Activate your premium subscription today
തിരുവനന്തപുരം∙ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംവിധാനം നടപ്പാക്കാനുള്ള കേന്ദ്രസര്ക്കാരിന്റെ നീക്കത്തെ രൂക്ഷമായി വിമര്ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാരിന് സർവാധികാരം നൽകാനുള്ള ഒളിപ്പിച്ചുവച്ച അജന്ഡയാണ് 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’
തിരുവനന്തപുരം∙ ഓണക്കാലത്ത് യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പുമായി തിരുവനന്തപുരം വിമാനത്താവളം. സെപ്റ്റംബർ ഒന്നു മുതൽ 17 വരെയുള്ള ദിവസങ്ങളിൽ 2.36 ലക്ഷം യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി വന്നുപോയത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് ഇത് 2.07 ലക്ഷം ആയിരുന്നു. കാൽ ലക്ഷത്തിലേറെ യാത്രക്കാർ ഇത്തവണ
ഉഴമലയ്ക്കൽ∙ ആവേശം അലതല്ലിയ വള്ളംകളി മത്സരത്തിൽ കരമനയാറിന്റെ ഒഴുക്കിനെ തുഴഞ്ഞ് ക്യാപ്റ്റൻ ഷൈജുവിന്റെ പടക്കുതിര കപ്പിൽ മുത്തമിട്ടു. രണ്ടാം സ്ഥാനം ഭഗവതി നഗറിന്റെ പ്രിയദർശിനിയും മൂന്നാം സ്ഥാനം മഞ്ചംമൂല കരയുടെ ബ്രദേഴ്സ് വൈറ്റും നേടി. കരകുളം സഹായി ഫൈനാൻസ് ആണ് പടക്കുതിരയുടെ സ്പോൺസർ. ചക്രപാണിപുരം കരയുടെ
തിരുവനന്തപുരം ∙ പേട്ട ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ 1997 എസ്എസ്എൽസി ബാച്ചിന്റെ രണ്ടാമത് പൂർവ്വ വിദ്യാർഥി കുടുംബ സംഗമം. ‘ഒരുവട്ടം കൂടി 2.0’ എന്ന പേരിൽ 21ന് രാവിലെ 9 മണി മുതൽസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ചടങ്ങിൽ 1997 ബാച്ചിലെ മുഴുവൻ അധ്യാപകരെയും ഒരേ വേദിയിൽ എത്തിച്ച് ആദരിക്കും. 27 വർഷത്തെ നീണ്ട
നെയ്യാറ്റിൻകര ∙ കടലേറ്റത്തിൽ തകർന്ന പൂവാർ – പൊഴിക്കര റോഡ്, റീ ടാർ ചെയ്യാൻ ഒടുവിൽ വഴി തെളിഞ്ഞു. എം.വിൻസന്റ് എംഎൽഎയുടെ ഫണ്ടിൽ നിന്ന് 12.17 ലക്ഷം രൂപ വിനിയോഗിച്ചു നവീകരണം നടത്താനാണ് ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച എസ്റ്റിമേറ്റ് പാറശാല എൽഎസ്ജിഡി സബ് ഡിവിഷൻ എൻജിനീയറുടെ നേതൃത്വത്തിൽ തയാറാക്കി. ദീർഘ
ഉഴമലയ്ക്കൽ∙ ആവേശം അലതല്ലിയ വള്ളംകളി മത്സരത്തിൽ കരമനയാറിന്റെ ഒഴുക്കിനെ തുഴഞ്ഞ് ക്യാപ്റ്റൻ ഷൈജുവിന്റെ പടക്കുതിര കപ്പിൽ മുത്തമിട്ടു.രണ്ടാം സ്ഥാനം ഭഗവതി നഗറിന്റെ പ്രിയദർശിനിയും മൂന്നാം സ്ഥാനം മഞ്ചംമൂല കരയുടെ ബ്രദേഴ്സ് വൈറ്റും നേടി. കരകുളം സഹായി ഫൈനാൻസ് ആണ് പടക്കുതിരയുടെ സ്പോൺസർ. ചക്രപാണിപുരം കരയുടെ
ആറ്റിങ്ങൽ ∙ കച്ചേരി ജംക്ഷനിൽ ആരംഭിച്ച് പൊലീസ് സ്റ്റേഷന് മുന്നിലൂടെ കടന്നു പോകുന്ന കരിച്ചിയിൽ റോഡ് തകർന്നിട്ട് വർഷങ്ങളായെങ്കിലും അധികൃതർ അനങ്ങാപ്പാറ നയത്തിൽ. പാടിക്കവിളാകം ക്ഷേത്രത്തിന് സമീപത്തു കൂടി കടന്നു പോകുന്ന പ്രധാന റോഡാണ് ഇത്. ഒരു കിലോമീറ്ററോളം ദൈർഘ്യമുണ്ട് ഇതിന്്.വർഷങ്ങൾക്ക് മുൻപ് റോഡിന്റെ
വട്ടിയൂർക്കാവ്∙ റോഡ് വികസനത്തിനായി പൊളിച്ചുമാറ്റുന്ന വട്ടിയൂർക്കാവ് ഗവ.എൽപി സ്കൂളിന്റെ പുനർനിർമാണം അനിശ്ചിതമായി നീളുന്നു.വട്ടിയൂർക്കാവിലെ റൂറൽ ബ്ലോക്ക് ഓഫിസ് വളപ്പിൽ സ്ഥലം കണ്ടെത്തി പുതിയ സ്കൂൾ പണിയാൻ ഭരണാനുമതി ലഭിച്ച് 10 മാസം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം നടപടികൾ ഇഴയുകയാണ്. സ്കൂൾ
പോത്തൻകോട് ∙ മംഗലപുരം സ്റ്റേഷൻ പരിധിയിൽ വീണ്ടും ഗുണ്ടാ വിളയാട്ടം. കരുതൽ തടവ് കഴിഞ്ഞ് പുറത്തിറങ്ങയവരടക്കമുള്ള സംഘമാണ് അക്രമത്തിനു പിന്നിൽ. ദഫ്മുട്ട് പരിപാടി കഴിഞ്ഞു പോയ യുവാവിനെയും സുഹൃത്തുക്കളെയും നാലംഗ ഗുണ്ടാസംഘം മർദിച്ചു. അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം. കൊയ്ത്തൂർക്കോണം കബറഡി
തിരുവനന്തപുരം∙ കഴക്കൂട്ടം കുളത്തൂരില് കാറിനുള്ളില് മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്ററിനെയാണ്(48) മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു.
തിരുവനന്തപുരം∙ വിവരാവകാശ അപേക്ഷകളിൽ കൃത്യമായ വിവരങ്ങൾ നൽകാതെയും റിപ്പോർട്ടുകൾ പൂഴ്ത്തിയും വിവരാവകാശ നിയമത്തെ വെല്ലുവിളിച്ച് പൊലീസ് കമ്മിഷണറുടെ ഓഫിസ്. രണ്ടര വർഷത്തിനിടെ നഗരത്തിൽ റജിസ്റ്റർ ചെയ്ത മോഷണ കേസുകളിൽ നഷ്ടമായ സമ്പത്തിന്റെ കണക്ക് തേടിയുള്ള അപേക്ഷയിലാണ് പൊലീസിന്റെ കള്ളക്കളി. 2022 ജനുവരി 1 മുതൽ
ഇന്ന് ∙ സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത. പ്രസംഗ പരിശീലനം തിരുവനന്തപുരം∙ കർട്ടൻ റെയ്സറിന്റെ നേതൃത്വത്തിൽ നടത്തുന്ന രണ്ടു ദിവസത്തെ പ്രസംഗ പരിശീലനം ഇന്നും നാളെയും നടക്കും. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് ക്ലാസുകൾ. വിവരങ്ങൾക്ക് 9846469959, 9746967620. ജലവിതരണം തടസ്സപ്പെടും,റോഡിൽ ഗതാഗതവും
നെയ്യാറ്റിൻകര∙ ആനാവൂരിൽ ചുറ്റുമതിൽ നിർമിക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞുവീണ് ഉള്ളിലകപ്പെട്ട തൊഴിലാളി അദ്ഭുതകരമായി രക്ഷപ്പെട്ടു. കാലുകൾക്കു ഗുരുതര പരുക്കേറ്റ പെരുങ്കടവിള ആനാവൂർ ആലത്തൂരിൽ സൈലനെ(63) നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കിളിമാനൂർ∙ കിളിമാനൂർ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പഴയകുന്നുമ്മേൽ പഞ്ചായത്ത് ആദ്യഘട്ടത്തിൽ നാല് ട്രാഫിക് വാർഡൻമാരെ നിയമിച്ചു.കിളിമാനൂർ ടൗൺ, പുതിയകാവ്, മാർക്കറ്റ് ജംക്ഷൻ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായിട്ടാണു വാർഡന്മാരെ നിയമിച്ചത്. പഞ്ചായത്ത് ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നിർദേശപ്രകാരം പൊലീസ്, മോട്ടാർ വെഹിക്കിൾ, റവന്യു, പൊതുമരാമത്ത് വകുപ്പുകളുടെ ഏകോപനത്തോടെയാണ് വാർഡൻമാരുടെ നിയന്ത്രണ ചുമതല.പഞ്ചായത്ത് അഭിമുഖം നടത്തി 19 വാർഡൻമാരുടെ പട്ടിക തയാറാക്കി.
തിരുവനന്തപുരം∙ തിരുവോണ ദിവസവും ഇന്നലെ പുലർച്ചെയുമായി ജില്ലയിലുണ്ടായ 6 അപകടങ്ങളിൽ 8 പേർ മരിച്ചു. വർക്കല കുരയ്ക്കണ്ണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 യുവാക്കൾ മരിച്ചു. 2 പേർക്കു ഗുരുതരമായി പരുക്കേറ്റു. ഞായർ രാത്രി 11.15നാണ് അപകടം. വർക്കല ബീച്ച് ഭാഗത്തുനിന്ന് ഇടവ ഭാഗത്തേക്കു പോയ ബൈക്കും എതിരെ വന്ന മറ്റൊരു ബൈക്കുമാണു കൂട്ടിയിടിച്ചത്.
തിരുവനന്തപുരം∙ തിരക്കേറിയ മെഡിക്കൽ കോളജ് ആശുപത്രി റോഡിലൂടെ രൂപമാറ്റം വരുത്തിയ ബൈക്കിൽ റേസിങ് നടത്തി അപകടമുണ്ടാക്കിയ യുവാവിനെ പൊലീസ് പിടികൂടി. മെഡിക്കൽ കോളജ് സ്വദേശി മനുകൃഷ്ണയെയാണ് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്. ഞായർ വൈകിട്ട് 5ന് ആയിരുന്നു അപകടം. ആക്കുളം–ഉള്ളൂർ റോഡിൽ അഭ്യാസ പ്രകടം നടത്തി പാഞ്ഞുവന്ന ബൈക്ക് മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ പട്ടം സ്വദേശിയായ സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ടു. ബൈക്ക് നാട്ടുകാർ തടഞ്ഞിട്ടു. പൊലീസ് എത്തി മനുവിനെ അറസ്റ്റ് ചെയ്തു.
പോത്തൻകോട്∙ നന്നാട്ടുകാവ് ചിന്ത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ഡിജെ പാർട്ടിക്കായി വൈദ്യുതി പോസ്റ്റിൽ സ്ഥാപിച്ച ഫ്യൂസ് ഊരിയതുമായി ബന്ധപ്പെട്ട തർക്കം കൂട്ടയടിയിൽ കലാശിച്ചു. ഒരു മണിക്കൂറോളം സ്ഥലത്ത് ഭീകരാന്തരീക്ഷമായിരുന്നു. ഏഴ് പേർക്ക് പരുക്കേറ്റതായി വിവരം. രാഷ്ട്രീയ വിരോധത്താൽ തങ്ങളെ മർദിച്ചെന്ന് കാട്ടി ക്ലബ് അംഗം നന്നാട്ടുകാവ് വഴയ്ക്കാട് ഈട്ടിക്കുന്നേൽ വീട്ടിൽ അനീഷ്കുമാർ, സുഹൃത്തുക്കളായ ഹിരോഷ്, അദ്വൈത്, അഭിനവ് എന്നിവർ നൽകിയ പരാതിയിൽ പോത്തൻകോട് പൊലീസ് കേസെടുത്തു. അതേസമയം മറുവിഭാഗം പരാതി നൽകിയെങ്കിലും മൊഴി രേഖപ്പെടുത്താത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കു പരുക്കേറ്റ അനീഷ്കുമാർ കന്യാകുളങ്ങര ആശുപത്രിയിൽ ചികിത്സ തേടി.
തിരുവനന്തപുരം ∙ മരച്ചീനി ഇലയിൽ നിന്ന് കീടനാശിനി എന്നു കേട്ടപ്പോൾ നെറ്റി ചുളിച്ചവർക്കുള്ള മറുപടിയായിരുന്നു ഡോ.സി.എ.ജയപ്രകാശിന്റെ(64) കണ്ടുപിടിത്തം. നിരോധിത കീടനാശിനികളുടെ പ്രയോഗം കൃഷിയെയും പരിസ്ഥിതിയെയും നശിപ്പിക്കുമെന്ന് ബോധ്യമായപ്പോഴാണ് ജൈവ കീടനാശിനി എന്ന ആശയത്തിന് ജയപ്രകാശ് വിത്തിട്ടത്. നന്മ, മേന്മ, ശ്രേയ എന്നീ ജൈവ കീടനാശിനികൾ മരച്ചീനി ഇലയിൽ നിന്ന് അദ്ദേഹം വികസിപ്പിച്ചെടുത്തു.
മലയിൻകീഴ് ∙ ഓണനാളുകളിലും ശുദ്ധജലത്തിനായി അലഞ്ഞ് മലയിൻകീഴ് പഞ്ചായത്തിലെ കുടുംബങ്ങൾ. നിലവിൽ ഉണ്ടായിരുന്ന പൈപ്ലൈനുകൾ മാറ്റി ജലജീവൻ മിഷൻ പ്രകാരം പുതിയത് സ്ഥാപിക്കുന്ന പണി തുടങ്ങിയതു മുതലാണ് ജലക്ഷാമം രൂക്ഷമായത്. മലയിൻകീഴ് വാർഡിലെ ആനപ്പാറ , മലയിൻകീഴ് ജംക്ഷൻ, പാലോട്ടുവിള, ഇടവിളാകം, പനവിളാകം,
പാറശാല∙ റെയിൽവേ മേൽപാലം അടിപ്പാതയാക്കി മാറ്റുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ. തിരുവനന്തപുരം–കന്യാകുമാരി പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പരശുവയ്ക്കൽ പ്രദേശത്തെ മേൽപാലത്തിന്റെ ഘടനയാണു മാറുന്നത്. ഒന്നര വർഷം മുൻപ് പാത ഇരട്ടിപ്പിക്കലിനു വേണ്ടി തയാറാക്കിയ അലൈൻമെന്റിനെതിരെ കർമസമിതി ഭാരവാഹികൾ പ്രതിഷേധം
Results 1-20 of 10000