Activate your premium subscription today
കൊല്ലം∙ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ സ്ഥിരം പ്രിൻസിപ്പൽ ഇല്ലാത്തത് സ്കൂളുകളുടെ പ്രവർത്തനം താളം തെറ്റിക്കുന്നു. സംസ്ഥാനത്ത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ മാത്രമാണ് പ്രിൻസിപ്പൽ തസ്തിക സൃഷ്ടിക്കാത്തത്. 1380 രൂപ പ്രത്യേക അലവൻസ് നൽകി സീനിയർ അധ്യാപകർക്ക് പ്രിൻസിപ്പൽ ഇൻ -ചാർജ് ചുമതല നൽകുകയാണ്.
ശാസ്താംകോട്ട ∙ കേന്ദ്ര സർക്കാർ സഹായത്തോടെ സംസ്ഥാന ആരോഗ്യവകുപ്പ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച മാതൃ – ശിശു പരിചരണ കേന്ദ്രത്തിന്റെ നിർമാണം പാതിവഴിയിൽ നിലച്ചു. കെട്ടിട നിർമാണം വൈകിയതോടെ നിർമാണച്ചെലവ് ഉയർന്നതും അധികരിച്ച തുക കണ്ടെത്താൻ കഴിയാത്തതുമാണു പദ്ധതിക്ക് വിനയായത്. ദേശീയ ആരോഗ്യ
കൊല്ലം ∙ കേരളത്തിലെ 4 ഇടത്തരം തുറമുഖങ്ങൾ പൊതു– സ്വകാര്യ പങ്കാളിത്തത്തിൽ വികസിപ്പിക്കുന്നതിനുള്ള കേരള മാരിടൈം ബോർഡിന്റെ നിർദേശം സർക്കാരിന്റെ പരിഗണനയിൽ. കപ്പൽ സർവീസ് ഉൾപ്പെടെയാണു പൊതു–സ്വകാര്യ പങ്കാളിത്തത്തിന് കൈമാറുന്നത്. കൊല്ലത്ത് സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരുന്ന ഫ്ലോട്ടിങ് ഡ്രൈ ഡോക്ക് പദ്ധതി
കൊല്ലം∙ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിൽ വിജ്ഞാപനമായപ്പോൾ ഗുരുതര പരാതികൾ. വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഡീലിമിറ്റേഷൻ കമ്മിഷനു പരാതി നൽകിയിട്ടും പരിഗണിച്ചില്ലെന്നും ആക്ഷേപം. വാർഡുകളുടെയും ഡിവിഷനുകളുടെയും പേരിലാണ് കൂടുതൽ ആക്ഷേപം. പേരയം വിഭജനം കോടതിയിൽ പേരയത്തെ വാർഡ്
പാരിപ്പള്ളി ∙ സ്കൂൾ വിനോദയാത്രയ്ക്കിടെ അപകടത്തിൽ പരുക്കേറ്റ വിദ്യാർഥി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ. കൊട്ടിയം തഴുത്തല പി.കെ. ജംക്ഷൻ കല്ലുവിള വീട്ടിൽ മണികണ്ഠൻ ആചാരിയുടെയും ജലജയുടെയും മകൻ ആരോമലാണ് (12) സ്കൂളിൽ പോകാനാവാതെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ
കൊട്ടാരക്കര∙ കൊല്ലം റൂറൽ എസ്പി ഓഫിസ് മാർച്ചിനിടെ റോഡ് ഉപരോധം നടത്തി പൊലീസുകാരെ ആക്രമിച്ച് പരുക്കേൽപിച്ച കേസിൽ 20 ട്രാൻസ്ജെൻഡർമാർ റിമാൻഡിൽ. ഇവരെ തിരുവനന്തപുരം അട്ടക്കുളങ്ങര സബ് ജയിലിലേക്ക് മാറ്റി. ആക്രമണത്തിൽ കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്പെക്ടർ ഉൾപ്പെടെ 10 പൊലീസുകാർക്ക് പരുക്കേറ്റിരുന്നു. അക്രമത്തിൽ
ആയൂര് ∙ എംസി റോഡില് മത്സ്യം കയറ്റി വന്ന ഫ്രീസര് പിക്കപ് വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാര് യാത്രികനായ എസ്ഐ മരിച്ചു. കെഎപി അടൂർ തേഡ് ആംഡ് പൊലീസ് എസ്ഐ കിളിമാനൂർ തട്ടത്തുമല കൊപ്പം പുണർതത്തിൽ (വലിയകോണത്ത്) എം.ആർ.സാബു (51) ആണു മരിച്ചത്. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെ ഇന്നലെ
കൊട്ടാരക്കര∙ ആയിരവല്ലിപ്പാറയിൽ ടൂറിസം സർക്കീറ്റ് പദ്ധതി ഉടൻ നടപ്പാക്കാൻ നീക്കം ആരംഭിച്ച് സർക്കാർ. ടൂറിസം പ്രോജക്ട് എക്സിക്യൂട്ടീവ് മനോജ് കുമാർ, സുനിൽകുമാർ എന്നിവർ അടങ്ങുന്ന സംഘം ആയിരവല്ലിപ്പാറ സന്ദർശിച്ച് പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ഉമ്മന്നൂർ മാറാംപാറ, നെടുവത്തൂർ പൊങ്ങൻ പാറ ഉൾപ്പെടുത്തിയുള്ള സർക്കീറ്റിനായി ബജറ്റിൽ സർക്കാർ രണ്ടുകോടി രൂപ അനുവദിച്ചിരുന്നു.
ചവറ∙ ടൂറിസ്റ്റ് വീസയിൽ ഇസ്രയേലിൽ എത്തിച്ച് ജോലി വാങ്ങി നൽകാമെന്നു പറഞ്ഞു കൊല്ലം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്നു പരാതി. തൃശൂർ വടക്കാഞ്ചേരി ചാലിപ്പാടം നരിപാറയിൽ ഹൗസിൽ ജിൻസിനെതിരെ ചവറ, ശക്തികുളങ്ങര പൊലീസ് സ്റ്റേഷനുകളിൽ കേസെടുത്തു. ജില്ലയിൽ ഇരുപതിലേറെപ്പേരാണ് തട്ടിപ്പിനിരയായത്.
തെങ്കാശി∙ തമിഴ്നാട്ടിലെ കടയനല്ലൂരിനു സമീപം ഇടയകാലിൽ സംസ്ഥാന ഹൈവേയിൽ തമിഴ്നാട് സർക്കാർ ബസിന്റെ ആക്സിൽ പൊട്ടി പിൻചക്രങ്ങൾ ഊരി തെന്നിമാറി അപകടം. വിദ്യാർഥികൾ ഉൾപ്പെടെ 87 പേർ സഞ്ചരിച്ച ബസിലെ 3 സ്കൂൾ വിദ്യാർഥികളും നഴ്സിങ് വിദ്യാർഥിയും ഉൾപ്പെടെ 6 പേർക്കു പരുക്കേറ്റു. ഇവരെ കടയനല്ലൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു ചിലർക്കു നിസ്സാര പരുക്കുണ്ട്. ആരുടെയും നില ഗുരുതരമല്ല. ബസിന്റെ പിന്നിൽ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
താൽക്കാലിക ഒഴിവ് പുനലൂർ ∙ ചെമ്മന്തൂർ ഹൈസ്കൂളിൽ എച്ച്എസ് ടി (അറബി) തസ്തികയിലേക്ക് താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 23ന് രാവിലെ 11ന് സ്കൂളിൽ നടക്കും. അപേക്ഷാ തീയതി നീട്ടി ആയൂർ ∙ ഇളമാട് ഗവ. ഐടിഐയിൽ പ്ലമർ, കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് മെയ്ന്റനൻസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ നൽകേണ്ട
കൊല്ലം∙ കുളത്തൂപ്പുഴയില് ഭര്ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ ഡീസന്റ് മുക്കിൽ ആറ്റിന് കിഴക്കേക്കര മനു ഭവനില് രേണുകയാണ് (39) കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേ കാലോടെയായിരുന്നു സംഭവം. കഴുത്തിലും കഴുത്തിനും താഴെയുമായാണ് ഭർത്താവ് സാനുകുട്ടൻ രേണുകയെ കുത്തിയത്. കൈകളിലും രേണുകയ്ക്കു കുത്തേറ്റിരുന്നു. രേണുകയെ ആദ്യം കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ വച്ച് മരിച്ചു.
തിരുവനന്തപുരം ∙ നെട്ടയം എആർആർ സീനിയർ സെക്കന്ററി സ്കൂളിൽ വായനാദിനാഘോഷം സംഘടിപ്പിച്ചു. യൂണിവേഴ്സിറ്റി കോളജിലെ ഇംഗ്ലീഷ് പ്രൊഫസർ ഡോ. കവിത ബി.കെ. മുഖ്യാതിഥി ആയിരുന്നു. മുസ്ലിം അസോസിയേഷൻ ട്രസ്റ്റ് സെക്രട്ടറി പ്രൊഫ. ഇബ്രാഹിം റാവുത്തർ, പ്രിൻസിപ്പാൾ ലക്ഷ്മി കർമ്മ ചന്ദ്രൻ, വൈസ് പ്രിൻസിപ്പാൾ ജ്യോതി എന്നിവർ വായനാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനവാരം പ്രമാണിച്ചു വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ നടത്തുന്നുമുണ്ട്.
കൊട്ടാരക്കര∙ 2021ലെ പൊലീസ് കൺട്രോൾ റൂം വാഹന ആക്രമണ കേസ് റദ്ദാക്കണമെന്നും കേസെടുത്ത പൊലീസ് ഓഫിസറെ പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡേഴ്സ് നടത്തിയ എസ്പി ഓഫിസ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കുപ്പിയേറിൽ തലയ്ക്ക് പരുക്കേറ്റ കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.ജയകൃഷ്ണൻ, തലയ്ക്ക് അടിയേറ്റ
പുനലൂർ ∙ ചെമ്മന്തൂർ പ്രൈവറ്റ് സ്റ്റാൻഡിൽ വീണ്ടും പ്രവർത്തനം ആരംഭിച്ച കെഎസ്ആർടിസിയുടെ സ്റ്റേഷൻ മാസ്റ്റർ (എസ്എം) ഓഫിസ് പ്രവർത്തനം നിലച്ചു.ഇവിടേക്ക് നീട്ടിയ ഓർഡിനറി ബസുകൾ മിക്കതും ഇങ്ങോട്ട് എത്തുന്നില്ല. പ്രൈവറ്റ് സ്റ്റാൻഡിലേക്ക് വരുന്ന ഒറ്റപ്പെട്ട ബസുകളാകട്ടെ സ്റ്റാൻഡിൽ പ്രവേശിക്കാതെ വഴിയിൽ
കൊല്ലം∙ ജില്ലാ കോടതികൾ ഉൾപ്പെടുന്ന കലക്ടറേറ്റ് സമുച്ചയത്തിൽ പാർക്കിങ്ങിന്റെ പേരിലുണ്ടായ സംഘർഷത്തിൽ റിമാൻഡിലായ പള്ളിക്കൽ സ്വദേശി സിദ്ദീഖ്, കടയ്ക്കൽ സ്വദേശി ഷെമീന എന്നിവര്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. തങ്ങളുടെ വക്കാലത്ത് ഏറ്റെടുക്കാൻ അഭിഭാഷകർ തയാറാകുന്നില്ലെന്ന് ജയിൽ സൂപ്രണ്ടിനു ഇവർ ലീഗൽ
മടത്തറ∙ മലയോര ഹൈവേ പാതയിൽ മടത്തറയ്ക്ക് സമീപം കിണറ്റുമുക്ക് വളവിൽ തമിഴ്നാട്ടിൽ നിന്നും മാങ്ങ ലോഡുമായി എത്തിയ പിക്കപ് വാൻ മറിഞ്ഞു. ആർക്കും പരുക്കില്ല. കഴിഞ്ഞ ആഴ്ച തമിഴ്നാട് തേനിയിൽ നിന്നും മാങ്ങയുമായി വന്ന വാൻ ഇവിടെ ഈ വളവിൽ താഴ്ചയിലേക്ക് മറിഞ്ഞു തമിഴ്നാട് തേനി സ്വദേശികളായ ഡ്രൈവർ പളനി( 38) സഹായി
യോഗ പരിശീലനം പട്ടാഴി∙ ആർട്ട് ഓഫ് ലിവിങ് പട്ടാഴി ജ്ഞാന ക്ഷേത്രത്തിൽ 20, 21, 22 തീയതികളിൽ വൈകിട്ട് 6 മുതൽ 7 വരെ സൗജന്യ യോഗ പരിശീലനം ഉണ്ടാകും. 9447080677 മസ്റ്ററിങ് തലവൂർ∙ ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കൾ 25 മുതൽ മസ്റ്ററിങ് നടത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അക്ഷയ വഴി
എഴുകോൺ ∙ പ്ലാറ്റ്ഫോമിന്റെ ഉയരവും നീളവും വർധിപ്പിക്കുന്ന ജോലികൾ ദാ ഇപ്പം തുടങ്ങും എന്നാവർത്തിക്കുന്ന എഴുകോൺ റെയിൽവേ സ്റ്റേഷനിൽ താൽക്കാലികമായി മണ്ണിട്ടുയർത്തി നീളം കൂട്ടിയ പ്ലാറ്റ് ഫോം കാടു മൂടി ഇഴജന്തുക്കൾക്കു സുരക്ഷിത താവളമാകുന്നു. കഴിഞ്ഞ ദിവസം കൊല്ലം–പുനലൂർ മെമു ട്രെയിനിൽ പാമ്പിനെ കണ്ട സംഭവം
പുത്തൂർ ∙ തടി കയറ്റിവന്ന പിക്കപ് വാൻ നിയന്ത്രണം വിട്ടു റോഡരികിലെ പുരയിടത്തിലേക്കു മറിഞ്ഞു, ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് നാലോടെ ചെറുപൊയ്ക ഇലങ്കംവിള ഭാഗത്തായിരുന്നു അപകടം. ഡ്രൈവർ അമ്പലത്തുംകാല സ്വദേശി വിഷ്ണുവിനു കൈക്കു സാരമല്ലാത്ത പരുക്കേറ്റു.പിക്കപ് വാൻ
കൊല്ലം ∙ വാഹനം പാർക്ക് ചെയ്യുന്നതിന്റെ പേരിലുള്ള തർക്കത്തെ തുടർന്ന് ജില്ലാ കോടതികൾ ഉൾപ്പെടുന്ന കലക്ടറേറ്റ് സമുച്ചയത്തിൽ സംഘർഷം. അഭിഭാഷകർ കൂട്ടം ചേർന്ന് മർദിച്ചതിനെ തുടർന്നു പരുക്കേറ്റ യുവാവ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.കൂടെയുണ്ടായിരുന്ന ബന്ധുവായ യുവതിക്കും പരുക്കേറ്റു. യുവാവിന്റെ മർദനത്തിൽ
കാലാവസ്ഥ ∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. ∙ നദികളിൽ പെട്ടെന്നു ജലനിരപ്പ് ഉയരാമെന്നതിനാൽ ജാഗ്രത പുലർത്തണം. ∙ കർണാടക തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്. വൈദ്യുതിമുടങ്ങും അയത്തിൽ ∙ ചെന്താപ്പൂര്, ഭൂതത്താൻ കാവ്, തമ്പുരാട്ടി, അമ്മൂമ്മ കാവ്, ശിവാലയ, സാരഥി, സാരഥി എച്ച്ടി, എസ്എൻ പബ്ലിക് സ്കൂൾ, എസ്എൻ
കുളത്തൂപ്പുഴ∙ സെൻട്രൽ ജംക്ഷനിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന 2 വയോധികമാരിൽ ഒരാൾ പിക്കപ് ഇടിച്ച് അപകടത്തിൽ പരുക്കേറ്റു. ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച സാം നഗർ അനിൽ ഭവനിൽ തങ്കച്ചിയെ (55) പിന്നീട് പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.15നായിരുന്നു അപകടം. തെന്മല പാതയിൽ
കുന്നിക്കോട്∙ ദേശീയപാതയിൽ വിളക്കുടി കോട്ടവട്ടം മുക്ക് ലിറ്റിൽഫ്ലവർ ആശുപത്രിക്കു സമീപത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരുക്കേറ്റു. ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം. ആര്യങ്കാവ് ഡിപ്പോയിൽ ആളെയിറക്കാനായി നിർത്തിയ തെന്മലയിലേക്കു പോകുന്ന ബസിലേക്ക് പുനലൂരിലേക്ക് പോകുന്ന ബസ്
ചവറ∙ തീരദേശത്തു ശക്തമായ കടൽക്കയറ്റം. പുത്തൻതുറ, നീണ്ടകര, കരിത്തുറ കോവിൽത്തോട്ടം, പൊന്മന തുടങ്ങിയ പ്രദേശങ്ങളിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടൽക്ഷോഭം രൂക്ഷമായി തുടരുന്നത്. നീണ്ടകര പുത്തൻതുറ പണ്ഡിറ്റ് കറുപ്പൻ നഗറിൽ വീടുകൾക്ക് ഭീഷണിയായി ശക്തമായ തിരമാലകൾ കരയിലേക്ക് അടിച്ചു കയറുന്നത്. ഇവിടെ കടൽഭിത്തികൾ
മൺറോത്തുരുത്ത്∙ നവീകരണം പൂർത്തിയായ കുണ്ടറ - മൺറോത്തുരുത്ത് റോഡിൽ റെയിൽവേ സ്റ്റേഷനു സമീപം സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴ്ന്നതിനാൽ ചരിഞ്ഞ വൈദ്യുത പോസ്റ്റ് ജനങ്ങളിൽ ഭീതിയുണർത്തുന്നു. തുടർച്ചയായി പെയ്ത മഴയിലാണ് പോസ്റ്റ് നിൽക്കുന്ന ഭാഗത്തെ സംരക്ഷണ ഭിത്തി തകർന്ന് മണ്ണ് ഇടിഞ്ഞു താഴ്ന്നത്. ചുവട്ടിലെ മണ്ണ്
ശാസ്താംകോട്ട∙ മൈനാഗപ്പള്ളി, പടിഞ്ഞാറേകല്ലട, ശാസ്താംകോട്ട ഗ്രാമപ്പഞ്ചായത്തുകളിൽ ശുദ്ധജലം ലഭിക്കാത്തതിൽ വ്യാപക പ്രതിഷേധം. പരിഹാരം തേടി എംഎൽഎയുടെ സാന്നിധ്യത്തിൽ യോഗം. പടിഞ്ഞാറേകല്ലട പഞ്ചായത്ത് ഭരണ സമിതി താലൂക്ക് വികസന സമിതി ഉപരോധിച്ചു. വൈദ്യുതിയുടെ പേരിൽ 5 ദിവസമായി ഈ പ്രദേശങ്ങളിൽ പൈപ്ലൈൻ വഴിയുള്ള
പുനലൂർ∙ കാറിൽ പെട്രോൾ അടിച്ചതിനു ശേഷം തുക നൽകാതെ കടന്ന തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ പുനലൂർ പൊലീസ് പിടികൂടി. ഇന്നലെ ഉച്ചയോടെ ചെമ്മന്തൂരിലെ ഒരു പെട്രോൾ പമ്പിലായിരുന്നു സംഭവം. പമ്പിലെത്തിയ കാറിലുണ്ടായിരുന്നവർ ജീവനക്കാരിയോട് 3000 രൂപയുടെ പെട്രോൾ അടിക്കാൻ ആവശ്യപ്പെട്ടു. പെട്രോൾ അടിച്ച ശേഷം ജീവനക്കാരി
കൊല്ലം ∙ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനത്തെയും ജില്ലയെയും ഗ്രാമങ്ങളെയും കണ്ടെത്തുന്നതിനും ഗ്രാമീണ ജനതയുടെ ശുചിത്വപാഠങ്ങൾ വിലയിരുത്തുന്നതിനുമുള്ള സ്വച്ഛ് സർവേക്ഷൺ ഗ്രാമീൺ സർവേ അടുത്ത ദിവസങ്ങളിൽ ജില്ലയിലെ 26 വില്ലേജുകളിൽ നടക്കാനിരിക്കുകയാണ്. മാലിന്യമുക്തമായി പ്രഖ്യാപിച്ച നമ്മുടെ ജില്ലയിൽ
അധ്യാപക ഒഴിവ് പെരിനാട്∙ ആലുംമൂട് പണയിൽ ഗവ. എച്ച്എസിലെ യുപി വിഭാഗം പാർട്ട് ടൈം ജൂനിയർ സംസ്കൃതം തസ്തികയിലേക്കുള്ള അഭിമുഖം ഇന്ന് ഉച്ചയ്ക്ക് 2ന് നടക്കും.അഞ്ചാലുംമൂട്∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സുവോളജി എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം നാളെ ഉച്ചയ്ക്ക് 2ന്
Results 1-30 of 10000