ഒരു കാലത്ത് ടെന്നിസ് കോർട്ടിലെ ആവേശം, ഇപ്പോൾ മോഡലിങ്; അന്ന കുർണിക്കോവ യുഎസിലുണ്ട്

Mail This Article
ഭർത്താവിനും മക്കൾക്കുമൊപ്പം മധുരനിമിഷങ്ങൾ പങ്കിടുന്ന ഈ താരം മറ്റാരുമല്ല; തൊണ്ണൂറുകളിൽ ടെന്നിസ് ആരാധകരുടെ ആവേശമായിരുന്ന മുൻ റഷ്യൻ താരം അന്ന കുർണിക്കോവ തന്നെ. ഗ്രാൻസ്‌ലാം സിംഗിൾസ് മെഡൽ നേട്ടങ്ങൾ ഒന്നുമില്ലെങ്കിലും കോർട്ടിലെ ഗ്ലാമർ താരമെന്ന നിലയിൽ ഏറ്റവും ആരാധക പിന്തുണയുള്ള താരങ്ങളിലൊരാളായിരുന്നു അന്ന കുർണിക്കോവ.
റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ജനിച്ച കുർണിക്കോവ ഇപ്പോൾ ഭർത്താവും സംഗീതജ്ഞനുമായ എൻറികെ ഇഗ്ലെസിയാസിനും മൂന്നു മക്കൾക്കുമൊപ്പം യുഎസിലെ മയാമിയിലാണ് താമസം. ടെന്നിസിൽ നിന്നു വിരമിച്ചതിനു ശേഷവും മോഡലിങ് കരിയറിൽ സജീവമായി തുടരുന്ന കുർണിക്കോവ ടിവി റിയാലിറ്റി ഷോകളിലും സാന്നിധ്യമറിയിച്ചു.
അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ ആരോഗ്യ ബോധവൽക്കരണ രംഗത്ത് പ്രവർത്തിക്കുന്ന ‘ഫൈവ്&എലൈവ്’ ഉൾപ്പെടെയുള്ള എൻജിഒകളുടെ അംബാസഡർ കൂടിയാണ് നാൽപത്തിരണ്ടുകാരി കുർണിക്കോവ.