Activate your premium subscription today
ദക്ഷിണ കൊറിയയിൽ പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിന് ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോൽ (64) അറസ്റ്റിലായി.
മിയാസാക്കി∙ ജപ്പാനിലെ തെക്കുപടിഞ്ഞാറൻ പ്രദേശത്ത് തിങ്കളാഴ്ച ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ക്യൂഷു ദ്വീപിലെ മിയാസാക്കി പ്രിഫെക്ചറിലാണ്. പ്രാദേശിക സമയം രാത്രി 9.19നാണ് ഭൂചലനമുണ്ടായത്. മിയാസാക്കി, കൊച്ചി പ്രിഫെക്ചറുകളിൽ സുനാമി
ബാലി∙ ബാലിയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ മോഡലും ഡിജെയുമായ കോട്ണി മിൽസിന് (37) ദാരുണാന്ത്യം. താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്ന് വീണുണ്ടായ പരുക്കുകളാണ് മരണകാരണം. വെള്ളിയാഴ്ചയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ കോട്ണി മിൽസിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയകൾക്കുശേഷം രണ്ടു
തീ കെടുത്താൻ പാന്റസ് ഊരിയെറിഞ്ഞ് അയാൾ ഓടി രക്ഷപ്പെട്ടു.
പെർത്ത് ∙ പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ യൂറോപ്യൻ വിനോദസഞ്ചാരികളുമായി പോയ സീ പ്ലെയിൻ (ജലവിമാനം) സമുദ്രത്തിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. ഓസ്ട്രേലിയയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ റോട്ട്നെസ്റ്റ് ദ്വീപിലാണ് അപകടം നടന്നത്. പെർത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ (18 മൈൽ)
ദക്ഷിണാഫ്രിക്കയിൽ 17 ദമ്പതികളെ വ്യാജ വിവാഹവേദി ബുക്കിങ്ങിലൂടെ കബളിപ്പിച്ച ഇന്ത്യൻ വംശജയായ അഭിഭാഷകയെ അറസ്റ്റ് ചെയ്തു.
ഏഥൻസ്∙ ഗ്രീസിലെ ക്രീറ്റ് ദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ കുന്നിൻമുകളിൽ നിന്ന് വീണ് ഗർഭിണിയായ അമേരിക്കൻ അധ്യാപിക മരിച്ചു. സാന്താ ബാർബറയിൽ നിന്നുള്ള 33 കാരിയായ ക്ലാര തോമൻ ആണ് അപകടത്തിൽ മരിച്ചത്. ഡിസംബർ 23ന് പ്രിവേലി മൊണാസ്ട്രിക്ക് സമീപം ട്രെക്കിങ് നടത്തുന്നതിനിടെയാണ് അപകടം. 164 അടി
പാലാ ∙ ന്യൂസീലൻഡിലെ ആദ്യ മലയാളി പൊലീസ് ഓഫിസറായ അലീന അഭിലാഷിന് (24) ജീവിതപങ്കാളിയായി പഞ്ചാബ് സ്വദേശിയായ കരൺവീർ സിങ് സൈനി(27). കത്തീഡ്രലിൽ ഇന്നലെ ഫാ.റോബിൻ കുര്യൻ കോയിക്കാട്ടിൽ വിവാഹം ആശീർവദിച്ചു.
ഓസ്ട്രേലിയയിലെ ക്യൂൻസ്ലാൻഡിലെ സിറ്റി ഓഫ് മോർട്ടൻ ബേയിൽ താമസിക്കുന്ന മലയാളികളുടെ നേതൃത്വത്തിൽ പുതിയ സംഘടന രൂപീകരിച്ചു. അസോസിയേഷൻ ഫോർ മോർട്ടൻ ബേ മലയാളീസ് അലയൻസ് (അമ്മ) എന്നാണ് പുതിയ സംഘടനയ്ക്ക് പേര് നൽകിയിരിക്കുന്നത്.
ബ്രിസ്ബെൻ ∙ പ്രവാസി മലയാളി സംഘടനയായ നവരസ സണ്ഷൈന് കോസ്റ്റിന്റെ 'കായേനിന്റെ അവകാശികള്' എന്ന മൂന്നാമത് നാടകം മാര്ച്ച് ഒന്നിന് വൈകിട്ട് 5മണിക്ക് കലൗന്ഡ്ര ആര്എസ്എല് ഫങ്ഷന് സെന്റര് ഹാളിൽ അരങ്ങേറും.നടനും നിര്മാതാവും സംവിധായകനും ലോക റെക്കോര്ഡ് ജേതാവുമായ ജോയ്.കെ.മാത്യു ആണ് നാടകം ഉദ്ഘാടനം
വില്ലും അമ്പും ധരിച്ച പുരുഷന്മാരുടെ സംഘം വികൃതമാക്കിയ ശരീരഭാഗങ്ങൾ പൊക്കിപ്പിടിച്ചിരിക്കുന്ന പാപ്പുവ ന്യൂഗിനിയിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് കാരണമായി.
ഓസ്ട്രേലിയയിലെ പെർത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചു തീക്കോയി പനയ്ക്കക്കുഴിയിൽ ആഷിൽ (24) മരിച്ചു.
സാവോപോളോ ∙ക്രിസ്മസ് കേക്ക് വിഷബാധക്കേസിൽ അറസ്റ്റിലായ സ്ത്രീ വർഷങ്ങളായി കുടുംബവുമായി ശത്രുതയിലായിരുന്നുവെന്ന് ബ്രസീലിയൻ പൊലീസ് വെളിപ്പെടുത്തി. ഡെയ്സ് മൗറ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ഡിസംബർ 23ന് ടോറസിൽ നടന്ന ക്രിസ്മസ് പാർട്ടിയിൽ ഭർതൃമാതാവ് സെലി ഡോസ് അൻജോസ് ഉണ്ടാക്കിയ കേക്ക് കഴിച്ച മൂന്ന് പേർ
മുംബൈ ∙ ബാങ്കോക്കിൽ നിന്ന് 4.41 കോടി രൂപയുടെ ലഹരിമരുന്നുമായി മുംബൈ വിമാനത്താവളത്തിൽ എത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് പറമ്പ് (26), ഇയാളെ സ്വീകരിക്കാനെത്തിയ കാസർകോട് സ്വദേശി കെ.പി. അഹമ്മദ് എന്നിവർ വൻ ലഹരി മരുന്ന് റാക്കറ്റിലെ അംഗങ്ങളാണെന്നും അന്വേഷണം ഊർജിതമാക്കിയതായും കസ്റ്റംസ് അറിയിച്ചു.
ന്യൂഡൽഹി ∙ ഓസ്ട്രേലിയയിൽ ഇനി മുതൽ വിദ്യാർഥി വീസ അപേക്ഷയ്ക്കൊപ്പം കൺഫർമേഷൻ ഓഫ് എൻറോൾ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.
നെടുമ്പാശേരി ∙ വിമാന ജീവനക്കാരുടെ ജോലി സമയം കഴിഞ്ഞതിനെ തുടർന്ന് വിമാനം റദ്ദാക്കി. ശനിയാഴ്ച രാത്രി 11ന് കൊച്ചിയിൽ നിന്ന് ക്വാലലംപുരിലേക്കു പോകേണ്ടിയിരുന്ന മലിൻഡോ എയർ വിമാനമാണു റദ്ദാക്കിയത്.
ലഹോർ ∙ രാജ്യം വിട്ടു മറ്റെവിടെയെങ്കിലും 3 വർഷം കഴിയാൻ അവസരം ലഭിച്ചിരുന്നെന്നും എന്നാൽ താനതു സ്വീകരിച്ചില്ലെന്നും ജയിലിൽ കഴിയുന്ന പാക്ക് മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
ടോക്കിയോ ∙ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വനിതയെന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ച ജാപ്പനീസ് വനിത തൊമിക്കോ ഇതൂക്ക (116) അന്തരിച്ചു. കഴിഞ്ഞ മാസം 29ന് ആണ് മരിച്ചതെങ്കിലും വിവരം പുറത്തുവരുന്നത് ഇപ്പോഴാണ്.
മുംബൈ ∙ ബാങ്കോക്കിൽ നിന്ന് കടത്തിയ 4 കോടിയുടെ ലഹരിമരുന്നുമായി കോഴിക്കോട് സ്വദേശി മുഹമ്മദ് പറമ്പ് (26) മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായി.
തായ്ലൻഡിലെ പ്രശസ്തമായ മൃഗസംരക്ഷണ കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ സ്പാനിഷ് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം.
ബാങ്കോക്ക്∙ ചിയാങ് മായിൽ അമേരിക്കൻ വിനോദസഞ്ചാരി ഓടിച്ച വാഹനം ഇടിച്ച് യുവതി മരിച്ചു. കിയ സെ-വാങ് (58) എന്ന സ്ത്രീയാണ് മരിച്ചത്. യുഎസ് പൗരനായ ഫിലിപ്പ് എഡ്വേർഡ് മോറോ (38) എന്നയാൾക്കെതിരെയാണ് സംഭവത്തിൽ പൊലീസ് കേസെടുത്തു. റോഡ് മുറിച്ചുകടക്കുമ്പോൾ മോറോയുടെ ബൈക്ക് സെ-വാങിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
തിരുവനന്തപുരം ∙ ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തിരുവനന്തപുരം സ്വദേശിയെ കബളിപ്പിച്ചു 2 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാനി പൊലീസ് പിടിയിൽ. കംബോഡിയയിൽ നിന്നു കോൾ സെന്റർ വഴി തട്ടിപ്പ് ആസൂത്രണം ചെയ്ത മലപ്പുറം തിരൂരങ്ങാടി മുന്നിയൂർ വെളിമുക്ക് സക്കത്ത് പാപ്പന്നൂർ പാലാഴി വീട്ടിൽ കെ.മനുവിനെ ആണ് തിരുച്ചിറപ്പള്ളി എയർപോർട്ടിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്.
വിയറ്റ്നാമിലെ ഒരു വില്ലയിൽ ബ്രിട്ടിഷ് സോഷ്യൽ മീഡിയ മാനേജർ ഗ്രെറ്റ മേരി ഒട്ടേസൺ (33), ദക്ഷിണാഫ്രിക്കൻ പൗരനായ പ്രതിശ്രുത വരൻ ആർനോ എൽസ് ക്വിന്റൺ (36) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തി.
താഷ്കെൻ്റ്∙ കാമുകിയെ സന്തോഷിപ്പിക്കാൻ സിംഹക്കൂട്ടിൽ കയറിയ കാവൽക്കാരനെ സിംഹങ്ങൾ കൊന്നു. ഡിസംബർ 17ന് പുലർച്ചെ ഉസ്ബെക്കിസ്ഥാനിലെ പാർക്കെന്റിലെ സ്വകാര്യ മൃഗശാലയിലാണ് സംഭവം. എഫ്. ഐറിസ്കുലോവ് (44) എന്നയാളാണ് മരിച്ചത്. കൂട്ടിൽ കയറുന്നതിന് മുമ്പ് ഐറിസ്കുലോവ് സ്വയം വിഡിയോ റെക്കോർഡ് ചെയ്തിരുന്നു. മൂന്ന്
വാഴച്ചാൽ വനഡിവിഷൻ്റെ കീഴിലുള്ള പോത്ത് പാറ, വാച്ചുമരം , മുക്കുംപ്പുഴ എന്നീ ആദിവാസി നഗറുകളിലുള്ള 150 കുടുംബങ്ങൾക്ക് പുതുവസ്ത്രവും ക്രിസ്മസ് കേക്കും മിഠായികളും വിതരണം ചെയ്തുകൊണ്ട് ഡബ്ല്യുഎംഎഫ് ഏഷ്യ റീജൻ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.
പ്രശസ്ത നർത്തകി റുബീന സുധർമന്റെ ശിഷ്യരായ എയ്ഞ്ചൽ ഏലിയാസ്, ദുർഗ കെ.ടി എന്നിവരുടെ മോഹിനിയാട്ടം അരങ്ങേറ്റം ജനുവരി 4ന് വെൻവർത്തുവിലെ റെഡ്ഗം സെന്ററിൽ വച്ച് നടക്കും.
തലശ്ശേരി ∙ 1974ലെ ക്രിസ്മസ് ദിനത്തിൽ ഓസ്ട്രേലിയയിൽ വീശിയടിച്ച ട്രേസി ചുഴലിക്കാറ്റിൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്ന മലയാളി മാലിനി പാലത്തിൽ ബെല്ലിന്റെ കുടുംബവേരുകൾ ഇപ്പോഴും തലശ്ശേരിയിലുണ്ട്.
ഈ വർഷത്തെ ഏറ്റവും മികച്ച ദീപാലങ്കാരത്തിനുള്ള നോർത്ത് ലാൻഡ് ഫിലിം ക്ലബ് പുരസ്കാരം മലയാളിയായ സജി ഏലിയാസിന് ലഭിച്ചു. വിവിധ സംഘടനകൾ ചേർന്ന് സംഘടിപ്പിച്ച ഫാങ്കറൈ ക്രിസ്മസ് സായാഹ്നത്തിൽ എൻഎഫ്സി പ്രസിഡന്റ് ടോം ബ്ലാക്ക്ലോവ്സ് ആണ് വിജയിയെ പ്രഖ്യാപിച്ചത്.
1994 ല് ന്യൂസിലൻഡിലെ ദേശീയ നാടക അക്കാദമിയില് നിന്ന് ബിരുദം നേടിയ ആദ്യ ഇന്ത്യക്കാരൻ ആണ് ഞാൻ. ഇന്ത്യൻ നടൻ ആകാൻ ശ്രമം തുടങ്ങി. കുറേ നാടകങ്ങള് ചെയ്തു. ടിവിയിലും ചെയ്തു. അന്നൊന്നും ഇന്ത്യയെക്കുറിച്ച് ആരും നാടകങ്ങളില് എഴുതിയിരുന്നില്ല. അതുകൊണ്ട് ഞാൻ സ്വന്തമായി എഴുതാൻ നിർബന്ധിതനായി.
മെൽബൺ ∙ വർഷം 1974. ഓസ്ട്രേലിയയിൽ ആ ക്രിസ്മസ് ദിനത്തിൽ വീശിയടിച്ച ട്രേസി ചുഴലിക്കാറ്റ് 80 പേരുടെ ജീവനെടുത്തു; അതിലൊരു മലയാളിയുണ്ട്, മാലിനി പാലത്തിൽ ബെൽ.
ദാർ പ്രയർ ഗ്രൂപ്പ് ക്രിസ്മസ് കാരൾ സംഘടിപ്പിച്ചു.
തെക്കു കിഴക്കന് ഏഷ്യന് രാജ്യങ്ങള് കേന്ദ്രീകരിച്ച് സൈബര് കുറ്റകൃത്യങ്ങള് ഉള്പ്പെടുന്ന വ്യാജ ജോലികള് വാഗ്ദാനം ചെയ്ത് പ്രവര്ത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയില് തൊഴില് അന്വേഷകര് വീഴരുതെന്ന് നോര്ക്കയുടെ ജാഗ്രതാ നിര്ദേശം.
മെൽബൺ∙ വാഗവാഗ മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ടോം സെബാസ്റ്റ്യൻ (പ്രസി.), ഷിജി ജോൺ (സെക്ര.), ഫിലിപ്പ് സുദീപ് സെബാസ്റ്റ്യൻ (ട്രഷറർ), ഫെറ്റ്സി മാത്യു (വൈസ് പ്രസി.), സെബിൻ സെബാസ്റ്റ്യൻ (ജോ. സെക്ര.) എന്നിവരാണ് ഭാരവാഹികൾ. ഷാജി അയ്മനം, ടോജോ തോമസ്, അജിൻ സെബാസ്റ്റ്യൻ, റോഷിൻ രവീന്ദ്രൻ,
എനിക്ക് നിങ്ങളെ മിസ് ചെയ്യുകയായിരുന്നു എന്നു പറഞ്ഞ് ദക്ഷിണ കൊറിയയിൽ നിന്നു നടത്തിയ ലൈവ്; കണ്ടത് 2 കോടി ആരാധകർ. ബിടിഎസിലെ ജങ് കുക്കിനു മാത്രം സ്വന്തമാക്കാൻ കഴിയുന്ന റെക്കോർഡ്.
ഇന്ത്യൻ പൗരന്മാർക്കുള്ള വീസ ഇളവ് രണ്ടു വർഷത്തേക്ക് കൂടി നീട്ടി മലേഷ്യൻ സർക്കാർ അറിയിച്ചു. വിനോദ സഞ്ചാരികൾ സന്ദർശിക്കാൻ കൂടുതലിഷ്ടപ്പെടുന്ന മുൻനിര ഏഷ്യൻ രാജ്യങ്ങളിൽപ്പെടുന്ന മലേഷ്യയിൽ കഴിഞ്ഞ വർഷമാണ് ആദ്യമായി ഇന്ത്യ, ചൈന എന്നീ രാജ്യക്കാർക്ക് വേണ്ടി ഒരു വർഷത്തേക്കുള്ള സൗജന്യ സന്ദർശക വീസസൗകര്യം ഏർപ്പെടുത്തിയത്.
ലണ്ടൻ∙അപൂർവ രോഗ ബാധിതയായിരുന്നു ബിയാന്ദ്രി ബൂയ്സെൻ 19–ാം വയസ്സിൽ അന്തരിച്ചു. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ നിന്നുള്ള ബിയാന്ദ്രി 14 വയസ്സിന് മുകളിൽ ജീവിക്കുമെന്ന് ഡോക്ടർമാർ പോലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ഇച്ഛാശക്തി കൊണ്ട് ലോകത്തെ അതിശയിപ്പിച്ച് ബിയാന്ദ്രി 19–ാം വയസ്സ് വരെ ജീവിച്ചു.
ഓസ്ട്രേലിയയിലെ കെയ്ൻസിൽ മലയാളി നഴ്സ് അന്തരിച്ചു. തൊടുപുഴ കരിംകുന്നം, മുഞ്ഞനാട്ട് ഡേവിഡ് മാത്യുവിന്റെ ഭാര്യ സിനോബി ജോസ് (50) ആണ് മരിച്ചത്.
മെൽബൺ സോഷ്യൽ ക്ലബിന്റെ ഈ വർഷത്തെ ക്രിസ്മസ് – പുതുവത്സരാഘോഷം ശ്രദ്ധേയമായി.മെൽബണിലെ വുൻട്രിന സെൻറ്.ലൂയിസ് പാരിഷ് ഹാളിൽ വിവിധ കലാപരിപാടികളോടെയായിരുന്നു ആഘോഷം.
ബാങ്കോക്ക്∙ തായ്ലൻഡിലെ കോ ഫംഗൻ ദ്വീപിൽ നടന്ന നിശാ പാർട്ടിക്ക് ശേഷം ബ്രിട്ടിഷ് പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 6.30 ഓടെ ക്രിസ്റ്റഫർ സ്റ്റീഫൻ ബൗച്ചറിനെ (37) മരിച്ച നിലയിൽ കണ്ടെത്തിയത്. പാർട്ടി നടന്ന ഹാറ്റ് റിൻ ബീച്ചിൽ വച്ച് ക്രിസ്റ്റഫർ മദ്യപിക്കുന്നത് കണ്ടെന്ന് അവകാശപ്പെടുന്ന
ചൈന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത ദ്വീപ് വിമാനത്താവളം വടക്കുകിഴക്കൻ ലിയോണിങ് പ്രവിശ്യയിലെ തുറമുഖ നഗരമായ ഡാലിയനിൽ നിർമിക്കുന്നു.
ന്യൂഡൽഹി ∙ ഇന്ത്യയിൽനിന്നുള്ള വിനോദസഞ്ചാരികൾക്കായി ഇ–വീസ സൗകര്യം ഏർപ്പെടുത്താൻ ഒരുക്കമാണെന്നും പകരമായി ശ്രീലങ്കക്കാർക്ക് അതേ സൗകര്യം നൽകാൻ തയാറാകണമെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രി വിജിത ഹെറാത്ത് പറഞ്ഞു.
ഓസ്ട്രേലിയൻ മലയാളി സാഹിത്യോത്സവമായ എഎം എൽഎഫിന് തുടക്കം. ആദ്യമായാണ് ഓസ്ട്രേലിയയിൽ മലയാളം ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മലയാളികളിൽ വയനാശീലം വളർത്തുന്നതിന് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിപഞ്ചിക ഗ്രന്ഥശാലയാണ് മെൽബണിൽ സാഹിത്യോത്സവം സംഘടിപ്പിച്ചത്.
മുംബൈ∙ 22 വർഷമായി പാക്കിസ്ഥാനിൽ താമസിച്ചിരുന്ന ഇന്ത്യൻ വനിത തിങ്കളാഴ്ച ലാഹോറിലെ വാഗാ അതിർത്തി വഴി മാതൃരാജ്യത്തിലേക്ക് മടങ്ങി. മുംബൈ സ്വദേശിയായ ഹമീദ ബാനോ 2002ലാണ് പാക്കിസ്ഥാനിലെ ഹൈദരാബാദിൽ എത്തി. ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് ഏജന്റ് കബളിപ്പിച്ച് ഇവരെ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ്
യേശുനാഥന്റെ ജനനത്തിന്റെ സന്തോഷം പങ്കു വച്ച് "മിന്നിക്കാൻ ഒരു ക്രിസ്മസ്" എന്ന ക്രിസ്മസ് ഗനം അജപാലകൻ യുട്യൂബ് ചാനലിൽ റീലിസ് ചെയ്തു.
കല്യാശ്ശേരി(കണ്ണൂർ) ∙ മൊറീഷ്യസിലുണ്ടായ വാഹനാപകടത്തിൽ കല്യാശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു. ലെഗ്രാൻഡ് കമ്പനിയുടെ കേരള ബ്രാഞ്ച് മേധാവി അഞ്ചാംപീടികയ്ക്കു സമീപം പി.ടി ഹൗസിലെ വിനയ് ചന്ദ്രനാണു(35) മരിച്ചത്.
കുറുപ്പംപടി ∙ വീസ തട്ടിപ്പ് കേസിൽ തമിഴ്നാട് പുതുക്കോട്ട ഭാരതിയാർ നഗർ സുരേഷിനെ (47) പൊലീസ് അറസ്റ്റ് ചെയ്തു.
അമ്പലവയൽ (വയനാട്) ∙ ഡൽഹി എയർപോർട്ടിലേക്ക് ഗിഫ്റ്റായി യുകെ ഡോളർ അയച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കുന്നതിനായി പണം നൽകണമെന്നും വിശ്വസിപ്പിച്ച് നെന്മേനി സ്വദേശിനിയിൽ നിന്നു ലക്ഷങ്ങൾ തട്ടിയ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. മാത്യു എമേക(30) ആണ് ഡൽഹിയിൽ നിന്ന് പൊലീസ് പിടിയിലായത്.
ഇന്ത്യൻ വിനോദസഞ്ചാരികളുടെ പ്രധാന വിദേശ കേന്ദ്രങ്ങളിലൊന്നാണ് തായ്ലൻഡ്. ബാങ്കോക്ക്, പട്ടായ, ഫുക്കറ്റ്, ചിയാങ് മായ്, കോ സമുയി എന്നിവ ഇന്ത്യൻ സഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന സ്ഥലങ്ങളാണ്. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കായി 2025 ജനുവരി 1 മുതൽ ഇ-വീസ സൗകര്യം നടപ്പിലാക്കുമെന്ന് ന്യൂഡൽഹിയിലെ റോയൽ തായ് എംബസി ബുധനാഴ്ച പ്രഖ്യാപിച്ചു.
ബ്രിസ്ബെന് ∙ മലയാള നാടകങ്ങള്ക്ക് തിരശീല ഉയരാന് കാത്തിരിക്കുന്ന ഓസ്ട്രേലിയയിലെ കലാസ്വാദകര്ക്കായി നാടകമെന്ന സമ്പൂര്ണ കലയെ പുനരുജ്ജീവിപ്പിക്കുകയാണ് ബ്രിസ്ബെനിലെ ഒരു കൂട്ടം മലയാളി കലാകാരന്മാര്.
കൊളംബോ ∙ സമുദ്രാതിർത്തി ലംഘിച്ചതിന് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്ത 21 ഇന്ത്യൻ മീൻപിടിത്തക്കാരെ വിട്ടയച്ചു. ഇവർ വീട്ടിലേക്കുള്ള യാത്രയിലാണെന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
Results 1-50 of 1518