Activate your premium subscription today
കോഴിക്കോട് ∙ ഷഹബാസ് വധ കേസിൽ കോഴിക്കോട് ജുവനയിൽ ഹോമിൽ കഴിയുന്ന കുട്ടികൾ രക്ഷിതാക്കൾ മുഖേന സമർപ്പിച്ച ജാമ്യ അപേക്ഷയിൽ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേൾക്കും.
കൊച്ചി ∙ ഷൈൻ ടോം ചാക്കോയെ നാളെ ചോദ്യം ചെയ്യില്ല. ലഹരിമരുന്ന് കേസിൽ രണ്ടാംഘട്ട ചോദ്യം ചെയ്യലിന് നടൻ ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടെന്ന് പൊലീസ്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ നടനിൽ നിന്ന് രേഖപ്പെടുത്തിയ മൊഴിയുടെ വിശദ പരിശോധനയ്ക്കും ബാങ്ക് രേഖകളുടെ ആധികാരിക പരിശോധനയ്ക്കും ഫോണിൽ നിന്നുള്ള വിവരങ്ങളുടെ സമഗ്ര പരിശോധനയ്ക്കും കൂടുതൽ സമയം ആവശ്യമായതിനാലാണ് നാളെ നടത്താനിരുന്ന രണ്ടാംഘട്ട ചോദ്യം ചെയ്യൽ മാറ്റി വയ്ക്കാൻ തീരുമാനിച്ചത്.
എഫ്ഐആർ ദുർബലമെന്ന് നിയമോപദേശം ലഭിച്ചതോടെ ഷൈൻ ടോം ചാക്കോ കോടതിയെ സമീപിച്ചേക്കുമെന്നതാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. വാട്സാപ്പ് വഴി ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിൽ പ്രിൻസിപ്പലിന് സസ്പെൻഷൻ, സുപ്രീം കോടതിക്കെതിരായ വിമർശനങ്ങൾ തള്ളി ബിജെപി, ട്രംപിനെതിരെ ‘50501’ പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിൽ, എഡിജിപി അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവാ മെഡലിന് ശുപാർശ എന്നിവയാണ് ഇന്നത്തെ മറ്റു ചില പ്രധാന വാർത്തകൾ.
കോഴിക്കോട് ∙ ജാതിയേരിയിൽ വിവാഹ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. വാഹനങ്ങൾ തമ്മിൽ ഉരസിയതിനെ തുടർന്നായിരുന്നു സംഘർഷം. രണ്ട് സ്ഥലങ്ങളിൽ നടന്ന കല്യാണങ്ങൾക്ക് ശേഷം റോഡിൽ ഇരുദിശയിൽ വന്ന വാഹനങ്ങൾ തമ്മിൽ ഉരസുകയായിരുന്നു. ഈ ഉരസൽ ആദ്യം വാക്കേറ്റത്തിലേക്കും പിന്നീട് കയ്യാങ്കളിയിലും കലാശിക്കുകയായിരുന്നു. ഇതിനിടയിൽ രണ്ടു കാറുകളുടെ ചില്ലുകൾ തകർന്നു. സംഭവത്തെത്തുടർന്ന് റോഡിൽ വലിയ ഗതാഗത തടസ്സം ഉണ്ടായി. പിന്നീട് വളയം പൊലീസ് എത്തിയാണ് സംഘർഷം പരിഹരിച്ച് ഇരുകൂട്ടരും പിരിച്ചുവിട്ടതും ഗതാഗതം പുഃനസ്ഥാപിച്ചതും. രണ്ടു കൂട്ടരും ഇതുവരെ പരാതികളുമായി പൊലീസിനെ സമീപിച്ചിട്ടില്ല.
ഓടിക്കളിച്ച മണ്ണിൽ അഭിരാം ഇനി കണ്ണീരോർമ. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ കോൺക്രീറ്റ് തൂൺ വീണു മരിച്ച നാലു വയസ്സുകാരൻ അഭിരാമിന്റെ മൃതദേഹം ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. രാവിലെ ഒൻപതോടെ അഭിരാം പഠിച്ചുകൊണ്ടിരുന്ന ഗണേശ വിലാസം ഗവഎൽപി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വച്ചു. ചേതനയറ്റ ശരീരംകണ്ട് അധ്യാപകർ പൊട്ടിക്കരഞ്ഞപ്പോൾ സഹപാഠിക്കു സംഭവിച്ചതെന്തന്നറിയാതെ നിന്ന കുരുന്നുകളുടെ മൗനം യാത്രാ മൊഴിയായി.
ബേഡഡുക്ക ∙ കുറത്തിക്കുണ്ടിൽ ലഹരി ഉപയോഗിച്ച ശേഷം സഹോദരങ്ങൾ നടത്തിയ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടു പേർക്ക് വെട്ടേറ്റു. സഹോദരങ്ങളായ കൊറത്തികുണ്ടിൽ ജിഷ്ണു, വിഷ്ണു എന്നിവർ നടത്തിയ ആക്രമണത്തിൽ ബിംബുങ്കാൽ സ്വദേശി സരീഷ്, ബേഡകം പൊലീസ് സ്റ്റേഷനിലെ സിപിഒ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്.
പന്തളം ∙ കുളനട കടലിക്കുന്ന് വട്ടയം ഭാഗത്ത് മണ്ണുമാന്തിയന്ത്രം മറിഞ്ഞ് ഇതരസംസ്ഥാനത്തൊഴിലാളിയായ യുവാവ് മരിച്ചു. ദേശീയപത നിർമാണത്തിന് ആവശ്യമായ മണ്ണെടുപ്പ് നടക്കുന്നതിനാടെയാണ് അപകടം സംഭവിച്ചത്. ഉച്ചയ്ക്ക് 2.30ന് ആയിരുന്നു അപകടം. ഇന്ന് പുതുതായി ജോലിയിൽ പ്രവേശിച്ചയാളാണ് അപകടത്തിൽപെട്ടത്. മണ്ണുമാന്തിയന്ത്രം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
കോട്ടയം. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ചു വികസന ലഘുലേഖ പുറത്തിറക്കി. കഴിഞ്ഞ 9 വർഷത്തെ പിണറായി സർക്കാരുകളുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണു ലഘുലേഖ തയാറാക്കിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം പിഎസ്സി നിയമനങ്ങൾ നടന്നതു കേരളത്തിലാണെന്നത് ഉൾപ്പെടെയുള്ള മാതൃകാപരമായ നേട്ടങ്ങൾ
കൊച്ചി ∙ ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റിലേക്കു നയിച്ച സംഭവങ്ങളുടെ തുടക്കം സജീറിലാണ്. കുറച്ചുകാലമായി പൊലീസിന്റെ ‘റഡാറി’ലുള്ള അയാളെത്തിരഞ്ഞാണ് കഴിഞ്ഞ ബുധനാഴ്ച ഡാൻസാഫ് സംഘം ഷൈൻ താമസിച്ചിരുന്ന ഹോട്ടലിലെത്തിയത്. ലഹരി ഇടപാടുകാരൻ എന്നല്ലാതെ സജീറിനെക്കുറിച്ചുള്ള മറ്റൊരു വിവരവും പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊച്ചി കേന്ദ്രീകരിച്ച് കുറെക്കാലമായി ലഹരിമരുന്ന് ഇടപാടുകൾ നടത്തുന്ന ആളാണെന്നും മാസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയാണെന്നും പൊലീസ് പറയുന്നുണ്ട്.
തിരുവനന്തപുരം∙ എഡിജിപി എം.ആർ.അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാർശ. ആറാം തവണയാണ് രാഷ്ട്രപതിയുടെ മെഡലിനായി അജിത് കുമാറിനെ ഡിജിപി ശുപാർശ ചെയ്യുന്നത്. എന്നാൽ ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് അജിത് കുമാറിന് എതിരായ സാഹചര്യത്തിൽ അഞ്ചുതവണയും കേന്ദ്രം മെഡൽ നിരസിച്ചിരുന്നു.
പുൽപ്പള്ളി∙ കേരളാ കർണാടക അതിർത്തിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മാടപ്പള്ളികുന്നിനു സമീപം കന്നാരം പുഴയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മറ്റൊരു ആനയുടെ ആക്രമണത്തിൽ പരുക്കേറ്റാണ് ആന ചരിഞ്ഞത്.
‘‘നൈറ്റ് പട്രോളിങ്ങിനിടെ, വഴിയിൽ കൂടി ഒരാൾ നടന്നു പോകുന്നതു കണ്ടു. ഡ്രൈവർ വണ്ടി നിർത്തി കാര്യം അന്വേഷിച്ചു. ചേട്ടനെ കാണാനില്ലെന്നും ബൈക്ക് അപ്പുറത്ത് ഇരിപ്പുണ്ടെന്നും അയാൾ പറഞ്ഞു. ‘എങ്കിൽ വാ നോക്കാ’മെന്ന് പറഞ്ഞ് അയാളെയും വണ്ടിയിൽ കയറ്റി അന്വേഷണം തുടങ്ങി. റെയിൽവേ ട്രാക്കിനു സമീപം ചെന്നപ്പോൾ കണ്ടത്, പാളത്തിൽ തലവച്ച് കിടക്കുന്ന ചേട്ടനെയാണ്. പെട്ടെന്ന് ഓടിച്ചെന്ന് ആളെ സമാധാനിപ്പിച്ച് എഴുന്നേൽപ്പിച്ചു. പിറ്റേദിവസം പുള്ളി വിളിച്ച് ഒരുപാട് നന്ദി പറഞ്ഞു. പെട്ടെന്നുണ്ടായ തോന്നലിൽ ചെയ്തു പോയതാണെന്ന് പറഞ്ഞു. സാമ്പത്തിക ബാധ്യത മൂലമായിരുന്നു ആത്മഹത്യശ്രമം.’’– കോട്ടയം ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ എ.എസ്.അൻസലിന് ഇത്തരം നൂറുകണക്കിന് അനുഭവങ്ങൾ പറയാനുണ്ട്.
കണ്ണൂർ∙ കണ്ണൂരിൽ ക്ഷേത്രോത്സവത്തിൽ സിപിഎം ആഘോഷമെന്ന് വീണ്ടും പരാതി. പാനൂർ കൊല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രത്തിലെ വേലയ്ക്കിടെ ചെ ഗവാരയുടെ ചിത്രമുള്ള പതാകയും വിപ്ലവഗാനങ്ങളും ഉൾപ്പെടുത്തിയെന്നാണ് പരാതി.
കൊച്ചി∙ രാസലഹരി ഉപയോഗിച്ച കേസിൽ തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കാൻ നടൻ ഷൈൻ ടോം ചാക്കോ കോടതിയെ സമീപിക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ഷൈൻ അഭിഭാഷകരുമായി ചർച്ച നടത്തിയെന്നാണ് വിവരം. കഴിഞ്ഞ ദിവസം ശേഖരിച്ച ശരീര സ്രവങ്ങളുടെ പരിശോധനാ ഫലം വന്നതിനുശേഷം കോടതിയെ സമീപിക്കാനാണ് നീക്കം.
കൊച്ചി∙ സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായി എസ്.സതീഷിനെ തിരഞ്ഞെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് സതീഷിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവിലെ ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് നിയമനം.
തിരുവനന്തപുരം∙ സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് എമിറേറ്റ്സ് കര്‍ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരിയെ തിരുവനന്തപുരം പാളയം ഫെറോനോ പള്ളിയിലെത്തി സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കർദിനാളിനെ കണ്ട അദ്ദേഹം ഈസ്റ്റര്‍ ആശംസകള്‍ കൈമാറി.
കൊച്ചി ∙ ലഹരിക്കേസിൽ അറസ്റ്റിലായ ജാമ്യത്തിലിറങ്ങിയ നടൻ ഷൈൻ ടോം ചാക്കോയെ ലഹരിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നതിനെ കുറിച്ച് ആരാഞ്ഞ് പൊലീസ്. ലഹരി ഉപയോഗം ഷൈൻ ടോം ചാക്കോ തന്നെ സമ്മതിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം.
കോട്ടയം∙ ഈസ്റ്റർ ദിന സന്ദേശത്തിൽ മുനമ്പവും ആശാ സമരവും പരാമർശിച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ.
കോട്ടയം ∙ ലഹരി പരിശോധനയ്ക്ക് ഹോട്ടലിൽ ചെന്നവരെ കണ്ടാൽ ഗുണ്ടകളാണെന്നു തോന്നുമോ? കാരണം തന്നെ ആക്രമിക്കാൻ വന്ന ഗുണ്ടകളാണെന്നു പേടിച്ചാണ് ഓടി രക്ഷപ്പെട്ടതെന്നാണ് ചോദ്യം ചെയ്യലിൽ നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴി. ആ പൊലീസുകാരെ കണ്ടാൽ അങ്ങനെ തോന്നുമോ ? തോന്നും. അല്ലെങ്കിൽ അങ്ങനെ തോന്നണം.
പത്തനംതിട്ട∙ കോന്നി ഇളകൊള്ളൂരിൽ വീടിനു തീപിടിച്ച് യുവാവ് വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. ഇളകൊള്ളൂർ ലക്ഷംവീട്ടിൽ സോമന്റെയും വനജയുടെയും മകൻ മനോജ് (മഹേഷ്–40) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിനു തീയിട്ടത് മരിച്ച മനോജാണ് മനോജിന്റെ അമ്മ വനജയാണോയെന്ന് പൊലീസിന് സ്ഥിരീകരിക്കാനായിട്ടില്ല.
പൊന്നാനി∙ മലപ്പുറം എരമംഗലത്തെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകനെയും ഡിവൈഎഫ്ഐ പ്രവർത്തകരെയും മർദിച്ച സംഭവത്തിൽ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ 2 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഒരാളെ സ്ഥലംമാറ്റി.
തൃശൂർ∙ നായ വീട്ടിൽ കയറിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നാൽപ്പത്തിരണ്ടുകാരനെ അയൽവാസി വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഷിജുവിന്റെ അയൽവാസി അന്തോണിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ സർവകലാശാല അവസാന സെമസ്റ്റർ ബിസിഎ പരീക്ഷയുടെ ചോദ്യങ്ങൾ വിദ്യാർഥികൾക്കു ചോർത്തി നൽകിയ സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനെതിരെ കേസെടുത്തു. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ്സ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് പി.അജീഷിനെതിരെയാണ് പൊലീസ് കേസെടുത്തത്. 9 വിദ്യാർഥികളും പ്രിൻസിപ്പലും അടങ്ങിയ വാട്സാപ് ഗ്രൂപ്പിൽ പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുൻപ് ചോദ്യങ്ങൾ പോസ്റ്റ് ചെയ്തെന്നാണ് സർവകലാശാല കണ്ടെത്തിയത്.
തിരുവനന്തപുരം∙ കിളിമാനൂരിൽ കുട്ടികളെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി പരാതി. ഒന്നാംക്ലാസ്, യുകെജി വിദ്യാർഥികളായ പെൺകുട്ടികൾക്കാണ് പൊള്ളലേറ്റത്. കുട്ടികളുടെ വികൃതി സഹിക്കാതെ ചെയ്തതാണെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്.
ന്യൂഡൽഹി∙ സുപ്രീം കോടതിക്കെതിരെ പാർട്ടി അംഗങ്ങൾ നടത്തിയ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് ബിജെപി. സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമെതിരെ ബിജെപി നേതാക്കളായ നിഷികാന്ത് ദുബേ, ദിനേഷ് ശർമ എന്നിവർ നടത്തിയ പരാമർശങ്ങളെയാണ് ബിജെപി തള്ളിയത്.
Results 1-25 of 10000