Activate your premium subscription today
മലപ്പുറം ∙ കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന്. ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 8ന് വോട്ടെണ്ണിത്തുടങ്ങും. 8.30ന് ആദ്യ സൂചനകൾ ലഭിക്കും. പോസ്റ്റൽ, സർവീസ് വോട്ടുകളാണ് ആദ്യം എണ്ണുക. പിന്നീടു 14 ടേബിളുകളിലായി ഇവിഎം വോട്ടുകൾ എണ്ണും. ആദ്യത്തെ 7 റൗണ്ടുകൾ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകൾ വരുന്നത്. results.eci.gov.in എന്ന വെബ്സൈറ്റിൽ രാവിലെ 8 മുതൽ ഫലസൂചനകൾ അറിയാം.
വാഷിങ്ടൻ ∙ നിരീക്ഷണ സംവിധാനങ്ങളുടെ ശ്രദ്ധ തെറ്റിച്ച് അതിസൂക്ഷ്മമായ മുന്നൊരുക്കത്തോടെയാണ് ഇറാനിൽ യുഎസ് സൈന്യം ആക്രമണം നടത്തിയത്. കൂടുതൽ വിമാനങ്ങളെ മറ്റൊരു വഴിക്കു പറത്തി നിരീക്ഷണ സംവിധാനങ്ങളെ കബളിപ്പിച്ചാണ് ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ എന്നു പേരിട്ട ദൗത്യത്തിന് യുഎസ് തുടക്കമിട്ടത്. യുഎസ് ഭരണകൂടത്തിലെ ഏതാനും പേർക്കു മാത്രമാണ് നീക്കങ്ങൾ അറിയാമായിരുന്നത്.
ഡമാസ്കസ് ∙ സിറിയയിലെ ദേവാലയത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റു. ഡമാസ്കസിലെ മാർ ഏലിയാസ് ദേവാലയത്തിലാണ് സ്ഫോടനമുണ്ടായത്. ഡിസംബറിൽ പ്രസിഡന്റ് ബഷാർ അൽ അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം ഡമാസ്കസിൽ നടക്കുന്ന ആദ്യ ചാവേർ ആക്രമണമാണിത്. ഭീകരസംഘടനയായ ഐഎസാണ് ചാവേർ ആക്രമണത്തിനു പിന്നിലെന്നും പള്ളിയിൽ പ്രവേശിച്ച ചാവേർ തുടരെ വെടിയുതിർത്ത ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചാവേറിനൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
പാലക്കാട് ∙ കാവിക്കൊടി ദേശീയപതായാക്കണമെന്ന വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവും കൗൺസിലറുമായ എൻ.ശിവരാജിനെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് കേസെടുത്തത്. ബിഎൻഎസ് 192 വകുപ്പ് പ്രകാരമാണ് കേസ്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപന പരാമർശം നടത്തിയെന്നാണു കേസ്. ജാമ്യം
നിലമ്പൂർ ∙ രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം നാളെ. രാവിലെ എട്ടു മണിമുതൽ ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ. ജൂൺ 19 നുള്ള വോട്ടെടുപ്പിൽ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടുചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്. ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എൽഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ) മുൻ എംഎൽഎ പി.വി. അൻവർ (സ്വതന്ത്രൻ) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പത്തു സ്ഥാനാർഥികളിലെ പ്രമുഖർ
തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മുഖ്യമന്ത്രി പിണറായി വിജയന്റെ പരോക്ഷ വിമർശനം. നിലമ്പൂർ തിരഞ്ഞെടുപ്പിന്റെ തലേദിവസം ഗോവിന്ദൻ നടത്തിയ ആർഎസ്എസ് പരാമർശത്തിലാണ് മുഖ്യമന്ത്രിയുടെ താക്കീത് നിറഞ്ഞ വിമർശനം. മൈക്ക് കാണുമ്പോൾ എന്തും വിളിച്ചും പറയുന്ന രീതി നല്ലതല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അത്തരത്തിലുള്ള രീതി അവസാനിപ്പിക്കുന്നതാണ് നല്ലത്. ജയവോ തോൽവിയോ പ്രശ്നമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എകെജി സെന്ററിൽ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ മുതൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ വരെ പങ്കെടുത്ത ശിൽപശാലയിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
ടെഹ്റാന്∙ ആണവകേന്ദ്രങ്ങളിൽയുഎസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ. യുഎസും ഇസ്രയേലും ആയുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണു തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയത്. ഇറാന്റെ ഉന്നത സുരക്ഷാ അതോറിറ്റിയായ പരമോന്നത ദേശീയ സുരക്ഷാ
നിലമ്പൂർ ∙ വോട്ടെണ്ണലിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ യുഡിഎഫ് ക്രോസ് വോട്ട് ചെയ്തുവെന്ന ആരോപണവുമായി പി.വി. അൻവർ. തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം വോട്ടുകൾ ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന് കണ്ട് യുഡിഎഫിൽ നിന്നും എം. സ്വരാജിന് ലഭിച്ചുവെന്നാണ് ആരോപണം. മണ്ഡലത്തിൽ ഇന്ന് നടത്തിയ ഫീൽഡ് സ്റ്റഡിയിൽ നിന്നാണ് തനിക്ക് ഇക്കാര്യം മനസിലായതെന്നും അൻവർ ഫെയ്സ്ബുക്കിൽ കുറിച്ചു.
കോട്ടയം ∙ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും നടൻ പ്രേംകുമാറിനെ മാറ്റി സമ്പൂർണ പുനസംഘടനയ്ക്കു സർക്കാർ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ നടി നടത്തിയ വെളിപ്പെടുത്തലുകളെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് രാജിവച്ച ഒഴിവിലാണ് താൽക്കാലിക ചെയർമാനായി പ്രേം കുമാറിനെ നിയമിച്ചത്.
ടെഹ്റാൻ ∙ യുഎസ് ആക്രമണത്തിനു പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്. മോസ്കോയിലെത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്താംബൂളിൽ നടക്കുന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ (ഒഐസി) ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനിലെ ആണവനിലയങ്ങളിൽ യുഎസ് ആക്രമണം നടത്തിയതാണ് ഇന്നത്തെ മുഖ്യവാർത്ത. ഇറാൻ–ഇസ്രയേൽ സംഘർഷം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് യുഎസും ആക്രമണത്തിൽ പങ്കാളിയായത്. പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് സഹായം നൽകിയ രണ്ടുപേരെ എൻഐഎ അറസ്റ്റ് ചെയ്തതും ഇന്ന് വാർത്താപ്രാധാന്യം നേടി. ഭാരതാംബാ സങ്കൽപം
ടെഹ്റാൻ ∙ ഇസ്രായേലിനെതിരായ ആക്രമണത്തിൽ ഇറാൻ തങ്ങളുടെ വജ്രായുധമായ ഖോറാംഷഹർ 4 മിസൈൽ ഉപയോഗിച്ചുവെന്ന് വിവരം. 2017ലാണ് ഇറാൻ ഖോറാംഷഹർ മിസൈലുകൾ അവതരിപ്പിച്ചത്. 2,000 കിലോമീറ്റർ ദൂരപരിധിയും 1,500-1,800 കിലോഗ്രാം ഭാരവും വഹിക്കാൻ ശേഷിയുള്ള കൂറ്റൻ മിസൈലാണ് ഖോറാംഷഹർ 4. നാശത്തിന്റെ വ്യാപ്തി വർധിപ്പിക്കാനാകും എന്നതാണ് സവിശേഷത. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളിലെ ഏറ്റവും ഭാരമേറിയ മിസൈലാണ് ഇത്.
തിരുവനന്തപുരം ∙ എബിവിപി പ്രതിഷേധം രാജ്ഭവന്റെ അറിവോടെയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി. രാജ്ഭവനിലെ രണ്ട് ആര്‍എസ്എസുകാര്‍ക്ക് ഇതില്‍ പങ്കുണ്ട്. അവരാണ് ഗവര്‍ണര്‍ക്ക് ഉപദേശം കൊടുക്കുന്നത്. രാജ്ഭവനിലെ സംഭവത്തിനു ശേഷം എബിവിപി, യുവമോര്‍ച്ച, കെഎസ്യു സംഘടനകളുടെ നേതൃത്വത്തില്‍ ആക്രമിക്കുകയും യാത്ര തടസപ്പെടുത്തുകയുമാണ്. പൊലീസ് പരമാവധി സംയമനം പാലിക്കുന്നുണ്ട്. എന്തിനു വേണ്ടിയാണ് കാറിനു മുന്നിലേക്ക് എടുത്തു ചാടുന്നതെന്ന് മനസിലാകുന്നില്ല. സമരത്തിന് എതിരല്ല. പക്ഷേ അതിന് ഒരു ന്യായവും നീതിയും വേണം. പതിയിരുന്നല്ല സമരം നടത്തേണ്ടതെന്നും ശിവൻകുട്ടി പറഞ്ഞു.
കൊല്ലം ∙ ഭാര്യയെ കൊന്നശേഷം ഒളിവിൽ പോയ പ്രതി തൂങ്ങിമരിച്ച നിലയിൽ. കൊല്ലം കുളത്തൂപുഴ സ്വദേശി സനുക്കുട്ടനാണ് തൂങ്ങി മരിച്ചത്. വീടിനു സമീപത്തെ വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ഭാര്യയായ കുളത്തുപ്പുഴ ആറ്റിൻകിഴക്കേക്കര മനുഭവനിൽ രേണുകയെ സനുക്കുട്ടൻ കൊലപ്പെടുത്തിയത്. കൊല നടത്തിയതിനു ശേഷം ഇയാൾ വനത്തിനുള്ളിലേക്ക് ഓടിയൊളിച്ചതായി നാട്ടുകാർ പറഞ്ഞിരുന്നു.
കാസർഗോഡ് ∙ സ്കൂളിൽ ഷൂസ് ധരിച്ചെത്തിയതിനു പ്ലസ് വൺ വിദ്യാർഥിക്ക് സീനിയേഴ്സിന്റെ ക്രൂര മർദനം. നിലത്ത് തള്ളിയിട്ട ശേഷം വിദ്യാർഥിയുടെ ശരീരത്തിലേക്ക് പ്ലസ് ടു വിദ്യാർഥികൾ ബെഞ്ച് മറിച്ചിടുകയായിരുന്നു. കാസർഗോഡ് ആദൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം വിദ്യാർഥിക്കാണ് മർദനമേറ്റത്.
ലക്നൗ ∙ ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ 32 കാരൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ഫിറോസാബാദ് സൗത്ത് മേഖലയിലെ ഹുമയൂൺപുരിൽ നിന്നുള്ള ശിവം എന്ന തനുവിനെയാണ് ശനിയാഴ്ച രാത്രി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ തനു വീട്ടിൽ ഒറ്റയ്ക്കായിരുന്നു.
തിരുവനന്തപുരം ∙ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 25 ലീറ്റർ പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ. അസിസ്റ്റന്റ് സ്റ്റോർ കീപ്പർ സുനിൽകുമാറാണ് പിടിയിലായത്. തുടർച്ചയായി പാൽ മോഷണം പോകുന്നുവെന്ന് ആരോപിച്ച് ക്ഷേത്ര വിജിലൻസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കവെയാണ് അസിസ്റ്റന്റ് സ്റ്റോർ കീപ്പർ പാൽ മോഷണം നടത്തിയതായി കണ്ടെത്തിയത്.
പലസ്തീനെയും പിന്നാലെ ഇറാനെയും ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയ ഇസ്രയേൽ ഏറെനാളായി ആഗ്രഹിച്ച കാര്യമാണ് ഞായറാഴ്ച പുലർച്ചെ നടന്നത്. ഇറാനെതിരെ പ്രത്യക്ഷ യുദ്ധത്തിലേക്ക് യുഎസും കാലെടുത്തുവച്ചിരിക്കുന്നു. യുഎസിനെ യുദ്ധത്തിലേക്കെത്തിക്കുക എന്നത് ഇസ്രയേലിന്റെ (പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ) പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. ഇതോടെ മധ്യപൂർവദേശത്ത് നെതന്യാഹുവിന്റെ തന്ത്രങ്ങൾ വിജയിച്ചു തുടങ്ങുകയാണെന്ന് പറയാം.
ന്യൂഡൽഹി ∙ ഇസ്രയേൽ – ഇറാൻ സംഘർഷത്തിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമീപകാല സംഘർഷങ്ങളിൽ ഇന്ത്യയുടെ ആശങ്ക അറിയിച്ച പ്രധാനമന്ത്രി, നിലവിലെ സാഹചര്യങ്ങൾ വിശദമായി ചർച്ച ചെയ്തുവെന്ന് എക്സിൽ കുറിച്ചു. ‘‘ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി
ന്യൂഡൽഹി∙ നിർമിതബുദ്ധി സാങ്കേതികവിദ്യയെ പകർപ്പവകാശ നിയമത്തിനു കീഴിൽ കൊണ്ടുവരുന്നത് പരിശോധിക്കാനും ബന്ധപ്പെട്ടവരിൽനിന്ന് അഭിപ്രായം തേടാനുമുള്ള പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിന്റെ തീരുമാനം സ്വാഗതം ചെയ്ത് ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ (ഡിഎൻപിഎ). നിർമിതബുദ്ധി പരിശീലനത്തിനും എഐ അധിഷ്ഠിത സേർച്ച് ആവശ്യങ്ങൾക്കുമായി മാധ്യമസ്ഥാപനങ്ങളുടെ വാർത്താ ഉള്ളടക്കങ്ങൾ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് പകർപ്പവകാശത്തിന്റെ ലംഘനമാണെന്നാണ് ഡിഎൻപിഎ കരുതുന്നത്. ഡിജിറ്റൽ ലോകത്ത് ഉള്ളടക്കങ്ങൾ ഉൽപാദിപ്പിക്കുന്നവരുടെ അവകാശങ്ങൾ അംഗീകരിച്ചുകൊണ്ട് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള സംവിധാനം ഉണ്ടാകണമെന്ന് ഡിഎൻപിഎ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ന്യായം ഉറപ്പാക്കാനുള്ള സർക്കാരിന്റെ ഏതൊരു ശ്രമങ്ങളും രാജ്യത്തെ ഡിജിറ്റൽ വാർത്താ മാധ്യമ മേഖലയുടെ വളർച്ചയ്ക്ക് അനിവാര്യമാണ്.
പത്തനംതിട്ട ∙ രാത്രികാല പട്രോളിങ്ങിനു പോയ പൊലീസുകാർ വനഭാഗത്തെ റോഡിൽ കടുവയെ കണ്ടു. ഇന്ന് പുലർച്ചെ ഒന്നോടെ കോന്നി – തണ്ണിത്തോട് റോഡിൽ മുണ്ടോംമൂഴിക്കും തണ്ണിത്തോട് മൂഴിക്കും ഇടയിലുള്ള ഭാഗത്താണ് കടുവയെ കണ്ടത്. പട്രോളിങ്ങിനിടെ എലിമുള്ളുംപ്ലാക്കൽ നിന്ന് തേക്കുതോടിനു പോകാനായി വരികയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ.
ഇസ്ലാമാബാദ്∙ അടുത്ത വർഷത്തെ സമാധാന നൊബേൽ പുരസ്കാരത്തിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് ശുപാർശ ചെയ്ത പാക്കിസ്ഥാൻ ഇന്ന് ഇറാനിൽ യുഎസ് നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്ത്. കഴിഞ്ഞ മാസം ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനുമായി ഉടലെടുത്ത സംഘർഷ സാഹചര്യത്തിൽ ഇടപെട്ടെന്നു പറഞ്ഞാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ട്രംപ് അർഹനാണെന്ന് പാക്കിസ്ഥാൻ വിശേഷിപ്പിച്ചത്.
കണ്ണൂർ∙ സൈക്കിൾ യാത്രികൻ ടിപ്പറിന്റെ പിൻചക്രം ദേഹത്ത് കയറാതെ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ പയ്യന്നൂർ വിഠോബ ക്ഷേത്രത്തിനു മുന്നിലാണ് സംഭവം. പയ്യന്നൂരിലെ മാധ്യമ പ്രവർത്തകൻ എൻ.എം.രാമചന്ദ്രനാണ് രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
തിരുവനന്തപുരം∙ ചെറുപ്പം മുതലുള്ള ആര്‍എസ്എസ് ബന്ധം വിവരിച്ചും ഭാരതാംബാ സങ്കൽപം ജീവിതത്തിന്റെ ഭാഗമെന്ന് ഉറപ്പിച്ചു പറഞ്ഞും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഭാരതാംബാ സങ്കല്പം ഉറച്ചത് അടിയന്തരാവസ്ഥാ കാലത്താണെന്നും ബിജെപി മുഖപത്രത്തിലെ അഭിമുഖത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.
തിരുവനന്തപുരം∙ മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ചുകൊന്നത് വിഡിയോ കോൾ ചെയ്തതിനെ തുടർന്നുള്ള തർക്കത്തെ തുടർന്നെന്ന് എഫ്ഐആർ. മറ്റൊരു കേസിൽ ഒളിവിൽ കഴിയാനാണു പ്രതിയായ ഷംഷാദ് (44) മണ്ണന്തലയിൽ വാടകയ്ക്കു വീടെടുത്തതെന്നും പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട ഷെഫീനയുടെ (33) കുടുംബജീവിതം തകർന്നതിനു കാരണം മറ്റൊരാളുമായുള്ള വിഡിയോ കോളുകളാണ് എന്ന സഹോദരന് ഷംഷാദിന്റെ സംശയിച്ചിരുന്നെന്നും ഇതിനെച്ചൊല്ലി തർക്കമുണ്ടായെന്നുമാണ് വിവരം.
Results 1-25 of 10000