Activate your premium subscription today
ചരമവാർത്തകൾ കാണുന്നതിന് ചുവടെയുള്ള ഏതെങ്കിലും ജില്ല തിരഞ്ഞെടുക്കുക
തിരുവനന്തപുരം∙ തിരുവോണ ദിവസവും ഇന്നലെ പുലർച്ചെയുമായി ജില്ലയിലുണ്ടായ 6 അപകടങ്ങളിൽ 8 പേർ മരിച്ചു. വർക്കല കുരയ്ക്കണ്ണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 യുവാക്കൾ മരിച്ചു. 2 പേർക്കു ഗുരുതരമായി പരുക്കേറ്റു. ഞായർ രാത്രി 11.15നാണ് അപകടം. വർക്കല ബീച്ച് ഭാഗത്തുനിന്ന് ഇടവ ഭാഗത്തേക്കു പോയ ബൈക്കും എതിരെ വന്ന മറ്റൊരു ബൈക്കുമാണു കൂട്ടിയിടിച്ചത്.
മലയിൻകീഴ് ∙ ഓണനാളുകളിലും ശുദ്ധജലത്തിനായി അലഞ്ഞ് മലയിൻകീഴ് പഞ്ചായത്തിലെ കുടുംബങ്ങൾ. നിലവിൽ ഉണ്ടായിരുന്ന പൈപ്ലൈനുകൾ മാറ്റി ജലജീവൻ മിഷൻ പ്രകാരം പുതിയത് സ്ഥാപിക്കുന്ന പണി തുടങ്ങിയതു മുതലാണ് ജലക്ഷാമം രൂക്ഷമായത്. മലയിൻകീഴ് വാർഡിലെ ആനപ്പാറ , മലയിൻകീഴ് ജംക്ഷൻ, പാലോട്ടുവിള, ഇടവിളാകം, പനവിളാകം,
അഞ്ചാലുംമൂട് ∙ പരാതി അന്വേഷിക്കാനെത്തിയ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെ എസ്ഐയെയും പൊലീസുകാരെയും ആക്രമിച്ച് യുവാവ്. ആക്രമണത്തിൽ പരുക്കേറ്റെങ്കിലും ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തി പൊലീസ് സംഘം. വെട്ടുകത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ എസ്ഐയ്ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും ഗുരുതരമായി പരുക്കേറ്റു.
കുളത്തൂപ്പുഴ ∙ കല്ലടയാറ്റിലെ നെടുവന്നൂർക്കടവിൽ നിലമേൽ വഴിയവഴി ഈട്ടിമുട്ടിൽ വീട്ടിൽ മുജീബ് കഴിഞ്ഞ ദിവസം വെള്ളത്തിൽ വീണു മരിച്ച നിലയിൽ കാണപ്പെട്ടത് കൊലപാതകമെന്നു തെളിഞ്ഞു. സംഭവത്തിൽ കുളത്തൂപ്പുഴ ഇഎസ്എം കോളനി ബ്ലോക്ക് 47ൽ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു. മരണത്തിൽ സംശയം തോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്.
തിരുവല്ല ∙ വാഹനത്തിന്റെ ഇഷ്ട നമ്പറിനായുള്ള ലേലംവിളിയിൽ മത്സരം കടുത്തപ്പോൾ ഉയർന്ന തുകയെത്തിയത് 7.85 ലക്ഷത്തിൽ. കെഎൽ 27 എം 7777 എന്ന നമ്പറിനാണ് ലേലത്തിൽ ഇത്ര ഉയർന്ന തുക ലഭിച്ചത്. നടുവത്ര ട്രേഡേഴ്സ് ഡയറക്ടർ നിരഞ്ജന നടുവത്രയാണ് ഈ തുകയ്ക്ക് ലാൻഡ്റോവർ ഡിഫൻഡർ കാറിനായി ഇഷ്ട നമ്പർ സ്വന്തമാക്കിയത്. തിരുവല്ല ജോയിന്റ് ആർടി ഓഫിസിനു കീഴിൽ ഓൺലൈനായി ഇന്നലെ രാവിലെയാണ് ലേലം നടന്നത്. നമ്പറിനായി 50,000 രൂപ അടച്ച് 4 പേരാണ് ലേലത്തിൽ പങ്കെടുത്തത്. ഇതിൽ ഒരാൾ ആദ്യം തന്നെയും മറ്റെയാൾ 4.7 ലക്ഷം രൂപ വരെയും വിളിച്ചു പിന്മാറി. മൂന്നാമത്തെയാൾ 7.80 ലക്ഷം രൂപ വരെ വിളിച്ചു.
ആറന്മുള ∙ 2018ലെ ജലപ്രളയത്തിൽ മണലിന് അടിയിൽപെട്ടതെന്ന് കരുതുന്ന ബോട്ട് മരുതൂർകടവിൽ കണ്ടു. മണലിന് അടിയിൽനിന്ന് ലഭിച്ചതാണെന്ന സംശയാണ് നാട്ടുകാർ പറയുന്നത്. ആറന്മുള വള്ളംകളിയുടെ സ്റ്റാർട്ടിങ് പോയിന്റായി നിക്ഷേപമാലിക്ക് സമീപത്താണ് മരുതൂർകടവ്. പള്ളിയോടങ്ങൾക്ക് തടസ്സമാകുന്ന വിധത്തിൽ പമ്പാനദിയിൽ രൂപപ്പെട്ടിരുന്ന മൺപുറ്റ് നീക്കുന്ന പ്രവൃത്തികൾ ഇപ്പോൾ നടക്കുന്നുണ്ട്. ബോട്ട് ഇവിടെനിന്ന് ലഭിച്ചതാകാമെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പൊലീസും പരിശോധന നടത്തുന്നുണ്ട്.
ആലപ്പുഴ ∙ കരളകം പ്രദേശത്ത് ഡെങ്കിപ്പനിയും സാംക്രമിക രോഗങ്ങളും. നാല് മാസത്തിലേറെയായി അനുഭവിക്കുന്ന കൊതുകിന്റെയും കൂത്താടിയുടെയും ശല്യവും മാലിന്യങ്ങളുടെ രൂക്ഷഗന്ധവും വല്ലാതെ വിഷമിപ്പിച്ചെന്നു കരളകം, കൊറ്റംകുളങ്ങര വാർഡുകളിലെ ജനങ്ങൾ പറഞ്ഞു. ഒട്ടേറെ വീട്ടുകാരാണ് ഇവിടെ ഇപ്പോഴും വെള്ളക്കെട്ടിൽ കഴിയുന്നത്.വെള്ളക്കെട്ട് തുടങ്ങിയപ്പോൾ മുതൽ കൊതുകു നശീകരണവും ആരോഗ്യ പരിപാലനവും നടത്താൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ല. ഇതിനിടെ കഴിഞ്ഞ 14 ന് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു.
ആലപ്പുഴ∙ ജോലി കഴിഞ്ഞു വീട്ടിലെത്തി കുടുംബവുമൊത്ത് ഭക്ഷണം കഴിക്കാൻ പോകാം. സംഗീതത്തിന്റെയും മറ്റു കലാപരിപാടികളുടെയും പശ്ചാത്തലത്തിൽ റോഡിലേക്ക് ഇറക്കിയിട്ട കസേരകളിലിരുന്നു പലതരം ഭക്ഷണം ആസ്വദിക്കാം– വിദേശ രാജ്യങ്ങളിലെ ഫുഡ് സ്ട്രീറ്റുകൾക്കു സമാനമായി ആലപ്പുഴയിലും ഫുഡ് സ്ട്രീറ്റ് വരുന്നു എന്നു കേട്ടപ്പോൾ ഇതുപോലെ നാവിൽ കപ്പലോടിച്ചവരാകും മിക്കവരും. എന്നാൽ രണ്ടു വർഷത്തോളമായിട്ടും ഫുഡ് സ്ട്രീറ്റ് സ്വപ്നമായിത്തന്നെ തുടരുന്നു.
കുമാരനല്ലൂർ ∙ ഉത്തൃട്ടാതി ഊരുചുറ്റ് ജലോത്സവം 19ന്. ചുണ്ടൻ വള്ളമായ വിനായകൻ ദേവിയുടെ സിംഹവാഹനം വഹിക്കും. സിംഹവാഹനം വഹിക്കുന്ന വള്ളത്തിന് അകമ്പടി സേവിക്കാൻ കുമാരനല്ലൂരമ്മ എന്ന പേരിൽ ചുരുളൻ വള്ളം നീറ്റിലിറക്കി. കുമാരനല്ലൂർ ദേവി പള്ളിയോടത്തിലേറി ദേശവഴികളിലെ ഭക്തരെ അനുഗ്രഹിക്കുന്നതിനു വേണ്ടി ഊരു
കടുത്തുരുത്തി ∙ തകർന്നു കുളമായി കിടക്കുന്ന കടുത്തുരുത്തി - പിറവം റോഡ് സഞ്ചാര യോഗ്യമാക്കാൻ മൂന്നര വർഷമായിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് റോഡിലെ വലിയ കുഴിയിൽ അലക്കി കുളിച്ചു തിരുവോണ ദിവസം വ്യത്യസ്തമായ സമരം നടത്തി യുവാക്കൾ. സമീപവാസികളായ പി.എസ്. രഞ്ജു, മനോജ് എന്നിവരാണ് റോഡിലെ ആരിശേരി ഭാഗത്തെ വലിയ കുഴിയിൽ അലക്കി കുളിച്ചു പ്രതിഷേധിച്ചത്.
മറയൂർ∙ കോവിൽക്കടവിലെ ഇടക്കടവ് ഭാഗത്തിറങ്ങിയ ഒറ്റയാൻ പിടിയാനയ്ക്ക് രോഗബാധ മൂലം അവശതയെന്ന് സംശയം. നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്. ജനവാസ മേഖലയിൽ സ്ഥിരമായി കണ്ടുവരുന്ന ഒറ്റയാൻ പിടിയാനയ്ക്ക് അസ്വസ്ഥത ഉണ്ടെന്ന് പ്രദേശവാസികളാണ് ആദ്യം ശ്രദ്ധിച്ചത്. പതുക്കെയാണ് കാട്ടാന നടക്കുന്നത്. നിൽക്കുന്ന സ്ഥലത്ത്
മൂലമറ്റം ∙ വാഗമൺ റൂട്ടിൽ പുതിയ ഒരു കെഎസ്ആർടിസി ബസ് കൂടി സർവീസ് ആരംഭിച്ചു. പരപ്പ്–ആലുവ സർവീസാണ് ഇന്നലെ മുതൽ സർവീസ് ആരംഭിച്ചത്. രാവിലെ 5.15ന് ഉപ്പുതറ പരപ്പിൽ നിന്നും സർവീസ് ആരംഭിച്ച് വളകോട്, വാഗമൺ, മൂലമറ്റം, തൊടുപുഴ വഴി ആലുവയിൽ എത്തും. എറണാകുളം അടക്കമുള്ള പ്രദേശങ്ങളിലേക്ക് യാത്രചെയ്യുന്ന വാഗമൺ
കൊച്ചി ∙ ആലപ്പുഴ പെരുമ്പളം 7ാം വാർഡ് പുതുവൽനികർത്തിൽ രാജപ്പനും കുടുംബത്തിനും ഏറെക്കാലം കൂടി ഇന്നലെ ആശ്വാസ ദിവസമായിരുന്നു. ദുരിതങ്ങൾ വിടാതെ പിടികൂടിയ കുടുംബത്തിനു കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു വീടിന്റെ ജപ്തി ഒഴിവാക്കി നൽകി. പൂച്ചാക്കൽ കേരള ബാങ്കിൽ ഉണ്ടായിരുന്ന 1,70,000 രൂപയുടെ വായ്പ കുടിശിക തന്റെ ട്രസ്റ്റിൽ നിന്നു കേന്ദ്രമന്ത്രി കൊടുക്കുകയായിരുന്നു. ഇന്നലെ കൊച്ചിയിലെ സ്വകാര്യ ചടങ്ങിൽ വന്നപ്പോൾ വീടിന്റെ രേഖകൾ സുരേഷ് ഗോപി രാജപ്പനും ഭാര്യ മിനിക്കും കൈമാറി.
കൊച്ചി ∙ സങ്കട കാലത്തിനൊടുവിൽ ആശ്വാസത്തിന്റെ അനുഭവങ്ങളുമായി വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ വിദ്യാർഥികൾ. ആട്ടവും പാട്ടും ഓണസദ്യയും പിന്നെ ഐഎസ്എൽ ഫുട്ബോൾ മത്സരവും ആസ്വദിച്ചു, അവർ. കേരള ബ്ലാസ്റ്റേഴ്സ് – പഞ്ചാബ് എഫ്സി താരങ്ങളെ കൈപിടിച്ചു ലൈൻ അപ് ചടങ്ങിനായി കളത്തിലിറക്കിയത് അവരിൽ 22 പേർ. മത്സര ശേഷം ലുലു മാളിൽ ഒരുക്കിയ അത്താഴ വിരുന്നിലും ഗെയിം സോണിലും പങ്കെടുത്ത കുട്ടികൾക്കു കൈനിറയെ സമ്മാനങ്ങളും നൽകിയാണു സംഘാടകരായ എംഇഎസ് യൂത്ത് വിങ് സംസ്ഥാന കമ്മിറ്റി യാത്രയാക്കിയത്.‘ഒരുമിച്ചോണം കൂടെയുണ്ട്’ എന്ന പേരിൽ എംഇഎസിന്റെ നേതൃത്വത്തിൽ ഫ്യൂച്ചറേസ് ഹോസ്പിറ്റൽ, പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ കൊച്ചിൻ ചാപ്റ്റർ, കേരള ബ്ലാസ്റ്റേഴ്സ്, ലുലു മാൾ എന്നിവ ചേർന്നാണു കരുതലിന്റെ സ്നേഹം പകർന്നത്.
കൊരട്ടി ∙ ജംക്ഷനിൽ ദേശീയപാതയിൽ മേൽപാലം നിർമാണത്തിനായി ദേശീയപാത അടച്ചുകെട്ടേണ്ടി വരുമ്പോൾ ഉപയോഗിക്കാനായി ബദൽ റോഡ് നിർമാണം ദേശീയപാത കരാർ കമ്പനി ആരംഭിച്ചു. ഭാവിയിൽ ഇതു സർവീസ് റോഡായി ഉപയോഗിക്കാവുന്ന വിധത്തിലാണു നിർമാണം.അങ്കമാലി-വാളയാർ പാതയിൽ 11 ഇടങ്ങളിൽ അടിപ്പാത അനുവദിച്ചതിൽ കൊരട്ടിയും ഉൾപ്പെട്ടിരുന്നു. എന്നാൽ ജനകീയ പ്രതിഷേധത്തെ തുടർന്ന് ഇതു തൂണുകളിലുള്ള മേൽപാലമായി നിർമിക്കാനായി ദേശീയപാത അതോറിറ്റി തീരുമാനിച്ചു.
കുന്നംകുളം ∙ ഓണാഘോഷത്തിന്റെ ഭാഗമായി പട്ടണത്തിൽ ’ഓണത്തല്ല്’ എന്ന പേരിൽ അരങ്ങേറിയിരുന്ന ആയോധന കലാപ്രകടനം ഇത്തവണ ഇല്ല. സാമ്പത്തിക ബുദ്ധിമുട്ടാണ് പരിപാടി നിലയ്ക്കാൻ ഇടയാക്കിയത്. അടിയും തടയുമായി 2 ചേരിക്കാർ ഏറ്റുമുട്ടിയ ഓണത്തല്ല് കാണാൻ ഒട്ടേറെ കാണികൾ പട്ടണത്തിൽ തടിച്ചുകൂടുമായിരുന്നു. ചെറുതുരുത്തി, വെട്ടിക്കാട്ടിരി, തായപ്ര, കാവശേരി എന്നിവിടങ്ങളിലുള്ളവരാണ് വടക്കേചേരി, തെക്കേചേരി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി കളത്തിലിറങ്ങിയിരുന്നത്. തറ്റുടുത്ത് കാണികളെ അഭിവാദ്യം ചെയ്തു ഹയ്യത്തട എന്ന വായ്ത്താരിയോടെ കൈപരത്തിയാണ് തല്ല് തുടങ്ങുന്നതോടെ കാണികളും ആർത്തുവിളിക്കും.
അലനല്ലൂർ ∙ കർക്കിടാംകുന്ന് ആലുങ്ങലിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. പുതുക്കുളത്തെ പാറോൽ അപ്പു (58) ആണു മരിച്ചത്. ഇന്നലെ രാവിലെയാണു സംഭവം. പാടത്തിലൂടെ വീട്ടിലേക്ക് എത്താനുള്ള എളുപ്പ വഴിയിൽ കമുകിൻ തോട്ടത്തിനും റബർ തോട്ടത്തിനും ഇടയിലാണ് അപകടം. കമുക് വീണ് വൈദ്യുതി ലൈൻ പൊട്ടിയ നിലയിലാണ്. ഞായറാഴ്ച രാത്രി വൈകി പ്രദേശത്തെ പത്തോളം കുടുംബങ്ങൾക്കു വൈദ്യുതി മുടങ്ങിയിരുന്നു.
കാഞ്ഞിരപ്പുഴ ∙ ഓണാഘോഷത്തിരക്കിൽ മുങ്ങി കാഞ്ഞിരപ്പുഴ ഉദ്യാനം. ഉത്രാടം, തിരുവോണം, മൂന്നാംഓണം ദിനങ്ങളിലായി എത്തിയത് 9500 പേർ. വരുമാനം 2.64 ലക്ഷം രൂപ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുടുംബ സമേതം എത്തിയവരായിരുന്നു കൂടുതൽ. ഉദ്യാനവും അണക്കെട്ടും പിന്നെ വാക്കോടൻ മലയെന്ന പ്രകൃതി സൗന്ദര്യവും എല്ലാവരും കൺകുളിർക്കെ ആസ്വദിച്ചു. സന്ദർശകർക്കായി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകളും തുറന്നതും കാഴ്ച വിരുന്നായി. വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവർ ചേർന്ന് ഉദ്യാനത്തിൽ വൈകിട്ട് നടത്താറുള്ള കലാപരിപാടികൾ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ മാറ്റിവച്ചിരുന്നെങ്കിലും സന്ദർശകരുടെ വരവിന് ഒട്ടും കുറവുണ്ടായില്ല. ഉദ്യാനത്തിലെ പ്രധാന ആകർഷകമായ കുട്ടികളുടെ പാർക്കിലായിരുന്നു കൂടുതലും തിരക്ക്.
വണ്ടൂർ∙ തിരുവാലി നടുവത്ത് ശാന്തിനഗർ സ്വദേശിയായ വിദ്യാർഥി (23) മരിച്ചതു നിപ്പ ബാധിച്ചാണെന്നു ഞായറാഴ്ച സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് റൂട്ട് മാപ്പ് പുറത്തിറക്കി. 175 പേരുടെ സമ്പർക്കപ്പട്ടിക തയാറാക്കി. ഇവരിൽ പനി ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് 2 മെഡിക്കൽ കോളജുകളിലായി ഐസലേഷനിലാക്കിയ 13 പേരുടെ സ്രവം
പുറത്തൂർ ∙ ഓണമാഘോഷിക്കാൻ പടിഞ്ഞാറേക്കര ടൂറിസം ബീച്ചിൽ എത്തിയത് ആയിരങ്ങൾ. തിരുവോണദിവസം ഉച്ചയ്ക്കു തുടങ്ങിയ തിരക്ക് ഇനിയും അവസാനിച്ചിട്ടില്ല. കുടുംബത്തോടെയാണ് ആളുകൾ ബീച്ചിലെത്തിയത്. തിരക്ക് മുൻകൂട്ടി കണ്ട് ഇവിടെ വൻ സുരക്ഷയാണ് ഒരുക്കിയിരുന്നത്. കോസ്റ്റൽ ഗാർഡുകളും ഡിടിപിസി സെക്യൂരിറ്റി ഗാർഡുകളും നീന്തൽ വിദഗ്ധരും ഇവിടെയുണ്ടായിരുന്നു. പൊന്നാനി ബിയ്യം കായലിലും ചമ്രവട്ടം പുഴയോരം പാർക്കിലും കുറ്റിപ്പുറം നിളയോരം പാർക്കിലുമെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടു.
പയ്യോളി∙ അമിതവേഗം ചോദ്യം ചെയ്ത രോഗിയായ സ്ത്രീക്കെതിരെ അസഭ്യ വർഷം ചൊരിഞ്ഞ് സ്വകാര്യ ബസ് ഡ്രൈവർ. ഡ്രൈവറുടെ മോശമായ സംസാരത്തിൽ പ്രകോപിതരായ യാത്രക്കാരുമായി ഡ്രൈവർ തർക്കത്തിൽ. ഇതോടെ നാട്ടുകാരെത്തി ബസ് തടഞ്ഞു. ഒടുവിൽ പയ്യോളി പൊലീസ് ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.ബസ് അമിത വേഗത്തിൽ എത്തി പെട്ടെന്ന്
നടുവണ്ണൂർ ∙ തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ടേക്കുളള യാത്രയിൽ ട്രെയിനിൽ വീണുപോയ മൊബൈൽ ഫോൺ റെയിൽവേ ഉദ്യോഗസ്ഥന്റെ ഇടപെടലിൽ വിദ്യാർഥിനിക്കു തിരികെ ലഭിച്ചു. മൂലാട് സ്വദേശിയായ വിദ്യാർഥിനിയുടെ ഫോൺ ബെർത്തിൽ നിന്നും സീറ്റിനും ഫ്ലോറിനും ഇടയിൽ വീണു പോവുകയായിരുന്നു.ഫോൺ തിരികെ എടുക്കാൻ ഒരു വഴിയുമില്ലാതെ
കൽപറ്റ ∙ കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്ന് മുതൽ ചുണ്ടേൽ വരെയുള്ള ഭാഗങ്ങളിൽ അപകടങ്ങൾ പതിവാകുന്നു. കൊടും വളവുകളും ഇറക്കവും ഉള്ള ഈ ഭാഗങ്ങളിൽ ആവശ്യത്തിനു സൂചനാ ബോർഡുകളും വേഗത കുറയ്ക്കാനുള്ള സംവിധാനങ്ങളും സുരക്ഷാ വേലികളോ ഇല്ല. കഴിഞ്ഞദിവസം പെരുന്തട്ട ഇറക്കത്തിൽ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ, മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൻ മരിച്ചിരുന്നു. അപകടത്തിൽ ശ്രുതി അടക്കം 9 പേർക്ക് പരുക്കേറ്റു. കഴിഞ്ഞദിവസം വെള്ളാരംകുന്നിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 യുവാക്കൾക്ക് പരുക്കേറ്റിരുന്നു.
കൽപറ്റ ∙ സ്ഥലം കണ്ടെത്താനുള്ള നടപടികൾ അന്തിമ ഘട്ടത്തിലായതോടെ സ്ഥിര പുനരധിവാസം വേഗത്തിൽ സാധ്യമാകുമെന്ന പ്രതീക്ഷയിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ. കൽപറ്റ ബൈപാസിനോടു ചേർന്ന എൽസ്റ്റൺ എസ്റ്റേറ്റ്, മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എച്ച്എംഎൽ എസ്റ്റേറ്റ് എന്നിവിടങ്ങളാണ് സർക്കാരിന്റെ അന്തിമഘട്ടത്തിലുള്ളത്. ഇതിൽ എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കാനാണു കൂടുതൽ സാധ്യത. കൽപറ്റ ബൈപാസിനോടു ചേർന്ന് 175 ഏക്കറിലാണു എൽസ്റ്റൺ എസ്റ്റേറ്റ്.
കണ്ണൂർ∙ തലശ്ശേരി – മാഹി ബൈപാസിലെ സർവീസ് റോഡുകൾ അടച്ചിട്ട് മാസങ്ങൾ. ദേശീയപാത അതോറിറ്റിയാണ് കോൺക്രീറ്റ് ബ്ലോക്കുകൾ സ്ഥാപിച്ച് ഇരുവശത്തും പലയിടത്തായി വഴി അടച്ചത്. സർവീസ് റോഡുകൾ പൂർത്തിയാകാത്ത ഭാഗത്ത് മാത്രമല്ല, പൂർണമായും പണി തീർന്ന ഭാഗങ്ങളും അടച്ചിട്ടത് ടോൾ പ്ലാസ നടത്തിപ്പുകാരെ സഹായിക്കാനാണെന്ന്
ആലക്കോട്∙ കോടികൾ ചെലവിട്ടു നിർമിച്ച മലയോര ഹൈവേയിൽ അപകടങ്ങൾ വർധിക്കുന്നു. നടുവിലിനും കരുവഞ്ചാലിനും ഇടയിൽ നടന്ന അപകടങ്ങളിൽപെട്ട് രണ്ടു പേർക്കാണു ജീവൻ നഷ്ടപ്പെട്ടത്. ഒട്ടേറെപ്പേർക്കു ഗുരുതര പരുക്കേറ്റു. താവുകുന്നിന് അടുത്തുള്ള കാര്യാട്ട്വളവ്, താഴത്തങ്ങാടി വളവ്, വായാട്ടുപറമ്പ് ചെരിവ് എന്നിവിടങ്ങളിലും അപകടങ്ങൾ കൂടുതലാണ്. ഇതിൽ കാര്യാട്ട് വളവിലാണ് അപകടങ്ങൾ ഏറ്റവും കൂടുതൽ. മാസത്തിൽ രണ്ടും മൂന്നും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. റോഡ് നിർമാണത്തിനുശേഷം അൻപതോളം അപകടങ്ങൾ ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. നാലുവർഷം മുൻപാണ് ആദ്യ അപകടം. അന്ന് വിവാഹ സംഘം സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് 8 പേർക്കാണു പരുക്കേറ്റത്. തുടർന്ന് ആന്ധ്രയിൽ നിന്ന് ചരക്കുമായി വന്ന വലിയ ലോറി അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. കഴിഞ്ഞയാഴ്ച അടുത്തടുത്ത ദിവസങ്ങളിൽ കാറും ലോറിയും അപകടത്തിൽപെട്ടതാണ് ഏറ്റവും അവസാനത്തേത്.
കർമംതോടി ∙ ടൗണിൽ നിർത്തിയിട്ട, ബേത്തൂർപ്പാറ കോളിക്കാലിലെ അശോകന്റെ കാർ ഇന്നലെ ഉച്ചയ്ക്കു 12.30 നു കത്തിനശിച്ചു. സംസ്ഥാനാന്തര പാതയ്ക്കരികിൽ കാർ നിർത്തിയിട്ട് അശോകൻ തൊട്ടടുത്ത ഓഡിറ്റോറിയത്തിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. കാറിന്റെ മുൻഭാഗത്തു നിന്ന് പുക ഉയരുന്നതു കണ്ടു നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ബോണറ്റ് ചൂട് കാരണം ഉയർത്താൻ സാധിച്ചില്ല. തീ പിടിച്ച ഉടൻ മുകളിലൂടെ പോകുന്ന വൈദ്യുതി ലൈൻ ഓഫ് ചെയ്യിപ്പിച്ചിരുന്നു.
കാസർകോട് ∙ പരസ്പര സൗഹാർദത്തിന്റെയും കൂട്ടായ്മയുടെയും നിറനിലാവ് പരത്തി ജില്ലയിൽ നാടെങ്ങും തിരുവോണവും നബിദിനവും ആഘോഷിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുവന്നു ജോലി ചെയ്യുന്ന കുടുംബങ്ങൾ ഉൾപ്പെടെ ആഘോഷങ്ങളിൽ പങ്കാളികളായി. വീടുകളിലും സ്ഥാപനങ്ങളിലും ക്ലബ്ബുകളിലും ആരാധനാലയങ്ങളിലും ഉൾപ്പെടെ പൂക്കളം