Activate your premium subscription today
ഈ മാസം അവസാനം ആരംഭിക്കുന്ന വിമ്പിൾഡൻ ടെന്നിസിന്റെ സമ്മാനത്തുക വർധിപ്പിച്ച് സംഘാടകർ. 5.35 കോടി പൗണ്ടാണ് (ഏകദേശം 623 കോടി രൂപ) ഇത്തവണത്തെ ആകെ സമ്മാനത്തുക. മുൻ വർഷത്തെക്കാൾ 7 ശതമാനം വർധന. പുരുഷ, വനിതാ സിംഗിൾസ് ജേതാക്കൾക്ക് 30 ലക്ഷം പൗണ്ട് വീതം (ഏകദേശം 35 കോടി രൂപ) സമ്മാനത്തുകയായി നൽകുമെന്നും സംഘാടകരായ ഓൾ ഇംഗ്ലണ്ട് ക്ലബ് അറിയിച്ചു.
ന്യൂഡൽഹി ∙ ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിൾസിൽ മൂന്നാം റൗണ്ടിൽ പുറത്തായതിനു പിന്നാലെ ഇന്ത്യൻ വെറ്ററൻ താരം രോഹൻ ബൊപ്പണ്ണയ്ക്ക് റാങ്കിങ്ങിലും വലിയ തിരിച്ചടി. ഡബിൾസ് റാങ്കിങ്ങിൽ 20 സ്ഥാനങ്ങൾ നഷ്ടമായ നാൽപ്പത്തഞ്ചുകാരൻ ബൊപ്പണ്ണ 53–ാം റാങ്കിലേക്ക് താഴ്ന്നു. എടിപി ഡബിൾസ് റാങ്കിങ്ങിൽ 15 വർഷത്തിനുശേഷമാണ് ബൊപ്പണ്ണ ആദ്യ 50–ൽ നിന്നു പുറത്താകുന്നത്. 2010 ജൂണിൽ 52–ാം സ്ഥാനത്തെത്തിയതായിരുന്നു ഇതിനു മുൻപുള്ള മോശം റാങ്കിങ്.
ഫ്രഞ്ച് ഓപ്പൺ ഫൈനലിന് ഇറങ്ങും മുൻപ്, റൊളാങ് ഗാരോസിൽ സ്ഥാപിച്ച റാഫേൽ നദാലിന്റെ പാദമുദ്രകൾക്കു മുന്നിൽ കാർലോസ് അൽകാരസ് അൽപസമയം കണ്ണടച്ചു നിന്നു. നദാൽ അഴിച്ചുവച്ച കളിമൺകോർട്ടിലെ കനകപാദുകം അണിയാൻ താൻ തയാറാണെന്ന് ആ ഇരുപത്തിരണ്ടുകാരൻ പറയാതെ പറഞ്ഞു...
പാരിസ്∙ സ്പെയിനിലെ കാളയോട്ട മത്സരങ്ങളിൽ കെട്ടഴിച്ചുവിടുന്ന കാളകൾ ആദ്യമൊന്നു പതുങ്ങിയ ശേഷമാണ് തങ്ങളുടെ കുതിപ്പു തുടങ്ങുക. അതുകണ്ട് വളർന്നതിനാലാകാം ആദ്യമൊന്നു പരുങ്ങിയ ശേഷമായിരുന്നു കളിമൺ കോർട്ടിൽ ഇന്നലെ കാർലോസ് അൽകാരസ് തന്റെ പ്രതാപം കാട്ടിയത്. ലോക ഒന്നാം നമ്പർ ഇറ്റലിയുടെ യാനിക് സിന്നറിനെതിരെ ആദ്യ രണ്ടു സെറ്റുകൾ നഷ്ടപ്പെട്ട ശേഷം അടുത്ത 3 സെറ്റും പിടിച്ചടക്കിയ സ്പാനിഷ് താരത്തിന് റൊളാങ് ഗാരോസിൽ തുടർച്ചയായ രണ്ടാം കിരീടം. ആവേശം അണപൊട്ടിയൊഴുകിയ പുരുഷ സിംഗിൾസ് ഫൈനലിൽ 4–6, 6–7, 6–4, 7–6, 7–6 നാണ് ഇരുപത്തിരണ്ടുകാരൻ അൽകാരസിന്റെ ജയം. സിന്നറുടെ 3 ചാംപ്യൻഷിപ് പോയിന്റുകൾ ബ്രേക്ക് ചെയ്താണ് അൽകാരസ് വിജയം നേടിയത്. സ്പാനിഷ് താരമായ അൽകാരസിന്റെ 5–ാം ഗ്രാൻസ്ലാം കിരീടമാണിത്.
പാരിസ്∙ ‘നിങ്ങൾ എവിടെ തുടങ്ങുന്നു എന്നല്ല, എവിടെ ഫിനിഷ് ചെയ്യുന്നു എന്നതിലാണ് കാര്യം’ എന്നു പറഞ്ഞത് അമേരിക്കൻ എഴുത്തുകാരൻ സിഗ് സിഗ്ലറാണ്. സിഗ്ലറുടെ നാട്ടുകാരിയായ കൊക്കോ ഗോഫിനു മികച്ച തുടക്കങ്ങളെക്കാൾ ഇഷ്ടം ഗംഭീരമായ ഫിനിഷുകളാണ്. ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും അടുത്ത രണ്ടു സെറ്റുകളും പൊരുതി നേടി, കളിമൺ കോർട്ടിൽ കന്നിക്കിരീടം ഉയർത്താൻ ഇരുപത്തിയൊന്നുകാരി ഗോഫിനു സാധിച്ചതും അതിനാൽ തന്നെ.
അഞ്ചു സെറ്റുകൾ നീണ്ട പോരാട്ടം, മൂന്നു ടൈ ബ്രേക്കുകൾ, അഞ്ചര മണിക്കൂറോളം പാരിസിലെ കളിമൺ കോർട്ടിൽ വിയർത്തുകളിച്ചിട്ടും ഫ്രഞ്ച് ഓപ്പൺ കിരീടം കാർലോസ് അൽകാരസിൽനിന്ന് തട്ടിയെടുക്കാൻ യാനിക് സിന്നറിനു സാധിച്ചില്ല. ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സ്പാനിഷ് താരം കാർലോസ് അല്കാരസ് നിലനിർത്തി. സ്കോർ– 6–4, 7–6 (7–4), 4–6, 6–7 (3–7), 6–7 (2–10). അൽകാരസിന്റെ അഞ്ചാം ഗ്രാൻഡ്സ്ലാം വിജയമാണിത്. ഫ്രഞ്ച് ഓപ്പണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചുവരവുകളിലൊന്നിനാണ്
ഇരുപത്തിമൂന്നുകാരൻ ലോറൻസോ മ്യുസറ്റിക്കെതിരെ തുടക്കത്തിൽ വിയർത്തെങ്കിലും കാർലോസ് അൽകാരസ് വീണില്ല. ആവേശകരമായ സെമിഫൈനലിന്റെ നാലാം സെറ്റിനിടെ മ്യുസറ്റി പരുക്കേറ്റു പിൻമാറിയതോടെ നിലവിലെ ചാംപ്യൻ അൽകാരസ് ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ ഫൈനലിലേക്ക് മുന്നേറി. സ്കോർ: 4-6 7-6, 6-0, 2-0.
റൊളാങ് ഗാരോസിന്റെ കളിമൺ കോർട്ടിന് പുതിയ ചാംപ്യൻ. ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ ബെലാറൂസിന്റെ ലോക ഒന്നാം നമ്പർ താരം അരീന സബലേങ്കയെ വീഴ്ത്തി യുഎസ് താരം കൊക്കോ ഗോഫ് കിരീടം നേടി. ആദ്യ സെറ്റ് ടൈബ്രേക്കറില് നഷ്ടമായ യുഎസ് താരം പിന്നീടുള്ള രണ്ടു സെറ്റുകൾ വിജയിച്ചാണ് ഫ്രഞ്ച് ഓപ്പണ് കിരീടം ചൂടിയത്. സ്കോർ 7–6 (7–5), 2–6, 4–6. 22 വയസ്സു തികയും മുൻപേ രണ്ട് ഗ്രാൻഡ്സ്ലാം സിംഗിൾ വിജയിക്കുന്ന രണ്ടാമത്തെ വനിതാ താരമാണ് കൊക്കോ ഗോഫ്. യുഎസിന്റെ തന്നെ ഇതിഹാസ താരം സെറീന വില്യംസാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്.
പാരിസ്∙ ഫ്രഞ്ച് ഓപ്പണ് പുരുഷ സിംഗിൾസ് ഫൈനലിൽ കാർലോസ് അൽകാരസ് – യാനിക് സിന്നർ പോരാട്ടം. വെള്ളിയാഴ്ച നടന്ന സെമിഫൈനലിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് യാനിക് സിന്നർ ഫൈനലിൽ എത്തിയത്.
പാരിസ് ∙ റൊളാങ് ഗാരോസിലെ കളിമൺ കോർട്ടിൽ ഇഗ സ്യാംതെക്കിന്റെ ജൈത്രയാത്രയ്ക്കു വിരാമമിട്ട് ബെലാറൂസിന്റെ അരീന സബലേങ്ക. പാരിസിൽ നാലാം കിരീടം എന്ന ചരിത്രം ലക്ഷ്യമിട്ടെത്തിയ പോളണ്ട് താരം ഇഗയെ ലോക ഒന്നാം നമ്പറായ സബലേങ്ക വീഴ്ത്തിയത് 7–6, 4–6, 6–0 എന്ന സ്കോറിൽ. ഫ്രഞ്ച് ഓപ്പണിൽ തുടർച്ചയായ 26 വിജയങ്ങളുമായെത്തിയ ഇരുപത്തിനാലുകാരി ഇഗയുടെ അപരാജിത കുതിപ്പാണ് ഇന്നലെ അവസാനിച്ചത്. ഓപ്പൺ യുഗത്തിൽ (1968നു ശേഷം) തുടർച്ചയായി 4 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ നേടുന്ന ആദ്യ വനിതയെന്ന റെക്കോർഡ് നേടാൻ ഇഗയ്ക്ക് ഈ ഫ്രഞ്ച് ഓപ്പൺ ജേതാവാകണമായിരുന്നു. സ്വപ്നലക്ഷ്യത്തിലേക്കുള്ള ഇഗയുടെ ആ കുതിപ്പ് അനായാസം തടയാൻ സബലേങ്കയ്ക്കായി.
പാരിസ് ∙ ഇറ്റലിക്കാരൻ ലോറൻസോ മ്യുസറ്റി ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് സെമിയിൽ. ഇരുപത്തിമൂന്നുകാരൻ മ്യുസറ്റിക്ക് എതിരാളി ചില്ലറക്കാരനല്ല; നിലവിലെ ചാംപ്യൻ സ്പെയിനിന്റെ കാർലോസ് അൽകാരസ്! അമേരിക്കൻ താരം ഫ്രാൻസിസ് ടിയാഫോയെ തോൽപിച്ചാണ് മ്യുസറ്റി സെമിയിലെത്തിയത്. കഴിഞ്ഞ പാരിസ് ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവായ മ്യുസറ്റി ആ മത്സരം ജയിച്ച അതേ കോർട്ടിലായിരുന്നു ടിയാഫോയ്ക്കെതിരായ മത്സരവും. സ്കോർ: 6-2, 4-6, 7-5, 6-2.
പാരിസ് ∙ ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം തിരിച്ചടിച്ച് തുടർന്നുള്ള മൂന്നു സെറ്റുകളും പിടിച്ചെടുത്ത നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് സെമിയിൽ. ലോക മൂന്നാം നമ്പർ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെയാണ് മുൻ ലോക ചാംപ്യനായ ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. സ്കോർ: 6-4, 3-6, 2-6, 4-6.
പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ തുടർച്ചയായ 4 കിരീടങ്ങളെന്ന ചരിത്ര നേട്ടത്തിലേക്ക് ഇഗ സ്യാംതെക്കിന് ഇനി 2 വിജയങ്ങളുടെ അകലം മാത്രം. യുക്രെയ്ൻ താരം എലീന സ്വിറ്റോലിനയെ 6-1, 7-5നു തോൽപിച്ച ഇരുപത്തിനാലുകാരി ഇഗ വനിതാ സിംഗിൾസിൽ സെമിഫൈനലിലേക്കു മുന്നേറി. കഴിഞ്ഞ 3 തവണയും റൊളാങ് ഗാരോസിൽ ജേതാവായ ഇഗയെ സെമിയിൽ കാത്തിരിക്കുന്നത് ഒന്നാം സീഡ് ബെലാറൂസിന്റെ അരീന സബലേങ്കയുടെ കടുത്ത വെല്ലുവിളിയാണ്. ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ 12 മത്സരങ്ങളിൽ എട്ടിലും ഇഗയ്ക്കായിരുന്നു വിജയം. ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ ഇവർ ഏറ്റുമുട്ടുന്നത് ആദ്യമായാണ്.
പാരിസ്∙ റാഫേൽ നദാലിനു ശേഷം ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ 100 വിജയങ്ങൾ പൂർത്തിയാക്കുന്ന ആദ്യ താരമായി സെർബിയയുടെ നൊവാക് ജോക്കോവിച്ച്. ഇന്നലെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ഇംഗ്ലണ്ട് താരം കാമറൂൺ നോറിയെ നേരിട്ടുള്ള സെറ്റുകൾക്ക് (6–2,6–3,6–2) മറികടന്നാണ് മുപ്പത്തിയെട്ടുകാരൻ ജോക്കോ തന്റെ 100–ാം വിജയം ആഘോഷിച്ചത്.
പാരിസ്∙ ഫ്രഞ്ച് ഓപ്പൺ വേദിയായ റൊളാങ് ഗാരോസിൽനിന്ന് പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാർക് ദെ പ്രിൻസസ് സ്റ്റേഡിയത്തിലേക്കുള്ളത് വെറും ഒരു കിലോമീറ്റർ ദൂരം! ശനിയാഴ്ച രാത്രി ജർമനിയിൽ നടന്ന ചാംപ്യൻസ് ലീഗ് ഫൈനലിൽ പിഎസ്ജിയും ഇന്റർ മിലാനും ഏറ്റുമുട്ടിയ അതേനേരത്തായിരുന്നു, ഫ്രഞ്ച് ഓപ്പണിൽ നൊവാക് ജോക്കോവിച്ചും ഫിലിപ് മിസോളിക്കും തമ്മിലുള്ള പോരാട്ടം. ഇന്ററിനെ 5–0നു പിഎസ്ജി വീഴ്ത്തിയതു പോലെ നിസ്സാരമായി മിസോളിക്കിനെയും വീഴ്ത്തിയ ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിന്റെ 4–ാം റൗണ്ടിൽ കടന്നു. സ്കോർ: 6-3, 6-4, 6-2.
പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ കിരീടപ്പോരാട്ടം കടുപ്പിച്ച് സൂപ്പർ താരങ്ങളുടെ മുന്നേറ്റം. ഫ്രഞ്ച് ഓപ്പണിൽ കന്നി കിരീടം ലക്ഷ്യമിടുന്ന ഒന്നാം സീഡ് യാനിക് സിന്നറും നിലവിലെ ചാംപ്യൻ കാർലോസ് അൽകാരസും പുരുഷ സിംഗിൾസിൽ നാലാം റൗണ്ടിലേക്കു മുന്നേറി. സിന്നർ ചെക്ക് റിപ്പബ്ലിക് താരം ജെറി ലെഹക്കയെ അനായാസം കീഴടക്കിയപ്പോൾ (6-0, 6-1, 6-2) അൽകാരസ് ബോസ്നിയയുടെ ഡാമിർ സുംഹറിനെതിരെ വിയർത്തു ജയിച്ചു (6-1, 6-3, 4-6, 6-4).
പാരിസ്∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ നിലവിലെ ചാംപ്യൻ ഇഗ സ്യാംതെക് വിജയക്കുതിപ്പു തുടരുന്നു. അഞ്ചാം സീഡ് റുമാനിയയുടെ ജാക്വിലിൻ ക്രിസ്റ്റ്യനെ നേരിട്ടുള്ള സെറ്റുകൾക്ക് (6–2, 7–5) തോൽപിച്ചാണ് പോളിഷ് താരം നാലാം റൗണ്ടിൽ കടന്നത്. ആദ്യ സെറ്റിൽ അനായാസം ജയിച്ച ഇഗയ്ക്കു രണ്ടാം സെറ്റിൽ വെല്ലുവിളി ഉയർത്താൻ ജാക്വിലിനു സാധിച്ചെങ്കിലും മത്സരം മൂന്നാം സെറ്റിലേക്കു നീട്ടിയെടുക്കാൻ റുമാനിയൻ താരത്തിനു കഴിഞ്ഞില്ല. ടോപ് സീഡ് ബെലാറൂസിന്റെ അരീന സബലേങ്കയും ഇന്നലെ നാലാം റൗണ്ടിൽ കടന്നു. സെർബിയയുടെ ഓൽഗ ഡാനിലോവിച്ചിനെയാണ് (6–2, 6–3) തോൽപിച്ചത്.
പാരിസ് ∙ ഫ്രഞ്ച് ലോക്കൽ ഹീറോ റിച്ച ഗാസ്കെയ്ക്കു വിരമിക്കൽ വേദിയൊരുക്കി ലോക ഒന്നാം നമ്പർ താരം യാനിക് സിന്നർ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിന്റെ 3–ാം റൗണ്ടിൽ കടന്നു. മുപ്പത്തിയെട്ടുകാരൻ ഗാസ്കെയെ ഇരുപത്തിമൂന്നുകാരൻ സിന്നർ തോൽപിച്ചത് 6-3, 6-0, 6-4ന്. 2002ൽ ഫ്രഞ്ച് ഓപ്പണിൽ അരങ്ങേറ്റം കുറിച്ച ഗാസ്കെ ഇതു തന്റെ അവസാന പോരാട്ടമാണെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. സെന്റർ കോർട്ടിൽ നടന്ന മത്സരം കാണാൻ ഗാലറി നിറയെ ആളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം, ഇതിഹാസതാരം റാഫേൽ നദാൽ റൊളാങ് ഗാരോസിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ തന്റെ ചെറുപ്പകാലത്തെ പ്രധാന എതിരാളികളിൽ ഒരാളായ ഗാസ്കെയ്ക്കു പ്രത്യേകം നന്ദി പറഞ്ഞിരുന്നു. മൂന്നാം സീഡ് അലക്സാണ്ടർ സ്വരേവും 3–ാം റൗണ്ടിലെത്തി. തുടക്കം മങ്ങിയെങ്കിലും പിന്നീട് ഉജ്വലമായി തിരിച്ചടിച്ച ജർമൻ താരം സ്വരേവ് ഡച്ചുകാരൻ ജസ്പർ ഡി യോങ്ങിനെ 3-6, 6-1, 6-2, 6-3നു തോൽപിച്ചു. വനിതാ സിംഗിൾസിൽ റഷ്യയുടെ പതിനെട്ടുകാരി മിറ ആൻഡ്രീവ അമേരിക്കൻ താരം ആഷ്ലിൻ ക്രൂഗറിനെ നിസ്സാരമായി പുറത്താക്കി 3–ാം റൗണ്ടിൽ കടന്നു.
പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് കിരീടത്തിലേക്കുള്ള കുതിപ്പ് അനായാസമാകില്ലെന്ന് രണ്ടാം റൗണ്ടിൽ തന്നെ സ്പാനിഷ് സൂപ്പർതാരം കാർലോസ് അൽകാരസ് തിരിച്ചറിഞ്ഞു. സീഡ് ചെയ്യപ്പെടാത്ത ഹംഗറിയുടെ ഫാബിയൻ മരോസാനെതിരെ ഒരു സെറ്റ് നഷ്ടപ്പെടുത്തിയശേഷമായിരുന്നു നിലവിലെ ചാംപ്യന് മൂന്നാം റൗണ്ടിലേക്ക് മുന്നേറാനായത് (6-1, 4-6, 6-1, 6-2).
ഷിംകെന്റ് (കസഖ്സ്ഥാൻ)∙ കസഖ്സ്ഥാനിൽ നടക്കുന്ന ജൂനിയർ ഡേവിസ് കപ്പിനിടെ വിവാദമായി ഇന്ത്യൻ താരത്തിനെതിരായ മത്സരത്തിൽ തോറ്റ പാക്കിസ്ഥാൻ താരത്തിന്റെ പെരുമാറ്റം. ഏഷ്യ–ഓഷ്യാനിയ അണ്ടർ 16 വിഭാഗത്തിലെ പ്ലേഓഫ് മാച്ചിൽ ഇന്ത്യൻ താരത്തോട് തോറ്റ പാക്ക് താരമാണ്, മത്സരശേഷം പതിവുള്ള ഹസ്തദാനത്തിനായി എത്തിയ ഇന്ത്യൻ താരത്തിന്റെ കൈക്ക് ശക്തിയായി അടിച്ചത്. അതിനുശേഷം മുന്നോട്ടു നടന്ന പാക്ക് താരം അടി ശരിക്കു കൊള്ളാത്തതിനെ തുടർന്ന് തിരിച്ചെത്തി വീണ്ടും ശക്തിയായി അടിക്കുന്നത് ക്യാമറയിൽ പതിഞ്ഞു.
പാരിസ് ∙ ചാറ്റൽ മഴയും കനത്ത കാറ്റും ഒന്നിച്ചു വന്നിട്ടും ഇളകാത്ത മനസ്സുമായി ഫ്രഞ്ച് ഓപ്പൺ ടെന്നിസിലെ ആദ്യ മത്സരത്തിനിറങ്ങിയ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിനു വിജയം. അമേരിക്കൻ താരം മക്കൻസി മക്ഡോണൾഡിനെ 6–3, 6–3, 6–3നു തോൽപിച്ചു. കഴിഞ്ഞ വർഷം പാരിസ് ഒളിംപിക്സിൽ പുരുഷ സിംഗിൾസ് സ്വർണ വിജയം നേടിയ അതേ കോർട്ടിലായിരുന്നു ജോക്കോയുടെ 25–ാം ഗ്രാൻസ്ലാം തേടിയുള്ള ജൈത്രയാത്രയുടെ തുടക്കം.
പാരിസിൽ എവിടെയും പ്രണയമാണ്. ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ വേദിയായ റൊളാങ് ഗാരോസിലും സ്ഥിതി അതു തന്നെ! ഒരുമിച്ച് ടൂർണമെന്റ് വിജയിക്കുക എന്ന ‘കപ്പിൾ ഗോൾ’ സ്വന്തമാക്കാൻ 4 താര ജോടികളാണ് ഇത്തവണ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ മത്സരിക്കുന്നത്. പരസ്പരം പിന്തുണ നൽകി ഒരുമിച്ചു നടത്തുന്ന പരിശീലനമാണ് ഈ താരജോടികളുടെ പ്രത്യേകത.
കളിമൺ കോർട്ടിൽ കിരീടം നിലനിർത്താൻ ഉറപ്പിച്ചാണ് താൻ എത്തിയിരിക്കുന്നതെന്ന് സ്പാനിഷ് താരം കാർലോസ് അൽകാരസ് ആദ്യ മത്സരത്തിൽ തന്നെ വ്യക്തമാക്കി. ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിലെ ആദ്യ റൗണ്ടിൽ ഇറ്റലിയുടെ ജൂലിയോ സെപ്പിയേരിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് ( 6-3, 6-4, 6-2) നിലവിലെ ചാംപ്യനായ അൽകാരസ് തോൽപിച്ചത്.
പാരിസ് ∙ 20 വർഷം മുൻപ് ആദ്യമായി ചവിട്ടിയ റൊളാങ് ഗാരോസിന്റെ ചുവന്ന മണ്ണിലേക്കു റാഫേൽ നദാൽ വീണ്ടും വന്നു. അതുകണ്ട് കളിമണ്ണിന്റെ നിറമുള്ള ടീഷർട്ട് ധരിച്ച് ഗാലറിയെ ചുവപ്പിച്ച പതിനായിരത്തോളം ആരാധകർ ഒരുമിച്ച് ആർത്തു വിളിച്ചു: മെഴ്സി റാഫ! ആരാധക സ്നേഹത്തിനു മുന്നിൽ മനംനിറഞ്ഞ റാഫ വീണ്ടുമൊരിക്കൽക്കൂടി വികാരാധീനനായി, ആ കണ്ണുകൾ നിറഞ്ഞു.
ജനീവ ∙ കരിയറിലെ 100–ാം കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് നൊവാക് ജോക്കോവിച്ച്. ജനീവ ഓപ്പൺ ടെന്നിസ് ടൂർണമെന്റിന്റെ ഫൈനലിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹർക്കസിനെ (5-7, 7-6, 7-6) തോൽപിച്ചാണ് സെർബിയൻ താരം ജോക്കോവിച്ച് 100–ാം സിംഗിൾസ് കിരീടമെന്ന സ്വപ്നം സഫലമാക്കിയത്. പാരിസിൽ ഇന്ന് ആരംഭിക്കുന്ന
Results 1-25 of 872