Activate your premium subscription today
ലണ്ടൻ ∙ ഇന്ത്യൻ വംശജനായ മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് നിക്ഷേപ – ധനകാര്യസ്ഥാപനമായ ഗോൾഡ്മൻ സാക്സിൽ സീനിയർ അഡ്വൈസർ ആയി തിരിച്ചെത്തി. വൈവിധ്യമാർന്ന അനുഭവസമ്പത്തിന്റെ കരുത്തിൽ രാജ്യാന്തരതലത്തിൽ ഉപഭോക്താക്കൾക്ക് അദ്ദേഹം നിർദേശങ്ങൾ നൽകുമെന്ന് സിഇഒ ഡേവിഡ് സോളമൻ അറിയിച്ചു. 2022 ഒക്ടോബർ മുതൽ 2024 ജൂലൈ വരെയാണ് ഋഷി സുനക് ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്നത്.
വാഷിങ്ടൻ ∙ യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ എത്രയും വേഗം രാജിവയ്ക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജെറോം പവൽ രാജിവയ്ക്കണമെന്ന് കഴിഞ്ഞ ദിവസവും ട്രംപ് ആവശ്യപ്പെട്ടിരുന്നു. പലിശനിരക്ക് കുറച്ചുനിർത്തണമെന്ന് ട്രംപ് നിരന്തരം ആവശ്യപ്പെട്ടിട്ടും പണപ്പെരുപ്പം പിടിച്ചുനിർത്തുകയാണ് മുഖ്യലക്ഷ്യമെന്നും സമ്പദ്സൂചികകളുടെ ദിശ കണക്കിലെടുത്ത് മാത്രമേ പലിശ കുറയ്ക്കൂ എന്നാണ് പവലിന്റെ നിലപാട്. ട്രംപ് ആവശ്യപ്പെട്ടാലും രാജിവയ്ക്കില്ലെന്നും അങ്ങനെ രാജി ആവശ്യപ്പെടാനോ തന്നെ പുറത്താക്കാനോ യുഎസ് പ്രസിഡന്റിന് അധികാരമില്ലെന്നും പവൽ വ്യക്തമാക്കിയിരുന്നു.
വാഷിങ്ടന്∙ അടുത്തവർഷത്തെ സമാധാന നൊബേൽ സമ്മാനത്തിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നാമനിർദേശം ചെയ്ത് ഇസ്രയേൽ. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെ, നൊബേൽ കമ്മിറ്റിക്ക് അയച്ച നാമനിർദേശ കത്തിന്റെ പകർപ്പ് ട്രംപിന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കൈമാറി. സമാധാനം കെട്ടിപ്പടുക്കുന്നതിൽ ട്രംപ് വഹിച്ച വലിയ പങ്കിനെ തുടർന്നാണ് തീരുമാനമെന്ന് നെതന്യാഹു പറഞ്ഞു.
വാഷിങ്ടൻ ∙ ടെക്സസിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നു. വേനൽക്കാല ക്യാംപിലുണ്ടായിരുന്ന 27 പേരുൾപ്പെടെ 28 കുട്ടികളും മരിച്ചവരിൽപെടുന്നു. 10 കുട്ടികളുൾപ്പെടെ ഒട്ടേറേപ്പെരെ ഇനിയും കണ്ടെത്താനുണ്ട്. കെർ കൗണ്ടിയിൽ മാത്രം 84 പേർ മരിച്ചു.
വാഷിങ്ടൻ∙ ജപ്പാനും ദക്ഷിണ കൊറിയയ്ക്കും 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു ഡസൻ രാജ്യങ്ങൾക്ക് ഇത് സംബന്ധിച്ച് കത്തുകൾ കൈമാറുമെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് പുതിയ താരിഫ് പ്രഖ്യാപനം. ഓഗസ്റ്റ് ഒന്നു മുതൽ ജപ്പാനിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് യുഎസ് പ്രസിഡന്റ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
വാഷിങ്ടൻ ∙ യുഎസ് മുന്നോട്ടുവച്ച വെടിനിർത്തൽ പദ്ധതിയിൽ ചർച്ച തുടരവേ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ യുഎസ് സന്ദർശനം തുടങ്ങി. വൈറ്റ് ഹൗസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ഗാസയും ഇറാനും വിഷയമാകും.
ടെഹ്റാൻ∙ തന്നെ വധിക്കാൻ ഇസ്രയേൽ ശ്രമിച്ചെന്ന് വെളിപ്പെടുത്തലുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസസ്കിയാൻ. ഒരു യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ബോംബെറിഞ്ഞ് വധിക്കാനായിരുന്നു ശ്രമമെന്നും യുഎസ് മാധ്യമപ്രവർത്തകൻ ടക്കർ കാൾസണുമായി നടത്തിയ അഭിമുഖത്തിനിടെ പെസസ്കിയാൻ വെളിപ്പെടുത്തി. എന്നാൽ എന്നാണ് വധശ്രമം നടന്നത് എന്നതിനെപ്പറ്റി മസൂദ് പറയുന്നില്ല.
ബെയ്ജിങ് ∙ ആഗോള രാഷ്ട്രീയ വിദഗ്ധരുടെ എല്ലാ ശ്രദ്ധയും ചൈനയിലേക്കാണ്. 12 വർഷമായി ചൈന ഭരിക്കുന്ന, മാവോ സെദുങ്ങിനു ശേഷമുണ്ടായ ഏറ്റവും കരുത്തുറ്റ നേതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന ഷി ചിൻപിങ് വിരമിക്കലിന്റെ പടിവാതിൽക്കലാണോ?
ടെക്സസ്∙ മധ്യ ടെക്സസിലെ മിന്നൽപ്രളയത്തിൽ മരണസംഖ്യ 78 ആയി. 41 പേരെ കാണാതായി. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വീണ്ടും പ്രളയം ഉണ്ടാകാമെന്ന മുന്നറിയിപ്പുണ്ട്. മരിച്ചവരിൽ 28 പേർ കുട്ടികളാണ്. ഗ്വാഡലൂപ് നദിക്കരയിലെ പ്രസിദ്ധമായ ക്യാംപ് മിസ്റ്റിക്കിൽ ഉണ്ടായിരുന്ന 10 പെൺകുട്ടികളെ ഇനിയും കണ്ടെത്താനുണ്ട്. നദിയൊഴുകിയ വഴിയേ വിദൂരപ്രദേശങ്ങളിലും തിരച്ചിൽ നടക്കുന്നു. 850 പേരെ രക്ഷപ്പെടുത്തി.
റിയോ ഡി ജനീറോ ∙ ആഗോള ദക്ഷിണമേഖല ഇരട്ടത്താപ്പിന്റെ ഇരയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് ഉച്ചകോടിയിൽ പറഞ്ഞു. ഗ്ലോബൽ സൗത്ത് എന്നറിയപ്പെടുന്ന മേഖലയിലെ രാജ്യങ്ങൾ വികസനത്തിന്റെ കാര്യത്തിലും സ്രോതസ്സുകളുടെ ലഭ്യതയിലും സുരക്ഷാസംബന്ധമായ തലങ്ങളിലും ഇരട്ടത്താപ്പ് നേരിടുകയാണെന്ന് മോദി ചൂണ്ടിക്കാട്ടി.
Results 1-10 of 4380