Activate your premium subscription today
എസ്.ഹരീഷിന്റെ മീശയുടെ വിവർത്തനത്തിനു ജെസിബി പുരസ്കാരം, സന്ധ്യാമേരിയുടെ മരിയ വെറും മരിയ, എൻ. പ്രഭാകരന്റെ ഒരു മലയാളി ഭ്രാന്തന്റെ ഡയറി എന്നിവയുടെ മൊഴിമാറ്റത്തിനു ക്രോസ്വേഡ് പുരസ്കാരം, ഷീല ടോമിയുടെ വല്ലിയുടെ വിവർത്തനത്തിനു പെൻ ആൻഡ് പേപ്പർ, വി.അബ്ദുല്ല, ഫിക്കി പുരസ്കാരങ്ങൾ.
വലുപ്പത്തിൽ നഗരമായിരിക്കുമ്പോഴും, നാലും കൂടിയ ഒരു കവലയാണു വടക്കുപടിഞ്ഞാറൻ മഹരാഷ്ട്രയിലെ നാസിക്. ഭക്തി, വീഞ്ഞ്, കൃഷി, ഐടി എന്നിങ്ങനെ പലതും സംഗമിക്കുന്ന നാൽക്കവല. രാജ്യത്തെ ഓരോ വീട്ടിലെത്തുമെന്ന സവാള മാത്രമല്ല, അതു വാങ്ങാൻ ഉപയോഗിക്കുന്ന കറൻസി നോട്ടും ഉണ്ടാകുന്നത് ഇവിടെ നിന്നാണ്. ‘കോക്ടെയ്ൽ ഓഫ് എക്സ്ട്രീംസ്’ എന്നു സഞ്ചാരികൾ നാസിക്കിനെ വിളിക്കുന്നതു വെറുതേയല്ല.
ഇഷ്ടമുള്ളതു മാത്രം പഠിച്ച്, ഇഷ്ടമുള്ളതു ചെയ്തു അങ്ങു ജീവിച്ചാൽ എങ്ങനെ ഉണ്ടാകും? ജീവിതത്തിൽ അതു വല്ലതും നടക്കുമോ? എന്നാൽ ഒലി അങ്ങനെയാണ്. ഒന്നാം ക്ലാസിൽ ചേർത്തു നാലഞ്ചു മാസം പഠിച്ചു കഴിഞ്ഞപ്പോൾ സ്കൂളിൽ പോകണ്ട എന്ന് ഒലിക്കങ്ങു തോന്നി. അക്ഷരങ്ങളോട് ഇഷ്ടമായിരുന്നെങ്കിലും ടീച്ചർമാരുടെ കണ്ണുരുട്ടലും നിർബന്ധങ്ങളുമൊന്നും അവൾക്കത്ര ഇഷ്ടമായില്ല. അമ്മയോടു പറഞ്ഞപ്പോൾ എന്നാൽ അങ്ങനെ ആകട്ടെ എന്നായിരുന്നു മറുപടി. അക്ഷരം പഠിക്കണമെന്നും ജീവിക്കാനുള്ള വിദ്യകൾ സ്വായത്തമാക്കണമെന്നും ലോകവിവരം ഉണ്ടാക്കണമെന്നും മാത്രമാണ് അമ്മ ആവശ്യപ്പെട്ടത്. ടീച്ചർ ആയിരുന്ന അമ്മമ്മയും കുടുംബക്കാരുമൊക്കെ കണ്ണുരുട്ടിയിട്ടും അമ്മ ഒലിക്കൊപ്പം നിന്നു.
ആദ്യ കാലാവസ്ഥാ നിരീക്ഷകൻ– മഹാകവി കാളിദാസൻ തന്നെ. കാരണം ഋതുക്കളുടെ കൂടി പ്രകൃതിവർണനയാണ് മേഘസന്ദേശം. ആദ്യ സന്ദേശവാഹകൻ– പ്രളയശേഷം ഇലയും കൊത്തിക്കൊണ്ട് പെട്ടകത്തിലേക്കു തിരികെവന്ന പക്ഷിയാകാം. കാലാവസ്ഥയുമായുള്ള അഭേദ്യബന്ധത്തിന്റെ കഥയാണ് മാനവചരിത്രം. മുന്നറിയിപ്പുകളുടെ ചൂടും തണുപ്പുമായി ഇന്ത്യൻ കാലാവസ്ഥാ വിഭാഗം ജനമനസ്സുകളിലേക്കു പെയ്തിറങ്ങാൻ തുടങ്ങിയിട്ട് ഒന്നര നൂറ്റാണ്ട്
തുണിക്കടയിലെ 38 രൂപ മാസശമ്പളത്തിൽനിന്ന് ഒരു വിഹിതം സംഗീതം പഠിക്കാനും സംഗീതത്തിന് പിറകേയുള്ള ഓട്ടത്തിനുമാണ് യൗവനത്തിൽ വർഗീസ് മാറ്റി വച്ചത്. സംഗീതത്തിന്റെ ആദ്യാക്ഷരം പറഞ്ഞുകൊടുത്തത് കല്ലുവീട്ടിൽ വാറുണ്ണി ആശാൻ. പാട്ട് പഠിപ്പിച്ചിട്ടില്ലെങ്കിലും ഗുരു ആരാണെന്നുള്ള ചോദ്യത്തിന് വർഗീസിന് ഒറ്റ ഉത്തരമേയുള്ളൂ, ഗാനഗന്ധർവൻ യേശുദാസ്. അദ്ദേഹത്തിന്റെ പാട്ടുകൾ മാത്രം പാടുന്നതാണ് വർഗീസിന്റെ സംഗീതയാത്ര. ദാരിദ്ര്യത്തിന്റെ കാലത്ത് മാതാപിതാക്കളായ പടിക്കല ഔസേപ്പും ത്രേസ്യയും മകന്റെ പാട്ടുകമ്പത്തിന് എതിര് പറഞ്ഞില്ലെങ്കിലും 8 മക്കളിൽ ഇളയവനായ വർഗീസിന് പാട്ട് പഠിക്കാനുള്ള ഓട്ടം പാതിയിൽ നിർത്തേണ്ടിവന്നു, ദാരിദ്ര്യം തന്ന കാരണം.
‘‘ ഹൃദയബന്ധങ്ങൾക്കിടയിൽ വീണ്ടും എത്തിച്ച കാലമേ നിനക്കു നന്ദി.. മിഴികളിൽ കാണുന്ന സ്നേഹമോവാക്കുകളിൽ കേൾക്കുന്ന സാന്ത്വനമോ ഹൃദയത്തിൽ തൊടുന്ന സൗഹൃദമോ.. അറിയില്ല.. അത്രയ്ക്ക് ഇഷ്ടമാണിവിടം..’’ ഒറ്റപ്പെടൽ എന്ന ദ്വീപിൽനിന്നു സൗഹൃദത്തിന്റെ തണൽ നൽകി സംരക്ഷിച്ചവരെക്കുറിച്ചു ഷംല പി.തങ്ങൾ എഴുതി. തണൽമരങ്ങൾ നഷ്ടപ്പെട്ട കുട്ടിയുടെ വ്യസനങ്ങളായിരുന്നു ഒരുകാലത്ത് ഷംലയുടെ ജീവിതം. സെറിബ്രൽ പാൾസി എന്ന അസുഖത്തോടെയുള്ള ജനനം. പത്താംക്ലാസ് വിജയം ആഘോഷിക്കുന്നതു കാണാതെ പോയ ഉമ്മ. ഉയർന്ന മാർക്കോടെ ബിരുദം നേടിയപ്പോൾ അതിൽ സന്തോഷിക്കാൻ സമയം ലഭിക്കാതെ യാത്രയായ ഉപ്പ. എന്നാൽ രണ്ടുപേരും നൽകിയ കരുത്ത് ആ മനസ്സിൽനിന്നു ചോർന്നു പോയിരുന്നില്ല.
ഒരാളുടെയും സ്വഭാവ സർട്ടിഫിക്കറ്റിൽ വിശ്വസിക്കുന്ന കവിയല്ല കെ.ആർ.ടോണി. കവിതയിലും ജീവിതത്തിലുമതേ. തൃശൂർ കേരളവർമ കോളജിൽ പിജി പഠനം കഴിഞ്ഞതും ടോണിയുടെ സ്വഭാവ സർട്ടിഫിക്കറ്റ് പ്രിൻസിപ്പൽ മേശവലിപ്പിലേക്കു മാറ്റിവച്ചതാണ്. ക്യാംപസിലെ രാഷ്ട്രീയ വക്കാണങ്ങളും സമരങ്ങളുമായിരുന്നു കാരണം. കേരളവർമ ക്യാംപസിലെ ‘ഊട്ടി’യെ ന്ന മരക്കാടു വെട്ടുന്നതിനോടുള്ള ടോണിയുടെയും ചങ്ങാതിമാരുടെയും രോഷമായിരുന്നു അതിൽ മുഖ്യം. ആ രോഷത്തിന്റെ കടയ്ക്കൽ, പ്രിൻസിപ്പൽ കട്ടിമഷിയിൽ ചുവന്ന വര വരച്ചുവെന്നു പറയാം,1986ലാണത്. കെ.രാധാകൃഷ്ണനും വി.എസ്.സുനിൽകുമാറും പി.ബാലചന്ദ്രനുമൊക്കെ അന്നു ടോണിയുടെ സഹപാഠികളും ആത്മസഖാക്കളുമായിരുന്നു. ഇടതുരാഷ്ട്രീയത്തിലേക്ക് അവർ ടോണിയെ കയറ്റിനിർത്തി. തോറ്റ് വേരറ്റുപോയില്ല, റാങ്ക് നേടിയാണ് ടോണി കേരളവർമ വിട്ടത്. നല്ല വാക്കോതുവാൻ ത്രാണിയുള്ള കടലാസൊന്നും കൂടാതെതന്നെ ടോണിക്ക് മദ്രാസ് സർവകലാശാലയിൽ എംഫിലിനു കയറ്റം കിട്ടിയതു പിന്നത്തെ കഥ. ടോണി എഴുതിത്തുടങ്ങിയതു കഥകളാണ്.
വീണ്ടുമൊരു ഡിസംബർ 26 കടന്നു പോയി. ഒപ്പം സുനാമി ദുരന്തത്തിന്റെ നടുക്കുന്ന ഓർമകളുടെ തിരയടങ്ങാത്ത 20 വർഷങ്ങളും. കന്യാകുമാരി തീരത്തേക്ക് ആർത്തലച്ചെത്തിയ തിരമാലകളിൽനിന്ന് താമിരഭരണി ബോട്ടും അതിലെ യാത്രക്കാരും നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടതിന്റെ ഓർമകൾ ബോട്ട് നിയന്ത്രിച്ച സ്രാങ്ക് എ.അഗസ്റ്റിന്റെ ഓർമകളിൽ ഇന്നും തിരയെടുക്കാതെ ഉണ്ട്. 2011ൽ വിരമിച്ചെങ്കിലും പരിചയസമ്പത്ത് കണക്കിലെടുത്ത് അഗസ്റ്റിനെ ജോലിയിൽനിന്ന് സർക്കാർ ഒഴിവാക്കിയില്ല.
ആറാം വയസ്സു മുതൽ പാൽ വിതരണം, പത്ര വിതരണം, കേറ്ററിങ്, ട്യൂഷൻ, കൽപണി, പെയ്ന്റിങ്, ഫുഡ് ഡെലിവറി തുടങ്ങി പല വേഷങ്ങളും അണിഞ്ഞിട്ടുണ്ട് പാലക്കാട് വിളയൂർ അമ്പാടിക്കുന്ന് ഗ്രാമത്തിലെ പൊട്ടികുഴിയിൽ എം.മുഹമ്മദ് യാസിൻ. ആ പകർന്നാട്ടങ്ങളെ നിലനിൽപിനു വേണ്ടിയുള്ള പോരാട്ടം (സ്ട്രഗിൾ ഫോർ എക്സിസ്റ്റൻസ്) എന്നാണ് യാസിൻ ഇന്ന് വിശേഷിപ്പിക്കുന്നത്.
തണലേകി നിൽക്കുന്ന അമ്മമരമാണു ദേവു. തന്റെ ചുറ്റിലും നിഴലും വെളിച്ചവും പൊൻവെയിലും ചാലിച്ചു ചിത്രങ്ങൾ വരച്ചിടുന്നു. മരം മണ്ണിൽ വരയ്ക്കുന്ന നിഴൽ ചിത്രങ്ങൾ പോലെ. അതിൽ തെളിയുന്നതു ചില്ലകളും ഇലകളും പൂക്കളും കായ്ക്കളും. പ്രകൃതിയിലുള്ളതൊക്കെ ദേവുവിന്റെ തായ് മരത്തിനു കീഴേ പടരുന്ന ചിത്രങ്ങളിലുമുണ്ട്.
ആഞ്ഞടിക്കുന്ന തിരമാലകളുടെ ശബ്ദത്തിനൊപ്പം ഒരു ഞരക്കം മാത്രമാണ് ആദ്യം കേട്ടത്. ആ ശബ്ദം ജോസഫിനെ നയിച്ചത് ചുവന്ന പൊട്ടു പോലുള്ള ഒരു കാഴ്ചയിലേക്കാണ്. ചീറിയടിച്ച കടൽക്കാറ്റിനെ വെല്ലുവിളിച്ച് ആ ചുവന്ന പൊട്ടിനെ ലക്ഷ്യമാക്കി ജോസഫ് കപ്പലോടിച്ചു. മണിക്കൂറുകൾ നീണ്ട കഠിന പ്രയത്നം. മൂവായിരം അടിയിലേറെ ആഴമുള്ള തിമോർ കടലിൽനിന്ന് അന്നു ജോസഫും കൂട്ടരും തിരിച്ചു പിടിച്ചത് 18 ജീവനുകളെയാണ്. ജീവിതത്തിന്റെ തീരത്തു തിരികെയെത്തി എന്നറിഞ്ഞപ്പോൾ അവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞൊഴുകി. ആ കണ്ണീർക്കടലിന്റെ ആഴവും അർഥവും അറിയാൻ ഭാഷ വേണ്ടായിരുന്നു.
ഡിസംബറിലെ മഞ്ഞിൽ ആകാശത്തു മിന്നിത്തെളിയുന്ന കോടാനുകോടി നക്ഷത്രങ്ങളെക്കാൾ തെളിച്ചമുള്ള ഒരു ജീവനക്ഷത്രം ഇങ്ങു ഭൂമിയിലുണ്ട്. ലില്ലി എന്നാണ് ആ നക്ഷത്രത്തിന്റെ പേര്. സ്വന്തം പ്രകാശം മങ്ങിയാലും മറ്റൊരു നക്ഷത്രത്തിനും ഈ ക്രിസ്മസ് കാലത്ത് പ്രകാശം കുറയരുതെന്ന് ആഗ്രഹിക്കുന്ന ഒരു Twinkling Star!!.
മരണത്തിന്റെ തണുപ്പിനെ തൊട്ട ശേഷം ജീവിതത്തിലേക്കുള്ള അവിശ്വസനീയമായ ഉയിർത്തെഴുന്നേൽപ്പിന്റെ കഥയാണ് നിൻസി മറിയം മോണ്ട് ലിയുടേത്. മാനസിക സംഘർഷത്തെ തുടർന്നു കോളജ് ഹോസ്റ്റലിലെ നാലാം നിലയിൽ നിന്നു ചാടി ജീവിതത്തിൽനിന്ന് മടങ്ങാനാണ് നിൻസി ശ്രമിച്ചത്. പക്ഷേ, ആ വീഴ്ച നിൻസിയുടെ ജീവിതം എന്നേക്കുമായി മാറ്റി. സുഷുമ്ന നാഡി തകർന്നു, ഇരു കൈകളും ഒടിഞ്ഞു കഷണങ്ങളായി, കഴുത്തിലും നട്ടെല്ലിലും കാലുകളിലും പൊട്ടലുകൾ, ഒരു വൃക്ക നഷ്ടമായി, ഇരു കണ്ണുകളുടെയും കാഴ്ച ഭാഗികമായി കുറഞ്ഞു, നെഞ്ചിനു താഴെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ടു.
വൃദ്ധന്റെ വാതിൽ ചാരിയിട്ടേയുള്ളു, അടഞ്ഞിട്ടില്ല, ജീവിതം മരണത്തോടു പറഞ്ഞു. ആരുടെ വാതിലും അടഞ്ഞിട്ടില്ല, ചാരിയിട്ടേയുള്ളൂ, മരണം മറുപടി പറഞ്ഞു. ‘എല്ലാവരും ഒരു പോലെ അരക്ഷിതരാണ്. എന്തു കൊണ്ടാണിങ്ങനെ? ജീവിതം ചോദിച്ചു. കുറഞ്ഞ കാലം മാത്രം ജീവിച്ചവർക്കു കൂടുതൽക്കാലം വേണ്ടതല്ലേ? ഒരു നിശ്ചിത പ്രായം മരണത്തിനായി നിശ്ചയിച്ചിരുന്നെങ്കിൽ മറ്റുള്ളവർക്ക് ഭയരഹിതമായി കഴിയാമായിരുന്നില്ലേ ? ആണോ, സൂക്ഷ്മമായി ആലോചിച്ചാണോ പറയുന്നത് , മരണം ജീവിതത്തോടു തിരിച്ചു ചോദിച്ചു.
ആദ്യ കൃതിയായ ദി ഐവറി ത്രോൺ (ദന്തസിംഹാസനം) 2015ൽ പുറത്തിറങ്ങിയപ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചരിത്രകാരനായിരുന്ന മനു എസ്.പിള്ള ഇപ്പോൾ, 34-ാം വയസ്സിൽ. മാവേലിക്കരയിൽ ജനിച്ച്, പുണെയിൽ വളർന്ന്, ബ്രിട്ടനിൽ ഉപരിപഠനവും ഗവേഷണവും പൂർത്തിയാക്കിയ മനുവിന്റെ ഏറ്റവും പുതിയ പുസ്തകം കൊളോണിയലിസവുമായി സമാന്തര വളർച്ച കൈവരിച്ച ഹിന്ദു ദേശീയതയുടെ ചരിത്രമാണ് - ‘ഗോഡ്സ് ഗൺസ് ആൻഡ് മിഷനറീസ് - ദ് മേക്കിങ് ഓഫ് ദ് മോഡേൺ ഹിന്ദു ഐഡന്റിറ്റി’.
മലയാളികളുടെ രണ്ടാം വീടായിരുന്നു കൊൽക്കത്ത ഏറെക്കാലം. ചരിത്രം കഥ പറയുന്ന നഗരം. ഹൗറപ്പാലത്തിന്റെ തലയെടുപ്പും ഗംഗയുടെ കൈവഴിയായി ഒഴുകുന്ന ഹൂഗ്ലിയുടെ തീരത്തെ ആരതികളും കൊൽക്കത്ത കണ്ട മലയാളികളുടെ മനസ്സിൽ എന്നും മായാതെ ഉണ്ടാകും. കാഴ്ചകളും ഓർമകളും ഒരുക്കി മലയാളിയെ എന്നും വിളിക്കുന്ന കൊൽക്കത്തയിലേക്കു പോകാൻ ഇനി ഒരു കാരണം കൂടി.
‘‘ എങ്ങട്ടാ സതീ പോണ്?’’ റേഷൻകടക്കാരൻ ബാലകൃഷ്ണൻ പതിവായി ചോദിക്കും. ‘‘ ലൈബ്രറീലേക്കാ.. പുസ്തകങ്ങളില്ലെങ്കിൽ വല്യ ആവലാതിയാ ബാലഷ്ണേട്ടാ. പുസ്തകമെടുക്കണം. ഇല്ലെങ്കില് മനസ്സിനു വല്യ ദെണ്ണാവും. വായിക്കാണ്ടിരിക്കാനാവില്ല ബാലഷ്ണേട്ടാ’’.
കഴിഞ്ഞ ബുധൻ രാത്രി കഴിഞ്ഞാണ് റഷ്യയുടെ സൈബീരിയൻ മേഖലയിലെ വിദൂരസ്ഥലമായ യാക്കൂട്ടിയയിൽ ഒരു ഛിന്നഗ്രഹം ആകാശത്തു കത്തിജ്വലിച്ചത്. ഛിന്നഗ്രഹം എത്തുന്നതിനു 12 മണിക്കൂർ മുൻപു മാത്രമാണ് യൂറോപ്യൻ സ്പേസ് ഏജൻസിക്ക് അതിനെ കണ്ടെത്താനായത്.
‘‘ ട്വിങ്കിൾ ട്വിങ്കിൾ ഡാൽറിംപിൾ ഹൗ ഐ വണ്ടർ വാട്ട് യു ആർ....’’ നമ്മുടെ നാടിനെക്കുറിച്ച് ഏറ്റവും ആഴത്തിൽ എഴുതിയ വിദേശ എഴുത്തുകാരൻ ഈ നഴ്സറി പാട്ടു കേട്ടു പൊട്ടിച്ചിരിച്ചു. ‘‘ അതൊരു മലയാളം പാട്ടു പോലെ തോന്നുന്നല്ലോ?’’. സ്കോട്ലൻഡുകാരനെങ്ങിലും വില്യം ബനഡിക്റ്റ് ഹാമിൽറ്റൻ ഡാൽറിംപിളിനെ ‘വിദേശിയെന്നു’ വിളിക്കുന്നതിൽ മര്യാദകേടുണ്ട്. ഭാരതമെന്ന പേരുകേട്ടാൽ അഭിമാനപൂരിതനാകുന്ന അദ്ദേഹം യൗവനകാലത്തു തന്നെ ഇന്ത്യയിലെത്തി, പിന്നെ മടങ്ങിയിട്ടില്ല. ഇന്ത്യയെ ആരാധിച്ച്, പഠിച്ച് എണ്ണം പറഞ്ഞ 12 പുസ്തകങ്ങൾ എഴുതി, കഥ പറയും പോലെ മനോഹരമായ നൂറുകണക്കിനു ലേഖനങ്ങൾ, പ്രഭാഷണങ്ങൾ, ലക്ഷങ്ങൾ കേട്ടു കഴിഞ്ഞ പോഡ്കാസ്റ്റുകൾ....
ഡൽഹി യാത്ര കഴിഞ്ഞു തിരിച്ചെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഡെന്നിസ് ജോസഫ് ഒരു സിനിമയുടെ ത്രെഡ് പറഞ്ഞു. ഒരു പത്രപ്രവർത്തകൻ തന്റെ എതിരാളികളെ വകവരുത്തി വാർത്ത സൃഷ്ടിക്കുന്നതായിരുന്നു കഥാതന്തു. ആശയം എല്ലാവർക്കും ഇഷ്ടപ്പെട്ടതോടെ ഡെന്നിസിനെയും ഗാനരചയിതാവ് ഷിബു ചക്രവർത്തിയേയും കൂടി തിരുവനന്തപുരത്ത് കോവളത്തെ സമുദ്ര ഹോട്ടലിൽ താമസിപ്പിച്ചു തിരക്കഥ എഴുതാനുള്ള ഏർപ്പാട് ചെയ്തു.
‘നാളെ റെഡ് അലർട്ട് ആണല്ലോ. ഈ കലക്ടർ എന്താ സ്കൂളിന് അവധി പ്രഖ്യാപിക്കാത്തേ?’ യെലോ, ഓറഞ്ച്, റെഡ് എന്നീ മൂന്നു കാലാവസ്ഥാ മുന്നറിയിപ്പുകൾ 2018ലെ മഹാപ്രളയത്തിനു ശേഷം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. കുട്ടികൾ പോലും അലർട്ടുകൾ വിലയിരുത്തി കലക്ടർമാരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ അവധി ആവശ്യപ്പെട്ട് കമന്റ് ചെയ്യുന്ന സ്ഥിതിയിലേക്കു കാലാവസ്ഥ നിത്യജീവിതത്തിൽ കയറി ഇടപെട്ടു തുടങ്ങി. 8 വർഷമായി കാലാവസ്ഥാശാസ്ത്ര രംഗത്ത് പ്രവർത്തിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന നിലമ്പൂർ സ്വദേശി അഭിലാഷ് ജോസഫ് എന്ന സാധാരണക്കാരന്റെ ഇടപെടലുകളും നിരീക്ഷണങ്ങളും പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. ഒരു പടി കൂടി കടന്ന് അഭിലാഷ് കാലാവസ്ഥാപ്രവചനത്തെ സിനിമാ നിർമാണത്തിന്റെ കൂടി ഭാഗമാക്കി മാറ്റുകയും ‘വെതർമാൻ’ എന്നൊരു പുതിയ ടൈറ്റിൽ കൂടി സിനിമയുടെ ക്രെഡിറ്റ്സിൽ എഴുതിച്ചേർത്തിരിക്കുകയുമാണ്.
' അനക്കമറ്റു നിദ്രയിൽ ലയിപ്പതിനു മുന്നിലായി എനിക്കതീവദൂരമുണ്ടവിശ്രമം നടക്കുവാൻ '... എന്ന വരികൾ ജീവിതത്തിൽ അന്വർഥമാക്കിയ ഒരാൾ. ഇന്ത്യൻ ഗ്രാമങ്ങളുടെ ഒരേയൊരു ദീദി. പരിസ്ഥിതി പോരാട്ടത്തിന്റെ ചിറകടി ശബ്ദമായ മേധ പട്കർ എന്ന ആ ദീദിക്ക് ഇന്ന് എഴുപതാം പിറന്നാളിന്റെ സപ്തതി നിറവ്.
ആർ യു സ്ലീപ്പിങ്.. ആർ യു സ്ലീപ്പിങ് ബ്രദർ ജോൺ.. ബ്രദർ ജോൺ.. മോണിങ് ബെൽസ് ആർ റിങ്ങിങ് മോണിങ് ബെൽസ് ആർ റിങ്ങിങ് ഡിങ് ഡാങ് ഡോങ് ഡിങ് ഡാങ് ഡോങ്.. നഴ്സറിയിലെ കൊച്ചുഗാനം പാടി മുഹമ്മദ് വീടിന്റെ മുറ്റത്ത് നടക്കുകയാണ്. വേദനകൾ മാഞ്ഞ ചിരിയാണ് ആ മുഖത്ത്. ചിരിതൂകി, കൊഞ്ചി കൊഞ്ചി അവൻ നടന്നു വരുന്നതു കാണാനായിരുന്നു സഹോദരി അഫ്ര ആഗ്രഹിച്ചത്.
ജൂബിലി പ്രൊഡക്ഷൻസ് നിർമിച്ച അവസാന ചിത്രം മോഹൻലാൽ അഭിനയിച്ച ‘പവിത്രം’ ആയിരുന്നു. പത്മരാജൻ സംവിധാനം ചെയ്ത ‘കരിയിലക്കാറ്റു പോലെ’ എന്ന സിനിമ നിർമിച്ച വിശുദ്ധി ഫിലിംസിന്റെ തങ്കച്ചൻ വഴിയാണ് പവിത്രം എന്നിലേക്കെത്തിയത്. പവിത്രത്തിന്റെ കഥ കേട്ട് ഇഷ്ടപ്പെട്ട ലാൽ തങ്കച്ചനു ഡേറ്റ് കൊടുക്കുകയായിരുന്നു. പി.ബാലചന്ദ്രനായിരുന്നു തിരക്കഥ. സംവിധാനം ടി.കെ.രാജീവ് കുമാറും. വിതരണം ഏറ്റെടുത്ത ജൂബിലി സ്വന്തം സിനിമകൾ ചെയ്യുന്നതുപോലെ തന്നെയാണ് ഈ സിനിമയും നിർമിച്ചത്.
കൊല്ലങ്ങൾക്കു മുൻപാണ്. ഞാൻ കൊച്ചി എഫ്എസിടിയിൽ ജോലി ചെയ്യുന്ന സമയം. ഭാര്യ ഭാർഗവി കൊച്ചിൻ സർവകലാശാലയിൽ ലൈബ്രേറിയനാണ്. ഒരു രാത്രി. പുറത്തൊരു ശബ്ദം കേട്ടു ചെന്നു നോക്കിയപ്പോൾ വലിയൊരു കാർഡ് ബോർഡ് പെട്ടിയിലായി ആറു പൂച്ചക്കുട്ടികളെ ആരോ വീടിനു മുന്നിൽ ഉപേക്ഷിച്ചു പോയിരിക്കുന്നു. അവറ്റകളുടെ കണ്ണു കീറിയിട്ടു പോലുമുണ്ടായിരുന്നില്ല. ഈ കുട്ടികളെ എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ വിഷമിച്ചു. ഞാൻ ആവശ്യപ്പെടാതെ തന്നെ ഭാർഗവി ഒരാഴ്ച അവധിയെടുത്തു. ഇളംചൂടുപാലിൽ ചെറിയ തിരി മുക്കി അതു പൂച്ചക്കുട്ടികളുടെ വായിൽ വച്ചു കൊടുത്തു. ഒരമ്മ സ്വന്തം മക്കളെ നോക്കുന്ന സ്നേഹത്തോടെയായിരുന്നു അത്.
ഒരിടത്തൊരിടത്ത് ഒരു ഭിത്തി ഉണ്ടായിരുന്നു. ആ ഭിത്തി ഒരിക്കലൊരു യാത്ര പോയി. മലകൾ കടന്നു, പുഴകൾ കടന്നു, കടൽ കടന്നു ഒരു യാത്ര...ഇത് ആ യാത്രയുടെ കഥയാണ്. ഒരു ഭിത്തിയും ഒരിക്കലും പോയിട്ടില്ലാത്ത ഒരു യാത്രയുടെ കഥ.
അന്നൊരു ബുധനാഴ്ചയായിരുന്നു. മറയൂർ ചന്ദന റിസർവിനോടു ചേർന്ന വനത്തിലെ കുടിയിൽ നിന്നു വാങ്ങിയ കാളയുമായി ഒരാൾ കുന്നിറങ്ങി വരുന്നു. ഡിഎഫ്ഒ ആയിരുന്ന സാബി വർഗീസും റേഞ്ച് ഓഫിസറായിരുന്ന എം.ജി.വിനോദ് കുമാറും ഒപ്പം വന്ന കർഷകനോടു വെറുതേ ചോദിച്ചു. എന്തു വില കിട്ടി. പതിനായിരം രൂപ ! തീരെ കുറഞ്ഞു പോയല്ലോ എന്നായി ഉദ്യോഗസ്ഥർ. നാട്ടിലുള്ള മാടുകച്ചവടക്കാരെ കൂടി അറിയിച്ചു പരസ്യലേലത്തിനുള്ള ക്രമീകരണം ചെയ്താലോ എന്നായി അവർ.
സെയ്ലിങ്ങിനു പോകാത്തപ്പോൾ കരയിൽ, മിക്കവാറും മുംബൈയിലുണ്ടാകും!കേരളത്തിൽ ജനിച്ച്, ബോംബെ എന്ന മഹാനഗരം മുംബൈയായി പേരും രൂപവും മാറുന്നതു നേരിൽക്കണ്ടു വളർന്ന ഒരാളുടെ പ്രൊഫൈലാണിത്. ഓഷ്യൻ ഗ്ലോബ് റേസ് എന്ന പായ്വഞ്ചിയോട്ട മത്സരത്തിൽ ജേതാക്കളായ ‘മെയ്ഡൻ’ എന്ന ബോട്ടിലെ നാവികരിലൊരാൾ. കോട്ടയത്തും കോഴിക്കോട്ടും വേരുകളുള്ള മുംബൈ മലയാളി– ധന്യ പൈലോ.
എന്റെ കുട്ടിക്കാലത്ത് നാട്ടിൻപുറങ്ങളിൽ സ്ഥിരം കേൾക്കുന്ന വാക്കുകളായിരുന്നു ‘പേർഷ്യയിൽനിന്നു വരുന്നു’ എന്നത്. പേർഷ്യയെന്നു കേട്ടാൽ അതു മിഡിൽ ഈസ്റ്റാണെന്ന് ഇപ്പോൾ അറിയാമെങ്കിലും അന്നു ഞങ്ങൾക്കത് ഏതോ സ്വപ്നഭൂമിയായിരുന്നു. പേർഷ്യയിൽനിന്നു വരുന്നവർ കൊണ്ടു വരുന്ന വിലപിടിച്ച സാധനങ്ങൾക്കൊപ്പം സംഗീതത്തിലേക്കും ധാരാളം പേർഷ്യൻ സംഭാവനകൾ അക്കാലത്തു സംഭവിച്ചിരുന്നു.
സൂര്യൻ വെളിച്ചവും ചൂടും തരുന്നു എന്നതു പോലെ സ്വാഭാവികമാണ് കെ.എസ്.ജയദേവനു സൂര്യകവിതകളുടെ എഴുത്ത്. എന്നും ഉദയത്തിനു മുൻപ് ഒരു കവിതയെഴുതും. 10 വർഷത്തോളമായ എഴുത്തിൽ ഇതുവരെ 3,400 എണ്ണം കഴിഞ്ഞു.
ഇത് ഒരു പഠനക്കൂട്ടിന്റെ കഥയാണ്. ജീവിതവഴിയിൽ വിജയം നേടാൻ ആഗ്രഹിക്കുന്ന ആർക്കും എവിടെയും എപ്പോഴും ഉപയോഗിക്കാൻ കഴിയുന്ന ഒരു കൂട്ട്. നേരംപോക്കിനായി തിരുവനന്തപുരം മ്യൂസിയത്തിനു സമീപത്തെ കനകക്കുന്നിൽ തണൽതേടി വന്ന ആറു അപരിചിതരാണ് ഈ കൂട്ടൊരുക്കിയത്.
വെറുമൊരു വിഗ്, അതിനു താഴെയൊരു കുറിപ്പ്. ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് ദിൻഷാ ഡി. ദാവർ ഉപയോഗിച്ചതെന്നു സൂചിപ്പിക്കുന്നത്. ആ പേരിനു പിന്നിലെ കഥയന്വേഷിച്ചു പോയാലോ?
ആർതർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസിനെ ലണ്ടനിലെ 221 ബി ബേക്കർ സ്ട്രീറ്റിലെ വീട്ടിൽനിന്ന് ബ്രിട്ടിഷ് ഇന്ത്യയിലെ കോയമ്പത്തൂരിലേക്കു പറിച്ചുനട്ട് ഉദ്വേഗജനകമായ കുറ്റാന്വേഷണം! ഒന്നേകാൽ നൂറ്റാണ്ടു മുൻപു നടന്ന ആ പ്രച്ഛന്ന വേഷധാരണം മലയാളത്തിനു സമ്മാനിച്ചത് ആദ്യത്തെ ഹോംസ് പരിഭാഷ. ഹോംസിന്റെ പേര് മിസ്റ്റർ കെയിലി എന്നാക്കി, നാടും നാടകീയ ചുറ്റുപാടുകളും ഭാവനാപൂർണമായി മാറ്റിയെടുത്ത് റാവുസാഹിബ് ഒ.എം.ചെറിയാനാണ് ഏറെ പ്രശസ്തമായ ‘ദ് റെഡ് ഹെഡഡ് ലീഗി’ന്റെ സമർഥമായ സ്വതന്ത്രപരിഭാഷ നിർവഹിച്ചത്.
ഈശോ മകൻ മത്തായി കഥ പറയാൻ തിരഞ്ഞെടുത്ത പാറപ്പുറത്ത് എന്ന പേര് അദ്ദേഹത്തിന്റെ വീട്ടുപേരും നാടിന്റെ പേരുമല്ല. മാവേലിക്കരയിലെ കിഴക്കേ പൈനുംമൂട്ടിൽ വീടിനടുത്ത് കാടുപിടിച്ചൊരു കരിമ്പാറയുണ്ടായിരുന്നു. അതുമായി എഴുത്തുകാരന് ആത്മബന്ധമൊന്നും ഉണ്ടായിരുന്നില്ല. പട്ടാളക്കാർക്കു സ്വന്തം പേരിൽ സാഹിത്യമെഴുതാൻ വിലക്കുള്ളതിനാൽ ഒരു തൂലികാനാമം തിരഞ്ഞപ്പോൾ നാട്ടിലെ പാറപ്പുറം എങ്ങനെയോ മനസ്സിലുയർന്നു, ഉറച്ചു. അവിടെ കഥകളെ വളർത്തി വലുതാക്കിയെങ്കിലും ഉള്ളിൽ ആർദ്രമായ കഥകൾ സൂക്ഷിച്ച പാറപ്പുറത്തിന്റെ ജന്മശതാബ്ദിയാണ് 14ന്.
ദ് ഷോ മസ്റ്റ് ഗോ ഓൺ.. സർക്കസ് പ്രോഗ്രാം മാനേജരുടെ ഈയൊരു ആജ്ഞ വന്നാൽ എന്തെല്ലാം പ്രതിസന്ധിയുണ്ടെങ്കിലും കലാകാരൻമാർ എല്ലാം മറക്കും. ഷോ തുടരും.. പ്രതിസന്ധികൾ പലതും വന്നിട്ടും കാലം മലയാളിയുടെ സർക്കസിനോടു പറഞ്ഞു– ദ് ഷോ മസ്റ്റ് ഗോ ഓൺ..
ഒരു ജാലകം ആത്മാവിനുള്ളിലേക്കും, മറ്റൊരു ജാലകം വിശാലമായ ലോകത്തേക്കും തുറക്കുന്ന ഇടമാണ് ലൈബ്രറികൾ. പുസ്തകത്താളുകൾ മറിക്കുമ്പോൾ മൂക്കിലേക്ക് ഒഴുകിയെത്തുന്ന പഴമയുടെ മണം. താളുകൾ മറിയുന്നതിന്റെ നേരിയൊരു ശബ്ദം മാത്രമുള്ള അകം.
18 ഏപ്രിൽ 2002 ടി.ജെ. ബിജോയി തടത്തിലാനിക്കൽ ഇരുമാപ്ര, മൂന്നിലവ് കോട്ടയം (മതികെട്ടാൻ ഭൂമി കയ്യേറ്റക്കേസിലെ 11ാം പ്രതി)
‘വൈജീസ് ആൻഡ് ഓജീസ്’, ഇങ്ങനെ ഒരു വരി ഒരു പാട്ടിനായി എനിക്കു കിട്ടി. യങ് ജനറേഷൻ ആൻഡ് ഓൾഡ് ജനറേഷൻ എന്നതിന്റെ ചുരുക്കമായിട്ടാണ് അതു പ്രയോഗിച്ചത്. ഗാനരചയിതാക്കൾ തമാശയായാണ് അതു വിശദീകരിച്ചതെങ്കിലും വലിയൊരു പരിവർത്തനത്തിന്റെ വരികളായിട്ടാണ് എനിക്കത് അനുഭവപ്പെട്ടത്. പുതിയ തലമുറയുടെയും പഴയ തലമുറയുടെയും സംഗീത ശൈലിയെ വിളക്കിച്ചേർക്കുന്ന പാലമെന്നതു മനോഹരമായ ഒരു ആശയമാണല്ലോ. വ്യത്യസ്തമായ സംഗീത ശൈലികൾ സ്വീകരിക്കുന്ന ഒരു പരിവർത്തന ഘട്ടത്തിലാണ് മലയാള സംഗീത ശാഖ.
കേരളത്തിന് എന്താണ് കൊറിയ..? വർഷങ്ങൾക്കു മുൻപു വരെ അത് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള സംഘർഷങ്ങളുടെയും ഉത്തര കൊറിയൻ ഭരണാധികാരികളുടെ ചില കടുംകൈകളുടെ വാർത്തകളും ആയിരുന്നെങ്കിൽ ഇന്ന് അതല്ല. മലയാളി യുവത്വത്തിന്റെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും സൗന്ദര്യസങ്കൽപ്പങ്ങളുടെയുമെല്ലാം അളവുകോൽ നിശ്ചയിക്കുന്നതിൽ ഇന്ന് കൊറിയ ഒരു പ്രധാന ഘടകമാണ്.
നൂറ്റാണ്ടുകളുടെ കയ്യൊപ്പു പതിഞ്ഞ ചരിത്ര പുസ്തകമാണ് മലപ്പുറം കൽപകഞ്ചേരിയിലെ മണ്ടായപ്പുറത്ത് തറവാട്. അതിന്റെ താളുകളിൽ സാമൂതിരി രാജാവും വെട്ടത്തു രാജവംശവുമുണ്ട്. ടിപ്പു സുൽത്താന്റെ പ്രതികാരം അഗ്നിയായി ആളിക്കത്തിയതിന്റെ അടയാളമുണ്ട്. ബ്രിട്ടിഷ് പട്ടാളത്തിന്റെ കുതിരക്കുളമ്പടി ശബ്ദമുണ്ട്. മത സൗഹാർദത്തിന്റെ സുന്ദരമായ കാഴ്ചകളും തിരുവിതാംകൂർ രാജവംശത്തിന്റെ ആതിഥ്യമര്യാദയുമുണ്ട്.
2022 ജൂൺ സീറ്റ് സംവരണം ചെയ്യാതെ പുതുച്ചേരിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയാണ് മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം.ദുരൈസ്വാമിയും ജസ്റ്റിസ് സുന്ദർ മോഹനും അടങ്ങിയ ഡിവിഷൻ ബെഞ്ച്.
1986 ലെ ഒരു സിനിമാ പോസ്റ്റർ ഓർമ വരുന്നു. പുന്നകൈ മന്നൻ എന്ന സിനിമയുടെ പോസ്റ്ററിൽ ആദ്യത്തെ കംപ്യൂട്ടർ മ്യൂസിക് എന്നാണ് എഴുതിയിരുന്നത്. സിനിമാ ഗാനങ്ങളുടെ ചരിത്രത്തിൽ 1980 കാലഘട്ടത്തിനു വലിയ പ്രാധാന്യമുണ്ട്. സംഗീതത്തിൽ നിർമിത ബുദ്ധി സാന്നിധ്യം അറിയിക്കുന്നത് ആ കാലത്താണ്. വിക്രം, പുന്നകൈ മന്നൻ എന്നീ സിനിമകളിലെ ഗാനങ്ങളിൽ 80കളിലെ പോപ്പ് മ്യൂസിക്കിന്റെ സാന്നിധ്യം കാണാം. ഇംഗ്ലിഷ് ഗാനങ്ങളും പക്കാ ഒരു ഡിസ്കോയുമൊക്കെ അതിലുണ്ട്. ഇളയരാജയായിരുന്നു സംഗീത സംവിധായകൻ. മ്യൂസിക് പ്രൊഡക്ഷൻ നിർവഹിച്ചത് എ.ആർ.റഹ്മാനും.
‘ഇതാ ഞങ്ങൾ എവറസ്റ്റിന്റെ നെറുകയിൽ കാൽ കുത്തിയിരിക്കുന്നു’ എന്നു ജോർജ് ഹെർബർട്ട് ലീ മലോറിയും ആൻഡ്രു ഇർവിനും ലോകത്തോടു വിളിച്ചു പറഞ്ഞോ എന്നത് ഇന്നും പൂരിപ്പിക്കാത്ത സമസ്യയാണ്. 1924 ജൂൺ 8നായിരുന്നു ഇരുവരും മഞ്ഞുമൂടിയ മലനിരയിൽ ദുരൂഹമായി മറഞ്ഞത്. എവറസ്റ്റ് കീഴടക്കാനെത്തിയ ആദ്യ ബ്രിട്ടിഷ് സംഘത്തിലെ പ്രധാന അംഗമായിരുന്നു ജോർജ് മലോറി. 1921ലും 1922ലും ഇവർ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. പിന്നീട് എല്ലാ തയാറെടുപ്പുകളുമായാണ് സംഘം 1924ൽ വീണ്ടും എവറസ്റ്റിലേക്കു വന്നത്.
ഹോർത്തൂസിനെ മലയാളത്തിൽ ‘ഓടത്ത’യെന്നു വായിക്കാം, പോർച്ചുഗൽ വഴി ഒന്നു കയറി ഇറങ്ങിവന്ന പച്ചമലയാളം വാക്ക്. ‘ഓടത്തപ്പടി’ ഫോർട്ടുകൊച്ചിയിലെ ചെറിയൊരു സ്ഥലപ്പേരാണ്. തെളിച്ചു പറഞ്ഞാൽ ‘ഹോർത്തൂസ് പടി’. ഈ ഓടത്തപ്പടിക്കു തൊട്ടുമുന്നിലെ വെളി മൈതാനത്താണ് എല്ലാവർഷവും കേരളത്തിലെ വമ്പൻ ക്രിസ്മസ് ട്രീയും ന്യൂഇയറിനു കൂറ്റൻ പപ്പാഞ്ഞിയും ഒരുങ്ങുന്നത്.
പാതിയിൽ നിലച്ചു പോയൊരു ഗാനം പോലെയായിരുന്നു കിംഷി ലഹൈനെകിമ്മിന്റെ ജീവിതം. അശാന്തിയുടെ താഴ്വരയിൽ ജീവിതം ഹോമിക്കപ്പെടുമെന്നുറപ്പിച്ചു കണ്ണീരോടെ കഴിയുമ്പോഴാണു സുഹൃത്തിന്റെ ഒരു സന്ദേശം വരുന്നത്. കേരളത്തിലേക്കു വരുന്നോ... രക്ഷപ്പെടാനുള്ള അവസാനത്തെ പിടിവള്ളിയായി കിംഷിക്കു തോന്നി. അവൾ മറുപടിയയച്ചു.. ഞാനും വരുന്നു...
അഷ്ടമുടിക്കായലിന്റെ എട്ടു മുടികളിൽ ഒന്നാകാം തിരുനല്ലൂർ തീർത്ത പ്രണയത്തുരുത്ത്. കായലിന്റെ ഉൾത്തടങ്ങളിൽ പ്രണയത്തിന്റെ നീറ്റലുകൾ പിറവിയെടുക്കുന്നതു കവി അറിഞ്ഞു. വിരൽത്തുമ്പിലെ വിങ്ങലായി അത് അക്ഷരങ്ങളിൽ പുനർജന്മമെടുത്തു. മലയാളികൾ അതു പഠിച്ചു പാടി. ജീവിതവും അതിജീവനവും പ്രണയവും വിതുമ്പലും വിലാപവും വിപ്ലവവുമൊക്കെ വരികളിൽ മുഴക്കിയ അന്തരിച്ച കവി തിരുനല്ലൂർ കരുണാകരന്റെ ജന്മശതാബ്ദി ദിനമാണ് ഒക്ടോബർ 8.
റോഡരികിലെ റബർതോട്ടത്തിൽ ഒരു മൃതദേഹം കണ്ടെന്ന വാർത്ത കേട്ടാണു കോട്ടയം അതിരമ്പുഴയ്ക്കടുത്തുള്ള അമ്മഞ്ചേരി ഗ്രാമം അന്ന് ഉണർന്നത്. പോളിത്തീൻ ചാക്കിനുള്ളിൽ ബെഡ്ഷീറ്റ് കൊണ്ടു പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. 2016 ഓഗസ്റ്റ് ഒന്നിനാണ് സംഭവം. ഞാൻ അന്നു കോട്ടയം ജില്ലാ പൊലീസ് മേധാവിയാണ്. മൃതദേഹം കണ്ടെത്തിയ പ്രദേശത്തേക്ക് ആളുകൾ കയറാതിരിക്കാനുള്ള ക്രമീകരണം നടത്താൻ ഉടൻ പൊലീസിനു നിർദേശം നൽകി. സംഭവസ്ഥലത്തെ പുൽക്കൊടിത്തുമ്പിൽ പോലും നിർണായകമായ ഒരു തെളിവ് ഒളിഞ്ഞിരിപ്പുണ്ടാകാം. ജനക്കൂട്ടത്തിന്റെ തിരക്കിൽ അതു ചവിട്ടിയരയ്ക്കപ്പെട്ടു പോകരുത്. വിവരമറിഞ്ഞു നാട്ടുകാർ എത്തുന്നതിനു മുൻപു ഏറ്റുമാനൂർ സിഐ സി.ജെ.മാർട്ടിന്റെ നേതൃത്വത്തില ുള്ള പൊലീസ് സ്ഥലത്തു സുരക്ഷാവലയം തീർത്തിരുന്നു.
കോഴിക്കോട്ടെ അളകാപുരി ടൂറിസ്റ്റ് ഹോമിന്റെ കോട്ടേജിൽ തന്നെ കാണാനെത്തിയ ആരാധികയ്ക്കു മുൻപിലിരുന്ന് "കണ്ണും പൂട്ടിയുറങ്ങുക നീയെൻ കണ്ണേ പുന്നാര പൊന്നുമകളേ" എന്ന ഗാനം ഹൃദയം തുറന്നു പാടുന്ന പി.ലീലയുടെ മിഴിവാർന്ന ചിത്രമുണ്ട് ഓർമയിൽ; കാൽ നൂറ്റാണ്ടിനിപ്പുറവും. പാടിത്തീർന്നപ്പോൾ പ്രിയഗായികയുടെ പാദങ്ങളിൽ സാഷ്ടാംഗം പ്രണമിച്ച ശേഷം മുംബൈ മലയാളിയായ സന്ദർശക പറഞ്ഞു: "ഞാൻ ജനിച്ച വർഷം പുറത്തിറങ്ങിയ പാട്ടാണിത്. എന്റെ അമ്മ എന്നെ നിത്യവും പാടിയുറക്കിയിരുന്ന പാട്ട്. പത്തു വയസ്സ് വരെ ഈ പാട്ടു കേട്ടാണ് ഞാൻ ഉറങ്ങിയിരുന്നത്"
‘‘നിനക്കെന്താ ജോലി? ‘‘സാർ സിമന്റു പണിയാ.. പിന്നെ കളിമണ്ണുകൊണ്ടു ശിൽപങ്ങളുമുണ്ടാക്കും..’’ ‘‘ ഓ, നീയൊരു ശിൽപിയാണല്ലേ.. എന്നാ നീ പെറ്റിയടയ്ക്കണ്ട. പകരം ഈ പയ്യന്നൂർ പൊലീസ് സ്റ്റേഷനു മുന്നിലൊരു ഗാന്ധിപ്രതിമ നിർമിച്ചാൽ മതി..’’. തലേദിവസം ബൈക്കിന്റെ ആർസി ബുക്ക് കൈവശം വയ്ക്കാത്തതിന് പിടികൂടിയ സിഐ ടി.കെ.സുധാകരൻ പെറ്റിയടയ്ക്കാൻ സ്റ്റേഷനിലെത്താൻ പറഞ്ഞതായിരുന്നു. ആർസി ബുക്ക് കൈവശം വയ്ക്കാത്ത ആ ദിവസത്തെ ഉണ്ണി വെറുത്തു. എങ്ങനെയെങ്കിലും പെറ്റിയടച്ചു സ്ഥലംവിടാൻ പറ്റിയിരുന്നെങ്കിൽ എന്നു പ്രാർഥിച്ചു.
ഗാന്ധിജിയുടെ ആ തീരുമാനം പെട്ടെന്നായിരുന്നു. ഒന്നും രണ്ടുമല്ല, 21 ദിവസത്തെ നിരാഹാരവ്രതം. അതും ആരോഗ്യം അത്ര നല്ലതല്ലാത്ത വേളയിൽ. ലക്നൗവിൽ ഉൾപ്പെടെ പൊട്ടിപ്പടർന്ന സാമുദായിക സംഘർഷങ്ങളിൽ ദുഃഖിച്ച്, ജന്മദിനത്തിനു വെറും രണ്ടാഴ്ച മുൻപ് മഹാത്മാഗാന്ധി ആരംഭിച്ച ഉഗ്രമായ ഉപവാസ തപസ്സ് ഇന്ത്യയുടെ മുഴുവൻ ശ്രദ്ധ കവർന്നു. അതിന്റെ ആർദ്രമായ അലയൊലികൾ കേരളത്തിൽ പ്രാർഥനയായി പെയ്തിറങ്ങി. അങ്ങു ദൂരെ ഡൽഹിയിൽ നിരാഹാരവ്രതമനുഷ്ഠിക്കുന്ന സത്യഗ്രഹത്തിന്റെ മഹാത്മാവിനു വേണ്ടി വൈക്കം സത്യഗ്രഹവേദിയിലെ പ്രാർഥന നയിച്ചത് കേരളത്തിന്റെ യുഗപുരുഷൻ ശ്രീനാരായണഗുരു. ചരിത്രത്തെ അത്യഗാധമാക്കിയ അനുപമമായ ധ്യാനം.
Results 1-50 of 1058