ്രസിന്റെ മുഖ്യമന്ത്രിയായി? തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം സഞ്ചരിച്ച ന്യൂഡൽഹി ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ റൂബിൻ ജോസഫ് എഴുതുന്നു...
അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോൾ കേരളത്തിൽ മറ്റൊരു വിഷയത്തിൽ ‘വോട്ടെടുപ്പ്’ നടന്നു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണോ വേണ്ടയോ എന്ന ചോദ്യമായിരുന്നു സിപിഎമ്മും സിപിഐയും ‘വോട്ടിനിട്ടത്’. സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞത്, രാഹുൽ ബിജെപിയുമായി നേരിട്ടു മത്സരിക്കുന്ന ഒരു മണ്ഡലമാണ് തിരഞ്ഞെടുക്കേണ്ടതെന്നാണ്. ആരെല്ലാം എവിടെ മത്സരിക്കണമെന്നു തീരുമാനിക്കുന്നത് ബന്ധപ്പെട്ട പാർട്ടിയാണെന്നു പറഞ്ഞത് പക്ഷേ കോണ്ഗ്രസ് നേതാക്കളായിരുന്നില്ല. മറിച്ച്, മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയിലെ പ്രാദേശിക–മതേതര പാർട്ടികളെ ഒപ്പം നിർത്താതെ ഒറ്റയ്ക്കു മത്സരിച്ച കോൺഗ്രസ് നീക്കത്തെയും പിണറായി വിമർശിച്ചു. ഇത്തരത്തിൽ, അഞ്ചു സംസ്ഥാന തിരഞ്ഞെടുപ്പ് നടന്നത് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന എന്നിവിടങ്ങളിലാണെങ്കിലും അതിന്റെ അലയൊലികള് ആഞ്ഞടിച്ചത് കേരളത്തിലായിരുന്നു. എന്തുകൊണ്ടാണ് വയനാട്ടില് മത്സരിക്കാനുള്ള രാഹുലിന്റെ രണ്ടാം വരവിനെ സിപിഎമ്മും സിപിഐയും ആധിയോടെ കാണുന്നത്? ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെയും സിപിഐയുടെയും നിലവിലെ പദവിക്ക് ഇളക്കം തട്ടുമോയെന്ന പേടിയാണോ അതിനു പിന്നിൽ? ചില കണക്കുകൾ ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്. ഇന്ത്യ മുന്നണിയിലേക്ക് പ്രതിനിധിയെ അയയ്ക്കാൻ പോലും വിസമ്മതിച്ച സിപിഎമ്മിന് ഇപ്പോഴെന്താണ് ആ മുന്നണിയോട് പ്രത്യേക ഒരിഷ്ടം തോന്നിത്തുടങ്ങിയത്?
രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൂന്നിടത്തു ബിജെപിയോടു തോറ്റ കോൺഗ്രസ്, അതിന്റെ ആഘാതത്തിൽനിന്ന് ഇനിയും കരകയറിയിട്ടില്ല. ഭരണവിരുദ്ധവികാരം നിലനിന്നിരുന്ന രാജസ്ഥാനിലെ തോൽവി കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഛത്തീസ്ഗഡിലും മധ്യപ്രദേശിലും അവർ വിജയപ്രതീക്ഷയിലായിരുന്നു. ‘‘തോൽവിയുടെ കാരണം എന്താണെന്നു പോലും മനസ്സിലാവുന്നില്ല’’ എന്നായിരുന്നു മധ്യപ്രദേശിനെക്കുറിച്ച് മുതിർന്ന ഒരു കോൺഗ്രസ് നേതാവ് പ്രതികരിച്ചത്. അതേസമയം, തോൽവിയുടെ വേദനയിലും കോൺഗ്രസിന് സന്തോഷിക്കാൻ വകനൽകുന്നതാണു തെലങ്കാനയിലെ മിന്നും വിജയം. എന്തു പാഠമാണ്, അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുഫലം കോൺഗ്രസിനു നൽകുന്നത്? ‘ഇന്ത്യ’ മുന്നണിയുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ ഈ തിരഞ്ഞെടുപ്പുഫലം എങ്ങനെ ബാധിക്കും? ലോക്സഭാ തിരഞ്ഞെടുപ്പു വരാനിരിക്കെ മോദി പ്രഭാവത്തെയും ബിജെപിയുടെ ശക്തമായ സംഘടനാസംവിധാനങ്ങളെയും എങ്ങനെ കോൺഗ്രസും രാഹുൽ ഗാന്ധിയും മറികടക്കും? വിശദമായി പരിശോധിക്കാം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത് 2019 മാർച്ച് പത്തിനാണ് എന്നതു കണക്കിലെടുക്കുമ്പോൾ 2024ലെ തിരഞ്ഞെടുപ്പു പോരാട്ടത്തിലേക്ക് ഇനി ഏറെ ദൂരമില്ല. തിരഞ്ഞെടുപ്പു പ്രഖ്യാപനം ഫെബ്രുവരി ഒടുവിലോ മാർച്ച് ആദ്യമോ വരാനാണ് സാധ്യത എന്നു കണക്കാക്കിയാൽ മുന്നണികൾക്കു മുന്നിലുള്ളതു നൂറോളം ദിവസങ്ങൾ. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കാവിക്കൊടി പാറിച്ച ബിജെപി വൻ ആത്മവിശ്വാസത്തിലാണ്. കേരളത്തിൽ പക്ഷേ, അട്ടിമറി വിജയങ്ങളിൽ മാത്രമാണ് അവർക്കു പ്രതീക്ഷ. മുഖ്യപോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിൽത്തന്നെ.
വാഹനങ്ങളുടെ വേഗനിയന്ത്രണത്തിനുള്ള ‘സ്പീഡ് ഗവർണർ’ സംവിധാനത്തെ മലയാളത്തിൽ ‘വേഗപ്പൂട്ട്’ എന്നു വിളിച്ചയാൾ ആ വിളിയിൽ അൽപം രാഷ്ട്രീയവും കലർത്തി എന്നു കരുതേണ്ടതുണ്ട്. നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ നിയമമാകുന്നതിനുള്ള യാത്രയ്ക്കു വേഗപ്പൂട്ട് ഇടുന്നവരെന്നു ഗവർണർമാരെ നിർവചിക്കാൻ തക്കതാണ് സമീപകാലത്തെ ചില സംഭവവികാസങ്ങൾ; കേരളത്തിൽ മാത്രമല്ല, പഞ്ചാബിലും തമിഴ്നാട്ടിലും തെലങ്കാനയിലും. ഭാഷാപരമായല്ലെങ്കിലും, ഗവർണർ എന്ന പദത്തിനു വേഗപ്പൂട്ട് എന്ന ദുഃസൂചന ചേരുമെന്ന ചിന്തയുടെ പകർപ്പവകാശം ജവാഹർലാൽ നെഹ്റുവിനുള്ളതാണ്.
കോട്ടകളുടെ നാടാണ് ഹൈദരാബാദ്. ഭരണാധികാരിയായിരുന്ന നൈസാമിന്റെ അജയ്യതയ്ക്കു കാരണമായതും, ആർക്കും ഭേദിക്കാൻ കഴിയാതിരുന്ന ഈ കോട്ടകളായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ നൈസാമിന് ഭരണം നഷ്ടപ്പെട്ടു. അതേസമയം നൈസാമിനെ പിന്തുണയ്ക്കുന്നവരുടെ പ്രസ്ഥാനമായ ഓൾ ഇന്ത്യ മജ്ലിസെ ഇത്തുഹാദുൽ മുസ്ലിമിനിന്റെ (എഐഎംഐഎം) പക്കൽ ‘ഹൈദരാബാദ് കോട്ട’ എക്കാലവും ഭദ്രമാണെന്നു കാണാം. 1927 ലാണ് എഐഎംഐഎം രൂപീകരിക്കപ്പെട്ടത്. അന്ന് മജ്ലിസെ ഇത്തുഹാദുൽ മുസ്ലിമിൻ (എംഐഎം) എന്നായിരുന്നു പേര്. മതപരവും സാംസ്കാരികപരവുമായ വിഷയങ്ങളിൽ ഇടപെട്ടായിരുന്നു തുടക്കം. പിന്നീട് പതിയെപ്പതിയെ രാഷ്ട്രീയകാര്യങ്ങളിലേക്കു മാറിയ പ്രസ്ഥാനം 1957ൽ രാഷ്ട്രീയ പാർട്ടിയായി മാറി. ഇന്ന് ഹൈദരാബാദിലെ ഏറ്റവും ശക്തമായ പാർട്ടിയാണിത്. എംഐഎം എന്നതിനൊപ്പം ‘ഓൾ ഇന്ത്യ’ എന്നു വെറുതെ ചേർക്കുകയായിരുന്നില്ല, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ചില മേഖലകളിലെ നിർണായക ശക്തിയാണിന്ന് എഐഎംഐഎം. പാർട്ടിയുടെ നേതാവായ അസദുദ്ദീൻ ഉവൈസിയാകട്ടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റിനിർത്താൻ കഴിയാത്ത സാന്നിധ്യവും.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ 5 സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന് അമിത പ്രാധാന്യം ലഭിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ലോക്സഭയിലേക്ക് രാജ്യമെമ്പാടും നടത്തുന്ന പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുന്പെത്തുന്ന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയാണ് അതിൽ പ്രധാനം. ഒരു സെമിഫൈനൽ പ്രതീതി. പഞ്ചയുദ്ധം, പഞ്ചാംഗം, അഞ്ചിലങ്കം എന്നിങ്ങനെ വ്യത്യസ്തമായ രീതിയിലാണ് 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. മുൻതിരഞ്ഞെടുപ്പിൽ ഈ 5 സംസ്ഥാനങ്ങളിൽ കുറച്ച് മാത്രം പ്രാധാന്യവും സമയവും റിപ്പോർട്ടുകളിൽ ലഭിക്കുന്നത് മിസോറമിനാണ്. ഇക്കുറി അത് തിരുത്തപ്പെട്ടു. മിസോറമിൽ ചർച്ചയായ രാഷ്ട്രീയ വിഷയങ്ങളും ചതുഷ്കോണ മത്സരം പകരുന്ന പോരാട്ടച്ചൂടുമായിരുന്നു കാരണം. ഇതിനൊപ്പം വോട്ടെണ്ണൽ ദിനം മാറ്റിയതും മിസോറം ഫലം കൂടുതൽ ചർച്ച ചെയ്യപ്പെടാൻ കാരണമായി. ഭൂരിഭാഗം എക്സിറ്റ് പോൾ പ്രവചനങ്ങളെയും തോൽപിച്ച ഫലമാണ് മിസോറമിൽ നിന്നും പുറത്തു വന്നിരിക്കുന്നത്. പാരമ്പര്യം അവകാശമുദ്രയാക്കിയ, ആഴത്തിൽ വേരൂന്നിയ പാർട്ടികളെ കൈവിട്ട് ജനം പുതിയ പാർട്ടിക്ക് ഭരിക്കാനുള്ള അവസരം നൽകി. ഈ ഫലത്തിലേക്ക് മിസോറമിനെ എത്തിച്ചത് എന്താണ്? പുതിയ താരോദയമായി സൊറാം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) മാറിയതെങ്ങനെയാണ്? മണിപ്പുരിനെ മുന്നിൽവച്ച് വോട്ട് തേടിയ കോൺഗ്രസിനും മിസോ നാഷനൽ ഫ്രണ്ടിനും പിഴച്ചതെവിടെയാണ്? എങ്ങനെയാണ് ബിജെപി മിസോറമിൽ നില മെച്ചപ്പെടുത്തിയത്? പരിശോധിക്കാം
‘‘തെലങ്കാനയിലേതു രാജാവും പ്രജകളും തമ്മിലുള്ള യുദ്ധമാണ്. ഈ യുദ്ധത്തിൽ വിജയം പ്രജകൾക്കായിരിക്കും’’ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊടങ്കലിലെ മദ്ദൂരിൽ വച്ച് കണ്ടപ്പോൾ ടിപിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡി പറഞ്ഞ വാക്കുകൾ. ഒൻപതര വർഷം സംസ്ഥാനം ഭരിച്ച ബിആർഎസിനെതിരെയുള്ള ഭരണവിരുദ്ധ വികാരത്തിന്റെ ചൂടും അതു വോട്ടാക്കി മാറ്റാനുള്ള കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ വിജയവുമാണ് തെലങ്കാനയിലെ തിരഞ്ഞെടുപ്പ് ഫലം. തകർന്നു പോയിടത്തു നിന്ന് ഉയിർത്തെഴുന്നേറ്റ തെലങ്കാനയിലെ കോൺഗ്രസ് കൊടുങ്കാറ്റായി മാറിയപ്പോൾ കെ.ചന്ദ്രശേഖർ റാവു എന്ന വൻമരം കടപുഴകി വീണു. ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്രീയ സമിതിയെ (ബിആർഎസ്) പരാജയപ്പെടുത്തി തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആധികാരിക ജയം. ആന്ധ്രപ്രദേശിനെ രണ്ടായി വിഭജിച്ച ശേഷം രണ്ടിടത്തും നാമാവശേഷമായ കോൺഗ്രസിന് തിരിച്ചുവരവിന്റെ വഴിയൊരുക്കുകയായിരുന്നു തെലങ്കാന. സംസ്ഥാന രൂപീകരണത്തിനു ശേഷം തെലങ്കാനയിൽ ആദ്യമായാണു കോൺഗ്രസ് അധികാരത്തിലെത്തുന്നത്. ഒൻപതു വർഷത്തെ ബിആർഎസ് ഭരണം അവസാനിപ്പിച്ച് കോൺഗ്രസിനെ വിജയത്തിലെത്തിച്ചതു ഭരണവിരുദ്ധവികാരവും സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും മാത്രമല്ല, ഒരു വർഷം മുൻപേ ആസൂത്രണം ചെയ്തു നടപ്പിലാക്കിത്തുടങ്ങിയ പഴുതടച്ച തിരഞ്ഞെടുപ്പു തന്ത്രങ്ങൾ കൂടിയാണ്. രേവന്ത് റെഡ്ഡിയെന്ന ഊർജം പ്രസരിപ്പിക്കുന്ന നായകന്റെ നേതൃത്വത്തിൽ താഴേത്തട്ടുമുതൽ ശക്തമായ സംഘടനാസംവിധാനവും കോൺഗ്രസിന്റെ കൈമുതലായിരുന്നു. എങ്ങനെയാണ് തെലങ്കാനയിലെ വിജയം കോൺഗ്രസ് സ്വന്തം പേരിൽ കുറിച്ചത്?
‘ഇങ്ങനെയാണ് മുന്നോട്ടുള്ള കാര്യങ്ങളെങ്കിൽ ‘ഇന്ത്യ’ മുന്നണിക്ക് വിജയിക്കാൻ കഴിയില്ല. കോൺഗ്രസ് ഡിസംബർ ആറിന് മുന്നണിയിലെ ചില നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. മൂന്നു മാസത്തിനു ശേഷമാണ് അവർക്ക് മുന്നണിയെക്കുറിച്ച് ഓർമ വന്നത്. അവർക്ക് എന്താണ് നാട്ടിൽ നടക്കുന്നതെന്ന് മനസിലായില്ലെന്ന് തോന്നുന്നു. ഞങ്ങൾ ഒറ്റയ്ക്കേ ഇനി മത്സരിക്കുന്നുള്ളൂ. ബിജെപിയെ ഈ വിജയത്തിന്റെ പേരിൽ അഭിനന്ദിക്കണം’, പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാവും ജമ്മു–കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്.
സംസ്ഥാന ബജറ്റ് ചാണകം കൊണ്ട് നിർമിച്ച പെട്ടിയിൽ വച്ച് ഫോട്ടോയ്ക്കായി ഉയർത്തിക്കാട്ടിയ മുഖ്യമന്ത്രി ആരാണ്? അദ്ദേഹം ഏത് പാർട്ടിയുടെ നേതാവായിരിക്കും? ഈ ചോദ്യത്തിന് നിങ്ങളുടെ മനസ്സിലെ ചിത്രം ആരുടേതാണ്? ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലായിരുന്നു അത്.
പോരാട്ടങ്ങൾക്ക് അവസാനമില്ലാത്ത തെലുങ്ക് മണ്ണിൽ ഇത്തവണ വീണത് കെസിആർ എന്ന വൻമരം. വെട്ടിവീഴ്ത്തിയത് രേവന്ത് റെഡ്ഡി എന്ന യുവ നേതാവും. എന്നാൽ, കാമറെഡ്ഡി മണ്ഡലത്തിൽ ഇവരെ രണ്ടുപേരെയും മുട്ടുകുത്തിച്ച ബിജെപിയുടെ കട്ടിപ്പള്ളി വെങ്കട്ട രാമന റെഡ്ഡി തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നു. വിജയം ആരുടെയും കുത്തകയല്ലെന്ന വലിയ സന്ദേശംകൂടിയാണ് ഇത്തവണത്തെ തെലങ്കാന വിധിയെഴുത്തിലെ നാടകീയ സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്. അവിഭജിത ആന്ധ്രാപ്രദേശിലെ തെലുങ്ക് മേഖലയിൽ ശക്തമായ കോൺഗ്രസിന് ‘തെലങ്കാന’ സംസ്ഥാന തിരഞ്ഞെടുപ്പിൽ കൈ ഉയർത്താൻ കഴിയുന്നത് ആദ്യമായാണ്. 2014ൽ സംസ്ഥാനം രൂപീകൃതമായതുമുതൽ ഇന്നുവരെയുള്ള 10 വർഷവും തെലങ്കാനയിൽ അധികാരം കയ്യാളിയത് തെലങ്കാന സമരനായകനായ കെ.ചന്ദ്രശേഖര റാവു എന്ന കെസിആറിന്റെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) ആണ്. എന്നാൽ ഇത്തവണ കാറ്റ് മാറിവീശിയിരിക്കുകയാണ്. ഐക്യ ആന്ധ്രാപ്രദേശ് ആയിരുന്ന കാലത്ത് തെലുങ്കുമണ്ണിൽ നിലനിർത്തിയിരുന്ന സ്വാധീനമാണ് കോൺഗ്രസ് തിരിച്ചു പിടിച്ചിരിക്കുന്നത്.
കഴിക്കാൻ ഏറ്റവും ഇഷ്ടമുള്ള വിഭവമാണെങ്കിൽപ്പോലും ഹൃദയത്തിലൊരു ‘ബ്ലോക്കിനു’ കാരണമായാൽ നാം അതുപേക്ഷിക്കും. ഇന്ത്യയുടെ ഹൃദയമെന്നറിയപ്പെടുന്ന മധ്യപ്രദേശിലും ബിജെപി ചെയ്തത് അതാണ്. ഇന്ത്യയിലെ ബിജെപി മുഖ്യമന്ത്രിമാരിൽ നരേന്ദ്രമോദിയേക്കാളും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നിട്ടും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവ്രാജ് സിങ് ചൗഹാനെ പാർട്ടി ‘കൈവിട്ടു’. ഭരണത്തുടർച്ച പ്രതീക്ഷിച്ച് രണ്ടുംകൽപിച്ചുള്ള ഒരു നീക്കമായിരുന്നു അത്. മധ്യപ്രദേശിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന മുഖ്യമന്ത്രി കൂടിയായിരുന്നു ചൗഹാൻ. എന്നിട്ടും കൈവിട്ട കളിക്കു മുതിർന്ന ബിജെപിയുടെ തന്ത്രങ്ങളെല്ലാം പക്ഷേ, വെന്നിക്കൊടി പാറിച്ചു. മധ്യപ്രദേശിൽ കോൺഗ്രസിനേക്കാളും ഇരട്ടിയിലേറെ സീറ്റ് നേടി മഹാവിജയം. ഒപ്പം, കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വോട്ടു ശതമാനവും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമാണന്നു തിരിച്ചറിഞ്ഞ നിമിഷം ഹൃദയത്തിന് അടിയന്തര ‘സിപിആർ’ നൽകി വീണ്ടും അഞ്ചു വർഷത്തേക്കു ഭരണം നേടിയെടുക്കുകയായിരുന്നു ബിജെപി. 2003ൽ കോൺഗ്രസിൽനിന്നു തട്ടിയെടുത്ത വിജയം 20 വർഷത്തിനിപ്പുറവും ബിജെപിയുടെ കൈയിൽ ഭദ്രം (ഇടയ്ക്ക് 2018ൽ 15 മാസത്തേക്കു ഭരണം കയ്യിൽനിന്നു പോയത് മാറ്റി നിർത്തിയാൽ). എന്നാൽ ഇത്തവണ അട്ടിമറികൾക്കോ എംഎൽഎമാരെ ചാക്കിട്ടു പിടിക്കാനോ റിസോർട്ട് രാഷ്ട്രീയത്തിനോ ഒന്നും ബിജെപിക്കു മെനക്കെടേണ്ടി വന്നില്ല. ആകെയുള്ള 230 സീറ്റിൽ ഭൂരിപക്ഷത്തിനു വേണ്ടത് 116 സീറ്റ്. ഫലം വന്ന ഡിസംബർ 3 ഉച്ചയ്ക്ക് മൂന്നു വരെയുള്ള കണക്ക് പ്രകാരം, മധ്യപ്രദേശിൽ 162 സീറ്റും ബിജെപിക്ക് സ്വന്തം. എക്സിറ്റ് പോളുകൾ പ്രവചിച്ചതു പോലെത്തന്നെ സംഭവിച്ചു; കോൺഗ്രസിനേക്കാളും 96 സീറ്റ് അധികം നേടി അധികാരത്തിൽ. കോൺഗ്രസ് നേടിയത് 66 സീറ്റ് മാത്രം. 48 ശതമാനത്തിലേറെയാണ് ബിജെപി വോട്ടു ശതമാനം, കോൺഗ്രസ് 40 ശതമാനത്തിലും.
‘‘കോൺഗ്രസിലെ ഒരു കുടുംബവുമായി കലഹിച്ചാൽ പിന്നെ അവരെ പൂർണമായി തകർക്കുകയാണ്. രാജേഷ് ജീ യെ മാത്രമല്ല, മകൻ സച്ചിനെയും ശിക്ഷിക്കുകയാണ് കോൺഗ്രസ്’’ കിഴക്കൻ രാജസ്ഥാനിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്ന നരേന്ദ്ര മോദിയുടെ പ്രസംഗത്തിലെ വാചകമാണിത്. 2018 ലെ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ കോൺഗ്രസിന്റെ മുഖമായിരുന്ന സച്ചിൻ പൈലറ്റിനെ ഒഴിവാക്കി ഗെലോട്ടിന് വീണ്ടും മുഖ്യമന്ത്രിക്കസേര നൽകിയതിന്റെ വരുംവരായ്കകൾ കോൺഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന് സംശയമുണ്ടെങ്കിലും അതിന്റെ തിരഞ്ഞെടുപ്പ് സാധ്യതകളിലാണ് ബിജെപി ഇക്കുറി പ്രചാരണത്തിന്റെ റൂട്ട് മാപ്പ് വരച്ചത്. 2018 ൽ ബിജെപിയെ തൂത്തെറിഞ്ഞ് കോൺഗ്രസിന്റെ വിജയം നിർണയിച്ചത് ഗുജ്ജർ സമുദായത്തിന് സ്വാധീനമുള്ള കിഴക്കൻ രാജസ്ഥാൻ ആയിരുന്നെങ്കിൽ നഷ്ടപ്പെട്ട മണ്ഡലങ്ങൾ വീണ്ടെടുത്താണ് ഇക്കുറി ബിജെപിയുടെ വിജയം. 2018 ൽ കോൺഗ്രസിനെയും 2023 ൽ ബിജെപിയെയും തുണച്ചതിൽ പ്രധാന കാരണം ഒന്ന്; പൈലറ്റ് ഫാക്ടർ. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഒരു പാർട്ടിക്കും ഭരണത്തുടർച്ച നൽകില്ലെന്ന രാഷ്ട്രീയ ചരിത്രം രാജസ്ഥാൻ ആവർത്തിക്കുമ്പോൾ, കിഴക്കൻ മേഖല മാത്രമല്ല 2018 ൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലങ്ങളിൽ പലതും കോൺഗ്രസിനെ കൈ വിട്ടു. ജനക്ഷേമ പദ്ധതികളുടെയും ജാതി സെൻസസ് നടപ്പാക്കുമെന്ന പ്രഖ്യാപനത്തിന്റെയും ബലത്തിൽ അധികാരത്തുടർച്ച മോഹിച്ച കോൺഗ്രസിനെ തോൽപ്പിച്ചത് പ്രാദേശിക തലത്തിലെ ഭരണവിരുദ്ധവികാരം മാത്രമല്ല, പാർട്ടിക്കുള്ളിലെ പോര് കൂടിയാണെന്നതാണ് സത്യം. അധികാരം ലഭിച്ച ബിജെപിയിലാവട്ടെ, വിജയത്തിന് ഇത്തവണയും നിർണായക സാന്നിധ്യമായ വസുന്ധര രാജയെ ഒതുക്കി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ ആൾ വരുമോ എന്ന തർക്കമാണ് തുടങ്ങാനിരിക്കുന്നത്. എന്താണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പു വിജയം പറയുന്നത്? എന്താണ് കോണ്ഗ്രസിനെ തോൽപ്പിച്ചത്?
‘മദ്യപ്രദേശ് മുക്കിയ മന്ത്രി’ എന്നു പറയുന്നത് എത്രയോ ആക്ഷേപകരമാണ്. പക്ഷേ ആ രീതിയിലുള്ള ഉച്ചാരണം സർവസാധാരണമായിരിക്കുന്നു. ബയങ്കരചൂട്, ബയങ്കരമഴ എന്നെല്ലാം പലരും പറയുന്നതു കേട്ടാൽ ആരും നെറ്റി ചുളിക്കാറില്ല. കാര്യം മനസ്സിലായാൽപ്പോരേ, എന്തിനു ഉച്ചാരണത്തിലെ കൃത്യതയ്ക്കായി വാശിപിടിക്കുന്നു എന്നു ചോദിക്കുന്നവരുമുണ്ട്. പക്ഷേ ഭാഷാസ്നേഹവും ആശയവിനിമയത്തിലെ കൃത്യതയും പുലർത്തേണ്ടവർ ഉച്ചാരണം കഴിയുന്നത്ര ശരിയാക്കുന്നതിൽ ശ്രദ്ധിച്ചേ മതിയാകൂ. മാന്യമായ ഏതെങ്കിലും വേദിയിൽക്കയറിനിന്ന് ഇത്തരത്തിലെല്ലാം സംസാരിക്കുന്നത് പരിഹാസ്യമാകുമെന്നു തീർച്ച. മലയാളത്തിലെ ഉച്ചാരണപ്പിശകിനോട് ഉദാരമനോഭാവം കാട്ടുന്നവർ ഇംഗ്ലിഷ് വാക്കുകളുടെ ഉച്ചാരണത്തിലെ ചെറിയ പിശകിനോടു പോലും അസഹിഷ്ണുത കാട്ടിക്കളയും. അവരുടെ തന്നെ ഇംഗ്ലിഷ് ഉച്ചാരണത്തിൽ വൈകല്യങ്ങളുണ്ടെങ്കിലും അവ തിരിച്ചറിയാതെയാകും മലയാളപ്പിശകിനോടു പ്രതികരിക്കുന്നത്.
മകളുടെ പാന്റ്സിന്റെ ഇറക്കം കുറയ്ക്കാനാണ് മൂന്നാലു ദിവസം മുൻപു ഭാവനാബെൻ എന്ന ടെയ്ലറുടെ അടുത്തുപോയത്. അഹമ്മദാബാദ് നഗരത്തിലെ റോഡരികിലുള്ള പെട്ടിക്കടയിലിരുന്നാണ് അവരും ഭർത്താവും തയ്ക്കുന്നത്. പൊട്ടിയ കുടുക്ക് തുന്നിപ്പിടിപ്പിക്കൽ, പഴയതും പുതിയതുമായ ഉടുപ്പുകളുടെ അളവുകൾ ശരിയാക്കൽ തുടങ്ങിയ ചെറുകിട തയ്യൽപ്പണികൾ മാത്രമാണ് അവർ ചെയ്യുന്നത്. അത്തരം പണികൾ മാത്രം ചെയ്യുന്ന തുന്നൽക്കാർ ഇവിടെ റോഡരികിലും കുടുസ്സായ ഒറ്റമുറിക്കടകളിലും ഇരുന്ന് തുച്ഛമായ പ്രതിഫലത്തിൽ ജോലിയെടുക്കുന്നതു പതിവാണ്. രണ്ടു വർഷം മുൻപാണ് അവർ ‘സേവാ’ബാങ്കിൽനിന്നു വായ്പയെടുത്ത് ഒറ്റമുറി ഫ്ലാറ്റ് നഗരപ്രാന്തത്തിൽ സ്വന്തമാക്കിയത്. ഭാവനാബെൻ വളരെ ഉത്സാഹത്തിലായിരുന്നു. ഏക മകൻ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ കാനഡയിൽ ഉപരിപഠനത്തിനു പോയ വിവരം അതിരറ്റ ആഹ്ലാദത്തോടെയാണ് അവർ പറഞ്ഞത്. അവരുടെ ജീവിതസമ്പാദ്യമായ 30 ലക്ഷം രൂപയും അതിനുവേണ്ടി ചെലവാക്കി. ഓഹരിവിപണിയിലും സ്വർണത്തിലും സൂക്ഷ്മതയോടെ നിക്ഷേപിച്ചാണ് ചെറിയ വരുമാനത്തിൽനിന്ന് അവർ ഈ സമ്പാദ്യമുണ്ടാക്കിയത് എന്നോർക്കണം. ‘സമ്പാദ്യം മുഴുവൻ ചെലവാക്കിയാലും സാരമില്ല, കോഴ്സ് കഴിഞ്ഞാലുടൻ മകന് അവിടെ നല്ല ജോലി കിട്ടും’ എന്ന ആത്മവിശ്വാസത്തിലായിരുന്നു അവർ. എൻജിനീയറിങ് ബിരുദം നേടിയ മകൻ അഹമ്മദാബാദിനടുത്തുള്ള സാനന്ദിലെ പ്ലാന്റിൽ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുകയായിരുന്നു.
കൊല്ലത്ത് കാണാതായ കുട്ടിയെ തിരികെ തിട്ടിയെങ്കിലും, നഷ്ടപ്പെട്ട അഭിമാനം ഇപ്പോഴും പൊലീസിനു തിരികെപ്പിടിക്കാനായിട്ടില്ല. അതിനു കാരണവുമുണ്ട്. ഓയൂരിൽനിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിന്റെ അന്വേഷണത്തിൽ ഒന്നുകില് പൊലീസ് ഇരുട്ടിൽ തപ്പുകയാണ് അല്ലെങ്കിൽ എന്തോ ഒളിക്കുന്നു. കുട്ടിയെ കൊല്ലം നഗരത്തിലെ തിരക്കേറിയ ആശ്രാമം മൈതാനത്ത് പട്ടാപ്പകൽ ഉപേക്ഷിച്ചുപോയ പ്രതികളെ പിടികൂടാനോ, തട്ടിക്കൊണ്ടു പോയ വാഹനം കണ്ടെത്താനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കുട്ടിയെ കണ്ടുകിട്ടിയ ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പോലും പൊലീസ് തയാറായിട്ടില്ലെന്നാണ് ആരോപണം. എന്തുകൊണ്ടായിരിക്കും ഇത്? ഇതിനു മാത്രമല്ല, ഉത്തരം കിട്ടാതെ ഒട്ടേറെ ചോദ്യങ്ങൾ ഇനിയുമുണ്ട്. ആ ചോദ്യങ്ങളുടെ ഉത്തരം തേടിയാണ് പൊലീസ് സഞ്ചരിക്കുന്നത്. എന്നാൽ ചില ഉത്തരങ്ങൾ കണ്മുന്നിലുണ്ടായിട്ടും പൊലീസ് എന്താണ് അതിനു നേരെ കണ്ണടയ്ക്കുന്നത്? മാധ്യമങ്ങൾക്ക് സിസിടിവി ദൃശ്യങ്ങൾ നൽകുന്നതിലെ വിലക്കു പോലും സംശയം ജനിപ്പിക്കുന്നതാണ്.
കേരളക്കരയെ ആകെ സങ്കടക്കണ്ണീരിലാഴ്ത്തിയാണ് ആ ആറു വയസ്സുകാരിയെ കഴിഞ്ഞ ദിവസം കൊല്ലം ഓയൂരിൽനിന്ന് കാണാതായത്. അധികം വൈകാതെ സന്തോഷം തിരികെയെത്തി. കാണാതായി ഒരു ദിവസം പിന്നിട്ടപ്പോഴേക്കും കുട്ടിയെ തിരികെ കിട്ടി. കാണാതായതിന്റെ പിറ്റേന്ന് നേരം പുലരും മുൻപ് കുട്ടിയെ കണ്ടെത്തണമെന്നായിരുന്നു പൊലീസിന് ആഭ്യന്തര വകുപ്പ് നൽകിയിരുന്ന നിർദേശം. വകുപ്പുമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ആ സമയം നവകേരള സദസ്സിന്റെ തിരക്കിലായിരുന്നു. മുഖ്യമന്ത്രി നിർദേശിച്ചതു പ്രകാരം പിറ്റേന്ന് നേരം പുലരും മുൻപ് കുട്ടിയെ കിട്ടിയില്ലെങ്കിലും ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്തുനിന്നു കണ്ടെത്തി. പൊലീസ് തിരഞ്ഞു കണ്ടെത്തിയതല്ല, ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുട്ടി. എന്നാൽ കുട്ടി തിരികെയെത്തിയതിനു പിന്നാലെ വിഷയത്തിൽ രാഷ്ട്രീയനേട്ടമുണ്ടാക്കാൻ വൻ തിരക്കുകൂട്ടലായിരുന്നു. സിപിഎം നേതാക്കളും എംഎൽഎമാരും കുട്ടിയെ തിരികെ കിട്ടിയത് സർക്കാരിന്റെ നേട്ടമായി ഉയർത്തിക്കാട്ടി. ‘കാണാതായ’ എംഎൽഎയെയും കുട്ടിക്കൊപ്പം തിരികെക്കിട്ടിയെന്ന ട്രോളും ഇതോടൊപ്പം വൈറലായി.
വല്ലാത്ത ഒരു കാലത്തിലൂടെ കടന്നുപോകുകയാണ് സിപിഐ. അവരുടെ പാർട്ടി ആസ്ഥാനം നവീകരണത്തിനായി പൊളിച്ചിട്ടിരിക്കുന്നു. പാർട്ടിയുടെ അമരക്കാരൻ കാൽപാദം മുറിച്ചു മാറ്റേണ്ടി വന്നതിനെത്തുടർന്നുള്ള ചികിത്സയിലും. സിപിഐയുടെ ശബ്ദം തന്നെ കുറച്ചുകാലമായി
1987. കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി. പതിവു പോലെ അന്ന് 7.30ന് തന്നെ പവർ കട്ട് തുടങ്ങി. ആറു ദിവസം മുമ്പാണ് ആശുപത്രിയിലെ പ്രസവവാർഡിൽ ചെറുവള്ളിയിലുള്ള ശശിയുടെ ഭാര്യ സുധ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. ലാപ്രോസ്കോപ്പി ശസ്ത്രക്രിയ കഴിഞ്ഞ് സുധ അൽപ്പനേരമൊന്ന് മയങ്ങിപ്പോയി. സുധയുടെ അരികിൽ കുഞ്ഞിനെ കിടത്തിയാണ് കൂട്ടിരിപ്പുകാരി സുമതി ഭക്ഷണം വാങ്ങാനായി പുറത്തു പോയത്. പക്ഷേ, ആഹാരം വാങ്ങി തിരിച്ചെത്തിയപ്പോൾ കട്ടിലില് കിടത്തിയ പിഞ്ചുകുഞ്ഞിനെ കാണാനില്ല. പാതിമയക്കത്തിൽ തന്റെ പൊന്നോമനയെ കാണാനില്ലെന്ന് കേട്ട് ചാടി എഴുന്നേറ്റ സുധ അലറി കരഞ്ഞു. ഇനി ഒരിക്കലും തന്റെ കുഞ്ഞിനെ മാറോട് ചേർത്തു നിർത്താനാവില്ലേ എന്ന് ഭയപ്പെട്ട സുധയ്ക്ക് മുന്നിലേക്ക് മണിക്കൂറുകൾക്കുള്ളിലാണ് ആ പിഞ്ചുകുഞ്ഞിനെയും കയ്യിലേന്തി പൊലീസ് എത്തിയത്.
നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യയുടെ പുതിയകാല രാഷ്ട്രീയത്തെ തന്റെ പരിഹാസച്ചിരി കൊണ്ടു വശംകെടുത്തിയിട്ടുണ്ട് രേണുക ചൗധരിയെന്ന കോൺഗ്രസ് നേതാവ്. ഒരുകാലത്ത് ദേശീയരാഷ്ട്രീയത്തിൽ തിളങ്ങിയിരുന്ന തെലങ്കാനയിൽ നിന്നുള്ള ഈ വനിത നേതാവ്, 2018–ൽ മോദി നടത്തിയ പ്രസംഗത്തെ രാജ്യസഭയിലിരുന്ന് ഉറക്കെ ചിരിച്ചു പരിഹസിച്ചതായിരുന്നു സംഭവം. ആധാർ എന്ന ആശയം 1998ലെ ബിജെപി സർക്കാരിന്റേതാണെന്നു സഭയിൽ മോദി അവകാശപ്പെട്ടതായിരുന്നു തുടക്കം. പ്രതിപക്ഷ ബെഞ്ചിലിരുന്ന രേണുകയുടെ ചിരിയിൽ രാജ്യസഭാ ചെയർമാൻ എം.വെങ്കയ്യ നായിഡു തന്നെ അസ്വസ്ഥനായി: എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പോയി ഡോക്ടറെ കാണാൻ ഉപദേശിച്ചു. തുടർപ്രസംഗത്തിൽ മോദിയും അസ്വസ്ഥത മറച്ചുവച്ചില്ല. രേണുകയെ നിയന്ത്രിക്കേണ്ടെന്നും രാമായണം പരമ്പരയ്ക്കുശേഷം ഇതുപോലെയുള്ള ‘അട്ടഹാസം’ കേൾക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ലെന്നും മോദി പറഞ്ഞതു വലിയ ചർച്ചയായി. മോദിയുടെ മറുപടിയെ ചൊല്ലി വലിയ ഒച്ചപ്പാടുയർന്നതോടെ പരാമർശം സഭാരേഖകളിൽ നിന്നു നീക്കി. കഥ അവിടെയും തീർന്നില്ല, സംഭവത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു രേണുക നൽകിയ മറുപടിയിലും രാഷ്ട്രീയ മുന ആവോളമുണ്ടായി:
വേണ്ടാ, ആ കളി വേണ്ടാ...’’ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് മട്ടന്നൂരിലെ വിവാദം വിടാതെ ഏറ്റുപിടിച്ച മാധ്യമപ്രവർത്തകരോടാണെന്നു ശുദ്ധാത്മാക്കൾക്കേ തോന്നൂ. പക്ഷേ, അതു സ്ഥലം എംഎൽഎയും മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ.ശൈലജയ്ക്കു നേരെയുള്ള ‘ഒരു പ്രത്യേകതരം ഏക്ഷനാ’ണെന്നു പാർട്ടിക്കും പിണറായിക്കും ഒപ്പമുള്ളവർക്കു മുതൽ കുലംകുത്തികൾക്കു വരെ പറഞ്ഞുകൊടുക്കേണ്ട കാര്യമൊന്നുമില്ല. ടീച്ചർക്കു മാത്രമല്ല, ഭർത്താവും നാട്ടിൽ പാർട്ടിയുടെ ഒന്നാം നമ്പർ നേതാവുമായ കെ.ഭാസ്കരനും കാര്യങ്ങൾ കൂടുതൽ തെളിഞ്ഞിട്ടുണ്ടാവണം. കാഴ്ച ക്ലിയറാകാൻ മുപ്പതിനായിരത്തിന്റെ കണ്ണട എല്ലാവർക്കും എപ്പോഴും അത്യാവശ്യമല്ല.
ഇന്ത്യയുടെ സ്വാതന്ത്ര്യമുന്നേറ്റത്തിന്റെ അടിത്തറ പണിതത് ദക്ഷിണാഫ്രിക്കയിലാണെന്നു പറയുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു തവണകൂടി ആ രാജ്യത്തു പോകുന്നത് ‘ഇന്ത്യ’ മുന്നണിക്കു ഗുണകരമാകും. പ്രത്യേകിച്ചും, ഇന്ത്യയെ പുതിയൊരു വിമോചനത്തിന്റെ പാതയിലേക്കാണ് തങ്ങൾ നയിക്കുന്നതെന്ന് അദ്ദേഹവും പാർട്ടിയും കരുതുന്ന സ്ഥിതിക്ക്. നെൽസൺ മണ്ടേലയ്ക്കും ആഫ്രിക്കൻ നാഷനൽ കോൺഗ്രസിനുമൊക്കെ കരുത്തു നൽകിയ ‘ഉബുൻഡു’ എന്ന ആശയമാണ് ആ നാട്ടിൽനിന്നു പഠിക്കാവുന്നത്.
കേരളത്തെ നടുക്കിയ കോമോസ് ബസപകടം നടന്നത് 1979 മാർച്ച് 30 നാണ്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് 46 പേർക്ക്. ബസ് വെട്ടിപ്പൊളിക്കുമ്പോൾ അട്ടിയട്ടിയായി കിടന്ന മൃതദേഹങ്ങൾക്കിടയിൽനിന്നാണ് ശ്വാസം അവശേഷിച്ചിരുന്ന പലരെയും രക്ഷപ്പെടുത്തിയത്. വഴിയാത്രക്കാരനെ ഇടിക്കാതെ വണ്ടി വെട്ടിച്ചപ്പോൾ എതിർവശത്തെ മതിലിൽ ഇടിച്ചുണ്ടായ താരതമ്യേന ചെറിയ അപകടം എങ്ങനെയാണ് ഇത്രയധികം പേരുടെ ജീവനെടുത്തത്? ഒരു സാധാരണ ബസിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണം പരിശോധിച്ചാൽ അതിനുള്ള ഉത്തരം കിട്ടും; 156 പേർ. അപകടത്തിൽ ബസ് ഇടിച്ചുനിന്നപ്പോൾ ഒരു കൂട്ടം യാത്രക്കാരുടെ മുകളിലേക്ക് ബാക്കിയുള്ളവർ വീഴുകയായിരുന്നു. രക്ഷപ്പെടാനുള്ള ആ പരിഭ്രാന്തിയിൽ തിക്കിലും തിരക്കിലും പെട്ടതാണ് കേരളം കണ്ട ഏറ്റവും വലിയ ബസപകടത്തിലേക്ക് നയിച്ചത്. കുസാറ്റിൽ നാല് യുവാക്കളുടെ ജീവനെടുത്ത അപകടമാണ് ആ പരമ്പരയിൽ അവസാനത്തേത്. മറ്റ് ദുരന്തങ്ങളിൽനിന്ന് വ്യത്യസ്തമായി പൂർണമായും ‘മനുഷ്യ നിർമിത ദുരന്തം’ എന്ന് ഈ അപകടങ്ങളെ വിളിക്കാം. നിയന്ത്രണങ്ങളിൽ, നിയമ പാലനത്തിൽ, ആസൂത്രണത്തിൽ ശ്രദ്ധവച്ചിരുന്നെങ്കിൽ പൂർണമായും ഒഴിവാക്കാനാവുമായിരുന്ന ദുരന്തങ്ങളാണ് ഇവ. കോവിഡിനിപ്പുറം കേരളത്തിലെ ആരാധനാലയങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ആഘോഷപരിപാടികളിലും ഉൾപ്പെടെ വലിയ തോതിൽ ആൾക്കൂട്ടം രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനാൽത്തന്നെ സംസ്ഥാനത്തിന് ഇക്കാര്യത്തിൽ ശ്രദ്ധിക്കാനും ഏറെയുണ്ട്. എത്ര തിരക്കുണ്ടെങ്കിലും അതിനെ അനായാസം നിയന്ത്രിക്കുന്ന സംഘാടകരും വിദഗ്ധരും നിയമപാലകരുമുണ്ട് കേരളത്തിൽ. അവർ പറയുന്നു: സംഘാടനത്തിൽ എന്തൊക്കെ ശ്രദ്ധിച്ചാൽ തിക്കിലും തിരക്കിലും പെട്ടുള്ള മരണങ്ങൾ ഒഴിവാക്കാം?
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു (കെസിആർ) വിനെ നേരിടാൻ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ എ.രേവന്ത് റെഡ്ഡി. തെലങ്കാന സംസ്ഥാന രൂപീകരണത്തിനു ശേഷം തന്റെ രാഷ്ട്രീയ ജീവിതത്തിൽ നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളിയെ മറികടക്കാൻ കെസിആർ ഇത്തവണ രണ്ടു മണ്ഡലത്തിലാണ് മത്സരിക്കുന്നത്.
അടുത്തകാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രപ്രവേശന ദിനാഘോഷം സംബന്ധിച്ചു തയാറാക്കിയ ക്ഷണക്കത്ത് കുപ്രസിദ്ധമാണ്. അതിലെ ഗുരുതരമായ വീഴ്ചകളിലേക്ക് ഇവിടെ കടക്കേണ്ടതില്ല. എന്നാൽ, ആ കത്തിന് ഒരുപയോഗമുണ്ട്. അത് അതറിയാതെ ശ്രദ്ധ ക്ഷണിക്കുന്നതു കേരളത്തിലെ ജനാധിപത്യ സമ്പ്രദായത്തിന്റെ പ്രവർത്തനശൈലിയിലും ഭാഷയിലും മനോഭാവത്തിലും വന്നുചേർന്നിരിക്കുന്ന ആപത്കരമായ ജനാധിപത്യവിരുദ്ധ നിലപാടുകളിലേക്കാണ്. ആ ക്ഷണക്കത്തിലെ ‘തിരുവിതാംകൂർ രാജ്ഞിമാർ’ എന്ന പ്രയോഗം മാത്രം കാണുക. കേരളത്തിലെ പൗരർ പ്രത്യാശാപൂർവം വോട്ടുചെയ്ത് ഉത്തരവാദിത്തം നൽകി സ്ഥാനങ്ങളിലിരുത്തിയ ജനാധിപത്യ ഭരണകൂടത്തിലെ (അതും, ഒരു ഇടതുപക്ഷ ഭരണകൂടത്തിലെ) ചിലരുടെയെങ്കിലും തലച്ചോറുകളിൽ ഫ്യൂഡൽ താണുവണക്കങ്ങൾ എത്രയാഴത്തിൽ വേരിറങ്ങിയിരിക്കുന്നു എന്നതിന്റെ ഭയപ്പെടുത്തുന്ന ഉദാഹരണമാണ് ആ രാജ്ഞിപ്രയോഗം. ഈ നാണയത്തിന്റെ മറുവശം അതിലും ജീർണമാണ്. താണുവണക്കം ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അവിടെ അണിനിരക്കുന്നു.
‘അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ അമ്മതൻ നേത്രത്തിൽ നിന്നുതിർന്നു ചുടുകണ്ണീർ...’ വൈലോപ്പിള്ളി കവിതയിലെ അമ്മ കരഞ്ഞപ്പോൾ തൈമാവും കരഞ്ഞുവോ? വൂൾഫ്തോർപ് മാടമ്പി ഭവനത്തിലെ ആപ്പിൾ ഐസക് ന്യൂട്ടന്റെ തലയിൽ വീണപ്പോൾ ആ മരം കരഞ്ഞുവോ? 1973ൽ പ്രസിദ്ധീകരിച്ച ‘സസ്യങ്ങളുടെ സ്വകാര്യജീവിതം’ എന്ന പുസ്തകത്തിന്റെ രചയിതാക്കളായ പീറ്റർ ടോംപ്കിൻസിന്റെയും ക്രിസ്റ്റഫർ ബേർഡിയുടെയും ദൃഢമായ വിശ്വാസത്തിൽ ആ രണ്ടു മരങ്ങളും കരഞ്ഞുകാണും. മനുഷ്യരും മരങ്ങളും തമ്മിൽ വൈകാരികവും ഭൗതികവും ആധ്യാത്മികവുമായ ബന്ധങ്ങളുണ്ടെന്നും മരങ്ങൾക്കു കാര്യങ്ങൾ മുൻകൂട്ടി കണ്ടറിയാനുള്ള ശേഷിയുണ്ടെന്നുമാണ് അവരുടെ സിദ്ധാന്തം.
മധ്യ വർഗം, ഉയർന്ന–ഇടത്തരം വരുമാനക്കാർ, താഴ്ന്ന വരുമാനക്കാർ, സാമ്പത്തികമായി അതീവ പിന്നാക്കാവസ്ഥയിലുള്ളവർ തുടങ്ങി സമൂഹത്തിലെ പല വിഭാഗങ്ങളെപ്പറ്റിയും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ‘ഒക്ടോപസ് ക്ലാസ്’ എന്നൊരു വിഭാഗത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? മാർസെലസ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് കമ്പനി സ്ഥാപകനും സിഇഒയുമായ സൗരഭ് മുഖർജിയാണ് ഈ പദപ്രയോഗത്തിന് പിന്നിൽ. ഇന്ത്യയിലെ ചെറുപട്ടണങ്ങളിലും നഗരങ്ങളിലും ഒക്ടോപസ് ക്ലാസ് ഉണ്ട്. സാമ്പത്തികമായി ഉയർന്ന നിലയിൽ എത്തുകയും പിന്നീട് സമ്പത്തിന്റെയും അധികാരത്തിന്റെയും കാര്യത്തിൽ സ്വാധീനശക്തിയായി മാറുകയും ചെയ്യുന്ന കുടുംബങ്ങളെ സൂചിപ്പിക്കാനുള്ളതാണ് ഈ പ്രയോഗം. ഇന്ത്യയിലാകെ രണ്ട് ലക്ഷത്തോളം കുടുംബങ്ങൾ ഈ വിഭാഗത്തിൽ പെടുമെന്നാണ് കണക്കുകൂട്ടൽ. സമ്പത്തിന്റെ 80 ശതമാനവും കൈകാര്യം ചെയ്യുന്നതും ഇവരാവും. നഗരണങ്ങളിലും പട്ടണങ്ങളിലും ഇൗ വിഭാഗത്തിന്റെ വളർച്ചയിലും വ്യത്യാസമുണ്ടാകും. എങ്ങനെയാണ് ‘ഒക്ടോപസ് ക്ലാസ്’ രൂപീകരിക്കപ്പെടുന്നത്? എങ്ങനെയാണ് ഇവരുടെ സാമ്പത്തിക ശേഷി വളരുന്നത്? ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിൽ ഒക്ടോപസ് ക്ലാസിന്റെ വളർച്ച നിർണായകമാവുന്നത് എങ്ങനെയാണ്?
നാമെല്ലാം സമൂഹജീവികളാണ്. ഒറ്റപ്പെട്ട ദ്വീപുകളാകാൻ ആർക്കും കഴിയില്ല. അന്യരുമായി ഇടപഴകാതെ ജീവിതമില്ല. നാം നിരന്തരം ഇടപഴകുന്നു. ബന്ധങ്ങൾ ദൃഢവും ഹൃദ്യവും ആകുന്തോറും പിരിമുറുക്കം കുറഞ്ഞുവരും. പക്ഷേ, അതിനു പെരുമാറ്റം നന്നായിരിക്കണം. ഒരിക്കൽ തകർന്നാൽപ്പിന്നെ ബന്ധം പഴയപോലെയാക്കുക എളുപ്പമല്ല. കാലം എല്ലാം മറക്കാൻ ഇട നൽകുമെന്നു പറയാറുണ്ട്. പക്ഷേ, ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്നത് ബന്ധങ്ങളുടെ കാര്യത്തിലും ശരി. ബോധപൂർവം പരിഹസിച്ചിട്ടു മാപ്പുപറഞ്ഞാൽ മനസ്സിലേൽപ്പിച്ച മുറിവു കരിയില്ല. പരിഹാസപാത്രം എല്ലാം മറന്നെന്നു പറഞ്ഞ്, കൃത്രിമച്ചിരി വരുത്തിയേക്കാം. പക്ഷേ മനസ്സിലെ പാടുണങ്ങാതെ കിടക്കും. പരിഹസിക്കാതിരിക്കുന്നതുതന്നെ നല്ല വഴി. നമുക്കു ശീലിക്കാവുന്ന മറ്റു പലതുമുണ്ട്. പുഞ്ചിരിക്കാം. ഒരു പൈസ മുടക്കുമില്ലെങ്കിലും പലരും ഇക്കാര്യത്തിൽ പിശുക്കു കാണിക്കും.
സാധാരണക്കാരന്റെ സാമ്പത്തികശാസ്ത്രമനുസരിച്ച് മാസത്തിൽ രണ്ട് ‘ഗൂഗിൾ പേ വാരാഘോഷ’ങ്ങളുണ്ട്. ശമ്പളം കിട്ടുന്ന ഒന്നാം തീയതി തുടങ്ങുന്നതാണ് ആദ്യത്തേത്. തലേ മാസം വാങ്ങിയ കടമെല്ലാം ഈ ഒരാഴ്ചകൊണ്ട് ഗൂഗിൾ പേ വഴി തിരിച്ചു കൊടുക്കുന്നു. 20ന് ശേഷം ഏത് ദിവസവും തുടങ്ങാവുന്നതാണ് രണ്ടാമത്തേത്. പറ്റാവുന്നിടത്തുനിന്നെല്ലാം കടം ഇങ്ങോട്ടു വാങ്ങുന്നു. ഏതാണ്ടിതു തന്നെയാണ് രാജസ്ഥാൻ രാഷ്ട്രീയത്തിലെ സ്ഥിതിയും. എതിർ പാർട്ടിക്കാരുടേതുൾപ്പെടെ നാട്ടുകാരുടെ മുഴുവൻ വോട്ടു വാങ്ങി ഒരു പാർട്ടി ഭരണത്തിലേറുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ ആ വോട്ടു മുഴുവൻ തിരിച്ചു കൊടുത്ത് ഭരണം വിടുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിന്റെ കണക്കെടുത്താൽ ഭരണത്തിൽ ഒരു പാർട്ടിക്കും രാജസ്ഥാൻ തുടർച്ചയായ രണ്ടാം ഇന്നിങ്സ് സമ്മാനിച്ചിട്ടില്ല. ആകെയുള്ള 200ൽ 166 നിയോജക മണ്ഡലങ്ങളിലെയും മത്സരഫലം പ്രവചനാതീതമാണെന്നതാണ് ഇതിനു പ്രധാന കാരണം. 2008 മുതലുള്ള മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകൾ നോക്കിയാൽ ബിജെപി തുടർച്ചയായി വിജയം കൊയ്തത് 28 സീറ്റുകളിലാണ്. ഇതേ സ്ഥാനത്ത് കോൺഗ്രസിന്റെ സംഖ്യ 5. ഒരിടത്ത് സ്വതന്ത്രനും. ബാക്കി വരുന്ന 166 സീറ്റുകളുടെ സ്ഥിതി പ്രവചനാതീതം. എങ്ങോട്ടും വീഴാം. പൊതുവേ വീഴാറുള്ളത് ഭരണപ്പാർട്ടിക്ക് എതിരായിട്ടാണെന്നു മാത്രം. ‘ഇസ് ബാർ റിവാജ് ബദ്ലേഗാ, രാജ് നഹി’ (രാജസ്ഥാനിൽ ഇത്തവണ പരമ്പര്യം മാറും, ഭരണമല്ല) എന്നാണ് പ്രിയങ്കാ ഗാന്ധി ഒരു തിരഞ്ഞെടുപ്പു സമ്മേളനത്തിൽ പറഞ്ഞത്. അതു നടക്കുമോ ഇല്ലയോ എന്നുള്ളതാണ് ഇത്തവണത്തെയും പ്രധാന ചോദ്യം.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥ വലിയ മരവിപ്പിലേക്കു നീങ്ങുകയാണോ? കേന്ദ്ര നയങ്ങൾ സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ പ്രതിസന്ധിയിലാക്കുകയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിരന്തരം പറയാറുണ്ട്. നവംബർ മൂന്നിന് ‘കേരളീയം’ പരിപാടിയോടനുബന്ധിച്ചു നടന്ന, സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട സെമിനാറിൽ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും പറഞ്ഞത് കേന്ദ്രം സൃഷ്ടിച്ച പ്രശ്നങ്ങൾ അല്ലാതെ കേരളത്തിൽ ഒരു ധനകാര്യ പ്രതിസന്ധിയും ഇല്ല എന്നാണ്. അതുകൊണ്ട് പരിഹാരം രാഷ്ട്രീയമാണ്, സാമ്പത്തികം അല്ല! ഇതിനിടയിൽ ‘കേരള മോഡൽ’ വികസനത്തിന്റെ പ്രചാരണവുമായി കടന്നുവന്ന കേരളീയവും സമാപിച്ചു. ഇപ്പോൾ നവകേരള സദസ്സുമായി കാസർകോടുനിന്ന് തിരുവനന്തപുരം വരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ ഒന്നടങ്കം യാത്ര ചെയ്യുകയാണ്. ഇതെല്ലാം കഴിയുമ്പോൾ വീണ്ടും സർക്കാരിന്റെ ധനസ്ഥിതിയെക്കുറിച്ചുള്ള ചർച്ചകളിലേക്കു കേരളത്തിനു മടങ്ങേണ്ടി വരും. എന്താണ് കേരളത്തിന്റെ ധനപ്രതിസന്ധിയുടെ യഥാർഥ ചിത്രം? മലയാളി അഭിമാനത്തോടെ നെഞ്ചേറ്റുന്ന കേരള മാതൃകയെക്കുറിച്ച് പുനരാലോചന നടത്തേണ്ട സമയമായോ? സാമ്പത്തിക വിദഗ്ധനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ മുൻ സീനിയർ ഫാക്കൽറ്റിയുമായ ഡോ. ജോസ് സെബാസ്റ്റ്യൻ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ സംവദിക്കുന്നു.
കോഴിക്കോട്ട് സിപിഎം സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്കുള്ള ക്ഷണം നിരസിക്കാൻ മുസ്ലിം ലീഗിനെ പ്രേരിപ്പിച്ച പ്രധാന കാരണം അതു ലീഗിന്റെ രാഷ്ട്രീയ വിശ്വാസ്യതയ്ക്കു പോറലേൽപിക്കും എന്നതായിരുന്നു. ഒരു മുന്നണിയിൽ നിൽക്കുമ്പോൾ അവിടെ ഉറച്ചുനിൽക്കുകയാണ് അന്തസ്സ്
കോൺഗ്രസിന്റെ ശക്തിസ്രോതസ്സാണ് യൂത്ത് കോൺഗ്രസ്. ഇടക്കാലത്ത് യൂത്ത് കോൺഗ്രസ് ദുർബലമായപ്പോൾ വളരെ വേഗം അത് കോൺഗ്രസിന്റെ വേരുകളെയും ദുർബലമാക്കി. എന്നാൽ ഇപ്പോൾ കോൺഗ്രസിന്റെ പതിവു രീതികളിൽനിന്ന് വഴിമാറി സ്വന്തം അസ്തിത്വത്തിൽ ഉയിർതേടുകയാണ് യൂത്ത് കോൺഗ്രസ്. ഗ്രൂപ്പുകളുടെ പതിവു ചട്ടക്കൂടുകളെ പൊളിക്കുന്നതായിരുന്നു ഇപ്പോൾ നടന്ന സംഘടനാ തിരഞ്ഞെടുപ്പു രീതി എന്നതാണ് ഇതിനുള്ള ഒരു പ്രധാന കാരണം. പുറമേ നിന്നുള്ള ഇടപെടലുകളെ ഒരു പരിധിവരെ പടിക്കുപുറത്തു നിർത്താനായതോടെ അടിത്തട്ടുമുതൽ തെളിഞ്ഞു വന്നത് പുതിയൊരു നേതൃനിര. വരും ദിനങ്ങളിൽ യുവജന രാഷ്ട്രീയത്തിൽ പുതുവഴിതെളിക്കുമോ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പുതിയ യൂത്ത് കോൺഗ്രസ്? സംസ്ഥാനപ്രസിഡന്റായി ചുമതലയേറ്റ രാഹുൽ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ വിശദമായി സംസാരിക്കുന്നു. പുതിയ തിരഞ്ഞെടുപ്പു രീതി, അതുമായി ബന്ധപ്പെട്ട് കോണ്ഗ്രസിലെ ഗ്രൂപ്പ്, സിപിഎമ്മിലെ അപചയം, മാറുന്ന സമരരീതികൾ, ലോക്സഭാ തിരഞ്ഞെടുപ്പ്, സാമുദായിക സംഘടനകളോടുള്ള നിലപാട്, യൂത്ത് കോൺഗ്രസിന്റെ ഭാവി... ഇങ്ങനെ ഒട്ടേറെ വിഷയങ്ങളിൽ മനസ്സു തുറക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.
ഭരിക്കുന്നവർ പ്രജകളെ കാണാനിറങ്ങുന്നത് പണ്ടുതൊട്ടേ നാട്ടുനടപ്പാണ്. ആറ്റുനോറ്റ് രാജാവിനെ കാണാൻ കാത്തിരിക്കുന്ന ജനത്തെപ്പറ്റിയും ചരിത്രം പറയുന്നു. അക്കാലത്ത് കേരളം ഭരിച്ചിരുന്ന രാജാക്കന്മാർ പ്രജകളെ കാണാൻ എഴുന്നള്ളുമ്പോൾ അലങ്കാരങ്ങൾ എന്തൊക്കെയായിരുന്നു? ജനങ്ങൾക്കു പറയാനുള്ളതും ജനങ്ങളോടു തിരുമനസ്സുകൾക്കു പറയാനുള്ളതും എന്തായിരുന്നു? നാട് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ജനങ്ങളുമായി രാജാക്കന്മാർ പങ്കിട്ടിരുന്നോ? വർഷാവർഷം പ്രജകളെ കാണാനെത്തുന്ന മാവേലിയുടെ ഐതിഹ്യംകൂടിയുള്ള നാടാണ് കേരളമെന്നും ഓർക്കണം. രാജഭരണത്തിനു ശേഷം കേരളം ഭരിച്ച മുഖ്യമന്ത്രിമാർ ഇതേവരെ നടത്തിയിട്ടുള്ള ജനസമ്പർക്ക പരിപാടികൾ ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു. കെ.കരുണാകരൻ, എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി... പല പേരുകളിലാണെങ്കിലും ഇവരെല്ലാം ജനസമ്പർക്കത്തിനു തങ്ങളുടേതായ വഴികൾ കണ്ടെത്തുകയായിരുന്നു. ലക്ഷക്കണക്കിനു പരാതികളാണ് ഇത്തരത്തിൽ മുഖ്യമന്ത്രിമാർ ജനങ്ങളിലേക്കിറങ്ങുമ്പോൾ കൈനിറയെ കിട്ടിയിരുന്നത്.
ഒന്നിനെയും കൂസാത്ത, ആരെയും വകവയ്ക്കാത്ത രണ്ടു പെണ്ണുങ്ങൾ, സംതൃപ്തമല്ലാത്ത ബന്ധങ്ങളിൽനിന്ന് ഒരു തിരിഞ്ഞുനോട്ടത്തിനു പോലും സമയം കളയാതെ തിരിച്ചുനടക്കാൻ മാത്രം കരുത്തരായ കണ്ണൂരിലെ കല്യാണിയും ദാക്ഷായണിയും, അവർ ഇനി തങ്ങളുടെ കഥ നൃത്തത്തിലൂടെ പറയും. ആ കഥ പറയുന്നതാവട്ടെ, കോഴിക്കോട് മീൻചന്ത രാമകൃഷ്ണ മിഷൻ ഹയർസെക്കൻഡറി സ്കൂളിലെ ഗണിതാധ്യാപിക പി.സുകന്യയും. 2021ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ആർ.രാജശ്രീയുടെ നോവൽ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’യ്ക്ക് മോഹിനിയാട്ടത്തിലൂടെ ദൃശ്യാവിഷ്ക്കാരമൊരുങ്ങുകയാണ്. ഡിസംബർ അവസാനത്തോടെ കല്യാണിയുടെയും ദാക്ഷായണിയുടെയും സങ്കീർണമായ ജീവിതം വേദിയിലെത്തിക്കാനുള്ള കഠിനപരിശ്രമത്തിലാണു സുകന്യ
ആദ്യ പുസ്തകം കൊണ്ടുതന്നെ മലയാളത്തിലെ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ എഴുത്തുകാരനാണ് വിഷ്ണു എം.സി. പുരാതന ഈജിപ്തും പഴയകാല തമിഴ്നാടും ശബരിമലയും പശ്ചാത്തലമാക്കി വിഷ്ണു എഴുതിയ നോവൽ ത്രയം, ചരിത്രവും മിത്തും കൽപ്പിത കഥകളും സയൻസ് ഫിക്ഷനും ആക്ഷൻ ത്രില്ലറുമെല്ലാം സമന്വയിപ്പിച്ചതാണ്. അതിലെ ആദ്യ പുസ്തകം, 2020ല് പുറത്തുവന്ന ‘കാന്തമലചരിതം ഒന്നാം അധ്യായം – അഖിനാതന്റെ നിധി’ വിഷ്ണുവിനെ മലയാളത്തിലെ അറിയപ്പെടുന്ന യുവ എഴുത്തുകാരിലൊരാളാക്കി. ചുരുങ്ങിയ സമയംകൊണ്ടാണ് ആ പുസ്തകം വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനാക്കി വിഷ്ണുവിനെ മാറ്റിയത്. വൈകാതെ പുസ്തകത്തിന്റെ രണ്ടാം ഭാഗവുമെത്തി. 2021ൽ പുറത്തിറങ്ങിയ കാന്തമലചരിതത്തിന്റെ രണ്ടാം അധ്യായം, ‘അറോലകാടിന്റെ രഹസ്യ’വും വായനക്കാരെ നിരാശപ്പെടുത്തിയില്ല. മികച്ച രീതിയിൽത്തന്നെ ആ പുസ്തകവും സ്വീകരിക്കപ്പെട്ടു. ഉദ്വേഗജനകമായ രചനാശൈലിയും വായനക്ഷമതയും വായനക്കാര്ക്ക് വലിയ പ്രതീക്ഷയാണു നല്കിയത്. കഥയുടെ അവസാനത്തിനായി കാത്തിരുന്നവർക്കായി മൂന്നാമത്തെതും അവസാനത്തെതുമായ പുസ്തകം ‘കാന്തമലചരിതം മൂന്നാം അധ്യായം - യുദ്ധകാണ്ഡം’ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നു. എന്താണ് പുതിയ പുസ്തകത്തിൽ വായനക്കാർക്കായി വിഷ്ണു ഒരുക്കിയിരിക്കുന്നത്?
ഭാഗിക ശിവസേനയുടെ അധ്യക്ഷനായ ഉദ്ധവ് താക്കറെയുടെ ചോദ്യം ഇന്ത്യയിൽ മതനിരപേക്ഷ ജനാധിപത്യത്തിനു ഭാവിയില്ലെന്ന ആശങ്ക അൽപനേരം മാറ്റിവയ്ക്കാൻ ആരെയും പ്രേരിപ്പിക്കുന്നതാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ടു ചോദിക്കുന്നതു ശരിയാണോയെന്നാണ് ഉദ്ധവിന്റെ ചോദ്യം. മധ്യപ്രദേശിൽ ബിജെപിയെ ജയിപ്പിച്ചാൽ വോട്ടർമാർക്ക് അയോധ്യയിലേക്കു സൗജന്യ തീർഥയാത്രയെന്ന അമിത് ഷായുടെ വാഗ്ദാനം തെറ്റാണെന്ന് ഉദ്ധവിനു തോന്നി. ഷായ്ക്കെതിരെ നടപടി വേണമെന്ന് അദ്ദേഹം തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെടുകയും ചെയ്തു. കർണാടകയിലെ തിരഞ്ഞെടുപ്പിൽ ബജ്റങ് ബലിയുടെ വിജയം പ്രഘോഷിക്കാൻ വോട്ടർമാരോടു പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതും മതംപറഞ്ഞുള്ള വോട്ടുപിടിത്തമായി ഉദ്ധവ് വിലയിരുത്തുന്നു.
പല സാമൂഹിക സങ്കൽപങ്ങളിലും വേട്ടക്കാർ പുരുഷന്മാരും വീട്ടുജോലിക്കാർ സ്ത്രീകളുമാണ്. ശാസ്ത്രവും സാങ്കേതികവിദ്യയുമാണ് എല്ലാ മേഖലകളിലും സ്ത്രീസമത്വം ഉറപ്പാക്കിയതെന്ന വാദവുമുണ്ട്. എന്നാൽ, നരവംശശാസ്ത്ര, പുരാവസ്തു തെളിവുകളുടെ അടിസ്ഥാനത്തിൽ ഈയിടെ നടന്ന പഠനത്തിൽ, ലോകത്തെമ്പാടുമുള്ള വിവിധ സംസ്കാരങ്ങളിലെ സ്ത്രീകൾ ഭക്ഷണത്തിനായി മൃഗങ്ങളെ വേട്ടയാടിയിരുന്നെന്നു കണ്ടെത്തി. കഴിഞ്ഞ ജൂണിൽ യുഎസിലെ സിയാറ്റിൽ പസിഫിക് സർവകലാശാലയിലെ അബിഗെയ്ൽ ആൻഡേഴ്സണും പ്രഫ. കാര വാൾ-ഷെഫ്ലറും സഹപ്രവർത്തകരും നടത്തിയ പഠനത്തിലാണ് വിവിധ സമൂഹങ്ങളിൽ സ്ത്രീവേട്ടക്കാർ ഉൾപ്പെട്ടിരുന്നെന്നു കണ്ടെത്തിയത്. ഗർഭിണികൾപോലും അക്കൂട്ടത്തിലുണ്ടായിരുന്നത്രേ.
അടുത്ത കാലത്തു വന്ന ചില വാർത്തകൾ നമുക്ക് ഓർമിച്ചുനോക്കാം; തഞ്ചാവൂരിൽ ഹോസ്റ്റല് മുറി വൃത്തിയാക്കാന് നിര്ബന്ധിച്ചതില് മനംനൊന്ത് കീടനാശിനി കഴിച്ച് വിദ്യാർത്ഥിനി മരിച്ചു, രാജസ്ഥാനിലെ കോട്ടയിൽ ഐഐടി–ജെഇഇ പ്രവേശനത്തിനായി പരിശീലനം നടത്തുന്ന വിദ്യാർഥി ആത്മഹത്യ ചെയ്തു, പൊട്ടുതൊട്ട് സ്കൂളിൽ എത്തിയതിനു അധ്യാപകൻ മർദിച്ചതിനെ തുടർന്ന് പെൺകുട്ടി ധൻബാദിൽ ആത്മഹത്യ ചെയ്തു, മോഡലിങ് ഫോട്ടോഷൂട്ടിനു പോകുന്നത് സുഹൃത്ത് വിലക്കിയതിലുള്ള മനോവിഷമത്തെ തുടർന്നു പെൺകുട്ടി (17) മംഗളൂരിൽ തൂങ്ങി മരിച്ചു, നീറ്റ് പരീക്ഷയിൽ ആറു മാർക്ക് മാത്രം കിട്ടിയ വിഷമത്തിൽ പെൺകുട്ടി വീട്ടിൽ തൂങ്ങി മരിച്ചു. വീണ്ടും പരിശോധിച്ചപ്പോൾ 590 മാർക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. സംഭവം മധ്യപ്രദേശിലെ ചിന്ദ്വാരയിൽ. സുഹൃത്തുക്കളില്ലാത്തതുകൊണ്ടും പരീക്ഷയിൽ മാർക്കു കുറയുന്നതുകൊണ്ടും മനംമടുത്ത് 16കാരി തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്തു, പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ വീട്ടിലെത്തി യുവാവ് പെട്രോൾ ഒഴിച്ചു കത്തിച്ചു. സംഭവം ചെന്നൈയിൽ. പ്രണയം നിരസിച്ച പെൺകുട്ടിയെ യുവാവ് നിർദാക്ഷിണ്യം പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ സംഭവം തിരുവല്ലയിലുമുണ്ടായി. അതിദാരുണമായ ഇത്തരം വാർത്തകൾ ആവർത്തിച്ചു വായിച്ച്, ഇവയൊന്നും വാർത്തയല്ലാത്ത നിലയിൽ നാം എത്തിയിരിക്കുന്നു. പാവനമായ മനുഷ്യജീവിതം നിസ്സാരകാരണങ്ങൾ പറഞ്ഞു നശിപ്പിച്ചുകളയാനുള്ളതാണോ?
2015 ഒക്ടോബറിലാണ് ഞാൻ ആദ്യമായി ജൊവാനെ കണ്ടുമുട്ടിയത്; നേപ്പാളിൽവച്ച്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ജൂതവനിതയായിരുന്നു ജൊവാൻ. നേപ്പാളിലെ 6 ഗ്രാമങ്ങളിൽ ഭൂകമ്പബാധിതരുടെ പുനരധിവാസപ്രവർത്തനങ്ങൾ നടക്കുന്ന കാലം. ജൊവാൻ ജോലി ചെയ്യുന്ന ജൂതസംഘടനയുടെ ധനസഹായത്തോടെയുള്ള പുനരധിവാസപദ്ധതിയുടെ പുരോഗതി വിലയിരുത്താനാണ് ജൊവാനും ഞാനും നേപ്പാളിൽ എത്തിയത്. രണ്ടാം ലോകയുദ്ധത്തിൽ പലായനം ചെയ്യേണ്ടി വന്ന പോളിഷ് അഭയാർഥിയായിരുന്നു ജൊവാന്റെ പിതാവ്. പല രാജ്യങ്ങളിലൂടെ അലഞ്ഞ് ഒടുവിൽ ന്യൂയോർക്ക് സിറ്റിയിൽ അഭയം തേടിയ കുടുംബം ചെറുജോലികൾ ചെയ്താണു ജൊവാനെ വളർത്തിയത്. അന്ന് ഉച്ചയ്ക്ക് ഞങ്ങൾ ഉൾനാടൻ നേപ്പാളിലെ ഷെർപ്പകളുടെ ഗ്രാമത്തിലൂടെ സഞ്ചരിക്കുമ്പോഴാണ്, അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ഭൂകമ്പമുണ്ടായതായി അറിഞ്ഞത്. അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലും കാരക്കോറം മലനിരകൾക്കടുത്തുള്ള ചിത്രാൽ, സ്വാത് തുടങ്ങിയ ആദിവാസിഗ്രാമങ്ങളിലുമായി അഞ്ഞൂറോളം പേർ മരിച്ചു. ഹിന്ദുകുഷ് - വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാൻ പ്രവിശ്യകളിലെ ദരിദ്രരും നിരക്ഷരരുമായ ആദിമ മുസ്ലിംകളാണേറെയും. ആടു മേയ്ച്ചും കൃഷി ചെയ്തും ജീവിച്ചിരുന്ന സാധുക്കൾക്ക് ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ടു. നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ്, പാക്കിസ്ഥാനിലെ തൊഴിലാളിനേതാക്കളായ സുബൈറും സൈറയും വിളിച്ചത്. കമ്പിളിയും വസ്ത്രവും ആഹാരവും ഇല്ലാതെ ചെങ്കുത്തായ മലയിടുക്കുകളിൽ കഴിയുന്ന പാവങ്ങളെ രക്ഷിക്കാൻ അടിയന്തരമായി എന്തെങ്കിലും ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.
പിതാവിന്റെ മരണത്തോടെ തോക്ക് ഉപേക്ഷിച്ച ഒരു മകൻ കർഷകരുടെ കണ്ണീരിനു മുൻപിൽ ആ നിലപാട് തിരുത്തി 15 വർഷത്തിനു ശേഷം തോക്കെടുത്തു. 5 മാസത്തിനുള്ളിൽ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി 60 കാട്ടുപന്നികളെ വെടിവച്ചു വീഴ്ത്തി. വെടിയേറ്റ ശേഷം ഓടിയകന്നവ അതിലേറെ. പലപ്പോഴും മുറിവേറ്റ കാട്ടുപന്നിയുടെ മുന്നിൽ നിന്ന് രക്ഷപ്പെടാനായതും ആയുസ്സിന്റെ ബലംകൊണ്ടു മാത്രം. പക്ഷേ, സർക്കാർ ലൈസൻസോടു കൂടി കാട്ടുപന്നിയെ വെടിവയ്ക്കുന്ന ഔദ്യോഗിക ഷൂട്ടർ ആയ മാവേലിക്കര ഗോമഠത്ത് ദിലീപ് കോശി വെല്ലുവിളികളെ എല്ലാം അതിജീവിച്ചുകൊണ്ട് പ്രയാണം തുടരുകയാണ്. കാടിറങ്ങുന്ന പന്നികളും പന്നികളെ പിടികൂടാനുള്ള കെണിയിൽ മനുഷ്യന് കുടുങ്ങുന്നതും മരണം സംഭവിക്കുന്നതുമെല്ലാം തുടർസംഭവങ്ങളായിരിക്കെ ദിലീപിന്റെ ജീവിതം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇനിയൊരിക്കലും തോക്കെടുക്കില്ല എന്ന് ഉറപ്പിച്ചിരുന്ന ദിലീപിന്റെ മനസ്സു മാറ്റിയ ഒരു കാഴ്ചയുണ്ട്. അഞ്ച് ഏക്കറോളം വരുന്ന കൃഷി ഒന്നാകെ നശിച്ചതു കണ്ട് നെഞ്ചുപൊട്ടിക്കരഞ്ഞ ഒരു കർഷകന്റെ വിലാപമായിരുന്നു അത്. നാടിന്റെ ആത്മാവ് കർഷകരാണെന്ന് കരുതുന്ന ദിലീപിന് പിന്നെ ഒന്നും നോക്കാനുണ്ടായിരുന്നില്ല. പ്രതിഫലമോ സമയമോ നോക്കാതെ കാട്ടുപന്നികളെ തുരത്താൻ ദിലീപ് ഓടിയെത്തുന്നതിന്റെ കാരണവും അതുതന്നെ. പക്ഷേ, ഇങ്ങനെ വെടിവച്ചിട്ടാൽ മാത്രം തീരുന്നതാണോ വന്യമൃഗങ്ങൾ നാടിറങ്ങുന്ന പ്രതിസന്ധി? എന്തുകൊണ്ടാണ് മനുഷ്യന് പ്രതിരോധങ്ങൾ സൃഷ്ടിച്ചും വന്യമൃഗങ്ങൾ കാടിറങ്ങുന്നതു തുടരുന്നത്? നാളെ വനമേഖലകൾ തീരെയില്ലാത്ത സ്ഥലങ്ങളിലേക്കും കാട്ടുപന്നികൾ എത്തുമോ? ഒൗദ്യോഗിക ഷൂട്ടർ എന്ന നിലയിലെ അനുഭവങ്ങളും നിരീക്ഷണങ്ങളും മനോരമ ഓണ്ലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുകയാണ് ദിലീപ് കോശി.
പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി ആവശ്യപ്പെടുന്ന ജാതി സെൻസസിന്റെ ആവശ്യകത സിപിഎമ്മിന്റെ ഇക്കഴിഞ്ഞ കേന്ദ്ര കമ്മിറ്റി (സിസി) യോഗം എടുത്തുപറയുകയുണ്ടായി. ബിഹാറിൽ നിതീഷ് കുമാർ സർക്കാർ നടപ്പാക്കുകയും രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ തുടങ്ങിവയ്ക്കുകയും ചെയ്ത സാമൂഹിക–സാമ്പത്തിക സർവേയുടെ അനിവാര്യതയും സിസി ചൂണ്ടിക്കാട്ടി.
കേരളത്തിലെ നെൽക്കർഷകർ അതീവ ഗുരുതര പ്രതിസന്ധി നേരിടുമ്പോൾ, പണ്ട് ഒട്ടേറെ കർഷക സമരങ്ങൾക്കു നേതൃത്വം നൽകിയ കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രതിനിധികൾ കർഷകരെ കൊഞ്ഞനം കാട്ടുകയാണോ? വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ ഭക്ഷ്യമന്ത്രിയായിരിക്കെ സിപിഐ നേതാവ് സി. ദിവാകരൻ അരിക്കു പകരം കോഴിയെ തിന്നാൻ പറഞ്ഞു. ഇപ്പോൾ പിണറായി സർക്കാരിലെ സാംസ്കാരിക മന്ത്രി സജി െചറിയാൻ ചോദിക്കുന്നു, ഇവിടെ കൃഷിയില്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുമോ എന്ന്! തമിഴ്നാട്ടിലും ആന്ധ്രയിലും വെള്ളം പൊങ്ങിയാൽ അരിക്കലം ശൂന്യമാകുന്ന കേരളത്തിൽ, അവശേഷിക്കുന്ന നെൽകൃഷിയെങ്കിലും സംരക്ഷിക്കാൻ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യേണ്ട സർക്കാർ ഇവിടെ കർഷകരെ പരിഹസിക്കുകയാണോ? കേരളത്തിൽ കൃഷിഭൂമിയുടെ വിസ്തൃതിയും നെല്ലുൽപാദനത്തിന്റെ അളവും ആണ്ടോടാണ്ട് ഗണ്യമായി കുറയുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകൾ. എന്നിട്ടും കർഷകരെ പ്രതിസ്ഥാനത്തു നിർത്തി സംസാരിക്കുന്ന മന്ത്രിമാർക്കു ഭരണത്തിനു നേതൃത്വം നൽകുന്നവരും പാർട്ടി നേതൃത്വവും മൗനംകൊണ്ട് പിന്തുണ നൽകുന്നത് എന്തുകൊണ്ടായിരിക്കും? അക്കഥകളാണ് ഇക്കുറി ‘ദ് പവർ പൊളിറ്റിക്സ്’ ചർച്ച ചെയ്യുന്നത്.
ജനതാദൾ എസ് കേരള ഘടകം പിളരുമോ ? പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് സി.കെ. നാണു ദേശീയ നിർവാഹക സമിതി യോഗം വിളിച്ചതോടെയാണ് ഈ ചോദ്യം ഉയരുന്നത്. സോഷ്യലിസ്റ്റ് ആദർശങ്ങൾ അടിയുറച്ചു വിശ്വസിക്കുന്ന ജനതാദൾ എക്കാലത്തും തത്വാധിഷ്ടിതമായ നിലപാടുകൾ എടുക്കാറുള്ള പാർട്ടി കൂടിയാണ്.
രാജ്യതലസ്ഥാനമായ ഡൽഹിയിലെ വായു ജീവജാലങ്ങൾക്കു ശ്വസിക്കാൻ കൊള്ളത്തതാണ് എന്നതു പുതിയ കാര്യമല്ല. എന്നാൽ, തണുപ്പുകാലമടുക്കുമ്പോൾ അതിനെ പുതിയ കാര്യമായി അവതരിപ്പിക്കുകയും പുതിയ പരിഹാരങ്ങൾ തേടുകയും ചെയ്യുകയെന്നത് എല്ലാ വർഷവുമുള്ള ആചാരമാണ്. ഈ വർഷവും അതു മുടങ്ങിയില്ല. കബളിപ്പിക്കാൻ കേന്ദ്രത്തിലെയും ഡൽഹിയിലെയും ഭരണകൂടങ്ങൾക്കുള്ള അപാരമായ ശേഷിക്കും അതിനു വിധേയരാവാൻ ഡൽഹിക്കാർക്കുള്ള സന്മനസിനും നല്ല ഉദാഹരണമാണിത്.
അരി നമുക്ക് അന്നമാണ്. ‘അരി’ക്ക് ശത്രുവെന്നും ഒരർഥമുണ്ട്. അടുത്ത കാലത്ത് അരിയുടെ പേരില് നടക്കുന്ന കോലാഹലങ്ങൾ ശ്രദ്ധിച്ചാൽ ഇങ്ങനെയും സംശയം തോന്നാം. നാട്ടിൽ അരി വിതരണം ചെയ്താൽ ‘അരി’കളുടെ അഥവാ ശത്രുക്കളുടെ എണ്ണം കൂടുമോ? ഭക്ഷ്യക്ഷാമമുണ്ടായി ലക്ഷക്കണക്കിന് പേർ മരിച്ച നാടാണിത്. അന്നും അരി അടക്കമുള്ള ഭക്ഷ്യധാന്യം ചർച്ചയിലുണ്ട്. ക്ഷാമത്തിൽ നിന്നു കരകയറാൻ ഹരിത വിപ്ലവം നടത്തിയ ഇന്ത്യ ഇന്ന് അരി കയറ്റുമതി ചെയ്യുകയാണ്.
നിങ്ങളുടെ പ്രിയപ്പെട്ട മൊബൈൽ ഫോൺ, എണ്ണമറ്റ സെൽഫികളുടെയും കൊച്ചുവിശേഷങ്ങളുടെയും മൂകസാക്ഷി, അതു ഡിജിറ്റൽ മരണത്തിനിരയാകുന്നു. നിങ്ങളെന്തു ചെയ്യും? ഇ–ശവക്കുഴിയിൽ അടക്കം ചെയ്യുമോ? അതോ വൈദ്യുതച്ചൂളയിലിട്ട് കത്തിച്ച് വാതകങ്ങളെ വിണ്ണിലേക്ക് അയയ്ക്കുമോ? ഭൂമുഖത്ത് 1600 കോടിയിലധികം മൊബൈൽ ഫോണുകളുണ്ട്. ആളോഹരി രണ്ടെണ്ണം വീതം. കഴിഞ്ഞ കൊല്ലം 560 കോടി ഫോണുകൾ കാലഹരണപ്പെട്ടു മാലിന്യദശയിലേക്കു വഴുതിവീണു. ഒന്നിനു മുകളിൽ മറ്റൊന്നായി ഇവയെ ഉയർത്തി നിർത്തിയാൽ ഭൂമിയിൽനിന്നു ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ പകുതിയാവും. കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ കൊച്ചുകാര്യം നോക്കൂ. കൊല്ലത്തിൽ ലോകമാസകലം 3.20 കോടി ടൺ ഇ–മാലിന്യം ഇവയുണ്ടാക്കുന്നു. ഇതു കയറ്റിയ 16 ലക്ഷം ലോറികളെ നാം എവിടേക്കു തിരിച്ചുവിടും?
വെള്ളപ്പൊക്കത്തിൽ കരകവിഞ്ഞു നിറഞ്ഞൊഴുകുന്ന നദി. ചുമന്ന കലക്കൽ വെള്ളം കുതിച്ചുപായുകയാണ്. പ്രളയത്തിന്റെ സംഹാരരൂപം കാട്ടുന്ന കനത്ത ജലപ്രവാഹത്തിൽ കടപുഴകിയ മരങ്ങളും ചത്തടിഞ്ഞ മൃഗങ്ങളുമുണ്ട്. കൂട്ടത്തിൽ വലിയ ആനയുടെ ശവവും ഒഴുകിനീങ്ങുന്നു. അതിന്റെ മുകളിൽ ആഹ്ലാദത്തോടെയിരുന്ന് ഒഴുകുന്ന കാക്ക. ആനയുടെ മാംസം കാക്ക ഇടയ്ക്കിടെ കൊത്തിവലിച്ചു തിന്നുന്നുണ്ട്. ദാഹിക്കുമ്പോൾ നദിയിലെ വെള്ളം കുടിക്കുന്നു. തിന്നാലും തിന്നാലും തീരാത്ത മാംസം. കുടിച്ചാലും കുടിച്ചാലും തീരാത്ത വെള്ളം. ഇതിൽപ്പരമുണ്ടോ പരമാനന്ദം? കാക്ക മനസ്സുകൊണ്ട് സ്വർഗ്ഗത്തിലാണ് ‘ആനപ്പുറത്തെ സവാരി ഞാൻ ഒരിക്കലും ഉപേക്ഷിക്കില്ല. എന്നോളം ഭാഗ്യം ഈ ഭൂമുഖത്ത് ആർക്കുമില്ല. ഇതാണ് ശരിയായ ജീവിതം’ എന്നിങ്ങനെ പോയി കാക്കയുടെ ചിന്ത. പക്ഷേ ഒരു കാര്യം കാക്ക മറന്നു.
കാശിയിൽ ഗംഗാതീരത്തെ ഘട്ടുകളിലൂടെ വീണ്ടും നടക്കുമ്പോൾ അനുഭവപ്പെട്ടത് ഇതാണ്: ഇവിടെയെത്തുന്ന എണ്ണമില്ലാത്ത സാധാരണക്കാരായ ഇന്ത്യക്കാർക്ക് സ്വന്തം വീടുപോലെയാണ് ഈ നദീതീരം. എവിടെനിന്നെല്ലാമോ അവർ ഗംഗാജിയിൽ വിശ്വാസമർപ്പിച്ച് ഇവിടെയെത്തുന്നു. ആരും അവർക്കു നിബന്ധനകൾ വയ്ക്കുന്നില്ല. എന്തു ധരിക്കണം,
‘അപ്പുവും അമുലുവും വിഷമിക്കരുത്... നന്നായി പഠിക്കുക... പൊലീസിൽ അല്ലാതെ ഏതെങ്കിലും ജോലി നേടിയെടുക്കുക. അമ്മയെ നോക്കണം’. 2023 ഒക്ടോബർ അഞ്ചിന് ആത്മഹത്യ ചെയ്ത പൊലീസ് ഓഫിസർ ജോബി ദാസിന്റെ ആത്മഹത്യാക്കുറിപ്പിലെ വാചകമാണിത്. മേലുദ്യോഗസ്ഥർ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതാണ് ജോബിയുടെ ആത്മഹത്യയിലെത്തിച്ച കാരണങ്ങളെന്നാണ് ആരോപണം. കേരളത്തിലെ പൊലീസ് സേനയെ സംബന്ധിച്ച് ജോബിദാസിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല. 2023 ഒക്ടോബറിൽ മാത്രം മൂന്നു പൊലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. 9 വർഷത്തിനിടെ 78 പേർ! 2019 ജനുവരി മുതൽ 2023 ഓഗസ്റ്റ് 30 വരെയുള്ള നാലു വർഷത്തിനിടെ 69 പേർ ആത്മഹത്യ ചെയ്തതെന്ന പൊലീസിന്റെതന്നെ റിപ്പോർട്ട് കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥര്ക്കു മുന്നിലെത്തി. പരാജയപ്പെട്ട ആത്മഹത്യാശ്രമങ്ങൾ ഒട്ടേറെ. ഒരു വർഷം ശരാശരി 30 പേരെങ്കിലും പൊലീസ് ഉദ്യോഗസ്ഥരിൽ ആത്മഹത്യ ചെയ്യുന്നുണ്ട് എന്നാണ് മറ്റൊരു കണക്ക്. പ്രായം മുപ്പതുകളുടെ തുടക്കത്തിലുള്ളവർ മുതൽ വിരമിക്കാൻ രണ്ടോ മൂന്നോ വർഷം മാത്രം ബാക്കിയുണ്ടായിരുന്നവർ വരെയുണ്ട് അക്കൂട്ടത്തിൽ. ജോലിഭാരം താങ്ങാനാവാതെ സ്വയം വിരമിക്കുന്നവരുടെ കണക്കും അതിനൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. നാലു വർഷത്തിനിടെ സ്വയം വിരമിക്കലിന് അപേക്ഷിച്ചത് 169 പൊലീസുകാരാണ്. എന്താണ് നമ്മുടെ പൊലീസുകാർക്ക് സംഭവിക്കുന്നത്? കാക്കിക്കുള്ളിൽ കടുത്ത സമ്മർദം പേറുന്ന മനുഷ്യരായി അവരെ മാറ്റുന്നതാരാണ്? ആത്മഹത്യയിലേക്ക് ഇത്രയധികം പൊലീസുകാർ നടന്നു മറയുന്നത് എന്തുകൊണ്ടായിരിക്കും?
കേരളത്തിന്റെ അറുപത്തിയേഴാം ജന്മദിനത്തിൽ അരങ്ങേറിയ ‘കേരളീയം’ ആഘോഷവേദിയിലെ രണ്ടു ചിത്രങ്ങൾ രണ്ടു കാരണങ്ങളാൽ വൈറലായി. അതിലൊന്ന് മോഹൻ ലാൽ ഉദ്ഘാടനവേദിയിൽ സെൽഫിയെടുക്കുന്ന ചിത്രമായിരുന്നു. മലയാളത്തിന് ഏറെ പ്രിയപ്പെട്ട താരങ്ങൾ മുഖ്യമന്ത്രിക്കൊപ്പം സെൽഫിക്കു പോസ് ചെയ്തതിന്റെ കൗതുകം വൈറൽ വേഗത്തിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ‘ലവും ലൈക്കും’ വാരിക്കോരി വാങ്ങിയ ആ ചിത്രം പൊടുന്നനെയാണ് മറ്റൊരു വിഷയത്തിന്റെ ചർച്ചാ കേന്ദ്രമായത്. സെൽഫിക്കു പോസ് ചെയ്തപ്പോൾ ഒരു താരം മറ്റൊരു താരത്തെ ചേർത്തു പിടിച്ചതായിരുന്നു ചർച്ചയുടെ വിഷയം. സ്പർശനത്തിന്റെ രാഷ്ട്രീയശരികളെക്കുറിച്ചുള്ള ചർച്ച ഒരു വശത്ത് ചൂടു പിടിച്ചു. മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകയെ സ്പർശിച്ചതിനെ തുടർന്ന് സുരേഷ് ഗോപിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതിന്റെ ചൂടാറുന്നതിനു മുൻപായിരുന്നു കേരളീയം വേദിയിലെ ആ വൈറൽ ചിത്രമെന്നതും സംവാദങ്ങൾക്ക് ആക്കം കൂട്ടി. അതേ വേദിയിലെ മറ്റൊരു ചിത്രവും അടുത്ത ദിവസം വേറിട്ടൊരു ചർച്ചയ്ക്ക് തുടക്കമിട്ടു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായി രൂപീകരിച്ച കോൺഗ്രസ് അച്ചടക്കസമിതി വിഷമം പിടിച്ചൊരു തെളിവെടുപ്പു പ്രക്രിയയിലാണ്. സമിതിക്കു മുൻപാകെയെത്തുന്നത് മലപ്പുറം ജില്ലയിലെ പ്രധാന നേതാക്കൾ. രാഹുൽ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ മൂന്നു നിയമസഭാ മണ്ഡലങ്ങൾ മലപ്പുറം ജില്ലയിലാണ്. ആര്യാടൻ ഷൗക്കത്ത് ഒരുവശത്തും ഡിസിസി മറുവശത്തുമായാണ് ഏറ്റുമുട്ടൽ.
ദേശാടനക്കിളികളെ പോലെ പായുന്ന ഒരുപറ്റം മനുഷ്യർ. കാലുറപ്പിച്ചു വച്ച് ‘ഇതെന്റേതാണെ’ന്നു പറയാൻ ഒരു തുണ്ട് ഭൂമിയില്ല അവരുടെ പേരിൽ. ഇങ്ങനെ ഒരു കൂട്ടർ ജീവിച്ചിരിപ്പുണ്ടെന്നു പോലും പൊതുസമൂഹത്തിൽ പലർക്കും അറിയില്ല. അല്ലെങ്കിൽ, അറിഞ്ഞിട്ടും ഏതോ നാട്ടിൽനിന്നു വന്ന, ജോലി ചെയ്യാൻ മാത്രം വിധിക്കപ്പെട്ടവർ എന്നു പലരും അവർക്കുനേരെ കണ്ണടയ്ക്കുന്നു. കാലങ്ങൾക്കു മുൻപേ ബ്രിട്ടിഷുകാരുടെ തൊഴിലാളികളായി ഇടുക്കിയിലെ തേയിലത്തോട്ടങ്ങളിലേക്ക് കുടിയേറിയ ഇവരുടെ പൂർവികർ ഒരിക്കലും വിചാരിച്ചു കാണില്ല തങ്ങളുടെ വരുംതലമുറ ഇങ്ങനെ ഊരും പേരുമറിയാതെ ഒരിറ്റു ഭൂമിപോലും സ്വന്തമായില്ലാതെ കഴിയേണ്ടി വരുമെന്ന്. ഇന്നും അവർ ഏതൊക്കെയോ മുതലാളിമാർക്കു വേണ്ടി തുച്ഛമായ ശമ്പളത്തിൽ പണിയെടുക്കുന്നു. കളപ്പുരയിൽ ഒന്നും ശേഖരിച്ചുവയ്ക്കാനില്ലാതെ, നാളെയെ കുറിച്ച് സ്വപ്നങ്ങളില്ലാതെ... എന്നാൽ അവരുടെ ജീവിതത്തിന്റെ നേർച്ചിത്രം ഇന്ന് ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ് സുനിൽ മാലൂർ എന്ന നവാഗത സംവിധായകൻ. ലോകം അവർക്കു നേരെ കണ്ണടച്ചപ്പോൾ സുനിൽ തന്റെ ക്യാമറക്കണ്ണുകൾ അവർക്കു നേരെ തുറന്നുവച്ചു. തന്റെ ആദ്യ സിനിമതന്നെ ഇത്തരത്തിൽ ആരാലുമറിയാത്ത ജീവിതങ്ങൾക്ക് വെളിച്ചമാകണമെന്ന് സുനിലിന് നിർബന്ധമായിരുന്നു. ആ നിശ്ചയദാർഢ്യം കേരളത്തിന്റെ ഏറ്റവും വലിയ ചലച്ചിത്ര വേദിയിലും എത്തിയിരിക്കുന്നു.
കാഴ്ചപരിമിതിയുള്ള കെഎസ്യു സ്ഥാനാർഥി എസ്. ശ്രീക്കുട്ടനെ, ഇരുട്ടിന്റെ മറവിൽ റീകൗണ്ടിങ് നടത്തി തോൽപ്പിച്ചെന്ന വിവാദം ഹൈക്കോടതിയിലേക്കു വരെ വളർന്നു പെരുകി നിൽക്കുമ്പോൾ തൃശൂർ കേരളവർമ കോളജിലെ രാഷ്ട്രീയം വീണ്ടും സജീവ ചർച്ചകളിൽ നിറയുകയാണ്. കേരളവർമ കോളജിലെ രാഷ്ട്രീയത്തെക്കുറിച്ച് പൂർവ വിദ്യാർഥികളോടോ അധ്യാപകരോടോ ചോദിച്ചാൽ പലരും പറയുക അവിടുത്തെ വിദ്യാർഥി രാഷ്ട്രീയത്തെക്കുറിച്ചാകില്ല, അധ്യാപക രാഷ്ട്രീയത്തെക്കുറിച്ചാകും. കാരണം, കേരളവർമ കോളജിലെ വിദ്യാർഥി രാഷ്ട്രീയത്തിന്റെ ‘സ്റ്റിയറിങ് വീൽ’ എക്കാലവും പിടിച്ചിരുന്നത് ഒരുകൂട്ടം അധ്യാപകരാണെന്നതിനു വിദ്യാർഥികൾതന്നെ സാക്ഷ്യം പറയുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കോളജായതിനാൽ ഓരോ സർക്കാരിന്റെ കാലത്തും രാഷ്ട്രീയ ശുപാർശയാൽ നിയമനം നേടിയ അധ്യാപകർ പലരുണ്ട് ഇവിടെ. ഇക്കാര്യത്തിൽ പാർട്ടി ഭേദമില്ല. എങ്കിലും സിപിഎം ‘സെൽ’ ആയി പ്രവർത്തിക്കുന്നവരുടേതാണ് അതിശക്ത ചേരി.
മുസ്ലിം ലീഗിനെ യുഡിഎഫിൽനിന്ന് അടർത്തിയെടുക്കാനാവുമോയെന്നു സിപിഎം ആലോചിക്കാൻ തുടങ്ങിയിട്ടു നാളുകളേറെയായി. എന്നെങ്കിലും ലീഗ് പടി കടന്നെത്തുമെന്ന പ്രതീക്ഷയോടെ ഉറക്കമിളച്ചു കാത്തിരിക്കുന്നു സിപിഎം നേതൃത്വം. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ലീഗിനെ കൂടെക്കൂട്ടി പിടിച്ചു നിൽക്കാനുള്ള സിപിഎമ്മിന്റെ പുതിയ അടവുനയം ഫലിക്കുമോ? കോഴിക്കോട്ട് ലീഗ് നടത്തിയ പലസ്തീൻ ഐക്യദാർഢ്യ റാലിക്കു പിന്നാലെ അതേ കോഴിക്കോട്ട് സിപിഎം നടത്തുന്ന റാലിയിലേക്ക് ലീഗിനെ ക്ഷണിച്ച കൗശലം ഫലിക്കാതെ പോയത് എന്തുകൊണ്ടാണ്? തൊട്ടുപിന്നാലെ, അന്തരിച്ച നേതാവ് ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് അരങ്ങേറിയ യുദ്ധവിരുദ്ധ റാലിയിലും സിപിഎം കണ്ണു വയ്ക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് മറികടന്നു റാലി നടത്തിയ ആര്യാടൻ ഷൗക്കത്തിനെതിരെ പാർട്ടി നടപടി വന്നാൽ സ്വീകരിക്കാൻ തയാറായും സിപിഎം നിൽക്കുന്നു. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട് ഉൾപ്പെടുന്ന മലബാറിൽ സിപിഎമ്മിന്റെ പുതിയ അജൻഡയുടെ ഭാഗമാണോ ഈ നീക്കങ്ങൾ?
പങ്കാളിത്ത പെൻഷൻ പിൻവലിക്കാമെന്നു പറഞ്ഞ് 2016 ൽ അധികാരം പിടിച്ച ഇടതു സർക്കാരിനേറ്റ അടിയായിരുന്നു സുപ്രീം കോടതിയുടെ രൂക്ഷവിമര്ശനം. സർക്കാർ ജീവനക്കാർക്കുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി സംബന്ധിച്ച പുനഃപരിശോധനാ സമിതിയുടെ റിപ്പോർട്ട് പഠിക്കാൻ മന്ത്രിസഭാ സമിതിയെ നിയോഗിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിന്റെ പകർപ്പു തേടി ജോയിന്റ് കൗണ്സിൽ സംസ്ഥാന സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ സമര്പ്പിച്ച ഹര്ജി പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതി സർക്കാരിനെ വിമര്ശിച്ചത്. ഇതിനൊപ്പം റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരന് നൽകാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം റിപ്പോർട്ടിന്റെ പകർപ്പ് ജയശ്ചന്ദ്രന് ലഭിച്ചു. ജയശ്ചന്ദ്രൻ കല്ലിങ്കൽ അംഗമായ ജോയിന്റ് കൗൺസിൽ കാസർകോട്നിന്ന് തിരുവനന്തപുരത്തേക്ക് സിവിൽ സംരക്ഷണ യാത്ര നടത്തുകയാണ്. എൽഡിഎഫ് ഘടക കക്ഷിയായ സിപിഐയുടെ ആഭിമുഖ്യത്തിലുള്ള സർവീസ് സംഘടനയാണ് ജോയിന്റ് കൗൺസിൽ. എന്തിനാണ് ജോയിന്റ് കൗൺസിൽ റിപ്പോർട്ടിന്റെ പകർപ്പ് നേടാൻ കോടതിയെ സമീപിച്ചതെന്ന ചോദ്യം ഉയരുന്നു. അതുമാത്രമല്ല സിവിൽ സംരക്ഷണ യാത്രയുടെ ലക്ഷ്യമെന്താണെന്ന ചോദ്യവും പ്രസക്തമാണ്. എന്തെല്ലാമാണ് സിവിൽ സംരക്ഷണ യാത്രയുടെ ലക്ഷ്യങ്ങൾ? പങ്കാളിത്ത പെൻഷനടക്കം കേരളത്തില് സർക്കാർ ജീവനക്കാർ എന്തെല്ലാം വെല്ലുവിളികളാണു നേരിടുന്നത്? മനോരമ ഓൺലൈൻ പ്രീമിയത്തിൽ വിശദമായി സംസാരിക്കുകയാണ് ജയശ്ചന്ദ്രൻ കല്ലിങ്കൽ...
സിംഗൂരിൽ മുതൽമുടക്കിയ ഇനത്തിൽ നഷ്ടപരിഹാരമായി ടാറ്റാ മോട്ടോഴ്സ് ലിമിറ്റഡിന് 765.78 കോടി രൂപയും അതേ തുകയ്ക്ക് 7 വർഷത്തേക്ക് 11% പലിശയും ബംഗാൾ വ്യവസായ വികസന കോർപറേഷൻ നൽകണമെന്നാണ് ആർബിട്രേഷൻ ട്രൈബ്യൂണൽ തീർപ്പുകൽപിച്ചിരിക്കുന്നത്. ട്രൈബ്യൂണലിലെ ചെലവായി ഒരു കോടി രൂപ വേറെ. അപ്പോൾ, പലിശക്കാലാവധി നീട്ടിക്കൊണ്ടുപോകാൻ ബംഗാൾ സർക്കാർ തീരുമാനിക്കുന്നില്ലെങ്കിൽ മൊത്തം ഏതാണ്ട് 1356 കോടി. തീർപ്പിനോടു യോജിപ്പില്ലെങ്കിൽ ഹൈക്കോടതിയിലും അവിടംകൊണ്ടു നിൽക്കുന്നില്ലെങ്കിൽ സുപ്രീം കോടതിയിലും പോകാനാണ് സർക്കാരിന്റെ ഉദ്ദേശ്യമെങ്കിൽ തുക കൂടുകയോ കുറയുകയോ ചെയ്യാം. ട്രൈബ്യൂണൽ നിർദേശിച്ച തുകയടച്ച് അധ്യായം അടയ്ക്കില്ലെന്നാണ് തൃണമൂൽ നേതാക്കൾ പറയുന്നത്. സർക്കാരല്ല തൃണമൂലാണ് പണം നൽകേണ്ടതെന്നു ബിജെപിയും നശീകരണ രാഷ്ട്രീയത്തിന്റെ വിലയാണ് സംസ്ഥാനം നൽകുന്നതെന്നു സിപിഎമ്മും പ്രസ്താവിച്ചിട്ടുണ്ട്.
ഒരാഴ്ചയായി ഒരു കോൺഫറൻസിനായി തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിലാണ്. ഇവിടെയെത്തിയ ശേഷമാണ് ലോകത്തിലെ ഏറ്റവും മികച്ചതും രുചിയുള്ളതുമായ കാപ്പി ലഭിക്കുന്ന രാജ്യം ഇതാണെന്നറിഞ്ഞത്. പതിനേഴാം നൂറ്റാണ്ടിൽ സ്പാനിഷ് നാവികരാണ് കൊളംബിയയിൽ കാപ്പിക്കൃഷി തുടങ്ങിയത്. ബ്രസീലും വിയറ്റ്നാമും കഴിഞ്ഞാൽ ലോകത്തിൽ കാപ്പി ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് കൊളംബിയ. കാപ്പിയുടെ രുചിരഹസ്യം റോസ്റ്റിങ് മൂലം മാറുന്ന രസതന്ത്രത്തിലാണുള്ളത്. വിപണിയിലുള്ള പല കാപ്പികൾക്കും പല രുചിയാകാനുള്ള കാരണവും വേറെയല്ല. കാപ്പിക്കു രുചി നൽകുന്ന അടിസ്ഥാന രാസപദാർഥമാണ് ക്ലോറോജെനിക് ആസിഡ്. ഇതിനു ക്ലോറിനുമായി ബന്ധമൊന്നുമില്ല. കാപ്പി റോസ്റ്റ് ചെയ്യുമ്പോൾ (കാപ്പിക്കുരു വറുക്കുമ്പോൾ) ക്ലോറോജെനിക് ആസിഡിന്റെ എസ്റ്റർ രൂപമായ ലാക്ടോണുകളുണ്ടാകും. ഒരു ആസിഡും ആൽക്കഹോളും തമ്മിൽ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന രാസവസ്തുക്കളാണ് എസ്റ്ററുകൾ.
‘ബൈസിക്കിൾ’ എന്ന വാക്ക് പലരെയും ഓർമിപ്പിക്കുന്നത്, മഴയിൽ നനഞ്ഞുകുതിർന്ന ഇറ്റാലിയൻ തെരുവിലൂടെ നഷ്ടപ്പെട്ട സൈക്കിളും തേടി അലയുന്ന അന്റോണിയോയെയും മകനെയുമായിരിക്കും. ‘ബൈസിക്കിൾ തീവ്സ്’ എന്ന പ്രശസ്തമായ സിനിമയിലെ മോഷ്ടിക്കപ്പെട്ട ആ സൈക്കിളും യുദ്ധാനന്തര ഇറ്റലിയിലെ ദാരിദ്ര്യത്തിന്റെ നേർക്കാഴ്ചകളും ലോകസിനിമയിലെ ഹൃദയഹാരിയായ രംഗങ്ങളിലൊന്നാണ്.
‘‘ഇന്ത്യ ബ്രിട്ടിഷുകാരെ തുരത്തിയത് നിങ്ങൾ മാതൃകയാക്കണം’’– സൗദി രാജകുമാരനും മുൻ ഇന്റലിജൻസ് മേധാവിയുമായ തുർക്കി അൽ ഫൈസൽ ആണ് കഴിഞ്ഞ ദിവസം ഇങ്ങനെ ആഹ്വാനം ചെയ്തത്. സമാധാനം ആഗ്രഹിക്കുന്നവർ ഏറെ ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിച്ചത്. പലസ്തീൻ ജനതയോട് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം മാതൃകയാക്കണമെന്ന് നിർദേശിക്കുന്ന ഈ വിഡിയോ വൈറലായി. യുഎസിലെ ബേക്കർ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു യുകെയിലെയും യുഎസിലെയും മുൻ അംബാസഡർ ആയിരുന്ന തുർക്കി അൽ ഫൈസലിന്റെ (78) പ്രസംഗം.
നല്ല ‘ഇടിക്കാരൻ’ പൊലീസുകാരെയാണ് നമ്മൾ ‘മിന്നൽ’ എന്നു വിളിക്കാറുള്ളത്. അതിവേഗം പായുന്ന ബസ് ഇറക്കിയപ്പോള് കെഎസ്ആർടിസി അതിനിട്ട പേര് മിന്നൽ. ഇടിവെട്ട് സംഭവം എന്നു പറഞ്ഞാൽ അതു കൊള്ളാമെന്നാണ്. പക്ഷേ നാട്ടുഭാഷയിലെ ഇടിവെട്ടല്ല മിന്നലിന്റെ തനിസ്വഭാവം. ഇടിമിന്നലിന്റെ കണക്കിൽ മുന്നിലാണ് കേരളം എന്നതാണ് സത്യം. തുലാമഴയ്ക്കൊപ്പം ഇടിയും മിന്നലും കൂടെയെത്തും. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർമാർക്ക് മിന്നലേറ്റു. തൃശൂരിൽ ഇടിയുടെ ശബ്ദം കേട്ട വീട്ടമ്മയ്ക്ക് കേൾവിശക്തി നഷ്ടപ്പെട്ടു. മഴയുടെ സ്വഭാവം മാറുന്നതു പോലെ ഇടിയുടെയും മിന്നലിന്റെയും രൂപവും ഭാവവും മാറുകയാണോ? കേരളത്തിൽ വർഷം ഏകദേശം 70 പേർ കേരളത്തിൽ ഇടിയും മിന്നലുമേറ്റ് മരിക്കുന്നുവെന്നാണ് കണക്ക്. ഇതിനു പുറമേയാണ് ഇടിമിന്നലിൽ പരുക്കേൽക്കുന്നവരുടെ എണ്ണം. ഒരു മിന്നൽ മതി വീട്ടിലെ എല്ലാ വൈദ്യുതോപകരണവും കത്തിക്കാൻ. ഇടിമിന്നൽ തടയാൻ വഴിയില്ല. എന്നാൽ സുരക്ഷ ഉറപ്പാക്കാൻ വഴികൾ പലതുണ്ട്. ഇടിമിന്നൽ ഏൽക്കാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കാം? കേരളത്തിൽ ചില സ്ഥലങ്ങളിൽ കൂടുതൽ ഇടിമിന്നലുകൾ ഉണ്ടാവുന്നത് എന്ത് കൊണ്ടാണ്?
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ വൈകാതെ കൈവിലങ്ങുകൾ തേടിയെത്തുമെന്നാണ് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ഈയിടെ മുന്നറിയിപ്പു നൽകിയത്. ആം ആദ്മി പാർട്ടിയുടെ (എഎപി) ദേശീയ കൺവീനർ കൂടിയായ കേജ്രിവാളിനെ ജയിലിൽ അടയ്ക്കുമെന്നാണ് വരികൾക്കിടയിലെ ഭീഷണി. അതിനു പിന്നാലെ കേജ്രിവാളിന് ഇഡിയുടെ നോട്ടിലെത്തി. മദ്യനയക്കേസിൽ ചോദ്യം ചെയ്യുന്നതിനു വേണ്ടി ഹാജരാകണം എന്നായിരുന്നു അത്. നവംബർ 2ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും കേജ്രിവാൾ തയാറായില്ല. അപ്പോഴും അണികൾക്കിടയിൽ ആശങ്ക ബാക്കി– കേജ്രിവാളും അറസ്റ്റിലാകുമോ? ‘ഇടതു കയ്യും വലതു കയ്യും’ നഷ്ടപ്പെട്ട സ്ഥിതിയിലാണ് കേജ്രിവാൾ എന്നാണ് മറ്റൊരു ബിജെപി നേതാവ് പരിഹസിച്ചത്. എഎപി നേതാക്കളായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സഞ്ജയ് സിങ് എംപി എന്നിവരുടെ അറസ്റ്റ് സൂചിപ്പിച്ചായിരുന്നു ബിജെപി നേതാവിന്റെ പരിഹാസം. സത്യേന്ദർ ജെയിൻ, മനീഷ് സിസോദിയ, സഞ്ജയ് സിങ്... കേന്ദ്ര അന്വേഷണ ഏജൻസികൾ അറസ്റ്റു ചെയ്ത എഎപി നേതാക്കളുടെ എണ്ണം വർധിക്കുകയാണ്. അറസ്റ്റിലായ ഇവരെല്ലാം കേജ്രിവാളിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരുമാണ്.
നവകേരള സദസ്സ്’ എന്ന മന്ത്രിസഭയുടെ കേരള ജാഥ രാഷ്ട്രീയ–ഭരണ കേന്ദ്രങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. അതിന്റെ ഭാഗമായി വലിയ ഒച്ചപ്പാടില്ലാതെ മറ്റൊരു സദസ്സ് കൂടി സംഘടിപ്പിക്കുന്നുണ്ട്: വീട്ടുമുറ്റ സദസ്സ്. നവകേരള സദസ്സിലേക്ക് 140 നിയമസഭാ മണ്ഡലങ്ങൾ നീങ്ങുമ്പോൾ കേരളത്തിന്റെ വീട്ടുമുറ്റങ്ങളും സർക്കാരിന്റെ പ്രചാരണവേദികളാക്കുകയാണ്.
ഡിജിറ്റൽ യുഗത്തിൽ ചലച്ചിത്രമേഖല പുതിയ രൂപഭാവങ്ങളിലൂടെ കടന്നു പോവുകയാണ്. മുൻപത്തെപ്പോലെ എ ക്ലാസിൽനിന്ന് ബി ക്ലാസിലേക്കും അവിടെനിന്ന് സി ക്ലാസിലേക്കുമൊക്കെ പതുക്കെ വ്യാപിക്കുന്ന സിനിമാക്കാലം ഇന്ന് ഓർമയായിക്കഴിഞ്ഞു. വൈഡ് റിലീസിങ്ങിന്റെയും ഒടിടി പ്ലാറ്റ്ഫോമിന്റെയും കാലമായിരിക്കുന്നു.
നേതൃത്വം പറയുന്നതിനെ ധിക്കരിച്ച്, തോന്നിയപോലെ അഭിപ്രായം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ താഴേത്തട്ടിലുള്ള നേതാക്കൾ മാത്രമാണോ? കോഴിക്കോട് കടപ്പുറത്തു മുസ്ലിം ലീഗിന്റെ മനുഷ്യാവകാശ റാലിയിൽ പാർട്ടിയുടെ പ്രഖ്യാപിത നയത്തിൽനിന്നു മാറി പ്രസംഗിച്ച ശശി തരൂരിനെപ്പോലുള്ള നേതാക്കൾ നൽകുന്ന സന്ദേശം എന്താണ്? ആപത്തിന്റെ വൻ കുഴിയിൽനിന്നു കരകയറാൻ കോൺഗ്രസിന് ഇനി വേണ്ടത് എന്താണ്?
ലോക്സഭയിലെ പ്രസംഗങ്ങൾ മാനദണ്ഡമാക്കിയാൽ തൃണമൂൽ കോൺഗ്രസിന്റെ മഹുവ മൊയ്ത്ര മികച്ച പ്രതിപക്ഷ എംപിയാണ്. ഭരണകക്ഷിയുടെ രാഷ്ട്രീയത്തെയും നയങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കാര്യകാരണങ്ങൾ എണ്ണിപ്പറഞ്ഞ് മഹുവയെപ്പോലെ വിമർശിക്കുന്നവർ സഭയിൽ കുറവാണ്. പാർലമെന്റിൽ മാത്രമല്ല, സുപ്രീം കോടതിയിലും പ്രതിപക്ഷദൗത്യബോധ്യം മഹുവ പ്രകടിപ്പിച്ചിട്ടുണ്ട്: ബിൽക്കീസ് ബാനോയുടെ പീഡകരെ വിട്ടയച്ചതും സിബിഐ, ഇ.ഡി ഡയറക്ടർമാരുടെ കാലാവധി നീട്ടിയതും പൗരത്വനിയമം ഭേദഗതി ചെയ്തതും എതിർത്തുള്ള ഹർജികൾ ഉദാഹരണങ്ങൾ. ചുരുക്കത്തിൽ, മഹുവ നല്ലൊരു പൊളിറ്റിക്കൽ ഫൈറ്ററാണ്.
‘ഞങ്ങൾ സമാധാനപ്രിയരും നിയമത്തെ അനുസരിക്കുന്നവരുമാണ്. എങ്കിലും ഈ ദുരന്തത്തിന്റെ മുറിവുകൾ വർഷങ്ങളോളം ഞങ്ങളിലുണ്ടാകും’, കളമശേരിയിലെ കൺവൻഷൻ വേദിയിൽ മൂന്നു പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്ത സ്ഫോടനങ്ങൾക്ക് ശേഷം ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗം നടുക്കത്തിലാണ്.
കരിമണൽക്കമ്പനിയിൽ നിന്നു കിട്ടിയ കാശിന്റെ ഒരംശത്തിന് ദശാംശാടിസ്ഥാനത്തിൽ ജിഎസ്ടി അടച്ച ടി.വീണയെന്ന സംരംഭകയെ വീണ്ടും സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നതു ന്യായമല്ലെന്നാണ് പ്രഥമദൃഷ്ട്യാ കരുതേണ്ടത്. ഇക്കാര്യത്തിൽ മാത്യു കുഴൽനാടന്റെ തീരാസംശയങ്ങൾക്കു തന്നെക്കൊണ്ടു ‘നൽകാവുന്ന മറുപടി’ ഇതാണെന്നു മന്ത്രി ബാലഗോപാൽ പറഞ്ഞതാണ്. ‘ഈ എപ്പിസോഡ് മാത്യു ഇവിടെ അവസാനിപ്പിക്കണം’ എന്നും അപേക്ഷപോലെ പറഞ്ഞു. പക്ഷേ, ഉടുമ്പു പിടിക്കുന്നതു പോലെയാണു മാത്യു. ഒരു വിഹിതത്തിനു ജിഎസ്ടി അടച്ചോ എന്നതല്ല മുഖ്യമന്ത്രിയുടെ മകൾ അഴിമതിപ്പണം വാങ്ങിയോ എന്നതാണു കാര്യമെന്നും കക്ഷി മാറ്റിപ്പിടിച്ചു. ജിഎസ്ടി റജിസ്ട്രേഷനു മുൻപു തന്നെ അഴിമതിപ്പണം വാങ്ങിത്തുടങ്ങിയെന്നും പറഞ്ഞുവച്ചു.
കൊച്ചി കളമശ്ശേരിയിൽ യഹോവാ സാക്ഷികളുടെ കൺവൻഷന് ഇടയിലുണ്ടായ സ്ഫോടനത്തിന്റെ ഞെട്ടലിലാണ് കേരളം. കൊടകര സ്റ്റേഷനിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിനാണ് സ്ഫോടനം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ രണ്ടു സ്ത്രീകൾ മരിക്കുകയും കൺവന്ഷനിൽ പങ്കെടുത്ത അൻപതിലേറെ പേർക്ക് പരുക്ക് ഏൽക്കുകയും ചെയ്തു. ഇംപ്രൊവൈസ്ഡ് എക്സ്പ്ലൊസീവ് ഡിവൈസ് (ഐഇഡി) എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ബോംബുപയോഗിച്ചാണ് മാർട്ടിൻ സ്ഫോടനം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
2017ൽ വാഷിങ്ടൻ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക് ആൻഡ് ഇവാല്വേഷൻ ഒരു പഠനഫലം പുറത്തുവിട്ടു. അതുപ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ മരിക്കാനിടയാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ നാലാം സ്ഥാനത്തായിരുന്നു പക്ഷാഘാതം അഥവാ സ്ട്രോക്ക്. 2005ലും സമാനമായ ഒരു പഠനം നടന്നിരുന്നു. അന്ന് ഇതേ പട്ടികയിൽ ആറാം സ്ഥാനത്തായിരുന്നു പക്ഷാഘാതത്തിന്റെ സ്ഥാനം. 2021 ൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് നടത്തിയ മറ്റൊരു പഠനത്തിൽ മൂന്നാം സ്ഥാനത്തേക്കായിരുന്നു പക്ഷാഘാതമെത്തിയത്. ഒക്ടോബർ 29ന് ലോക പക്ഷാഘാത ദിനമായി ആചരിക്കുമ്പോൾ ഇന്ത്യയിൽ വർധിച്ചുവരുന്ന പക്ഷാഘാതം നിയന്ത്രിക്കുന്നതിനെപ്പറ്റി ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്നാണ് ഈ കണക്കുകളും വ്യക്തമാക്കുന്നത്. ‘പക്ഷാഘാതം’ എന്ന പദം ഇത്തരമൊരു അവസ്ഥയിലെത്തുന്നവരുടെ ശേഷിക്കുറവിനെയാണ് സൂചിപ്പിക്കുന്നത്. ഒരുതവണ സ്ട്രോക്ക് ഉണ്ടായവർക്ക് പിന്നെയും ഉണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഓരോ വർഷവും ലോകമെമ്പാടും ഒന്നരക്കോടി ആളുകൾക്കാണ് പക്ഷാഘാതം ഉണ്ടാകുന്നത്. ഇവരിൽ അൻപതു ലക്ഷം പേരെങ്കിലും മരിക്കുന്നു, മറ്റൊരു 50 ലക്ഷം പേർ സ്ഥിരമായ തളർച്ചയിലേക്കു വീഴുന്നു.
കോവിഡ് ബാധിച്ചവരെ കാത്തിരിക്കുന്നത് സ്ട്രോക്കിന്റെ ഏതു തരത്തിലുള്ള അവസ്ഥാന്തരങ്ങൾ ആകുമെന്നാണ് ആരോഗ്യ രംഗത്തുള്ളവർ കാത്തിരിക്കുന്നത്. കോവിഡ് ബാധിതരായ രോഗികൾക്ക് മികച്ച ചിക്ത്സ ഉറപ്പാക്കുന്നതിലാണ് വൈദ്യശാസ്ത്രം ഇതുവരെ ഊന്നൽ നൽകിയിരുന്നത്. ആരോഗ്യാവസ്ഥ മോശമായാൽ അത് മരണത്തിലേക്ക് വരെ വഴിയൊരുക്കാൻ സാധ്യത കൂടുതലായിരുന്നതിനാൽ രോഗീപരിചരണത്തിനു തന്നെയാണ് പ്രാധാന്യം നൽകിയിരുന്നതും. എന്നാൽ, കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞതോടെ ഇതിന്റെ അനുബന്ധമായി വരാവുന്ന പ്രശ്നങ്ങൾ എങ്ങനെ നേരിടാമെന്നാണ് ഇപ്പോൾ ഉന്നൽ നൽകുന്ന പ്രധാനകാര്യം.
നടന്നുപോകുമ്പോൾ പെട്ടെന്നായിരിക്കും എന്തോ ക്ഷീണം പോലെ. അല്ല വെറും ക്ഷീണമല്ല. ശരീരമാകെ തളരുന്നപോലെ. തൊണ്ട വരളുന്നപോലെ. കൈകാലുകൾ കുഴയുന്ന പോലെ. ഫോണെടുത്ത് ആരെയെങ്കിലും ഒന്നു വിളിക്കാൻ പോലും കഴിയുംമുൻപേ, ആൾ വെട്ടിയിട്ട വാഴപോലെ മറിഞ്ഞുവീണിട്ടുണ്ടാകും. കുഴഞ്ഞുവീണു മരിച്ചവരുടെ കൂട്ടത്തിലേക്ക് ആ പേരുകൂടി എഴുതിച്ചേർക്കപ്പെടുകയായി. ഏറ്റവും നിശ്ശബ്ദനായ കൊലയാളിയായി വന്ന്, ഒരു പൂവിറുക്കുന്ന ലാഘവത്തോടെ ഒരു ജീവൻ കവർന്നുപോകുന്ന ഈ കൊലയാളിയെ മെഡിക്കൽ സയൻസിൽ സ്ട്രോക്ക് എന്നു വിളിക്കും. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ മസ്തിഷ്കത്തിനു ലഭിക്കുന്ന ഒരു അപ്രതീക്ഷിത പ്രഹരമാണിത്.
ഇസ്രയേൽ- ഹമാസ് പോരാട്ടത്തിനിടെ അൽപം ‘വലത്തോട്ട്’ ചായുമ്പോൾ ഇടനാഴിയിൽ കാലിടറുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ഇന്ത്യയും സഖ്യരാഷ്ട്രങ്ങളും. ഹമാസ് ആക്രമണമുണ്ടായപ്പോൾതന്നെ ഇന്ത്യ ഇസ്രയേലുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചത് ഏറെ വിമർശിക്കപ്പെട്ടപ്പോൾ സാവധാനത്തിലാണെങ്കിലും നിഷ്പക്ഷ നിലപാടിലേക്ക് നീങ്ങുകയാണ് ഇന്ത്യ. അതിന് സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ നിരവധി കാരണങ്ങളുമുണ്ട്. വലിയ പ്രതീക്ഷയോടെയാണ് ജി20യിൽ ‘ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്യൻ യൂണിയന് സാമ്പത്തിക ഇടനാഴി (ഐഎംഇസി)’ പ്രഖ്യാപിക്കപ്പെട്ടത്. പക്ഷേ ഇടനാഴിയിൽ പാതിവഴിയിലെ തടസ്സമായി നിൽക്കുകയാണ് പശ്ചിമേഷ്യയിലെ സംഘർഷം. ഇതൊന്നും പ്രശ്നമാവില്ലെന്ന് ഇന്ത്യയും യുഎസും ആണയിടുമ്പോഴും ഇടനാഴിയുടെ വാതിൽ തുറന്നുകിട്ടണമെങ്കിൽ സംഘർഷം അയയണം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെ ട്രെയിനുകളിലെ കനത്ത തിരക്കാണ് എവിടെയും ചർച്ചാ വിഷയം. പൂജ അവധിയോടനുബന്ധിച്ചു തിരക്കു കൂടിയതിനാൽ യാത്രക്കാർ പലയിടത്തും തലകറങ്ങി വീണ സംഭവങ്ങൾ വരെയുണ്ടായി. കോച്ചുകളിൽ ശ്വാസംവിടാൻ പോലും കഴിയാത്തത്ര തിരക്കിൽ വിയർത്തുകുളിച്ചു യാത്ര ചെയ്യുന്നവരുടെ കാഴ്ചകളായിരുന്നു എല്ലായിടത്തും. ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്ന സാധാരണക്കാരാണ് ദുരിതം അനുഭവിക്കുന്നത്. എന്നാൽ തിരക്ക് കുറയ്ക്കാനുള്ള നടപടികൾ റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണു പരാതി. എന്തുകൊണ്ടാണ് ട്രെയിനുകളിൽ ഇത്ര തിരക്ക്? ട്രെയിനുകളിലെ ജനറൽ കോച്ചുകളുടെ എണ്ണം കുറച്ചുകൊണ്ടിരിക്കുകയാണ്. മുൻപ് 4 ജനറൽ കോച്ചുകളുണ്ടായിരുന്ന ചില ട്രെയിനുകളിൽ ഇപ്പോൾ അത് മൂന്നും രണ്ടുമായി കുറഞ്ഞു. എസി കോച്ചുകളാണു ലാഭകരം എന്നുകണ്ട് സ്ലീപ്പറും ജനറൽ കോച്ചുകളും കുറയ്ക്കാനുള്ള നയപരമായ തീരുമാനം റെയിൽവേ ബോർഡ് എടുത്തതിൽ പിന്നെയാണ് ജനറൽ, സ്ലീപ്പർ കോച്ചുകൾ കുറഞ്ഞത്.
വിവാഹമോചനം പലവിധമുണ്ട്; ജാപ്പനീസ് സ്ത്രീകളെ തുറിച്ചുനോക്കി കൊഞ്ഞനംകാട്ടുന്ന ആണവ വിവാഹമോചനം (Genpatsu rikon - ഗെൻപാച്ച് റിക്കോൺ) ശാസ്ത്രലോകത്തെ വാർത്തയാണ്. ആണവം എന്ന വാക്കു കേട്ടാൽ പലർക്കും പ്രഹരം കിട്ടിയ പ്രതീതിയാണ്. അണുകുടുംബം, ആണവദാമ്പത്യം, ആണവ വിവാഹമോചനം എന്നീ മൂന്നു കാര്യങ്ങളാണ് ഓർമയിലെത്തുന്നത്.
റഷ്യ–യുക്രെയ്ൻ യുദ്ധത്തിനു പിന്നാലെ ഇസ്രയേൽ–ഹമാസ് സംഘർഷവും രൂക്ഷമാകുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ താറുമാറാക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ. യുഎസ് ഇതിനോടകം തന്നെ സാമ്പത്തികമാന്ദ്യത്തിന്റെ വക്കിലാണെന്ന് പ്രമുഖ ധനകാര്യ വിദഗ്ധനായ ജയിംസ് റിക്കാർഡ്സ് അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഡോളറുമായുള്ള വിനിമയ നിരക്കിൽ അധികം താഴാതെ രൂപയെ പിടിച്ചു നിർത്താനുള്ള ശ്രമത്തിലാണ് റിസർവ് ബാങ്കും കേന്ദ്ര സർക്കാരും. സാമ്പത്തിക മാന്ദ്യം ലോകത്തെ തുറിച്ചു നോക്കുന്ന സാഹചര്യത്തിൽ 2023 അവസാനിക്കുന്നതു വരെയെങ്കിലും രൂപയ്ക്ക് മേലുള്ള കടുത്ത നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് മാറ്റില്ല എന്നാണ് വിലയിരുത്തലുകൾ. എന്നാൽ, രൂപയെ പ്രതിരോധിക്കുക മാത്രമല്ല, ചെറുത്തുനിൽപ്പു കൂടി സാധ്യമാകുന്ന ചില നടപടികൾ റിസർവ് ബാങ്ക് ഇപ്പോൾ കൈക്കൊള്ളുന്നുണ്ട്. അതിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് രൂപയെ രാജ്യാന്തരവൽക്കരിക്കൽ.
മലയാളികളെപ്പോലെ ബുദ്ധികൊണ്ടു ജീവിക്കുന്ന ജനതകൾ അധികമുണ്ടാവില്ല. ബുദ്ധിയൊന്നു മാത്രമാണ് നമ്മുടെ രാഷ്ട്രീയത്തെയും മറ്റു പല അധീശത്വ ശക്തികളെയും അതിജീവിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത്. ആ നിലയ്ക്കു നാമെല്ലാം ബുദ്ധിജീവികളാണ്.
കർണാടകയിലെ ജനതാദൾ എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയുടെ ‘ഗുണ്ടും’ മകൻ കുമാര സ്വാമിയുടെ ‘അമിട്ടും’ വീണു പൊട്ടിയത് കേരളത്തിൽ സിപിഎമ്മിന്റെ നെഞ്ചത്താണ്. കർണാടകയിൽ എൻഡിഎയുടെ ഭാഗമായ ജനതാദൾ എസിനെ എന്തു ചെയ്യാനാണ് സിപിഎം ഭാവം എന്ന ചോദ്യമാണ് രാഷ്ട്രീയ കേരളത്തിലെങ്ങും. കേരളത്തിലെ ഇടതു മുന്നണി സർക്കാരിൽ തുടരാൻ അനുവദിക്കുമോ? അനുവദിച്ചാൽതന്നെ ജനതാദൾ എസ് കുപ്പായം മാറിവരാൻ സിപിഎം ആവശ്യപ്പെടുമോ? ഇതിന്റെ ഉത്തരം തേടുമ്പോഴാണ് അഞ്ച് വർഷം മുൻപ് സിപിഎം സംസ്ഥാന സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യവേ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞ ഒരു ഗർഭക്കഥ പലരും ഓർക്കുന്നത്. ആ കഥ പറഞ്ഞതിന്റെ ലക്ഷ്യം മറ്റൊന്നുമായിരുന്നില്ല– ബിജെപിക്കെതിരെ പോരാടുന്നതിന് കോൺഗ്രസ് ഉള്പ്പെടെയുള്ള കക്ഷികളുമായി സഖ്യത്തിനു തയാറാണോ ഇല്ലയോ എന്നതായിരുന്നു യച്ചൂരിയുടെ ചോദ്യം. പിന്നീട് കണ്ണൂർ പാർട്ടി കോൺഗ്രസിലും ഈ ‘യച്ചൂരി ലൈൻ’ ചർച്ചയായി. എന്നാൽ ‘പിണറായി ലൈൻ’ അതിനെ വെട്ടിവീഴ്ത്തുന്നതാണ് അന്നു കണ്ടത്.
യുക്രെയ്നിൽ ശിശിരകാലം അവസാനപകുതിയിലേക്കു കടക്കുകയാണ്. മരങ്ങളെല്ലാം ഇലകൾ പൊഴിച്ചു മഴയെയും മഞ്ഞുകാലത്തെയും നേരിടാനുള്ള ഒരുക്കത്തിലും. റഷ്യ - യുക്രെയ്ൻ യുദ്ധവും ഇത്തരമൊരു ഇലകൊഴിയലിലേക്കു നീങ്ങുകയാണ്. റഷ്യയ്ക്കെതിരെയുള്ള പ്രത്യാക്രമണം (സമ്മർ കൗണ്ടർ ഒഫൻസീവ്) അമ്പേ പരാജയപ്പെടുകയും അപ്രതീക്ഷിതമായി മധ്യപൂർവേഷ്യയിൽ ഇസ്രയേൽ – ഹമാസ് സംഘർഷം പൊട്ടിപ്പുറപ്പെടുകയും ചെയ്തതോടെ യുദ്ധക്കളത്തിൽ ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ് യുക്രെയ്ൻ. ഏതാനും ദിവസങ്ങൾക്കുള്ളിൽ മഴയും പിന്നാലെ മഞ്ഞും വീഴുന്നതോടെ യുക്രെയ്നിന്റെ ഈ വർഷത്തെ കൗണ്ടർ ഒഫൻസീവിനും അന്ത്യമാകും. ഏറെ കൊട്ടിഘോഷിച്ച കൗണ്ടർ ഒഫൻസീവ് പരാജയപ്പെട്ടതോടെ യുക്രെയ്നിനുള്ള ആയുധ– സാമ്പത്തിക സഹായങ്ങൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുകയാണ് യുഎസും യൂറോപ്പുമടക്കമുള്ള സഖ്യകക്ഷികൾ. കൂടാതെ പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്ന സഖ്യരാജ്യങ്ങളിൽ യുദ്ധത്തിനെതിരെ അഭിപ്രായങ്ങളുയരുന്നതും യുക്രെയ്നിനെ സഹായിക്കുന്നതിന്റെ ഫലമായി നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും പല യൂറോപ്യൻ രാജ്യങ്ങളെയും പിന്നോട്ടുവലിക്കാൻ തുടങ്ങി. ഒളിഞ്ഞും തെളിഞ്ഞും യൂറോപ്പിലും യുഎസിലും ഉയരുന്ന പ്രസ്താവനകളും യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ കെവിൻ മക്കാർത്തിയുടെ സ്ഥാനചലനവും യുക്രെയ്നിനു സമ്മാനിക്കുന്നത് ആശങ്കയുടെ നാളുകളാണ്.
‘നരകത്തിലേക്കുള്ള പാതകളെല്ലാം മനോഹര പുഷ്പങ്ങളാൽ അലംകൃതമായിരിക്കും’ – കൂസലില്ലാതെ, പട്ടാളക്കോടതിയോടു വിളിച്ചുപറഞ്ഞ് തൂക്കുമരത്തിലേക്കു നടന്നടുക്കുകയായിരുന്നു കെൻ സരോ വിവ എന്ന ‘പരിസ്ഥിതി രക്തസാക്ഷി’. നൈജീരിയൻ എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായിരുന്നു കെൻ. ഒഗോണി വംശത്തിൽപെട്ടയാൾ. ഫലപ്രദമായ മലിനീകരണ നിയന്ത്രണമാർഗങ്ങൾ സ്വീകരിക്കാതെ എണ്ണഖനനം നടത്തി ഒഗോണിലാൻഡിനെ താറുമാറാക്കിയ കമ്പനികൾക്കും അവർക്കു കുടപിടിച്ച നൈജീരിയൻ പട്ടാളഭരണകൂടത്തിനുമെതിരെ സമരം നയിച്ചവൻ. പരിസ്ഥിതിക്കു സംഭവിക്കാനിരിക്കുന്ന ദുരന്തത്തെക്കുറിച്ച് പ്രവാചകശബ്ദത്തോടെ പ്രതികരിച്ചവൻ. 1995 ൽ കെന്നിനെയും 8 സഹപ്രവർത്തകരെയും തൂക്കിലേറ്റി. പരിസ്ഥിതിനശീകരണത്തിനെതിരെയും ഭാവിയെ മറന്നുള്ള വികസനസങ്കൽപങ്ങൾക്കെതിരെയും ശബ്ദമുയർത്തുന്നവരെയൊക്കെ ‘മരക്കവി’കളും വികസനവിരോധികളുമാക്കുന്ന ശീലം ലോകമെമ്പാടുമുള്ള ഭരണകൂടങ്ങൾക്കുണ്ട്. പക്ഷേ, പേടികൂടാതെ അവർ പറഞ്ഞുകൊണ്ടേയിരിക്കുന്നു, പാടിക്കൊണ്ടേയിരിക്കുന്നു...
നീണ്ട 29 വർഷത്തിനു ശേഷം കേരള സമൂഹത്തിന്റെ മനസ്സിൽ പതിഞ്ഞ ഒരു ചിത്രം തിരുത്തി വരച്ചു. എന്നാൽ ആ ചിത്രം തിരുത്തി വരച്ചത് ചിത്രകാരനല്ല, ഒരു പൊലീസുകാരനാണെന്നു മാത്രം. ലാത്തിച്ചാർജിൽ തല പൊട്ടി ചോര ഒലിക്കുന്ന എസ്എഫ്ഐ വനിതാ നേതാവ് ടി.ഗീനാ കുമാരിയുടെ ചിത്രം 1994ലാണ് കേരളം കണ്ടത്. ഏറെ ചർച്ചയായി ആ ചിത്രം. യുഡിഎഫ് സർക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെത്തിരെ എസ്എഫ്ഐ നടത്തിയ സമരത്തിലാണ് അന്ന് കേരള സർവകലാശാല യൂണിയൻ ചെയർപഴ്സനായിരുന്ന ടി.ഗീനാ കുമാരിയുടെ തല പൊട്ടിയത്. ലാത്തിച്ചാർജ് നടത്തിയ അന്നത്തെ പൊലീസുകാരൻ അഡിഷണൽ എസ്ഐ പി.എൽ.ജോർജ് കഴിഞ്ഞ ദിവസം ഗീനാകുമാരിയെ കണ്ടു, അന്നത്തെ സംഭവത്തിൽ മാപ്പും പറഞ്ഞു. ജോർജ് മാപ്പു പറയുന്ന ആ ചിത്രം വാസ്തവത്തിൽ പഴയ ചിത്രത്തെ സമൂഹത്തിന്റെ മനസ്സിൽനിന്ന് മാറ്റുകയാണ്. അന്ന് യുവ കോൺസ്റ്റബിളായിരുന്ന ജോർജ് ഇന്ന് പാലക്കാട് റെയിൽവേ പൊലീസിൽ എസ്ഐയാണ്. യുവ നേതാവായ ഗീനാകുമാരി ഗവ. പ്ലീഡറും. രണ്ടു ചിത്രങ്ങൾക്കും കാരണക്കാരൻ പൊലീസുകാരൻ ജോർജാണ്. ‘ജോർജ് ഇഫക്ടാ’യി മാറിയ ഈ രണ്ടു ചിത്രങ്ങളും സമൂഹം ചർച്ച ചെയ്യുകയാണ്. അന്ന് ലാത്തിച്ചാർജിനിടയായ സാഹചര്യം എന്താണ്? എങ്ങനെയാണ് ജോർജിന്റെ മനസ്സു മാറുന്നത്? ‘ആ മനംമാറ്റത്തെക്കുറിച്ച് ജോർജ് മനസ്സ് തുറക്കുകയാണിവിടെ...
ഇങ്ങനെ പോയാൽ പവന് 45,760 രൂപയെന്ന റെക്കോഡ് ഭേദിക്കാൻ അധിക ദിവസം വേണ്ടിവരില്ല. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് സ്വർണവില കുതിപ്പ് തുടരുകയാണ്. മുൻപ് റഷ്യ–യുക്രെയ്ൻ യുദ്ധമായിരുന്നു സ്വർണവിലയെ റെക്കോർഡിലെത്തിച്ചതെങ്കിൽ ഇപ്പോൾ ഹമാസ്–ഇസ്രയേൽ പോരാട്ടമാണ് വില റോക്കറ്റുപോലെ കുതിക്കാൻ കാരണം. യുദ്ധസാഹചര്യങ്ങൾക്ക് അയവു വന്നില്ലെങ്കിൽ സ്വർണവില ഇനിയും കുതിക്കുമെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്. യുദ്ധസാഹചര്യങ്ങൾ മുറുകുമ്പോൾ സ്വർണം ഏറ്റവും സുരക്ഷിത നിക്ഷേപമെന്ന ചിന്ത നിക്ഷേപകരിലുണ്ടാക്കുന്നതാണ് വില കൂടാനുള്ള കാരണം. പവന് 45,280 രൂപ നിലവാരത്തിലാണ് ഇപ്പോൾ സ്വർണവില.
നവരാത്രിയെക്കുറിച്ചേറെ ഓർമകളുണ്ട് ആർ.കെ.ദാമോദരന് എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്. മൂകാംബികാ ദേവിയുടെ തികഞ്ഞ ഭക്തനായ അദ്ദേഹത്തിന്, കുടജാദ്രിയും സൗപർണികയും സരസ്വതി മണ്ഡപവുമെല്ലാം വൈകാരികമായി മനസ്സിനെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഇടങ്ങളാണ്.
പൗർണമിയും അമാവാസിയുമായി ചന്ദ്രനു ബഹിരാകാശത്തു വൃദ്ധിക്ഷയങ്ങൾ ശീലമാണെങ്കിലും ബഹിരാകാശ ശാസ്ത്രജ്ഞൻ എം.ചന്ദ്രദത്തനു ഭൂമിയിൽ ഇതുപോലൊരു ക്ഷയമുണ്ടാകുമെന്ന് ആരും കരുതിയില്ല. ‘‘നീയൊക്കെ തെണ്ടാൻ പോടേ, വേറെ പണിയൊന്നുമില്ലേ ’’ എന്ന് എം.സി.ദത്തൻ ഉപദേശിക്കുന്നതു തത്സമയം ലോകം കണ്ടു. യുഡിഎഫ് സെക്രട്ടേറിയറ്റ് സമരത്തിന്റെ ഭാഗമായി തന്നെ പൊലീസ് തടഞ്ഞതിനു പ്രതികരണം തേടിച്ചെന്ന മാധ്യമപ്രവർത്തകനോടായിരുന്നു മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുകൂടിയായ കക്ഷിയുടെ ദേഷ്യം.
കേരളം കണ്ട ഏറ്റവും ജനകീയരായ നേതാക്കളിൽ പ്രമുഖനായ വിഎസ് അച്യുതാനന്ദന്റെ നൂറാം ജന്മദിനം അദ്ദേഹത്തിന്റെ പാർട്ടിയായ സിപിഎമ്മും നാടാകെ തന്നെയും ഈ വെള്ളിയാഴ്ച ആഘോഷിച്ചു. ഒരിക്കൽ വിഎസിന്റെ കണ്ണും കാതുമായിരുന്ന സന്തതസഹചാരി എ.സുരേഷും ആ സമയത്തു വാർത്തകളിൽ നിറഞ്ഞു. സുരേഷിന്റെ നാടായ പാലക്കാട് സിപിഎം അനുഭാവികളുടെ ഒരു സംഘടന നടത്തിയ വിഎസ് ജന്മദിനാഘോഷ യോഗത്തിൽ സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കൾ അദ്ദേഹത്തിനു വിലക്കു കൽപ്പിച്ചതാണ് അതിനു കാരണം. വിഭാഗീയതയുടെ മൂർധന്യകാലത്ത് വിഎസിനെ സഹായിച്ചെന്ന പേരിൽ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട മുൻ പഴ്സനൽ അസിസ്റ്റന്റായ സുരേഷിനോട് ആ പ്രത്യേക കാലഘട്ടം കഴിഞ്ഞിട്ടും പാർട്ടിയിലെ ചിലരെങ്കിലും പൊറുത്തിട്ടില്ലെന്ന സൂചനയാണ് അതു നൽകിയത്. സിപിഎമ്മിലേക്ക് തിരിച്ചുവരാൻ അപേക്ഷ നൽകി സുരേഷ് കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും അത് അനുവദിക്കപ്പെട്ടിട്ടില്ല. വിഎസിനൊപ്പമുണ്ടായിരുന്ന ആ സ്ഫോടനാത്മക കാലത്തേക്ക് സുരേഷ് തിരിച്ചു സഞ്ചരിക്കുകയാണ് ഈ അഭിമുഖത്തിൽ. കേരളം രാഷ്ട്രീയത്തിൽ വൻ ചലനങ്ങൾ സൃഷ്ടിച്ച അന്നത്തെ ആ സംഭവവികാസങ്ങളിൽ പലതിനും നേർസാക്ഷിയായിരുന്ന സുരേഷ് അതിലേക്കു വെളിച്ചം വീശുന്ന ചില കാര്യങ്ങൾ ഇവിടെ വെളിപ്പെടുത്തുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി എ.സുരേഷ് സംസാരിക്കുന്നു.
അഭിമാനത്തിന്റെ ആനപ്പുറമേറി ഇവിടെ നിന്നായിരുന്നു എഴുന്നള്ളത്ത്! അക്ഷരം പുതിയതൊന്ന് ആശാൻ അനുവദിച്ചുതന്ന ദിവസമായിരുന്നു അത്. പുതിയ അക്ഷരം കണ്ണിൽ പകർന്ന നക്ഷത്രശോഭ അമ്മയുടെ മുഖത്താണ് ആദ്യം പ്രതിഫലിച്ചുകണ്ടത്. മുടിയിഴകൾ തലോടി അമ്മ ഉള്ളിൽ നിലാവ് നിറച്ചു. ഇവിടെ ഇപ്പോൾ ഒരു ഇരുനിലമാളികയാണ്. മതിൽക്കെട്ടിനുള്ളിൽ ടൈൽ വിരിച്ച മുറ്റം. ആശാനും ആശാട്ടിയും എന്നേ ഇവിടം വിട്ടുപോയി; അല്ല വിറ്റുപോയി. മക്കളില്ലാതിരുന്ന ആ വൃദ്ധദമ്പതികളെ ആശാട്ടിയുടെ സഹോദരൻ വീടിനടുത്തൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെച്ചെന്നും പലതവണ കണ്ടിരുന്നല്ലോ, ഇരുവരുടെയും മരണം വരെ. ഇരുനില മാളിക ഇരുട്ടിലേക്കു മങ്ങി മുങ്ങുന്നു. അരപ്പൊക്കത്തോളം പച്ചനിറവും അതിനുമുകളിലേക്ക് കുമ്മായവെണ്മയുമായി ഓടുപാകിയൊരു കൊച്ചുവീട് അവിടെ തെളിയുന്നു. അടുക്കളവശത്തെ മുറ്റത്തു കിണർ, അപ്പുറത്തൊരു കൊച്ചു തൊഴുത്ത്, വടക്കേപ്പറമ്പിലേക്കിറങ്ങുന്നിടത്ത് തടിത്തൂണുകളിൽ ഓലമേഞ്ഞ മേൽക്കൂരയുമായി കുടിപ്പള്ളിക്കൂടം.
പ്രകൃതിദത്ത പോളിമർ സംയുക്തങ്ങളായ റബർ, സെല്ലുലോസ്, ഷെല്ലക്ക് തുടങ്ങിയവ പുരാതനകാലം മുതലേ മനുഷ്യരെ ആകർഷിച്ചിരുന്നു. പ്രകൃതിജന്യമോ കൃത്രിമമോ ആയ ‘പോളിമർ’ സംയുക്തങ്ങളെയാണ് പൊതുവേ പ്ലാസ്റ്റിക്കുകളെന്നു വിളിക്കുന്നത്. ചെറിയ ‘മോണോമർ’ തന്മാത്രകൾ കൂട്ടിയോജിപ്പിച്ചാണ് പ്ലാസ്റ്റിക് ഉണ്ടാക്കുന്നത്. പിവിസി ഉദാഹരണമായെടുക്കാം. ‘വിനൈൽ ക്ലോറൈഡ്’ എന്ന മോണോമർ തന്മാത്രകളെ രാസപ്രവർത്തനത്തിനു (പോളിമറൈസേഷൻ) വിധേയമാക്കിയാണ് പിവിസി അഥവാ പോളി വിനൈൽ ക്ലോറൈഡ് നിർമിക്കുന്നത്.
എന്തു വില കൊടുത്തും സിൽവർലൈൻ പദ്ധതി നടപ്പാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസമാണു വ്യക്തമാക്കിയത്. എന്നാൽ സിൽവർലൈൻ സർവേയ്ക്കു വേണ്ടി കുഴിയെടുത്ത സ്ഥലങ്ങളിൽ നട്ടു വളർത്തിയ സമരവാഴകൾ ലേലം ചെയ്യുമെന്നു കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമരസമിതിയും വ്യക്തമാക്കി. ഇടതു സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ‘സിൽവർലൈൻ’ നടപ്പാക്കുന്നതിനു മുന്നോടിയായുള്ള സർവേ ജനകീയ സമരത്തെ തുടർന്ന് നിർത്തി വച്ചിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായതോടെ, എന്തു വില കൊടുത്തും സിൽവർലൈൻ പദ്ധതി നടപ്പാക്കുമെന്നും അതിനായി കേന്ദ്രത്തിന്റെ അനുമതി മാത്രം മതിയെന്നുമാണ് എം.വി. ഗോവിന്ദന്റെ നിലപാട്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട് എൽഡിഎഫ് നേതൃത്വം നൽകുന്ന സർക്കാരിന്റെ നയമായി വേണം കരുതാൻ. പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ കെറെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമര സമിതി സംസ്ഥാന സമിതി അംഗവും ജില്ലാ ചെയർമാനുമായ ബാബു കുട്ടൻചിറ സമരസമിതിയുടെ തുടർ പദ്ധതികൾ വിശദീകരിക്കുന്നു.
മൂന്നു വർഷമായി കോൺഗ്രസിനുള്ളിൽ നീറിക്കിടക്കുന്നൊരു കനലുണ്ട്. 2020ൽ മധ്യപ്രദേശിൽ ഭരണത്തിലിരുന്ന പാർട്ടിയെ അട്ടിമറിച്ച ബിജെപിയോടുള്ള രോഷം. ഗ്വാളിയോർ രാജകുടുംബാംഗം ജ്യോതിരാദിത്യ സിന്ധ്യ 26 എംഎൽഎമാരുമായി അന്ന് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറി. ഈ തിരഞ്ഞെടുപ്പ് കോൺഗ്രസിന് പഴയ കണക്കു തീർക്കാൻ കൂടിയാണ്. കോൺഗ്രസിന്റെ ആത്മവിശ്വാസം കൂട്ടുന്ന ഒരു ഘടകം കൂടിയുണ്ട്. അന്ന് സിന്ധ്യക്കൊപ്പം പാർട്ടി വിട്ട ഗ്വാളിയോർ–ചമ്പൽ മേഖലയിലെ ഒട്ടേറെ നേതാക്കൾ കോൺഗ്രസിലേക്ക് തിരികെ എത്തി. ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഭരണത്തിലുള്ള ബിജെപിയും ഭരണം പോയ കോൺഗ്രസും തമ്മിൽ. ശിവരാജ് സിങ് ചൗഹാൻ മത്സരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കാതെയാണ് ബിജെപിയുടെ മത്സരം. പകരം മൂന്ന് കേന്ദ്രമന്ത്രിമാർ അടക്കം നിരവധി എംപിമാരെ മത്സരരംഗത്ത് ഇറക്കിയിരിക്കുന്നു. ഭരണവിരുദ്ധ വികാരം മറികടക്കുകയാണ് ലക്ഷ്യം.
ചെറിയ തിരിച്ചടി വന്നാൽ എല്ലാം തകർന്നെന്നു വിചാരിച്ച് വിഷാദത്തോടെ പിന്തിരിഞ്ഞോടുന്നവരാണ് നമ്മിൽ പലരും. പക്ഷേ ഇതിനു വിരുദ്ധമായി ചിന്തിച്ച് വീണ്ടും വീണ്ടും ശ്രമിച്ച് മഹാവിജയങ്ങൾ നേടിയവരുടെ കഥകളേറെയുണ്ട്. എന്നല്ല, പല മഹാന്മാരുടെയും ജീവിതകഥകൾ പഠിച്ചാൽ ഒരു കാര്യം വ്യക്തമാകും. പല തിരിച്ചടികളും പരാജയങ്ങളും അതിജീവിച്ച് വിരുദ്ധസാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ട് വിജയത്തിന്റെ പടവുകൾ കയറിയവരാണ് അവരിൽ മിക്കവരും.
കേരളത്തിൽ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിക്കുന്നത്. അതിനിടെ ഉയരുന്ന ചോദ്യങ്ങളേറെ. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങൾ തിരുത്തിയെഴുതപ്പെടുന്നുണ്ടോ എന്നതാണ് അതിൽ പ്രധാനം. മുൻകാലങ്ങളിലെ പോലെ ഗ്രൂപ്പ് പ്രശ്നങ്ങൾ വളരെ കുറവാണെന്നു പറയുമ്പോഴും രണ്ടാം തവണയും ഭരണം കൈവിട്ട ഒരു പാർട്ടിക്ക് ആ ചെറിയ പ്രശ്നം പോലും താങ്ങാനാകുമോ എന്ന ചോദ്യം പ്രസക്തം. അതിനിടെയാണ് പരമ്പരാഗത എ, ഐ ഗ്രൂപ്പുകളുടെ കുത്തകയിൽ കൈവച്ച് പുതിയൊരു ഗ്രൂപ്പ് എല്ലാ ജില്ലകളിലും രൂപപ്പെട്ടെന്ന വാർത്ത. ആ ഗ്രൂപ്പുമായി ചേർത്തുവച്ചിരിക്കുന്ന നേതാവ് തന്നെ ഇത് നിഷേധിച്ചെങ്കിലും ഇതിൽ എത്രമാത്രം യാഥാർഥ്യമുണ്ട്? ഈ കോലാഹലങ്ങൾക്കിടയിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വരവ്.
കഷ്ടിച്ച് 23 വയസ്സുള്ള സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഉത്തർപ്രദേശ് എന്ന വലിയ സംസ്ഥാനത്തിന്റെ ഭാഗമായി നിൽക്കുന്നതിനാൽ അവഗണിക്കപ്പെടുന്നുവെന്ന പൊതുവിചാരത്തിൽനിന്നാണ് സംസ്ഥാനവാദമുണ്ടായതും 2000 നവംബറിൽ അനുകൂല തീരുമാനമുണ്ടായതും. ഹിമാലയൻ മലനിരകളുടെ കാൽചുവട്ടിലുള്ള ഈ പ്രദേശം മലയിടിച്ചിൽ, പാതകളുടെ വിണ്ടുകീറൽ, കെട്ടിടങ്ങൾ തകർന്നുവീഴൽ തുടങ്ങി മനുഷ്യർ ഉത്തരവാദികളായ പ്രശ്നങ്ങൾ എല്ലാ വർഷവും നേരിടുന്നതാണ്. അവയ്ക്കുള്ള പരിഹാരനടപടികൾ എങ്ങുമെത്താറുമില്ല.
ഏറെ പ്രചാരമില്ലാത്ത ഹിതോപദേശകഥ കേൾക്കുക. കൂടുണ്ടാക്കാൻ ഇടം തേടി ഒരു കൂട്ടം തേനീച്ചകൾ കാട്ടിൽ അലഞ്ഞുനടന്നു. ഇടതൂർന്ന ഇലകളും ശിഖരങ്ങളുമുള്ള അരയാൽകണ്ട് ഇതു തന്നെ ഏറ്റവും നല്ല ഇടം എന്ന് തേനീച്ചകളുടെ രാജ്ഞി തീരുമാനിച്ചു.
വിഴിഞ്ഞം തുറമുഖത്ത് ചൈനീസ് കപ്പലിനു സ്വീകരണം കൊടുക്കുന്നതു പടക്കം പൊട്ടിച്ച് ആഘോഷിക്കണമെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ പ്രത്യേകം പറയേണ്ടിയിരുന്നില്ല. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉമ്മൻ ചാണ്ടി ജീവൻ കൊടുത്ത പദ്ധതിയുടെ പിതൃത്വം സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന ഗീർവാണങ്ങളെക്കാൾ വലിയ വെടിക്കെട്ടൊന്നും ജനം പ്രതീക്ഷിക്കുന്നില്ല. സൊമാലിയയിലെ കടൽക്കൊള്ളക്കാർപോലും കപ്പലുകൾ പിടിച്ചെടുത്തിട്ടേയുള്ളൂ. ഇതിപ്പോൾ തുറമുഖം തന്നെ പിടിച്ചെടുക്കുന്നതു പുതിയ ചരിത്രമാണ്. 5500 കോടി രൂപയുടെ കരാറൊപ്പിട്ട ഉമ്മൻ ചാണ്ടി 5000 കോടിയുടെ അഴിമതികാട്ടിയെന്ന ആരോപണവും അന്നു ചരിത്രമായതാണ്. അന്വേഷണക്കമ്മിഷനെ പ്രഖ്യാപിച്ചത് അതു കണ്ടുപിടിക്കാനായിരുന്നു. അഴിമതി 90 ശതമാനത്തിൽ നിർത്തിയതാണ് നോട്ടക്കുറവായത്. പദ്ധതി അടങ്കലിനെക്കാൾ അധികമാക്കിയിരുന്നെങ്കിൽ വിശ്വാസ്യത കൂടിയേനെ.
കലാപം രൂക്ഷമായ മണിപ്പൂരിൽ നിന്ന് പലായനം ചെയ്ത ഏകദേശം 12,000 പേർക്ക് അയൽ സംസ്ഥാനമായ മിസോറം അഭയം നൽകി. മ്യാൻമറിൽ സൈനിക അട്ടിമറിക്കു ശേഷം 35,000 പേർ മിസോറമിൽ ചേക്കേറി. അയൽ രാജ്യത്തു നിന്നും അയൽ സംസ്ഥാനത്തു നിന്നും വന്ന ജനതയെ എന്തുകൊണ്ടാണ് മിസോറം സ്വീകരിച്ചത്? അതിനു കാരണം വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ
പ്രതിഭയുടെ പരമപദമായാണു നൊബേൽ സമ്മാനത്തെ കാണുന്നത്. ഇക്കൊല്ലത്തെ നൊബേൽ സമ്മാനങ്ങൾ ഒക്ടോബർ ആദ്യവാരത്തിൽ പ്രഖ്യാപിച്ചു. എന്നാൽ, ഈ സമ്മാനത്തെക്കുറിച്ചു ശാസ്ത്രലോകത്തുള്ളതു ഭിന്നരുചിയാണ്. 15% പേർ ഇതു നിർത്തലാക്കണമെന്ന് ആക്രോശിക്കുന്നു. 28% പേർ കച്ചവടം പതിവുപോലെ നടന്നോട്ടെ എന്നു മൂളുന്നു.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മില് നേരിട്ടുള്ള ഏറ്റുമുട്ടലാണെങ്കിൽ തെലങ്കാനയിൽ ത്രികോണ മത്സരമാണ്. അതിൽ മുൻതൂക്കമാകട്ടെ സംസ്ഥാനം ഭരിക്കുന്ന കെ.ചന്ദ്രശേഖര റാവു എന്ന കെസിആറിന്റെ ഭാരത് രാഷ്ട്ര സമിതിക്കും (ബിആർഎസ്). ബിജെപിയും കോൺഗ്രസുമാണ് ഇവിടെ പ്രതിപക്ഷ പാർട്ടികള്. നവംബർ 30ന് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ മത്സരരംഗത്തുള്ള എല്ലാ പാർട്ടികളുടെയും സർവ സന്നാഹങ്ങളും 2014ൽ മാത്രം രൂപംകൊണ്ട ഈ സംസ്ഥാനത്തു കേന്ദ്രീകരിക്കും. മൂന്നാം തവണയും അധികാരത്തിലേറാൻ ഏറെ സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട് ബിആർഎസിന്. അതേസമയം, നഷ്ടപ്പെട്ട തെലുങ്കുമണ്ണ് തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് കോൺഗ്രസിന്റേത്. ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കുന്നതിന് തെലങ്കാന പിടിക്കാൻ വലിയ തയാറെടുപ്പുകള് ബിജെപിയും ഇവിടെ നടത്തുന്നു. എന്താണ് തെലങ്കാനയിലെ രാഷ്ട്രീയ സ്ഥിതിഗതികൾ? ഇവിടെ വീശുന്ന രാഷ്ട്രീയക്കാറ്റിൽ ആരു വാഴും? ആരു വീഴും?
കേരളത്തിലെ കോൺഗ്രസ് നേതൃയോഗങ്ങളിൽ എഐസിസിയുടെ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനുഗോലു നേരിട്ടു ഹാജരായതും അവിടെ നൽകിയ സൂചനകളും പാർട്ടി നേതൃനിരയിൽ അടക്കിപ്പിടിച്ച സംസാരങ്ങൾക്കു കാരണമായിക്കഴിഞ്ഞു.
ആരുടെ ‘ഹിന്ദുയിസമാണ്’ നിങ്ങൾ കൂടുതൽ വിശ്വസിക്കുന്നത്? 2023 ജൂണിൽ ദേശീയ മാധ്യമം മധ്യപ്രദേശിൽ നടത്തിയ സർവേയിലെ പ്രധാന ചോദ്യം ഇതായിരുന്നു. ചോദ്യത്തെപ്പോലെ പ്രധാനമായിരുന്നു ഉത്തര സൂചികയും. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ് എന്നിവരുടെ പേരുകളായിരുന്നു ഉത്തര സൂചികയിൽ മുഖ്യം. സർവേയിൽ പങ്കെടുത്ത 44% പേർ തിരഞ്ഞെടുത്തത് കമൽനാഥിന്റെ പേരാണ്. അതേസമയം ഹിന്ദുത്വത്തെ മുറുകെ പിടിക്കുന്ന ബിജെപിയുടെ നേതാവ് ശിവരാജ് സിങ് ചൗഹാനെ 42% പേർ തിരഞ്ഞെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആയി മാറുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മധ്യപ്രദേശിൽ നവംബറിൽ നടക്കുകയാണ്. മധ്യപ്രദേശിന്റെ ജനവിധി ദേശീയ രാഷ്ട്രീയത്തിന് ഏറെ നിർണായകമാകുന്നത് ഇത്തരം പ്രത്യേകതകൾ ഉള്ളതുകൊണ്ടാണ്. മധ്യപ്രദേശിന്റെ അയൽ സംസ്ഥാനമായ ഛത്തീസ്ഗഡിലും ഇതോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നു. മധ്യപ്രദേശിന്റെ ഏതാനും പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് 2000ത്തിൽ ഛത്തീസ്ഗഡ് രൂപീകരിച്ചത്. അതിനാൽതന്നെ സാമൂഹിക–രാഷ്ട്രീയ രംഗത്ത് മധ്യപ്രദേശിനോടു സമാനമായ ഘടകങ്ങളാണ് ചത്തിസ്ഗഡിലുള്ളതും. മധ്യപ്രദേശിൽ ബിജെപിയാണ് ഭരണത്തിൽ. രണ്ടു ദശാബ്ദം നീണ്ട ഭരണം നിലനിർത്താൻ ബിജെപിക്കു സാധിക്കുമോ?
Results 1-100 of 440