ADVERTISEMENT

തിരുവനന്തപുരം∙ മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് തിരുവനന്തപുരം പൂജപ്പുര ഉണ്ണിനഗർ റസിഡന്റ്സ് അസോസിയേഷന്. തൊടുപുഴ പെരുക്കോണി റസിഡന്റ്സ് അസോസിയേഷനാണ് രണ്ടാം സ്ഥാനം. എറണാകുളം ചാത്താരി റസിഡന്റ്സ് അസോസിയേഷൻ മൂന്നാമതെത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡുകൾ വിതരണം ചെയ്തു. ഒരു വർഷം നീണ്ടുനിന്ന മത്സരത്തിൽ രണ്ടായിരത്തിലധികം റസിഡൻസ് അസോസിയേഷനുകളാണ് റജിസ്റ്റർ ചെയ്തത്. അവസാനഘട്ടത്തിൽ മത്സരിച്ചത് 19 റസിഡൻസ് അസോസിയേഷനുകൾ. 

മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡിൽ രണ്ടാം സ്ഥാനം നേടിയ തൊടുപുഴ പെരിക്കോണി റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങുന്നു. മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്, മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി.അഹമ്മദ്, മനോരമ ഓൺലൈൻ സിഇഒ മറിയം മാമൻ മാത്യു, കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക് എന്നിവർ സമീപം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ / മനോരമ
മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡിൽ രണ്ടാം സ്ഥാനം നേടിയ തൊടുപുഴ പെരിക്കോണി റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങുന്നു. മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്, മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി.അഹമ്മദ്, മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു, കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക് എന്നിവർ സമീപം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ / മനോരമ

ഗവർണർ മലയാളത്തിലാണ് പ്രസംഗം ആരംഭിച്ചത്. മലയാളത്തിലെ പ്രസംഗം ഏറെനേരം നീണ്ടു. മാതൃകാപരമായ റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തനം കൊണ്ട് ജനക്ഷേമവും വികസനവും ഉറപ്പാക്കാനും സാമൂഹിക ഒരുമയ്ക്ക് ശക്തി പകരാനും സാധിക്കും എന്നതിന്റെ തെളിവാണ് ചുറ്റുവട്ടം അവാർഡുകളെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സമൂഹത്തിൽ നൻമയുള്ള കാര്യങ്ങൾ ചെയ്യാൻ ഒരുമിക്കാനും, സാമൂഹികവും വ്യക്തിപരവുമായ ഉന്നമനത്തിന് പങ്കുവഹിക്കാനും അവസരം കൊടുത്തുകൊണ്ടാണ് മനോരമ അവാർഡ് സാധാരണക്കാരെ ശാക്തീകരിക്കുന്നത്. വിവിധ മേഖലകളിൽ നേട്ടം കൊയ്യാൻ റസിഡൻസ് അസോസിയേഷനുകൾ അവരുടെ ഊർജം വിനിയോഗിക്കുമ്പോൾ, വീടുകളുടെ കൂട്ടായ്മ എന്ന സങ്കൽപ്പത്തെ മറികടന്ന് സാമൂഹികവും വ്യക്തിപരവുമായ പുരോഗതിക്കുള്ള കുടുംബക്കൂട്ടായ്മയായി അവർ വളരുകയാണെന്നും ഗവർണർ പറഞ്ഞു. വിശക്കുന്നവർക്കായി ഒരു നേരത്തെ ഭക്ഷണം മാറ്റിവയ്ക്കാൻ എല്ലാവരും തയാറാകണമെന്നും, മാധ്യമങ്ങൾ ഇക്കാര്യത്തിൽ ജനങ്ങളെ ബോധവൽക്കരിക്കണമെന്നും മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു.

മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡിൽ മൂന്നാം സ്ഥാനം നേടിയ എറണാകുളം ചാത്താരി റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങുന്നു. മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്, മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി.അഹമ്മദ്, മനോരമ ഓൺലൈൻ സിഇഒ മറിയം മാമൻ മാത്യു, കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക് എന്നിവർ സമീപം.
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ / മനോരമ
മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡിൽ മൂന്നാം സ്ഥാനം നേടിയ എറണാകുളം ചാത്താരി റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങുന്നു. മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്, മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി.അഹമ്മദ്, മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു, കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക് എന്നിവർ സമീപം.ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ / മനോരമ

കോട്ടയം കോടിമത, കണ്ണൂർ സ്നേഹസംഗമം, തിരുവനന്തപുരം ചേന്തി റസിഡന്റ്്സ് അസോസിയേഷനുകൾ സ്പെഷൽ ജൂറി പരാമർശത്തിന് അർഹരായി. തിരുവനന്തപുരം ജനത, കോഴിക്കോട് വഴിപോക്ക്-കോറോത്തുമൂല, എറണാകുളം വൈറ്റില, മലപ്പുറം താഴ്‍വാരം, കണ്ണൂർ ഒറ്റത്തെങ്ങ്, ആലപ്പുഴ കുടപുറം, തൃശൂർ കെ.കെ.റോഡ്, പാലക്കാട് ലക്ഷ്മി ഹൗസിങ് കോളനി, കൊല്ലം ഐശ്വര്യ, പത്തനംതിട്ട വൈപ്പിൻനഗർ, വയനാട് വിനായക, കാസർകോട് തേജസ് കോളനി, കോട്ടയം മറ്റപ്പള്ളിക്കുന്ന് റസിഡന്റ്സ് അസോസിയേഷനുകൾക്കാണ് മേഖലാതല പുരസ്ക്കാരം. മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി.അഹമ്മദ്, മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു, കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക്, മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ് എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com