Activate your premium subscription today
അടിമാലി ∙ ഈർക്കിൽ ഉപയോഗിച്ച് കൂറ്റൻ സ്രാവിന്റെ രൂപം നിർമിച്ച് ജനശ്രദ്ധ നേടുകയാണ് കൊന്നത്തടി പഞ്ചായത്തിലെ കരിമല പാറയ്ക്കൽ രാജേഷ്. 14 അടി നീളമുള്ള സ്രാവിന്റെ രൂപമാണ് 7 മാസത്തെ പ്രയത്നത്തെ തുടർന്ന് രാജേഷ് നിർമിച്ചിരിക്കുന്നത്. കൃഷിയിടത്തിലെ പണികൾക്കിടയിൽ ലഭിക്കുന്ന സമയം ഉപയോഗിച്ചാണ് രാജേഷ് തന്റെ
തൊടുപുഴ ∙ പകൽച്ചൂട് കൂടുന്നതിനിടെ ജില്ലയെ വിടാതെ പനിച്ചൂടും. പ്രതിദിന പനിക്കണക്കുകൾ ഉയർന്നുതന്നെ തുടരുകയാണ്. ചിക്കൻപോക്സ്, മുണ്ടിനീര് ബാധിതരുടെ എണ്ണത്തിലും വർധനയുണ്ട്. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നിവയും ജില്ലയിൽ ഈ മാസം സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1421 പേർ
കുമളി ∙ പെരിയാർ കടുവസങ്കേതത്തിൽ നടന്ന പക്ഷി സർവേയുടെ ഭാഗമായി നടന്ന കണക്കെടുപ്പിൽ 228 ഇനത്തിൽപ്പെട്ട പക്ഷികളെ കണ്ടെത്തി. നീലകണ്ഠൻ (bluethroat), ചരൽ വരമ്പൻ പക്ഷി (Twany pipit), കടുംനീലി പാറ്റപിടിയൻ (ultramarine flycatcher), ചെമ്മാറൻ പാറ്റപിടിയൻ (Red breasted fly catcher) എന്നീ 4 ഇനങ്ങളെ ഇതാദ്യമായി
രാജാക്കാട് ∙ ഡോക്ടർമാർ ഇല്ലാത്തതിനാൽ രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇന്നലെയും ചികിത്സ മുടങ്ങി. ദൂരസ്ഥലങ്ങളിൽനിന്ന് വരെ ആശുപത്രിയിലെത്തിയ സാധാരണക്കാരായ ഒട്ടേറെ രോഗികളാണ് നിരാശരായി മടങ്ങിയത്. ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പിന്റെയും അവഗണനമൂലം ഏറെക്കാലമായി രാജാക്കാട് സാമൂഹികാരോഗ്യ
നെടുങ്കണ്ടം∙ ക്ഷീരകർഷകർക്ക് താത്കാലികാശ്വാസം- ലീറ്ററിന് 8 രൂപ ഇൻസെന്റീവ് പ്രഖ്യാപിച്ച് മിൽമ. ഫെബ്രുവരി ഒന്ന് മുതൽ മാർച്ച് 31 വരെയാണ് ജില്ലയിലെ ക്ഷീര സംഘങ്ങൾ ഉൾപ്പെടുന്ന എറണാകുളം മേഖലാ സഹകരണ ക്ഷീരോത്പാദക സംഘം ഇൻസെന്റീവ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനം, ഓണം എന്നിവയോടനുബന്ധിച്ച് കഴിഞ്ഞ
വട്ടവട ഗ്രാമപ്പഞ്ചായത്തിലെ വട്ടവട, ചിലന്തിയാർ, ഊർക്കാട്, പഴത്തോട്ടം, വഞ്ചിവയൽ, കോവിലൂർ എന്നിവിടങ്ങളിൽ സ്ട്രോബറി പഴങ്ങളുടെ വിളവെടുപ്പ് ആരംഭിച്ചു. ഒരു കിലോഗ്രാം പഴത്തിന് 600 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. മുൻവർഷങ്ങളിൽ ഓഗസ്റ്റ് മാസങ്ങളിൽ കൃഷി ചെയ്ത് നവംബർ, ഡിസംബർ മാസങ്ങളിലായിരുന്നു വിളവെടുപ്പ്.
പിഎസ്സി അഭിമുഖം: കട്ടപ്പന ∙ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ(മലയാളം)(കാറ്റഗറി നമ്പർ 709/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ പേര് ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായി 12 മുതൽ 14 വരെയും 27, 28 തീയതികളിലും പിഎസ്സിയുടെ കട്ടപ്പനയിലെ ജില്ലാ ഓഫിസിൽ ആദ്യഘട്ട അഭിമുഖം നടക്കും. ഇതുസംബന്ധിച്ച
മൂന്നാർ ∙ ഗതാഗതമന്ത്രിയെ വഴിയിൽ തടയാൻ ശ്രമിച്ച മൂന്നാറിലെ ഓട്ടോ, ജീപ്പ്, ടാക്സി ഡ്രൈവർമാർക്കെതിരെ മന്ത്രി ഗണേഷ്കുമാറിന്റെ തിരിച്ചടി.രണ്ടു ദിവസത്തിനുള്ളിൽ മുഴുവൻ ടാക്സി വാഹനങ്ങളുടെയും രേഖകൾ പരിശോധിച്ചു ഹാജരാക്കാൻ മന്ത്രി വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.വിനോദസഞ്ചാരികൾക്കായി കെഎസ്ആർടിസി ഇറക്കിയ
വണ്ണപ്പുറം∙ വണ്ണപ്പുറം– തൊമ്മൻകുത്ത് റോഡിൽ ടാറിങ് തുടങ്ങിയെങ്കിലും വാട്ടർ അതോറിറ്റിയുടെ പൈപ്പ് നന്നാക്കിയിട്ട് കുഴി പൂർണമായും മൂടാൻ അധികൃതർ ശ്രമിക്കുന്നില്ലെന്ന് പരാതി. ഇതോടെ ഈ ഭാഗം ടാർ ചെയ്യാതെ ഇട്ടിരിക്കുകയാണ്. ഇതുമൂലം 250 മീറ്റർ ഭാഗത്തെ റോഡാണ് തകർന്നുകിടക്കുന്നത്. ഇതിലൂടെ കാൽനടയായിട്ട് പോലും
മൂന്നാർ∙ ഫെബ്രുവരി പകുതിയാകാറായിട്ടും മൂന്നാറിൽ കുളിരു കുറയുന്നില്ല. താപനില മൈനസ് ഒന്നിലെത്തി.ചെണ്ടുവര എസ്റ്റേറ്റിലാണ് ഇന്നലെ രാവിലെ താപനില മൈനസ് ഒന്ന് രേഖപ്പെടുത്തിയത്.വെള്ളിയാഴ്ച രാവിലെ ചെണ്ടുവരയിൽ പൂജ്യം ഡിഗ്രിയായിരുന്നു താപനില. ലക്ഷ്മി, സൈലന്റ്വാലി എന്നിവിടങ്ങളിൽ രണ്ടും ദേവികുളത്ത് ഒന്നും
മൂന്നാർ ∙ ഗതാഗതമന്ത്രിയെ വഴിയിൽ തടയാൻ ശ്രമിച്ച മൂന്നാറിലെ ഓട്ടോ, ജീപ്പ്, ടാക്സി ഡ്രൈവർമാർക്കെതിരെ മന്ത്രി ഗണേഷ്കുമാറിന്റെ തിരിച്ചടി. രണ്ടു ദിവസത്തിനുള്ളിൽ മുഴുവൻ ടാക്സി വാഹനങ്ങളുടെയും രേഖകൾ പരിശോധിച്ചു ഹാജരാക്കാൻ മന്ത്രി വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. വിനോദസഞ്ചാരികൾക്കായി കെഎസ്ആർടിസി ഇറക്കിയ റോയൽവ്യൂ ഡബിൾ ഡെക്കർ ബസ് ഉദ്ഘാടനം ചെയ്യാൻ മൂന്നാറിലെത്തിയതായിരുന്നു മന്ത്രി.
മറയൂർ∙ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ചമ്പക്കാട് സ്വദേശി വിമലന്റെ കുടുംബത്തിനു വനംവകുപ്പ് നൽകുന്ന സാമ്പത്തിക സഹായത്തിന്റെ ആദ്യ ഗഡു കൈമാറി. 5 ലക്ഷം രൂപയ്ക്കൊപ്പം സമാശ്വാസധനമായ ഒന്നര ലക്ഷം രൂപയും കുടുംബത്തിനു കൈമാറി. വിമലന്റെ സംസ്കാര ചടങ്ങുകൾ ചമ്പക്കാട് ആദിവാസി കുടിയിൽ നടന്നു.കഴിഞ്ഞദിവസം
ചെറുതോണി ∙ 1.26 കോടി രൂപ കബളിപ്പിച്ചെന്ന ബ്ലോക്ക് കോഓർഡിനേറ്ററുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇടുക്കി ബ്ലോക്ക് സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയൺമെന്റ് ഡവലപ്മെന്റ് സൊസൈറ്റിയുടെ (സീഡ്) ഓഫിസിൽ പൊലീസ് പരിശോധന നടത്തി.ഓഫിസ് ഫയലുകളും രസീതുകളും പരിശോധിച്ച് മഹസർ തയാറാക്കിയ പൊലീസ് ആവശ്യമുള്ളത് കസ്റ്റഡിയിൽ എടുത്ത ശേഷം
തൊടുപുഴ∙ 2024ലെ ബജറ്റിൽ ഇടുക്കിക്ക് ഏറെ പ്രതീക്ഷ നൽകിയ പ്രഖ്യാപനങ്ങളായിരുന്നു ഇവ. പലതും കയ്യടി നേടാനുള്ള പ്രഖ്യാപനങ്ങൾ മാത്രമായിരുന്നെന്നാണ് കഴിഞ്ഞ ഒരു വർഷം കൊണ്ട് ലഭിച്ച ഉത്തരം. കഴിഞ്ഞ വർഷത്തെ പ്രോഗ്രസ് കാർഡ് ഇതാ. ഓരോ പദ്ധതിക്കും നിങ്ങൾ പത്തിൽ എത്ര മാർക്ക് നൽകും ? ∙ മൂന്നാറിൽ ദേശീയ - രാജ്യാന്തര
അടിമാലി ∙ വെള്ളത്തൂവൽ ടൗണിൽ നിർമാണോദ്ഘാടനം നടത്തിയ ഷോപ്പിങ് കോംപ്ലക്സ് ഫലകത്തിൽ ഒതുങ്ങി. 4 വർഷം മുൻപാണു ടൗണിലെ ഓട്ടോസ്റ്റാൻഡിനു സമീപം ഒരു കോടിയോളം മുടക്കി നിർമാണോദ്ഘാടനം നടത്തിയത്.ഇവിടെ പ്രവർത്തിച്ചു വന്നിരുന്ന കടമുറികളിൽ നിന്നു വ്യാപാരികളെ ഒഴിപ്പിച്ചാണു ഷോപ്പിങ് കോംപ്ലക്സിന് 2020 നവംബർ 2ന്
സൗജന്യ തിമിരശസ്ത്രക്രിയക്യാംപ് തൊടുപുഴ∙ ഫാത്തിമ കണ്ണാശുപത്രിയിൽ നാളെ മുതൽ 15 വരെ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ ക്യാംപും നടത്തും. രോഗികൾക്കു സൗജന്യമായി ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കി നൽകുന്നു. 8281594778 ജല അതോറിറ്റിപരാതി പരിഹാര സെൽ കട്ടപ്പന∙ ജല അതോറിറ്റി കട്ടപ്പന പ്രോജക്ട് ഡിവിഷൻ ഓഫിസിൽ
കട്ടപ്പന∙ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ 4 വിദ്യാർഥികൾക്കായി പ്രൈമറി വിഭാഗം അധ്യാപിക ലിൻസി ജോർജിന്റെ നേതൃത്വത്തിൽ രണ്ടു വീടുകൾ നിർമിച്ചു നൽകി. വീടുകളുടെ താക്കോൽദാനം ഇന്ന് ഉച്ചയ്ക്ക് 1.30നു മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. നിർധന കുടുംബങ്ങളുടെ ദുരവസ്ഥ വാർത്തകളിലൂടെയും ഭവന
തൊടുപുഴ ∙ വെങ്ങല്ലൂർ-മങ്ങാട്ടുകവല നാലുവരിപ്പാതയിൽ മഠത്തികണ്ടം പെട്രോൾ പമ്പിനു സമീപത്തെ റോഡിനു നടുവിലുള്ള വലിയ വിള്ളൽ അപകടങ്ങൾക്കു കാരണമാകുന്നു. വൃത്താകൃതിയിൽ രൂപപ്പെട്ട വിള്ളലിന്റെ പല ഭാഗവും കുഴിയായി തുടങ്ങി.ഇതാണ് ഇരുചക്രവാഹനങ്ങൾക്കു ഭീഷണിയാകുന്നത്. മധ്യഭാഗത്തായതിനാൽ രാത്രികാലങ്ങളിൽ
തൊടുപുഴ∙ നൂറു കണക്കിന് പേജുകളുള്ള ബജറ്റ് പ്രസംഗത്തിൽ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഇടം പിടിച്ചിട്ടുള്ളത് വിരലിൽ എണ്ണാവുന്ന പേജുകളിൽ മാത്രം. ജില്ലയിലെ ജനങ്ങൾ കാത്തിരുന്ന പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ജില്ലയിലെ ആരോഗ്യമേഖലയുടെ വികസനത്തെ തഴഞ്ഞ ബജറ്റിൽ വേനലിൽ കോടിക്കണക്കിനു
മൂന്നാർ∙ മൂന്നാറിന്റെ കുളിരും സൗന്ദര്യവും മതിയാവോളം ആസ്വദിച്ച് യാത്ര ചെയ്യുന്നതിനായി എത്തിച്ച കെഎസ്ആർടിസി സൈറ്റ് സീയിങ് ഡബിൾ ഡക്കർ ബസ് ഇന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും.രാവിലെ 11നു പഴയ മൂന്നാർ ഡിപ്പോയിലാണ് ചടങ്ങ് നടക്കുന്നത്. വ്യാഴാഴ്ചയാണ് തിരുവനന്തപുരത്തു നിന്നു ബസ്
മൂന്നാർ ∙ തമിഴ് സിനിമ, സീരിയൽ നടനും സിപിഎം പ്രവർത്തകനുമായ മൂന്നാർ ഇക്കാ നഗറിൽ കെ.സുബ്രഹ്മണ്യൻ (57) കുഴഞ്ഞുവീണു മരിച്ചു. തൊടുപുഴയിൽ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ വ്യാഴാഴ്ച അടിമാലിയിൽ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സിപിഎം ഇക്കാനഗർ ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്.
മൂന്നാർ ∙ ഒറ്റക്കൊമ്പന്റെ ആക്രമണത്തിൽ പടയപ്പയ്ക്കു പരുക്കേറ്റു. ചെവിയുടെ ഭാഗത്തുനിന്നു രക്തം വരുന്ന നിലയിൽ തൊഴിലാളികളാണു പടയപ്പയെ കണ്ടത്. ഡ്രോൺ ഉപയോഗിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ പടയപ്പയെ നിരീക്ഷിക്കാനാരംഭിച്ചു. നിലവിൽ മദപ്പാടിലാണു പടയപ്പ.ബുധനാഴ്ച വൈകിട്ടാണു 13-ാം നമ്പർ ഫീൽഡിൽ ഒറ്റക്കൊമ്പനും
തൊടുപുഴ∙ സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച് ആൻഡ് ഡവലപ്മെന്റൽ സ്റ്റഡീസിനു കീഴിൽ പ്രവർത്തിച്ചു വരുന്ന സോഷ്യോ ഇക്കണോമിക് എൻവയൺമെന്റ് ഡവലപ്മെന്റ് (സീഡ്) സൊസൈറ്റിയുടെ പേരിൽ ജില്ലയിലെ 8 ബ്ലോക്കുകളിലും ഓഫിസുകൾ തുടങ്ങിയായിരുന്നു അനന്തു കൃഷ്ണയുടെ തട്ടിപ്പ്. വ്യാജ എൻജിഒകൾ രൂപീകരിച്ച്
മൂലമറ്റം ∙ വനംവകുപ്പിന്റെ അനാവശ്യമായ തടസ്സവാദത്തെ തുടർന്ന് മൂലമറ്റം– പതിപ്പള്ളി– ഉളുപ്പൂണി റോഡിന്റെ നിർമാണം നിലച്ചു. നിർമാണം തുടങ്ങി 4 വർഷം പിന്നിട്ടിട്ടും റോഡിന്റെ നിർമാണം വനംവകുപ്പ് തടസ്സപ്പെടുത്തുന്നതിനാൽ ജോലികൾ നിലച്ച അവസ്ഥയാണ്.ഗോത്രവർഗമേഖലയായ പതിപ്പള്ളി, മേമ്മുട്ടം, പ്രദേശത്തെ ആളുകൾക്ക്
മറയൂർ∙ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ വിമലനെ ആക്രമിച്ച് കൊലപ്പെടുത്തിയത് വിരിക്കൊമ്പൻ എന്ന കാട്ടാനയാണെന്ന് ഒപ്പം ജോലിക്ക് എത്തിയ സോമൻ (54). പ്രദേശത്ത് അടുത്തകാലത്തായി ഈ കാട്ടാനയെ പതിവായി കാണാറുണ്ട്. ഗോപകുമാർ, പുഷ്പ, കന്നിയമ്മ, മുരുകൻ, കാർത്തിക്, ബിജു, ഉൾപ്പെടെ 9 പേർ അടങ്ങുന്ന സംഘമാണ്
തൊടുപുഴ ∙ സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടു മാസം മാത്രം അവശേഷിക്കെ തൊടുപുഴ മുനിസിപ്പാലിറ്റി സാമ്പത്തിക വർഷം ഇതുവരെ ചെലവഴിച്ചത് 30 ശതമാനം മാത്രം.മുൻ അസി. എൻജിനീയർ കൈക്കൂലി കേസിൽ അറസ്റ്റിലായതിനുശേഷം അസി. എൻജിനീയറെ തൊടുപുഴയിൽ നിയമിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ചു രാഷ്ട്രീയ ഭേദം കൂടാതെ കൗൺസിലർമാർ സമരം
നെടുങ്കണ്ടം ∙ പുതുവത്സരാഘോഷത്തിനിടെ കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മർദിച്ചു പരുക്കേൽപിച്ചതായി ഓട്ടോ ഡ്രൈവറുടെ പരാതി. ജില്ലാ പൊലീസ് സൂപ്രണ്ടിനു നൽകിയ പരാതിയിൽ നടപടിയുണ്ടായില്ലെന്നും ആക്ഷേപം. നെടുങ്കണ്ടം കൂട്ടാറിലെ ഓട്ടോ ഡ്രൈവറായ ചേരിക്കുന്നേൽ മുരളീധരനാണു (56) പരാതിക്കാരൻ.ഡിസംബർ 31നു രാത്രി
വെള്ളാരംകുന്ന് ∙ റോഡ് തകർന്നിട്ട് വർഷങ്ങളായി, നന്നാക്കാൻ നടപടിയില്ല. വെള്ളാരംകുന്ന്- പത്തുമുറി റോഡാണ് തകർന്നുകിടക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഏറെ ക്ലേശം സഹിച്ചാണ് നാട്ടുകാർ യാത്ര ചെയ്യുന്നത്. യാത്രക്കാരുടെ ബുദ്ധിമുട്ട് മാത്രമല്ല വാഹനങ്ങൾക്ക് അടിക്കടി അറ്റകുറ്റപ്പണികളുമാകും എന്നതാണ്
വൈദ്യുതി തടസ്സം നെടുങ്കണ്ടം ∙ നെടുങ്കണ്ടം 66കെവി സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ. നാളെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നെടുങ്കണ്ടം സബ്സ്റ്റേഷൻ പരിധിയിൽ വൈദ്യുതി തടസ്സപ്പെടും. അദാലത്ത് ഇന്ന് നെടുങ്കണ്ടം ∙ അണ്ടർ വാല്യുവേഷൻ നടപടികൾ നേരിടുന്ന 1986 മുതൽ 2017 മാർച്ച് വരെയുള്ള റജിസ്റ്റർ
മറയൂർ ∙ അഞ്ചുനാട്ടിൽ വന്യമൃഗങ്ങൾക്കു പുറമേ മയിൽ ശല്യവും. കൃഷിയിടത്തിൽ മറ്റു മൃഗങ്ങളെക്കാൾ ശല്യമാകുകയാണ് ഇവ. 3 വർഷത്തിനിടെ മയിലുകളുടെ എണ്ണം കൂടി. മയിൽ ഭീഷണിയിൽ പച്ചക്കറി കൃഷി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ.കരിമ്പ്, കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ് ഉൾപ്പെടെയുള്ള കൃഷികളാണ് പാടത്ത് പറന്നിറങ്ങുന്ന
Results 1-30 of 10000