എന്തുകൊണ്ട് കറൻസിയിൽ ഗാന്ധിജി മാത്രം? – വിഡിയോ എക്സ്പ്ലെയ്നർ

Mail This Article
രവീന്ദ്രനാഥ് ടഗോറിന്റെയും എ.പി.ജെ. അബ്ദുൾ കലാമിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ പുതിയ മോഡൽ കറൻസി നോട്ടുകളുടെ ഡിസൈന്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും ഐഐടി ഡല്‍ഹിയിലെ പ്രഫസർ ദിലീപ് ടി. ഷഹാനിക്ക് പരിശോധനയ്ക്കായി അയച്ചുവെന്ന റിപ്പോർട്ടിൽനിന്നായിരുന്നു എല്ലാറ്റിന്റെയും തുടക്കം. അങ്ങനെ, വലിയൊരു ഇടവേളയ്ക്കു ശേഷം, കറൻസി നോട്ടിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം വീണ്ടും ചർച്ചാ വിഷയമായി. കറൻസിയിൽനിന്ന് ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കുമോയെന്നു പോലും ചർച്ചകളുണ്ടായി. എന്നാൽ ഈ അഭ്യൂഹങ്ങളെല്ലാം തള്ളിയ ആർബിഐ കറൻസികളിൽ ഗാന്ധി ചിത്രം അതേപടി തുടരുമെന്ന പ്രസ്താവനയുമായി രംഗത്തെത്തി. പക്ഷേ കറൻസികളിൽ പുതിയ തരം ചിത്രങ്ങൾ പ്രത്യക്ഷപ്പെടുമോയെന്ന ചോദ്യത്തിന് ആർബിഐ ഇതുവരെ ഉത്തരം നൽകിയിട്ടില്ല. അതിന്മേൽ തീരുമാനമെടുക്കുന്നതിൽ കേന്ദ്ര സർക്കാരിന് എന്തെങ്കിലും പങ്കുണ്ടോ? എന്താണ് ഇപ്പോൾ ഇത്തരമൊരു ചർച്ച ഉയർന്നു വരാൻ കാരണം? ഇതിനു മുൻപും ഗാന്ധിയുടെ ചിത്രം സംബന്ധിച്ച വിവാദം ഉയർന്നുവന്നിട്ടുണ്ടോ? 25 വർഷം മുൻപാണ് ആദ്യമായി ആർബിഐ നോട്ടുകളിൽ ഗാന്ധിജിയുടെ ചിത്രമെത്തുന്നത്. സ്വാതന്ത്ര്യ സമര സേനാനികൾ നിരവധി പേരുണ്ടായിട്ടും ഗാന്ധിജിയുടെ ചിത്രം മാത്രം കറൻസികളിൽ ഉൾപ്പെടുത്തിയതിനെതിരെ അന്ന് ചോദ്യങ്ങളും ഉയർന്നു.