Activate your premium subscription today
രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന സ്പിന്നർ ആര്. അശ്വിനെ താരലേലത്തിൽ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്സിന്റെ നീക്കം. 38 വയസ്സുകാരനായ അശ്വിനെ രാജസ്ഥാൻ റോയൽസ് നിലനിർത്തിയിരുന്നില്ല. താരലേലത്തിൽ അശ്വിനെ വീണ്ടും സ്വന്തമാക്കാൻ രാജസ്ഥാൻ ശ്രമിച്ചാലും ചെന്നൈ സൂപ്പർ കിങ്സുമായി ശക്തമായ പോരാട്ടം നടത്തേണ്ടിവരും.
ഐപിഎൽ 2025 സീസണിനു മുന്നോടിയായി ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രോഹിത് ശർമ, തിലക് വർമ തുടങ്ങിയ പ്രധാന താരങ്ങളെ മുംബൈ ഇന്ത്യൻസ് നിലനിർത്തിയത് തുടർച്ചയായ ചർച്ചകൾക്കു ശേഷം. ഇന്ത്യൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായ സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യന്സിന്റെ ക്യാപ്റ്റനാകണമെന്ന മോഹം ടീം മാനേജ്മെന്റിനെ അറിയിച്ചെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
കഴിഞ്ഞ ഐപിഎല്ലിലെ കിരീടനേട്ടത്തിനു പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മാനേജ്മെന്റിനോട് ക്യാപ്റ്റൻ ശ്രേയസ് അയ്യർ പ്രതിഫലം കൂട്ടിച്ചോദിച്ചതായി റിപ്പോർട്ട്. 30 കോടി രൂപയാണ് ഐപിഎൽ 2025 സീസണ് കളിക്കാൻ ശ്രേയസ് അയ്യർ ആവശ്യപ്പെട്ടത്. ക്യാപ്റ്റനെ നിലനിർത്താൻ ടീമിന് താൽപര്യമുണ്ടായിരുന്നെങ്കിലും ഇത്രയും വലിയ തുക നൽകാന് സാധിക്കില്ലെന്നായിരുന്നു
ഹോങ്കോങ് സിക്സസ് വെറ്ററൻ ക്രിക്കറ്റ് ടൂർണമെന്റിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തോൽവി. റോബിൻ ഉത്തപ്പ നയിക്കുന്ന ഇന്ത്യൻ ടീമിനെതിരെ 6 വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്റെ ജയം. 6 ഓവർ മാത്രം ദൈർഘ്യമുള്ള മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് നേടി. 16 പന്തിൽ 53 റൺസ് നേടിയ ഭരത് ചിപ്ലിയും 8 പന്തിൽ 31 റൺസ് നേടിയ റോബിൻ ഉത്തപ്പയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
ന്യൂസീലൻഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 263 റൺസെടുത്തു പുറത്ത്. ഇന്ത്യയ്ക്ക് 28 റണ്സിന്റെ ലീഡാണുള്ളത്. ശുഭ്മൻ ഗില്ലും (106 പന്തിൽ 70) ഋഷഭ് പന്തും (59 പന്തിൽ 60) ഇന്ത്യയ്ക്കായി അർധ സെഞ്ചറി നേടി. വാലറ്റത്ത് പൊരുതിന്ന വാഷിങ്ടൻ സുന്ദർ 36 പന്തിൽ 38 റൺസെടുത്തു.
ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ പേസർമാരായ മാർക്കോ യാൻസനും ജെറാൾഡ് കോട്സെയും തിരിച്ചെത്തി. എയ്ഡൻ മാർക്രം നയിക്കുന്ന ടീമിൽ ഹെയ്ൻറിച് ക്ലാസൻ, ഡേവിഡ് മില്ലർ, കേശവ് മഹാരാജ് എന്നിവരുമുണ്ട്. കഗീസോ റബാദയ്ക്ക് വിശ്രമം അനുവദിച്ചപ്പോൾ പേസർമാരായ ലുംഗി എൻഗിഡി, ആൻറിച് നോർട്യ എന്നിവരെ പരിഗണിച്ചില്ല.
മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിടെ ഇന്ത്യൻ ഫീൽഡർ സർഫറാസ് ഖാനെതിരെ പരാതി പറഞ്ഞ് ന്യൂസീലൻഡ് ബാറ്റര് ഡാരില് മിച്ചൽ. സില്ലി പോയിന്റിൽ ഫീൽഡറായ സർഫറാസ് ശ്രദ്ധയോടെ ബാറ്റു ചെയ്യാൻ അനുവദിക്കുന്നില്ലെന്നായിരുന്നു ഡാരിൽ മിച്ചലിന്റെ പരാതി. ബാറ്റിങ്ങിനിടെ മിച്ചൽ ഇക്കാര്യം അംപയർമാരെ അറിയിക്കുകയും ചെയ്തു.
മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡ് ബാറ്റർ രചിൻ രവീന്ദ്ര പുറത്തായതിനു പിന്നാലെ താരത്തെ പരിഹസിച്ച് ഇന്ത്യൻ താരം സർഫറാസ് ഖാന്റെ ആഘോഷപ്രകടനം. വാഷിങ്ടൻ സുന്ദറിന്റെ പന്തിൽ രചിന്റെ വിക്കറ്റ് തെറിച്ചതോടെയാണ് ഫീൽഡ് ചെയ്യുകയായിരുന്ന സർഫറാസിന്റെ ‘പ്രകടനം’.
ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഇതുവരെ എറിഞ്ഞത് വെറും 73 പന്തുകൾ. ഒറ്റ സീസണിൽ ലക്ഷാധിപതിയിൽനിന്ന് കോടിപതിയായി മാറിയിരിക്കുകയാണ് ലക്നൗ സൂപ്പർ ജയന്റ്സിന്റെ പേസർ മായങ്ക് യാദവ്. വെറും 20 ലക്ഷത്തിനാണ് മായങ്ക് ലക്നൗ ടീമിലെത്തുന്നത്. അടുത്ത സീസണിലേക്കായി ലക്നൗ താരത്തെ നിലനിര്ത്തിയത് 11 കോടി രൂപയ്ക്ക്. കഴിഞ്ഞ സീസണില് ലക്നൗവിനായി തിളങ്ങിയ മായങ്ക് ഇന്ത്യൻ ട്വന്റി20 ടീമിലും അരങ്ങേറ്റ മത്സരം കളിച്ചിരുന്നു.
മെൽബൺ∙ ഓസ്ട്രേലിയ എയ്ക്കെതിരായ അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 107 റൺസിന് ഓൾഔട്ടായെങ്കിലും, അതേ നാണയത്തിൽ തിരിച്ചടിച്ച് ഓസീസിനെ 195 റൺസിന് പുറത്താക്കി ഇന്ത്യ എ. നാലു വിക്കറ്റ് നഷ്ടത്തിൽ 99 റൺസമായി രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസിനെ, 62.4 ഓവറിലാണ് ഇന്ത്യ 195 റൺസിന് പുറത്താക്കിയത്.
ലക്നൗ∙ അഭ്യൂഹങ്ങളും റിപ്പോർട്ടുകളും ശരിവച്ച് ലക്നൗ സൂപ്പർ ജയന്റ്സ് കഴിഞ്ഞ സീസണിൽ ടീമിന്റെ നായകനായിരുന്ന കെ.എൽ. രാഹുലിനെ നിലനിർത്തുന്നില്ലെന്ന് വ്യക്തമായതിനു പിന്നാലെ, താരത്തെ പരിഹസിക്കുന്ന പരാമർശങ്ങളുമായി ടീം ഉടമ സഞ്ജീവ് ഗോയങ്ക. പേരെടുത്തു പറഞ്ഞില്ലെങ്കിലും, ജയിക്കാനുള്ള മനോഭാവമുള്ളവരും വ്യക്തപരമായ
ന്യൂസീലൻഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. ആദ്യ ദിനം കളി നിർത്തുമ്പോൾ 19 ഓവറിൽ നാലിന് 86 റൺസെന്ന നിലയിലാണ് ഇന്ത്യ. ശുഭ്മൻ ഗില്ലും (38 പന്തിൽ 31), ഋഷഭ് പന്തുമാണു ( ഒരു റൺ) പുറത്താകാതെനിൽക്കുന്നത്. വിക്കറ്റുപോകാതെ പിടിച്ചുനിൽക്കാൻ നേരത്തേയിറക്കിയ മുഹമ്മദ് സിറാജ് ആദ്യ പന്തിൽ പുറത്തായതും, വിരാട് കോലി നാലു റൺസ് മാത്രമെടുത്തു മടങ്ങിയതും ഇന്ത്യയ്ക്കു തിരിച്ചടിയായി.
ഓപ്പണിങ് ബാറ്റർ ജോസ് ബട്ലറെ നിലനിര്ത്താതെ ഒഴിവാക്കി രാജസ്ഥാൻ റോയൽസ്. ക്യാപ്റ്റൻ സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ എന്നിവർക്കൊപ്പം രാജസ്ഥാന്റെ ഏറ്റവും വിശ്വസ്തനായ ബാറ്ററായിരുന്നു ബട്ലർ. സഞ്ജുവിനും ജയ്സ്വാളിനും 18 കോടി വീതം നൽകി ടീമിനൊപ്പം നിർത്തിയപ്പോൾ ജോസ് ബട്ലറെ ലേലത്തിൽ വിടാനാണു ടീം തീരുമാനിച്ചത്.
ഐപിഎൽ താരലേലത്തിനു മുൻപ് നിലനിർത്തിയവരിൽ വിലയേറിയ താരമായി സൺറൈസേഴ്സ് ഹൈദരാബാദിന്റെ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച് ക്ലാസൻ. 23 കോടി രൂപയാണ് ദക്ഷിണാഫ്രിക്കൻ താരത്തെ നിലനിർത്താൻ ഹൈദരാബാദ് മുടക്കിയ തുക. അടുത്ത സീസണിലേക്ക് അഞ്ചു താരങ്ങളെ നിലനിർത്തിയ ഹൈദരാബാദ്, ക്യാപ്റ്റൻ പാറ്റ് കമിൻസിന് 18 കോടി രൂപയാണു നൽകുക.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിലേക്ക് മൂന്നു താരങ്ങളെ മാത്രം നിലനിർത്തി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ക്യാപ്റ്റൻ വിരാട് കോലിക്ക് ആര്സിബി 21 കോടി രൂപ നൽകും. വിവിധ ടീമുകൾ താരങ്ങൾക്കായി മുടക്കിയതിൽ രണ്ടാമത്തെ വലിയ തുകയാണിത്. ഇന്ത്യൻ താരങ്ങളായ രജത് പാട്ടീദാർ (11 കോടി), പേസർ യാഷ് ദയാൽ (അഞ്ചു കോടി) എന്നിവരെയും ആർസിബി
ഐപിഎൽ താരലേലത്തിനു മുന്നോടിയായി മുംബൈ ഇന്ത്യൻസ് നിലനിർത്തിയ താരങ്ങളിൽ കൂടുതല് വില പേസർ ജസ്പ്രീത് ബുമ്രയ്ക്ക്. 18 കോടി രൂപയ്ക്കാണ് മുംബൈ ബുമ്രയെ നിലനിർത്തിയത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കും സൂര്യകുമാർ യാദവിനും 16.35 കോടി രൂപ വീതം ലഭിക്കും. മുൻ ക്യാപ്റ്റൻ രോഹിത് ശർമ അടുത്ത സീസണിലും മുംബൈയില് തുടരും. 16.30 കോടിയാണ് രോഹിത്തിനു ലഭിക്കുക.
ഐപിഎൽ താരലേലത്തിനു മുന്നോടിയായി ആറു താരങ്ങളെ നിലനിർത്തി രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും. ക്യാപ്റ്റൻ സഞ്ജു സാംസണ് (18 കോടി), യശസ്വി ജയ്സ്വാൾ (18 കോടി), റിയാൻ പരാഗ് (14 കോടി), ധ്രുവ് ജുറെൽ (14 കോടി), ഷിമ്രോൺ ഹെറ്റ്മിയർ (11 കോടി), സന്ദീപ് ശർമ (നാലു കോടി) എന്നിവരെയാണ് രാജസ്ഥാൻ അടുത്ത സീസണിലേക്കു നിലനിർത്തിയത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലദേശിന് ഇന്നിങ്സ് തോല്വി. ഒന്നാം ഇന്നിങ്സിൽ 45.2 ഓവറിൽ 159 റൺസിന് ഓൾഔട്ടായ ബംഗ്ലദേശിനെ, ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മർക്രം ഫോളോഓൺ ചെയ്യിപ്പിച്ചു. രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച നേരിട്ട ബംഗ്ലദേശ് 143 റൺസെടുത്തു പുറത്തായി. ദക്ഷിണാഫ്രിക്കയുടെ വിജയം ഇന്നിങ്സിനും 273 റൺസിനും.
മക്കെയ്∙ ഓസ്ട്രേലിയ എയ്ക്കെതിരായ അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ എയ്ക്ക് കൂട്ടത്തകർച്ച. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എ 47.4 ഓവറിൽ 107 റൺസിന് എല്ലാവരും പുറത്തായി. 11 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ബ്രണ്ടൻ ഡോഗട്ടാണ് ഇന്ത്യയെ തകർത്തത്. മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ എ ഒന്നാം ദിനം കളി നിർത്തുമ്പോൾ 39 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലാണ്. ക്യാപ്റ്റൻ നഥാൻ മക്സ്വീനി (29), കൂപ്പർ കൊണോലി (14) എന്നിവർ ക്രീസിൽ. ആറു വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 8 റൺസ് മാത്രം പിന്നിലാണ് ഓസ്ട്രേലിയ.
മുംബൈ∙ ദക്ഷിണാഫ്രിക്കയുടെ മുൻ താരം കൂടിയായ ഗാരി കിർസ്റ്റൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ആറു മാസം തികയും മുൻപു രാജിവച്ചതിനു പിന്നാലെ, സമൂഹമാധ്യമങ്ങളിൽ വൈറലായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് പോസ്റ്റ് ചെയ്ത കുറിപ്പ്. ഗാരി കിർസ്റ്റന് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട് ഗാരി
ന്യൂഡൽഹി∙ സൂപ്പർ താരം വിരാട് കോലി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) ടീം ക്യാപ്റ്റനായി തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിന് മുന്നോടിയായി ടീമുകൾ നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിടാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോലി ക്യാപ്റ്റനായി തിരിച്ചെത്തുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ചറ്റോഗ്രാം∙ മൂന്നു യുവ ബാറ്റർമാർക്ക് കന്നി ടെസ്റ്റ് സെഞ്ചറി, രണ്ടു പേർക്ക് അർധസെഞ്ചറി, ഒരു ഇന്നിങ്സിൽ 17 സിക്സറുകളുമായി റെക്കോർഡ്... ബാറ്റെടുത്തവരെല്ലാം തകർപ്പൻ പ്രകടനവുമായി മിന്നിത്തിളങ്ങിയതോടെ ബംഗ്ലദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ. മത്സരത്തിൽ ടോസ് നേടി
മുംബൈ∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നവംബർ ഒന്നിന് തുടങ്ങാനിരിക്കെ, പരിശീലനം ഊർജിതമാക്കി ടീം മാനേജ്മെന്റ്. ആദ്യത്തെ രണ്ടു ടെസ്റ്റുകളും തോറ്റ് ടീം പരമ്പര അടിയറവു വച്ച സാഹചര്യത്തിൽ, മൂന്നാം ടെസ്റ്റിൽ ഏതു വിധേനയും ജയിക്കാനാണ് ശ്രമം. മുംബൈയിൽ
സി.കെ. നായുഡു ട്രോഫി ക്രിക്കറ്റിൽ മൂന്നാംദിനം കളി നിർത്തുമ്പോൾ കേരളത്തിനെതിരെ ഒഡീഷ 8 വിക്കറ്റിന് 472 റൺസിൽ. ഒഡീഷയ്ക്ക് ഇപ്പോൾ 153 റൺസ് ലീഡുണ്ട്. കളി നിർത്തുമ്പോൾ സംബിത് ബാരൽ (106), ആയുഷ് ബാരിത് (2)എന്നിവരാണു ക്രീസിൽ.
ബെംഗളൂരു∙ ഇന്ത്യൻ സൂപ്പർതാരം വിരാട് കോലി വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തേക്ക്. അടുത്ത ഐപിഎൽ സീസണിൽ വിരാട് കോലി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി) നായകനാകുമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സീസണുകളിൽ ടീമിനെ നയിച്ച ഫാഫ് ഡുപ്ലേസിക്ക് 40 വയസ് പിന്നിട്ട സാഹചര്യത്തിലാണ് കോലി
മുംബൈ∙ അമിത വണ്ണത്തിന്റെയും ശരീര ഭാരത്തിന്റെയും പേരിലാണ് മുംബൈ ക്രിക്കറ്റ് ടീമിൽനിന്ന് യുവ ഓപ്പണർ പൃഥ്വി ഷായെ പുറത്താക്കിയതെങ്കിൽ, അത് ശരിയല്ലെന്ന നിലപാടുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. ക്രിക്കറ്റിൽ കായികക്ഷമത തീരുമാനിക്കേണ്ടത് ശരീരഭാരമോ വണ്ണമോ നോക്കിയല്ലെന്ന് അദ്ദേഹം
ഇൻഡോർ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 2025 സീസണിനു മുന്നോടിയായി ആരെയൊക്കെ നിലനിർത്തണമെന്നും താരലേലത്തിൽ ആരെയൊക്കെ ടീമിലെത്തിക്കണമെന്നും ടീമുകൾ തലപുകയ്ക്കുന്നതിനിടെ, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിനു മുന്നിൽ തകർപ്പൻ െസഞ്ചറി പ്രകടനവുമായി യുവതാരം രജത് പാട്ടിദാർ. രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിന്റെ താരമായ
ദുബായ്∙ ബോളർമാരുടെ ഐസിസി വനിതാ ഏകദിന റാങ്കിങ്ങിൽ ഇന്ത്യയുടെ ദീപ്തി ശർമ രണ്ടാം സ്ഥാനത്ത്. ദീപ്തിയുടെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. ഇംഗ്ലണ്ടിന്റെ സോഫി എക്ലസ്റ്റനാണ് റാങ്കിങ്ങിൽ ഒന്നാമത്. ആദ്യ പത്തിൽ മറ്റ് ഇന്ത്യൻ താരങ്ങളില്ല.
ന്യൂഡൽഹി∙ പരുക്കുമൂലം ചികിത്സയിൽ തുടരുന്ന ന്യൂസീലൻഡ് ബാറ്റർ കെയ്ൻ വില്യംസന് ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റും നഷ്ടമാകും. മുംബൈയിൽ നവംബർ ഒന്നുമുതലാണ് മൂന്നാം ടെസ്റ്റ്. ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങളിലും വില്യംസൻ കളിച്ചിരുന്നില്ല. ‘വില്യംസന്റെ പരുക്ക് പൂർണമായി ഭേദപ്പെട്ടിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ട്’– ന്യൂസീലൻഡ് പരിശീലകൻ ഗാരി സ്റ്റഡ് പറഞ്ഞു. നവംബർ 28 മുതൽ സ്വന്തം നാട്ടിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയോടെയാകും വില്യംസൻ ടീമിൽ തിരിച്ചെത്തുക.
മുംബൈ∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളും തോറ്റ് പരമ്പര കൈവിട്ടതിന്റെ നാണക്കേടിനിടെ, എങ്ങനെയും സമ്പൂർണ തോൽവി ഒഴിവാക്കാൻ ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ തീവ്രശ്രമം. ഇതിന്റെ ഭാഗമായി, ആദ്യ ദിനം മുതൽ സ്പിന്നർമാരെ സഹായിക്കുന്ന ‘റാങ്ക് ടേണർ’ പിച്ച് തയാറാക്കാൻ മുംബൈ ക്രിക്കറ്റ്
ന്യൂഡൽഹി∙ പേസർ ഹർഷിത് റാണയെ ന്യൂസീലൻഡിന് എതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ടീമിന്റെ റിസർവ് ലിസ്റ്റിൽ ഉണ്ടായിരുന്ന ഹർഷിതിനെ ഡൽഹിക്കായി രഞ്ജി ട്രോഫി കളിക്കാൻ ടീമിൽ നിന്ന് റിലീസ് ചെയ്തിരുന്നു. പിന്നാലെയാണ് മൂന്നാം ടെസ്റ്റിനായി തിരികെ വിളിപ്പിച്ചത്. വരാനിരിക്കുന്ന ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിലും ഹർഷിതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുപത്തിരണ്ടുകാരനായ വലംകൈ പേസർ ഇന്ന് ടീമിനൊപ്പം ചേരും.
പനജി∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) താരലേലം നവംബറിൽ നടക്കാനിരിക്കെ, രഞ്ജി ട്രോഫിയിൽ തകർപ്പൻ ഓൾറൗണ്ട് പ്രകടനവുമായി സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കർ. ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്കായി കളിക്കുന്ന അർജുൻ, നാഗാലാൻഡിനെതിരായ രഞ്ജി മത്സരത്തിൽ തകർത്തടിച്ച് 42 റൺസും മൂന്നു വിക്കറ്റും
മെൽബൺ∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാത്യു വെയ്ഡ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വിരമിക്കൽ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ, വെയ്ഡിനെ പാക്കിസ്ഥാനെതിരെ നവംബറിൽ നടക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിന്റെ വിക്കറ്റ് കീപ്പിങ്, ഫീൽഡിങ് പരിശീലകനായും നിയമിച്ചു. ജൂണിൽ
കൊൽക്കത്ത ∙ കനത്ത മഴ മൂലം ഒന്നര ദിവസത്തോളം വൈകി ആരംഭിച്ച മത്സരത്തിൽ 83 റൺസിനിടെ ആറു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ച, പിന്നീട് കരുത്തോടെയുള്ള തിരിച്ചുവരവ്, അർധസെഞ്ചറിയുമായി 7, 8, 9 നമ്പർ ബാറ്റർമാർ, ഏഴാം വിക്കറ്റിലും എട്ടാം വിക്കറ്റിലും സെഞ്ചറി കൂട്ടുകെട്ട്! ബംഗാളിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കൂട്ടത്തകർച്ചയ്ക്കു ശേഷം ശക്തമായി തിരിച്ചുവരവു നടത്തിയ കേരളം, ഒടുവിൽ സമനിലയ്ക്കു കൈകൊടുത്തു. മഴമൂലം ഒന്നര ദിവസത്തോളം കളി നഷ്ടമായ മത്സരത്തിന് ഫലമുണ്ടാകില്ലെന്ന് ഉറപ്പായിരുന്നു.
ഇൻഡോർ∙ യുസ്വേന്ദ്ര ചെഹലിന് മര്യാദയ്ക്ക് ബാറ്റു പിടിക്കാൻ അറിയില്ലെന്ന് ഇനിയാരും പറയരുത്! ഇന്ത്യൻ ടീമിൽ കളിക്കുമ്പോൾ ചെഹലിന് ബാറ്റിങ് തീരെ വശമില്ല എന്നതാണ് ഇതുവരെ കണ്ടു പരിചയിച്ച കാഴ്ചയെങ്കിലും, ഇപ്പോൾ സീൻ മാറി. മുൻപ് പന്തുകൊണ്ട് ബാറ്റർമാരെ പരീക്ഷിക്കുന്നതായിരുന്നു ചെഹലിന്റെ ശൈലിയെങ്കിൽ, ഇപ്പോൾ
ന്യൂഡൽഹി∙ ടീമിൽ നിലനിർത്താവുന്ന കളിക്കാരുടെ പട്ടികയിൽ നിന്ന് ക്യാപ്റ്റൻ കെ.എൽ.രാഹുലിനെ ഒഴിവാക്കി ഐപിഎൽ ഫ്രാഞ്ചൈസി ലക്നൗ സൂപ്പർ ജയ്ന്റ്സ്. കഴിഞ്ഞ സീസണിൽ ടീം ഏഴാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. ഇതിനു പിന്നാലെ രാഹുലിന്റെ ക്യാപ്റ്റൻസിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാഹുലിനെ നിലനിർത്തേണ്ടതില്ലെന്ന് ടീം തീരുമാനിച്ചതെന്നാണ് വിവരം.
കൃഷ്ണഗിരി (വയനാട്) ∙ സി.കെ. നായുഡു ട്രോഫിയിൽ കേരളം ഒന്നാം ഇന്നിങ്സിൽ 319 റൺസിനു പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒഡീഷ രണ്ടാംദിനം കളിനിർത്തുമ്പോൾ 3 വിക്കറ്റിനു 205 റൺസെന്ന നിലയിലാണ്. ഓം (83 നോട്ടൗട്ട്) സാവൻ (68 നോട്ടൗട്ട്) എന്നിവരാണ് ക്രീസിൽ. 7 വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ കേരളത്തിനു 43 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ.
അഹമ്മദാബാദ്∙ ഓപ്പണർ സ്മൃതി മന്ഥനയുടെ സെഞ്ചറിക്കരുത്തിൽ ന്യൂസീലൻഡിനെതിരായ മൂന്നാം വനിതാ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ തകർപ്പൻ ജയം. ഈ ജയത്തോടെ 3 മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി. ന്യൂസീലൻഡ് ഉയർത്തിയ 233 റൺസ് വിജയലക്ഷ്യം 44.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 122 പന്തിൽ 10 ഫോർ ഉൾപ്പെടെ 100 റൺസെടുത്ത സ്മൃതി മന്ഥനയാണ് ഇന്ത്യയുടെ വിജയശിൽപി.
ലക്നൗ ∙ ദേശീയ സീനിയർ വനിതാ ട്വന്റി20 ക്രിക്കറ്റിൽ ചണ്ഡിഗഡിനെതിരെ കേരളത്തിന് 9 വിക്കറ്റ് വിജയം. ചണ്ഡിഗഡിനെ 84 റൺസിനു പുറത്താക്കിയ കേരളം 14–ാം ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 5 വിക്കറ്റ് നേടിയ കേരള ബോളർ വിനയയാണ് ചണ്ഡിഗഡിന്റെ തകർച്ചയ്ക്കു വഴിയൊരുക്കിയത്.
മുംബൈ∙ ക്രിക്കറ്റ് ലോകം ഒന്നടങ്കം ബഹുമാനിച്ചിരുന്ന സച്ചിൻ തെൻഡുൽക്കറിന് 40–ാം വയസ്സിൽ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാമെങ്കിൽ, ഇന്ത്യൻ ടീമിലെ സൂപ്പർ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശർമയ്ക്കും എന്തുകൊണ്ട് പറ്റില്ല എന്ന ചോദ്യവുമായി ഒരു വിഭാഗം ആരാധകർ രംഗത്ത്. ദീർഘകാലമായി ഇരുവർക്കും ടെസ്റ്റ്
മുംബൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ട്വന്റി20 പരമ്പരയ്ക്കായി പോകുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ഉണ്ടാകില്ല. പകരം, മുൻ ഇന്ത്യൻ താരം കൂടിയായ വി.വി.എസ്. ലക്ഷ്മണാകും താൽക്കാലിക പരിശീലകനായി ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലെത്തുക. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീമിൽ, മലയാളി
ന്യൂഡൽഹി∙ ആഭ്യന്തര ക്രിക്കറ്റിൽ ഉൾപ്പെടെ പലതവണ മികവു തെളിയിച്ച യുവതാരം ഋതുരാജ് ഗെയ്ക്വാദിനെ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുമുള്ള ടീമുകളിൽ ഉൾപ്പെടുത്താത്തതിൽ ബിസിസിഐയ്ക്ക് രൂക്ഷ വിമർശനം. ഋതുരാജ് ഗെയ്ക്വാദിനോടുള്ള ടീമിന്റെ സമീപനത്തിൽ
കൊൽക്കത്ത∙ മഴയ്ക്കൊപ്പം ബംഗാൾ ബോളർമാരും വില്ലൻമാരായപ്പോൾ ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ കേരളത്തിന്, ഒടുവിൽ ഒരുകൈ സഹായവുമായി അതിഥി താരം ജലജ് സക്സേനയും സൽമാൻ നിസാറും. തകർപ്പൻ അർധസെഞ്ചറികളുമായി ബംഗാൾ ആക്രമണത്തെ ചെറുത്തുനിന്ന ഇരുവരുടെയും മികവിൽ, മൂന്നാം ദിനം കളി നിർത്തുമ്പോൾ 102 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 267 റൺസ് എന്ന നിലയിലാണ് കേരളം.
ഇസ്ലാമാബാദ്∙ രണ്ടു വർഷത്തെ കരാറിൽ പാക്കിസ്ഥാന്റെ ഏകദിന, ട്വന്റി20 ടീമുകളുടെ പരിശീലകനായി ചുമതലയേറ്റ മുൻ ഇന്ത്യൻ പരിശീലകനും ദക്ഷിണാഫ്രിക്കയുടെ മുൻ താരവുമായ ഗാരി കിർസ്റ്റൻ, തൽസ്ഥാനത്ത് ആറു മാസം തികയ്ക്കും മുൻപേ രാജിവച്ചു. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായും ചില താരങ്ങളുമായുള്ള അഭിപ്രായ ഭിന്നതകളാണ്
ലഹോർ ∙ പാക്കിസ്ഥാന്റെ ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റനായി വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ. ബാബർ അസമിന്റെ പിൻഗാമിയായാണ് റിസ്വാൻ ലിമിറ്റഡ് ഓവർ ഫോർമാറ്റുകളിലെ ക്യാപ്റ്റനാകുന്നത്. നവംബർ നാലിന് ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയാണ് റിസ്വാന്റെ ക്യാപ്റ്റൻസിയിൽ പാക്കിസ്ഥാന്റെ ആദ്യ മത്സരം.
മസ്കത്ത്∙ എമർജിങ് ടീംസ് ഏഷ്യാ കപ്പിൽ ശ്രീലങ്കയേയും അട്ടിമറിച്ച് അഫ്ഗാനിസ്ഥാന് കിരീടം. ആവേശകരമായ ഫൈനലിൽ ഏഴു വിക്കറ്റിനാണ് അഫ്ഗാൻ ശ്രീലങ്കയെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 133 റൺസ്. അഫ്ഗാനിസ്ഥാൻ 11പന്തും ഏഴു വിക്കറ്റും
സീമിൽ കറങ്ങിത്തിരിഞ്ഞ് ഗുഡ് ലെങ്തിൽ പിച്ച് ചെയ്ത്, വിക്കറ്റ് ലക്ഷ്യമാക്കി വരുന്ന ഒരു ടോപ് സ്പിൻ പന്തിനെ എങ്ങനെ പ്രതിരോധിക്കും? ‘ബാറ്റിനും പാഡിനും ഇടയിൽ അൽപം പോലും വിടവു വരാതെ ഒരു പെർഫക്ട് ഫ്രണ്ട് ഫൂട്ട് ഡിഫൻസിലൂടെ നേരിടും’. ക്രിക്കറ്റ് അക്കാദമികളിൽ തുടങ്ങി ദേശീയ ടീം ക്യാംപിൽ വരെ ബാറ്റർമാരെ തല്ലിയും ചൊല്ലിയും പഠിപ്പിക്കുന്ന ഈ ബാലപാഠം പാടേ മറന്നാണ് ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ താരങ്ങൾ ബാറ്റ് ചെയ്തത്.
അഹമ്മദാബാദ് ∙ ഇന്ത്യൻ വനിതകൾക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ന്യൂസീലൻഡിന് 76 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത കിവീസ് മുന്നോട്ടുവച്ച 260 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് 183 നേടാനേ സാധിച്ചുള്ളൂ.
കൊൽക്കത്ത∙ ആദ്യം മത്സരം ഒന്നര ദിവസത്തിലധികം വൈകിച്ച് മഴയും പ്രതികൂല കാലാവസ്ഥയും. ഏറെ വൈകി മത്സരം ആരംഭിച്ചപ്പോൾ കേരളത്തെ എറിഞ്ഞിട്ട് ബംഗാൾ പേസ് ബോളർ ഇഷാൻ പോറൽ! ഫലം, കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിനെതിരെ കേരളത്തിന് തകർച്ചയോടെ തുടക്കം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 38 റൺസ് എടുക്കുമ്പോഴേയ്ക്കും നാലു വിക്കറ്റ് നഷ്ടമായി. ഇതിൽ മൂന്നു വിക്കറ്റും സ്വന്തമാക്കിയ ഇഷാൻ പോറലാണ് കേരളത്തെ തകർത്തത്.
മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടംപിടിക്കാനാകാതെ പോയത് ചർച്ചയായിരിക്കെ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനോടും (ബിസിസിഐ) ഇന്ത്യൻ ക്രിക്കറ്റ് ആരാധകരോടും ക്ഷമ ചോദിച്ച് വെറ്ററൻ പേസ് ബോളർ മുഹമ്മദ് ഷമി രംഗത്ത്. പരുക്കേറ്റ് ഒരു വർഷത്തോളമായി സജീവ ക്രിക്കറ്റിൽനിന്ന്
Results 1-50 of 10000