Activate your premium subscription today
‘‘എന്റെ ഭർത്താവിന്റെ സഹോദരിയെ ലണ്ടനിലേക്കു യാത്രയാക്കി വീട്ടിലേക്കു തിരിച്ചെത്തിയതേയുള്ളൂ. അപ്പോഴേക്കും വിമാനാപകടത്തിന്റെ വാർത്തയെത്തിയിരുന്നു...’’ വാർത്താ ഏജൻസിയായ എഎൻഐയോട് അഹമ്മദാബാദ് സ്വദേശിയായ പൂനം പട്ടേൽ പറഞ്ഞ ഈ വാക്കുകളിലുണ്ട് എല്ലാം. പറന്നുയർന്ന് നിമിഷനേരംകൊണ്ട് എല്ലാം അവസാനിച്ചിരുന്നു. 50 ലക്ഷത്തിലേറെ വരും അഹമ്മദാബാദിലെ ജനസംഖ്യ. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളിൽ അഞ്ചാം സ്ഥാനത്ത്. ആ നഗരത്തിനു മുകളിലേക്കാണ് 242 യാത്രക്കാരുമായി പോയ എയർ ഇന്ത്യ (എഐ171) ബോയിങ് 787– 8 ഡ്രീംലൈനർ വിമാനം തകർന്നുവീണത്. മേഘാനിനഗറിലെ സര്ക്കാർ ഉടമസ്ഥതയിലുള്ള ബി.ജെ. മെഡിക്കൽ കോളജ് ഹോസ്റ്റലിന്റെ മെസ് ഹാളിനു മുകളിലേക്കും വിമാനത്തിന്റെ വലിയൊരു ഭാഗം വന്നുവീണു. ഉച്ചഭക്ഷണത്തിന്റെ സമയത്തായിരുന്നു അപകടം. അതിനാൽത്തന്നെ ഹോസ്റ്റലിൽ വിദ്യാർഥികളും ഏറെയുണ്ടായിരുന്നു. പലരും അപകടത്തിനിടെ കെട്ടിടത്തിൽനിന്നു താഴേക്കു ചാടിയാണ് രക്ഷപ്പെട്ടത്. കെട്ടിടത്തിനിടയിൽ പലരും കുടുങ്ങി. കൊല്ലപ്പെട്ടവരിൽ വിമാനത്തിലുണ്ടായിരുന്നവരും കെട്ടിടത്തിലുള്ളവരും ഉൾപ്പെട്ടതോടെ മരണസംഖ്യ കുതിക്കുകയാണ്. എന്താണ് യഥാർഥത്തിൽ അഹമ്മദാബാദിൽ സംഭവിച്ചത്?
ആധുനിക സുരക്ഷാ സംവിധാനങ്ങളുള്ള ബോയിങ്ങിന്റെ ഡ്രീംലൈനർ വിമാനം, പരിചയസമ്പന്നരായ പൈലറ്റുമാർ, ഇന്ത്യയിൽ ടേക്ക് ഓഫിനു പിന്നാലെ സംഭവിച്ച വലിയ അപകടം... ജൂൺ 12ന് ഉച്ചയ്ക്ക് 1.39ന് ഗുജറാത്തിലെ അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന എഐ 171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനം ബാക്കി വയ്ക്കുന്ന ചോദ്യങ്ങൾ ഒട്ടേറെ. ഇരുന്നൂറോളം യാത്രക്കാരുമായി ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്കു പോകുകയായിരുന്ന വിമാനം അപടത്തിൽപ്പെട്ടതിന്റെ പൂർണമായ കാരണങ്ങൾ പുറത്തു വരുന്നതേയുള്ളൂ. അപകട കാരണങ്ങൾ സംബന്ധിച്ച് നിരവധി സാധ്യതകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഏറ്റവും സുരക്ഷിതമായ യാത്രാമാർഗമായാണ് വിമാനയാത്രകളെ കാണുന്നത്. എന്താവും അപകടത്തിലേക്ക് നയിച്ച സാധ്യതകൾ? പ്രാഥമിക വിവരം അനുസരിച്ച് പക്ഷിക്കൂട്ടത്തിൽ ഇടിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് സൂചനകൾ. സാധ്യതകളും ഇതിലേക്ക് നയിക്കുന്നു. വിമാന ദുരന്തത്തിന്റെ കാരണങ്ങൾ എന്തൊക്കെയാകാം? ബെംഗളൂരു ആസ്ഥാനമായുള്ള ഏവിയേഷൻ സ്ഥാപനമായ ‘കൈരളി ഏവിയേഷന്റെ’ സ്ഥാപകനും വ്യോമയാന വിദഗ്ധനുമായ കേണൽ ശശികുമാർ മേനോൻ വിശദീകരിക്കുന്നു.
സ്വേഛാധിപത്യ ഭരണകൂടം പിടിമുറുക്കിയ സ്പെയിനിൽനിന്ന് പലായനം ചെയ്യുകയാണ് മിയയും നിക്കോയും. ഏതുവിധേനയും കടൽ കടന്ന് അയർലൻഡിൽ എത്തുകയാണ് ലക്ഷ്യം. അവർ മൂന്നു പേർ; മിയയും നിക്കോയും മിയയുടെ ഉദരത്തിലെ കുഞ്ഞും. മിയയുടെ മൂത്ത കുട്ടി ഉമയെ ഭരണകൂടം പിടിച്ചുകൊണ്ടുപോയ കഥ ഇടയ്ക്ക് വിവരിക്കുന്നുണ്ട്. ഏജന്റുമാർക്ക് പണം കൊടുത്ത് കണ്ടെയ്നറിൽ കയറിപ്പറ്റി കപ്പൽ വഴി രാജ്യം വിടാനാണ് ശ്രമം. ഇടയ്ക്ക് കൂടുതൽ പേർക്കു കയറാനായി കണ്ടെയ്നറിന്റെ വാതിൽ തുറന്നതോടെയുണ്ടായ തിരക്കിൽ നിക്കോ പുറത്താകുന്നു. അയാൾ മറ്റൊരു കണ്ടെയ്നറിൽ കയറാൻ നിർബന്ധിതനാകുന്നതു മുതൽ തുടങ്ങുകയാണ് മിയ നേരിടുന്ന വെല്ലുവിളികൾ. കണ്ടെയ്നർ ചുവരിൽ ഉണ്ടാക്കിയ സുഷിരത്തിലൂടെ നിക്കോ കയറിയ പച്ച കണ്ടെയ്നർ മിയ കാണുന്നുണ്ട്. അങ്ങനെ രണ്ടാളും രണ്ടു വഴിക്ക് പിരിയുന്നു. ഇടയ്ക്കെവിടെയോ
നിയമസഭാ തിരഞ്ഞെടുപ്പ് മാസങ്ങൾ മാത്രം അകലെ നിൽക്കുമ്പോഴുള്ള ഉപതിരഞ്ഞെടുപ്പ് എന്നതാണ് നിലമ്പൂർ പോരിന്റെ വലിയപ്രാധാന്യം. ജയിച്ചാൽ ഭരണം തിരിച്ചുപിടിക്കാനാകുമെന്ന ആത്മവിശ്വാസവുമായി യുഡിഎഫ് മുന്നോട്ട് ഉറച്ച ചുവടുവയ്ക്കും. നിലമ്പൂർ ചുവന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയുടെ ആഘാതം മായ്ച്ച് എൽഡിഎഫ് ഇരച്ചു മുന്നോട്ടുവരും. യുഡിഎഫിനും എൽഡിഎഫിനും ഈ ഉപതിരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാകുന്നതു മറ്റൊന്നും കൊണ്ടല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ ഫലത്തിൽ കണ്ട ഒരു പ്രത്യേകതയുണ്ട്. യുഡിഎഫിന്റെ വോട്ട്
ബിസിനസും രാഷ്ട്രീയവും അവയുടെ നിഗൂഢബന്ധങ്ങളുമെല്ലാം ഇഴപിരിഞ്ഞു കിടക്കുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലർ സിനിമയുടെ കഥ പോലെയായിരുന്നു ശതകോടീശ്വരൻ ഇലോൺ മസ്കിന്റെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും സൗഹൃദം. കുറച്ചു വർഷങ്ങൾക്കു മുൻപ്, സിലിക്കൻവാലിയിലെ ശതകോടീശ്വരൻമാരിൽ ഒരാൾ മാത്രമായിരുന്നു, ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനും എക്സ് അടക്കമുള്ള കമ്പനികളുടെ തലവനുമായ മസ്ക്. ‘ഹാഫ് റിപ്പബ്ലിക്കൻ, ഹാഫ് ഡെമോക്രാറ്റ്’ എന്നു സ്വയം വിശേഷിപ്പിച്ചിരുന്ന, മനുഷ്യരാശിയുടെ തലവരതന്നെ മാറ്റുന്ന അസാധാരണ സ്വപ്നങ്ങളുള്ള ഒരു വമ്പൻ കച്ചവടക്കാരൻ. റിപ്പബ്ലിക്കൻമാർക്കും ഡെമോക്രാറ്റുകൾക്കും അദ്ദേഹം വൻ തുകകൾ സംഭാവന നൽകി. എന്നാൽ കോവിഡ്
ജിഡിപിയുടെ (GDP- Gross Domestic Product) മൂല്യത്തിൽ ഇന്ത്യ ജപ്പാനെ മറികടന്നുവെന്ന നിതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യത്തിന്റെ വാദത്തെ ചൊല്ലി വാദപ്രതിവാദങ്ങൾ തുടരുകയാണ്. ജപ്പാനെ മറികടന്നിട്ടില്ല, എന്നാൽ 2025ൽതന്നെ മറികടക്കുമെന്ന് വിശദീകരിച്ച് നിതി ആയോഗ് അംഗമായ അരവിന്ദ് വിർമാനിയും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ചിലർ ജപ്പാനെ ജിഡിപിയിൽ മറികടന്നാലും ആളോഹരി വരുമാനത്തിൽ (per capita income) ഇന്ത്യ ബഹുദൂരം പിന്നിലാണെന്ന വാദവുമായി സമൂഹമാധ്യമങ്ങളിലും മറ്റും കളംനിറഞ്ഞിട്ടുമുണ്ട്. 2014ൽ മൊത്ത ആഭ്യന്തര ഉൽപാദന (GDP) മൂല്യത്തിൽ ഇന്ത്യയുടെ സ്ഥാനം 10 ആയിരുന്നു. തുടർന്ന് 10 വർഷത്തിനിടെ ഇന്ത്യ മറികടന്നത് ബ്രസീൽ, കാനഡ, ഇറ്റലി, ഫ്രാൻസ്, റഷ്യ, യുകെ എന്നീ വമ്പന്മാരെ. നിലവിൽ 3.9 ലക്ഷം കോടി (ട്രില്യൻ) ഡോളർ മൂല്യവുമായി ഇന്ത്യ 5-ാം സ്ഥാനത്തും 4.02 ട്രില്യൻ ഡോളർ മൂല്യവുമായി ജപ്പാൻ 4-ാം സ്ഥാനത്തുമാണ്. 2025ന്റെ അവസാനത്തോടെ ഇന്ത്യ ജപ്പാനെ മറികടക്കുമെന്നാണ് രാജ്യാന്തര നാണയനിധി (IMF) പറഞ്ഞത്. അതായത്, ഇന്ത്യയുടെ ജിഡിപി മൂല്യം