Activate your premium subscription today
ആലപ്പുഴ ∙ വീഴ്ചയിൽ ഇടുപ്പെല്ലു പൊട്ടിയ വയോധികൻ എഴുന്നേറ്റു നടക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു. കരളകത്തു വാടകയ്ക്കു താമസിക്കുന്ന വിജയഭവനത്തിൽ മോഹൻകുമാറിന് (70) എഴുന്നേറ്റു നടക്കാൻ ഇടുപ്പെല്ലിൽ ശസ്ത്രക്രിയ നടത്താനാണ് ഡോക്ടർമാർ നിർദേശിച്ചത്. എന്നാൽ ഇതിന്റെ ചെലവ് ഈ കുടുംബത്തിന്റെ താങ്ങാനാകില്ല. 4 വർഷം മുൻപാണ്
കോട്ടയം∙ ചികിത്സാ സഹായം തേടി കാൻസർ ബാധിതനായ 17 വയസ്സുകാരൻ. വൈക്കം ഉദയനാപുരം ചെട്ടിമംഗലം നിർമാല്യം വീട്ടിൽ ശ്രീജേഷ്–നിഷ ദമ്പതികളുടെ മൂത്തമകൻ നിരഞ്ജൻ ആണ് സുമസുകളുടെ സഹായം തേടുന്നത്. തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന നിരഞ്ജന് ഉടൻ തന്നെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണം. ഇതിനു 21 ലക്ഷം രൂപ ചെലവുവരും. നിർധന കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ് ഈ തുക. തുക
കോട്ടയം ∙ കിഡ്നി രോഗബാധിതനായ ഗൃഹനാഥൻ സുമനസുകളുടെ സഹായം തേടുന്നു. പാറമ്പുഴ ചീനിക്കുഴി തെക്കേടത്തുപറമ്പിൽ സതീശൻ മനയിൽ (59) ആണ് സഹായം തേടുന്നത്. മാസം എട്ട് ഡയാലിസിസ് ചെയ്യണം. ഹൃദയസംബന്ധമായ രോഗങ്ങളും സതീശനെ അലട്ടുന്നുണ്ട്. കിഡ്നി മാറ്റിവയ്ക്കണമെങ്കിൽ പത്ത് ലക്ഷത്തിലധികം രൂപ ചെലവാകും.
കോട്ടയം∙ നീണ്ടുരിൽ താമസിക്കുന്ന അനിൽ ജോസഫ് ചികിത്സാ സഹായം തേടുന്നു. പെയിന്റിങ് തൊഴിലാളിയായിരുന്നു. ആറ് വർഷം മുമ്പ് ഡൽഹിയിൽ വച്ച് ജോലിക്കിടയിൽ താഴെവീണു സ്പൈനൽ കോഡിന് പരുക്കേറ്റ് ചികിത്സയിലായിരുന്നു. നട്ടെല്ലിൽ സ്റ്റീൽ കമ്പി ഇട്ടിരിക്കുകയാണ്. ജോലിക്കൊന്നും പോകാൻ കഴിയാത്ത അവസ്ഥയിലാണ്. ഇതിനിടയിലാണ്
ശാസ്താംകോട്ട ∙ അപൂർവ രോഗത്തെ അതിജീവിക്കാൻ നിർധന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. നാഡീസംബന്ധമായ രോഗം ബാധിച്ച ശൂരനാട് തെക്ക് ആയിക്കുന്നം പുല്ലംപ്ലാവിൽ തെക്കേതിൽ അജ്മൽ ഷാജി (23) ആണ് വിദഗ്ധ ചികിത്സയ്ക്കായി മുപ്പത് ലക്ഷത്തോളം രൂപ കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്നത്. അരയ്ക്ക് താഴെ മാസം തടിച്ച്
പൊൻകുന്നം ∙ ക്രിസ്മസ് തലേന്നു വഴിയരികിൽ നിൽക്കവേ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ചു പരുക്കേറ്റു ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന യുവാവിനു ചികിത്സാ സഹായം തേടുന്നു. തെക്കേത്തുകവല തൈമുറിയിൽ ടി.ആർ.ഹരിദാസിന്റെയും ശാന്തകുമാരിയുടെയും ഇളയ മകൻ ടി.എച്ച്.നിതിൻ (21) ആണു ഗുരുതര പരുക്കുകളോടെ പാലാ മാർസ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്നത്. ട്രോമകെയർ ഐസിയുവിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന നിതിന്റെ ചികിത്സയ്ക്കായി ദിവസം 25000 ലധികം രൂപ ആവശ്യമാണ്.
മുണ്ടക്കയം ∙ 10 വർഷം മുൻപുണ്ടായ അപകടത്തിൽ തലയിലേറ്റ ഗുരുതര പരുക്ക് രാഖിയുടെ (30) മനസ്സിന്റെ താളം തെറ്റിക്കുമ്പോൾ ചികിത്സാ ചെലവിനുള്ള പണമില്ലാതെ നെട്ടോട്ടം ഓടുകയാണ് കുടുംബം. നെന്മേനിയിൽ വാടക വീട്ടിൽ കഴിയുന്ന കല്ലറയ്ക്കൽ കെ.എസ്.രാഖിക്ക്, 10 വർഷം മുൻപ് ആലപ്പുഴയിൽ വച്ചുണ്ടായ അപകടത്തിലാണ് പരുക്കേറ്റത്. തലയിലേറ്റ ക്ഷതം ഓർഗാനിക് ബ്രെയിൻ സിൻഡ്രോം എന്ന രോഗത്തിലേക്കു നയിച്ചു. ഏറെനാൾ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തി. ഇതിനിടെ ഭർത്താവ് ഉപേക്ഷിച്ചു. ഒരു കുട്ടിയുണ്ട്.
മാവേലിക്കര ∙ ജന്മനാ ഹൃദയത്തിന്റെ അറകൾ തിരിഞ്ഞ അവസ്ഥയിലുള്ള 16 വയസ്സുകാരിക്ക് ഇപ്പോൾ ഹൃദയവും ശ്വാസകോശവും ഒരുമിച്ചു മാറ്റിവയ്ക്കേണ്ട അവസ്ഥയാണ്. തെക്കേക്കര പോനകം പ്രണവ് നിവാസ് ടി.സി.സനിൽകുമാറിന്റെയും എസ്.വിനീതയുടെയും മകൾ എസ്.ശിവഗംഗയാണു സുമനസ്സുകളുടെ കാരുണ്യം തേടുന്നത്. ബിഷപ് ഹോഡ്ജസ് എച്ച്എസ്എസിലെ
കോഴിക്കോട്∙ ഗുരുതരമായ കരൾരോഗം ബാധിച്ച വീട്ടമ്മ ഉദാരമതികളുടെ സഹായം തേടുന്നു. ബാലുശ്ശേരി മണ്ണാംപൊയിൽ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിന് സമീപം കുന്ദമംഗലത്തില്ലത്ത് താമസിക്കുന്ന നാഗത്തിങ്കൽ ബ്രഹ്മപ്രകാശൻ നമ്പിയുടെ ഭാര്യ സുഭദ്രയാണ് (55) സഹായം തേടുന്നത്.
കൊല്ലം∙ ‘മറ്റു കുഞ്ഞുങ്ങളെപ്പോലെ ഓടിക്കളിക്കാൻ ആഗ്രഹിച്ച് എന്റെ അപ്പു ഓടിയെത്താൻ ശ്രമിക്കുമെങ്കിലും അവൻ കാലിടറി നിലത്തേക്ക് വീഴും. തളരുന്ന അവന്റെ ആ കുഞ്ഞുകാലുകൾക്ക് ഞാൻ കരുത്തായില്ലെങ്കിൽ, ഞാൻ കൂടെ പതറിപ്പോയാൽ പിന്നെ ആരാ എന്റെ കുടുംബത്തെ ശക്തിപ്പെടുത്തുന്നത്’ – അപൂർവ ജനിതകരോഗം ബാധിച്ച മകനെ ചികിത്സിക്കാൻ ആവശ്യമുള്ള തുകയുടെ വലുപ്പം തങ്ങൾക്ക് സ്വപ്നം പോലും കാണാൻ
കലവൂർ ∙ സഹപാഠികളുടെ വീടിന്റെ പുനരുദ്ധാരണത്തിനും ചികിത്സാ സഹായത്തിനുമായി മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിലെ മലയാള മനോരമ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഐസ്ക്രീം സ്റ്റാൾ ഒരുക്കി. കനോയിങ്, കയാക്കിങ് ആൻഡ് ഡ്രാഗൺ ബോട്ട് സംസ്ഥാന ചാംപ്യൻഷിപ് നടക്കുന്ന കായൽചിറയിലാണ് കുട്ടികളുടെ നേതൃത്വത്തിൽ നന്മ പ്രവർത്തനം.
കോട്ടയം ∙ വയറ്റിൽ മുഴ, അടിയന്തര ശസ്ത്രക്രിയയ്ക്കായി യുവതി സുമനസ്സുകളുടെ സഹായം തേടുന്നു. ചെങ്ങളം കൊച്ചുപറമ്പിൽ പ്രീത കൊച്ചുമോൻ (49) ആണ് വയറിൽ രൂപപ്പെട്ട 4 മുഴകൾ കാരണം ദുരിതം അനുഭവിക്കുന്നത്. കാഴ്ച പരിമിതിയുള്ള 2 മക്കളും ഭർത്താവും അടങ്ങുന്നതാണ് പ്രീതയുടെ കുടുംബം. ദിവസവും കൂലിക്ക് ഓട്ടോ ഓടിച്ച്
കുന്നംകുളം (തൃശൂർ) ∙ സിമന്റും മണലും മാത്രമല്ല അതിരില്ലാത്ത സ്നേഹവും കരുതലും ചേർത്തു സഹപാഠിക്കു ‘സ്നേഹവീട്’ നിർമിച്ചു നൽകി ചൊവ്വന്നൂർ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥികൾ. വർഷങ്ങളായി ഒറ്റമുറി വീട്ടിൽ താമസിക്കുന്ന എട്ടാം ക്ലാസ് വിദ്യാർഥി റിസ്വാനയുടെ നൊമ്പരം ഉൾക്കൊണ്ട സ്കൂളിലെ മലയാള മനോരമ നല്ലപാഠം കൂട്ടുകാരാണു വീടുവച്ചു നൽകിയത്. ഇന്നു രാവിലെ 11ന് ഗൃഹപ്രവേശനച്ചടങ്ങു നടക്കും.
കൊണ്ടോട്ടി (മലപ്പുറം) ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിന് യാത്ര തിരിക്കുന്നതിനു മുൻപ് കൊട്ടുക്കര പിപിഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭകൾ അവരുടെ കലാപരിപാടി പുതുവത്സര ദിനത്തിൽ നാട്ടുകാർക്കു മുൻപിൽ അവതരിപ്പിക്കും. ഗ്രേഡോ സ്ഥാനങ്ങളോ അല്ല ലക്ഷ്യം. കൊണ്ടോട്ടി മാപ്പിളകലാ അക്കാദമിയിലെ തുറന്ന വേദിയിൽ അവരെത്തുന്നത് കാരുണ്യത്തിന്റെയും കരുതലിന്റെയും കലാരാവുമായാണ്. സമീപ പ്രദേശത്തെ എസ്എംഎ രോഗം ബാധിച്ച വിദ്യാർഥിയുടെ ചികിത്സയ്ക്കു പണം കണ്ടെത്തുകയാണു ലക്ഷ്യം.
കുണ്ടറ∙ അപൂർവ രോഗം ബാധിച്ച ഗൃഹനാഥൻ സുമനസ്സുകളുടെ സഹായം തേടുന്നു. രക്ത സംബന്ധമായ അപൂർവ രോഗാവസ്ഥയായ പിഒഎംഇ സിൻഡ്രോം (POME syndrome) ബാധിതനായ കുണ്ടറ പനയംക്കോട് അഞ്ജന ഭവനിൽ ടി. ബൈജുവാണ് (46) ചികിത്സ സഹായം തേടുന്നത്. 2 വർഷം മുൻപ് ശരീരത്തിന്റെ ബാലൻസ് തെറ്റി മറിഞ്ഞു വീഴാൻ തുടങ്ങി. രോഗം തിരിച്ചറിയാതെ ഒരു
കഴക്കൂട്ടം∙ വൃക്ക പകുത്തു നൽകാൻ അമ്മയുണ്ട്, പക്ഷേ ചികിത്സാ ചെലവിനു സുമനസ്സുകളുടെ കാരുണ്യം വേണം. കണിയാപുരം ചിറ്റാറ്റുമുക്ക് കരിഞ്ഞ വയൽ ജയാഭവനിൽ ജെ. വിസ്മയ(18) ആണ് ചികിത്സയ്ക്കു വേണ്ട പണം കണ്ടെത്താനാവാതെ വിഷമിക്കുന്നത്. പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി, ഡോക്ടർ ആകണം എന്ന ലക്ഷ്യത്തോടെ
പത്തനംതിട്ട ∙ കരളിൽ ട്യൂമർ (ഹെപ്പാറ്റോസെല്ലുലാർ കാർസിനോമ) ബാധിച്ച 11 വയസ്സുകാരൻ ചികിത്സാ സഹായം തേടുന്നു. പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് പൂങ്കാവിൽ വീട്ടിൽ വിദ്യയുടെ മകൻ ശ്രീഹരി എസ്.നായരാണ് സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുന്നത്. കരൾമാറ്റ ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സകൾക്കുമായി 45 ലക്ഷം രൂപയെങ്കിലും ആവശ്യം വരും. അമ്മ വിദ്യ എസ്.നായരാണ് ശ്രീഹരിക്കു കരൾ
തിരുവനന്തപുരം∙ ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിൽ കഴിയുകയാണ് കുമാരപുരം സ്വദേശി എസ്.രണജിത് സിംഹൻ(54). ആരോഗ്യനില മോശമായതോടെ പെയിന്റിങ് തൊഴിലാളിയായ രണജിത്തിന് ജോലിക്കു പോകാൻ സാധിക്കാതെയായി. ഇതോടെ ഭാര്യയും വിദ്യാർഥികളായ 2 മക്കളുമടങ്ങുന്ന കുടുംബത്തിന്റെ വരുമാനമാർഗവും നിലച്ചു. ഫെബ്രുവരി 13ന്
പന്തീരാങ്കാവ്∙ ഭിന്നശേഷിക്കാരനായ മകന് കൂട്ടിരിപ്പായി പ്രായമായ അച്ചൻ മാത്രമായി. ജന്മനാ ഭിന്ന ശേഷിക്കാരനായ ഷജി ലിനു ഇപ്പോൾ 35 വയസ്സായി. 75 ശതമാനo വൈകല്യമുള്ള ഷിജിലിന് പരസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ല. സംസാരശേഷിയുണ്ട്. 5 വർഷം മുമ്പ് അമ്മ മരിച്ചതോടെ ഏക ആശ്രയം അച്ചൻ മണക്കടവ് സുകുമാരൻ
എടക്കര ∙ സഹപ്രവർത്തകന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഓട്ടോ ഡ്രൈവർമാർ സമാഹരിച്ചത് 5,71,668 രൂപ. കഴിഞ്ഞ 3ന് എടക്കരയിലും സമീപപ്രദേശങ്ങളിലെയും 10 സ്റ്റാൻഡുകളിലെ പാസഞ്ചർ, ഗുഡ്സ് ഓട്ടോറിക്ഷകൾ ഓടിയിരുന്നത് ‘ഇന്നത്തെ ഓട്ടം മാനുവിന്’ എന്ന ഫ്ലെക്സ് ഓട്ടോറിക്ഷകൾക്കു മുന്നിൽ കെട്ടിയായിരുന്നു.
കല്ലമ്പലം ∙ വലതു തോളിൽ കണ്ട ചെറിയൊരു തടിപ്പ് ചികിത്സിക്കാനാണ് കഴിഞ്ഞ വർഷം ജൂലൈയിൽ അശ്വതി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയത്. ഏതാനും ദിവസങ്ങൾക്കകം ശസ്ത്രക്രിയ വേണ്ടി വന്നു. ബയോപ്സി റിപ്പോർട്ട് വന്നപ്പോൾ കാൻസർ. നാവായിക്കുളം വെട്ടിയറ വാറുവിളാകത്ത് വീട്ടിൽ അശ്വതി(27) കഴിഞ്ഞ ഒന്നര വർഷമായി
പത്തനംതിട്ട ∙ കരളിൽ ട്യൂമർ (ഹെപ്പാറ്റോസെല്ലുലാർ കാർസിനോമ) ബാധിച്ച 11 വയസ്സുകാരൻ ചികിത്സാ സഹായം തേടുന്നു.പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് പൂങ്കാവിൽ വീട്ടിൽ വിദ്യയുടെ മകൻ ശ്രീഹരി എസ്.നായരാണ് സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുന്നത്. കരൾമാറ്റ ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സകൾക്കുമായി 45 ലക്ഷം രൂപയെങ്കിലും
തിരുവനന്തപുരം∙ ശരിയായി ഭക്ഷണം പോലും കഴിക്കാനാകാത്ത അപൂർവ രോഗാവസ്ഥ. മൊസൈക് ടേണേഴ്സ് ബിൽഡ്രോം എന്ന രോഗം ബാധിച്ച അപർണ (16) ജന്മനാ കിടപ്പിലാണ്. 16 വയസ്സായെങ്കിലും 6–7 വയസ്സിന്റെ ശരീരവളർച്ചയേ ആയിട്ടുള്ളൂ. ശ്വാസക്കുഴലിന് വികസനം ഇല്ലാത്തതിനാൽ ദ്രാവക രൂപത്തിലുള്ള ആഹാരമാണ് കഴിക്കുന്നത്. ഇപ്പോൾ തിരുവനന്തപുരം
തിരുവനന്തപുരം∙ അപൂർവ രോഗം ബാധിച്ച് ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടുകയാണ് അശ്വതി (34). 2014ൽ ടിബിയുടെ രൂപത്തിൽ തുടങ്ങിയ അണുബാധ സ്ക്ലീറോഡെർമ എന്ന അപൂർവ രോഗാവസ്ഥയാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇതോടെ ജീവിതം താളംതെറ്റി. പുതുവൽ പുത്തൻവീട്ടിൽ എസ്.ബി.അശ്വതി അക്ഷയ സെന്റർ ജീവനക്കാരിയായിരുന്നു. രോഗം
മരട് ∙ സെറിബ്രൽ പാൾസിയെ ആത്മധൈര്യം കൊണ്ട് നേരിട്ട് ബികോം പാസായി മാതൃകയായ വിജീഷ് (34) ഉദാരമതികളുടെ കാരുണ്യം തേടുന്നു. കോവിഡാനന്തര രോഗം വന്നതോടെയാണ് വിജീഷ് വീണുപോയത്. പൂണിത്തുറ ഗാന്ധിസ്ക്വയർ അയ്യങ്കാളി റോഡ് തച്ചിലത്ത് വിശ്വംഭരൻ, ശാരദ ദമ്പതികളുടെ 2 മക്കളിൽ ഇളയവനാണ് വിജീഷ്. 4–ാം വയസ്സിലാണ് സെറിബ്രൽ
കോവളം ∙ കരൾരോഗം ബാധിച്ച പതിനഞ്ചു വയസ്സുകാരൻ അടിയന്തര ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ കരുണ തേടുകയാണ്. കെഎസ് റോഡ് ചെറുകോണത്ത് ബന്ധുവീട്ടിൽ താമസിക്കുന്ന വർക്കല സ്വദേശികളായ ഷാനി– എസ്.ഷീബ ദമ്പതിമാരുടെ മകൻ ഷിബിൻ(15) ആണ് തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലുള്ളത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ പരിശോധനയിലാണ്
ആലപ്പുഴ∙ വേദികൾ കീഴടക്കാൻ മകൾക്ക് ഊർജമാകാൻ ചേർത്തല മുട്ടത്തിപ്പറമ്പ് കാച്ചുകാട്ട് കെ.എൻ.സന്തോഷ് കുമാറിന് (50) ജീവിതത്തിലേക്ക് തിരകെ വന്നേ മതിയാകൂ. സന്തോഷ് കുമാർ ജീവിതത്തിലേക്ക് തിരികെ വരാൻ സുമനസ്സുകൾ കനിയണം. കഴിഞ്ഞ വർഷം കേരള സർവകലാശാലയിലെയും ഇക്കൊല്ലം എംജി സർവകലാശാലയിലെയും കലാതിലകമായ എറണാകുളം
തൊടുപുഴ ∙ രാഹുലിനു 31 വയസ്സ് മാത്രമാണ് പ്രായം. ഒരു കുടുംബത്തിന്റെ പ്രതീക്ഷയായ രാഹുലിന്റെ ജീവിതം ഇപ്പോൾ കിടക്കയിലും വീൽചെയറിലുമാണ്. സുമനസ്സുകൾ കനിഞ്ഞാൽ രാഹുലിനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനാകും. അതിനു സഹായം അഭ്യർഥിക്കുകയാണ് കുടുംബം. സ്ട്രോക്ക് മൂലം ശരീരത്തിന്റെ ഇടതുവശം തളർന്നുപോയ ഇടവെട്ടി
ആലപ്പുഴ∙ പത്ത് വനിതകളുടെ സ്നേഹവും കരുതലും ഒത്തുചേർന്നപ്പോൾ ശരണ്യയുടെയും മിഥിന്റെയും മംഗല്യസ്വപ്നങ്ങളും പൂവണിഞ്ഞു. ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ ഇന്നലെ നടന്ന വിവാഹം വർഷങ്ങളുടെ പ്രണയസാഫല്യം കൂടിയായി. തിരുവനന്തപുരം പുതുക്കുറിച്ചി ശാന്തിപുരം ശരണ്യഹൗസിൽ ജോസിന്റെയും ലീജയുടെയും ഇളയ മകളാണ് ശരണ്യ.
കോട്ടയം ∙ ഹൃദയശസ്ത്രക്രിയക്കു ഗൃഹനാഥൻ സുമനസ്സുകളുടെ സഹായം തേടുന്നു. അയർക്കുന്നം പഞ്ചായത്ത് 20ാം വാർഡിൽ ചിറപ്പുറത്ത് സി.എം.ബിജിയാണ് (64) സഹായം തേടുന്നത്. ഡബിൾ വെസൽ രോഗമാണ് ഹൃദയത്തെ ബാധിച്ചിരിക്കുന്നത്. ഓപ്പറേഷൻ മാത്രമാണ് പ്രതിവിധി. കോട്ടയം മെഡിക്കൽ കോളജിൽ 1.20 ലക്ഷം രൂപ കെട്ടിവെച്ചെങ്കിൽ മാത്രമേ
നെടുമങ്ങാട് ∙ കാലിന്റെ തുടയെല്ലിന് ഗുരുതര പരുക്ക്. ശരീരത്തിൽ പല ഭാഗങ്ങളിലായി പത്തിടത്ത് പൊട്ടൽ. വയറിൽ മുറിവിൽ നിന്ന് അന്തരികാവയവങ്ങൾ പുറത്ത് ചാടിയ നിലയിൽ. ചികിത്സയുടെ ഭാഗമായി ഇടത് കാലിന്റെ തുടയുടെ ഭാഗം വച്ച് മുറിച്ച് നീക്കി. ഇതു വരെയായായി 4 ശസ്ത്രക്രിയ കഴിഞ്ഞു... ബൈക്കിനു കുറുകെ പൂച്ച കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവ ഡോക്ടർ
കല്പ്പറ്റ∙ അത്യപൂര്വ രോഗമായ ശരീരത്തില് രോഗ പ്രതിരോധ ശേഷി ശരീരം സ്വയം നശിപ്പിക്കുന്ന അവസ്ഥ (ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ്) പിടിപെട്ട് ചികില്സയില് കഴിയുന്ന പിഞ്ചോമനയെ രക്ഷിക്കാന് നാടൊന്നിക്കുന്നു. ചികില്സാ ചെലവായി 45 ലക്ഷം രൂപയാണ് വേണ്ടത്. സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന കുടുംബത്തെ സഹായിക്കുന്നതിന്റെ ഭാഗമായി 45 ദിവസം കൊണ്ട് 45 ലക്ഷം രൂപ ജനകീയമായി പിരിച്ചെടുക്കാനാണ് ചികില്സാ സഹായ കമ്മിറ്റി തീരുമാനിച്ചത്.
കൊല്ലം ∙ അർബുദ രോഗം ബാധിച്ചു ബുദ്ധിമുട്ടിലായ ഗൃഹനാഥ മജ്ജ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയയ്ക്കായി കരുണയുള്ളവരുടെ സഹായം തേടുന്നു. പേരൂർ തൃക്കോവിൽവട്ടം തട്ടാർക്കോണം കുതിരമുക്കിൽ എസ്.ആഷിദ (42) ആണ് സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുന്നത്. 3 വർഷത്തോളമായി അർബുദ രോഗത്തിന് ചികിത്സ തേടുന്ന ഇവർക്ക് നിത്യേനയുള്ള
കോട്ടയം∙ ജപ്തി ഭീഷണിയിൽ അഞ്ചംഗ കുടുംബം. പള്ളിക്കത്തോട് ഇളംമ്പള്ളി സ്വദേശി കുന്നപ്പള്ളിയിൽ എ.കെ.സുകുമാരനും കുടുംബവുമാണ് ജപ്തി ഭീഷണിയിൽ കഴിയുന്നത്. സുകുമാരന്റെ മകന് കെ.എസ്.വിശാഖുമോൻ 2019ൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നാഗമ്പടം ബ്രാഞ്ചിൽ നിന്ന് വീടു വാങ്ങുന്നതിന് 15 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇദ്ദേഹം നടത്തിയിരുന്ന സ്റ്റുഡിയോ ലോക്ഡൗണിൽ പൂട്ടിപ്പോയി. പിന്നീട് തുടങ്ങിയ ബേക്കറിയും പൂട്ടിപ്പോയി.
പാമ്പാടി ∙ പമ്പാടി പഞ്ചായത്തിലെ ആനന്ദാലയം വീട്ടിൽ ബീന സുകുമാരദാസും കാൻസറും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ടു നാളുകളേറെ. എന്നാൽ രോഗം തിരിച്ചറിയാൻ വൈകി. വയറ്റിലാണ് കാൻസറിന്റെ തുടക്കം. ആദ്യം മെഡിക്കൽ കോളജിൽ ചികിത്സ നടത്തിയെങ്കിലും പിന്നീട് കീമോ ചെയ്യാൻ ജില്ലാ ആശുപത്രിയിലേക്കു നിർദേശം നൽകി. രോഗം
കോട്ടയം∙ ക്യാൻസർ രോഗിയായ ജോസ് കുറിയാക്കോസ് ചികിത്സാ സഹായം തേടുന്നു. ഇദ്ദേഹത്തിന്റെ വലതുകാൽ നേരത്തെ മുട്ടിനു മുകളിൽ വച്ച്നരേത്തെ മുറിച്ചതാണ്. വർഷങ്ങളായി ഇതിനായുള്ള മരുന്നുകഴിക്കുകയാണ്. അതിനിടെയാണ് ക്യാൻസർ സ്ഥിരീകരിക്കുന്നത്. യാതൊരു വരുമാന മാർഗവുമില്ലാത്ത കുടുംബത്തിന് മുന്നോട്ട് പോകാൻ സുമനസുകൾ
ഏറ്റുമാനൂർ ∙ രോഗങ്ങളുടെ നിരന്തര വേട്ടയാടലിൽ തകർന്നിരിക്കുന്ന കുടുംബം ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു. കോട്ടയം ജില്ലയിലെ തെള്ളകം പുളിക്കത്തടത്തിൽ പി.വി.പദ്മിനിയാണ് സഹായ ഹസ്തം തേടുന്നത്. ഏറ്റുമാനൂർ നഗരസഭയിലെ 21ാം വാർഡിൽ താമസിക്കുന്ന ഹൃദ്രോഗിയായ പദ്മിനിക്ക് ഭർത്താവും മൂന്നു
കലവൂർ ∙ തൊഴിലുറപ്പു ജോലിയിൽ നിന്നു ലഭിക്കുന്ന വരുമാനത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബം മകളുടെ ചികിത്സയ്ക്ക് പ്രതിമാസം 8300 രൂപയുടെ മരുന്നിന് മാർഗമില്ലാതെ വിഷമിക്കുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡ് കാവുങ്കൽ വല്ലേച്ചിറ എ.ഗീതയുടെ മകൾ സംഗീത(19)യാണ് ഹൃദയത്തിലെ സുഷിരവും രക്തധമനികളുടെ
തൊടുപുഴ ∙ അശോക് കുമാറിന് പരസഹായം കൂടാതെ എഴുന്നേറ്റു നടക്കണം. അതിന് സുമനസ്സുകൾ കനിയണം. ഉടുമ്പന്നൂർ പഞ്ചായത്തിലെ പാറയിൽ ഹൗസിൽ പി.കെ.അശോക് കുമാർ (47) കിടപ്പിലായിട്ട് 12 വർഷമായി. വെൽഡിങ് ജോലിക്കിടെ കെട്ടിടത്തിനു മുകളിൽ നിന്നു വീണതിനെ തുടർന്നു നട്ടെല്ലിനു ക്ഷതം ഏറ്റതാണ് കാരണം. കഴിഞ്ഞ വർഷം വരെ നടക്കാൻ
പാലക്കാട് ∙ അപൂർവ രോഗത്തിന്റെ പിടിയിലായ നാലു വയസ്സുകാരനെ ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ടുവരാൻ ഒരു നാട് നടത്തുന്ന ശ്രമങ്ങൾക്കൊപ്പം ചേർന്നു നമുക്കും ഒരു നന്മയുടെ ഭാഗമാകാം.ഓടിക്കളിക്കേണ്ട പ്രായത്തിൽ ഡുഷൈൻ മസ്കുലർ ഡിസ്ട്രോഫി (ഡിഎംഡി) രോഗം ബാധിച്ച ഉദയധീരനാണു ജീവിതത്തിലേക്കു വീണ്ടും പിച്ചവച്ചു നടക്കാൻ
നെയ്യാറ്റിൻകര∙ പെരുമ്പാവൂരിൽ 3 വർഷങ്ങൾക്കു മുൻപുണ്ടായ വാഹനാപകടമാണ് സാജൻ (24) എന്ന യുവാവിന്റെ ജീവിതം മാറ്റിമറിച്ചത്. 6 മാസത്തോളം അബോധാവസ്ഥയിൽ ആശുപത്രിക്കിടക്കയിലായിരുന്നു. സാധാരണ ജീവിതത്തിലേക്കു പൂർണമായി മടങ്ങിയെത്തിയിട്ടില്ല. 2021 സെപ്റ്റംബർ 7ന് ആയിരുന്നു അപകടം. സാജനും ബന്ധുവായ അജിനും
തിരുവനന്തപുരം∙ ചോർന്നൊലിക്കുന്ന വീട്ടിൽ ആശ്രയം നഷ്ടപ്പെട്ട് ഒരമ്മ. ഒറ്റമുറി വീടിന്റെ ചായ്പിലെ കിടക്കയിലേക്കു പോലും വെള്ളം ഒലിച്ചു വീഴുമ്പോൾ ആരു സഹായിക്കും എന്നറിയാതെ കഷ്ടപ്പെടുകയാണിവർ. തിരുവനന്തപുരം വട്ടപ്പാറ ഗോപി നിവാസിൽ രാജമ്മ (86) ആണ് ജീവിതത്തിന്റെ അവസാന നാളുകളിൽ ദുരിതത്തിൽ കഴിയുന്നത്. അഞ്ച്
നാറാത്ത് ∙ വിദ്യാർഥിനിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി പണം കണ്ടെത്താൻ കണ്ണൂർ ആശുപത്രി, മയ്യിൽ, ചാലോട് റൂട്ടിലോടുന്ന ഐശ്വര്യ ബസ് കാരുണ്യയാത്ര നടത്തി. നാറാത്ത് ഓണപ്പറമ്പിലെ എൻ.ബി.സുരേഷിന്റെയും ഹർഷയുടെയും മകൾ ശ്രീലക്ഷ്മി(14)യ്ക്കു വേണ്ടിയാണ് കാരുണ്യയാത്ര. രാവിലെ മയ്യിൽ ടൗണിൽ വച്ച്
നെയ്യാറ്റിൻകര ∙ പതിനൊന്നു വയസ്സുള്ള മകന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി തുക സ്വരൂപിക്കാൻ കഴിയാതെ നിർധന കുടുംബം. ഗുരുതര വൃക്കരോഗത്തോട് മല്ലിടുകയാണ് തിരുപുറം മാങ്കൂട്ടം ആറുമ്ലാവ് വടക്കേ വീട്ടിൽ മോഹനന്റെയും ശോഭയുടെയും മകൻ അഭിഷേക്(11). വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടി സുമനസ്സുകളുടെ സഹായം
അങ്കമാലി ∙ ഇരുവൃക്കകളും തകരാറിലായ അങ്കമാലി ഞാലൂക്കര തിരുനിലത്തിൽ ഷീൻ ജോസിന്റെ ഭാര്യ രമ്യ (37) ചികിത്സാ സഹായം തേടുന്നു.കറുകുറ്റി പഞ്ചായത്ത് അംഗം ജിഷ സുനിൽകുമാർ കൺവീനറായി ചികിത്സാ സഹായ നിധി രൂപീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്ന രമ്യയുടെ ഒരു വൃക്ക തകരാറിലായതിനെ തുടർന്നു 2016ൽ
കോട്ടയം∙ വൈക്കം താലൂക്കിൽ വടയാര് വില്ലേജിൽ തലയോലപ്പറമ്പ് പഞ്ചായത്തിലെ മിഠായിക്കുന്നം കരയില് വേലംപറമ്പില് വീട്ടിൽ നസീര് ഹസീന ദമ്പതികളുടെ മകൻ അമല് (22 വയസ്സ് ) എംവിആർ കാന്സര് സെന്റര് ആന്റ് റിസര്ച്ച് ഇൻസ്റ്റിട്ട്യൂട്ടില് NHL-High grade B- cell Lymphoma ബാധിച്ച് അഡ്മിറ്റ് ആണ്. രണ്ടാഴ്ച
കോട്ടയം∙ ആയിരക്കണക്കിനു വിദ്യാർഥികൾക്ക് അറിവു പകർന്ന അധ്യാപിക കാൻസറിന്റെ പിടിയിൽപെട്ട് ജീവിതം വഴിമുട്ടിയ അവസ്ഥയിൽ. മക്കളുടെ വിദ്യാഭ്യാസച്ചെലവും ചികിത്സച്ചെലവും താങ്ങാൻ കഴിയാതെ വന്നതോടെ സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ അധ്യാപിക. 18 വർഷം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്ന ജി.
കൊയിലാണ്ടി∙ വിശക്കുന്ന വയറിനു ഒരു നേരത്തെ ഭക്ഷണം എന്ന പദ്ധതിയിൽ 4 വർഷമായി കൊയിലാണ്ടി ബസ് സ്റ്റാൻഡിലും താലൂക്ക് ആശുപത്രിയിലും നൽകി വരുന്ന അന്നദാനത്തിൽ പങ്കാളിയായി അമേരിക്കക്കാരൻ ഡാനിയേൽ ഫെൻടോൺ. അമേരിക്കയിൽ സിവിൽ എൻജിനീയറായി ജോലി ചെയ്യുന്ന ഡാനിയേൽ കഴിഞ്ഞ ഒന്നിനാണ് കൊല്ലം ഈച്ചനാട്ടിൽ ശരത്
പനങ്ങാട്∙ രോഗങ്ങളുടെ നിരന്തര വേട്ടയാടലിൽ തളർന്നിരിക്കുകയാണ് താര- ഷിബിൻ ദമ്പതിമാർ. അർബുദ ബാധിതനായ മകൻ അഭയ് (11) വെല്ലൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രണ്ട് ശസ്ത്രക്രിയകൾ കഴിഞ്ഞു. എന്നാൽ, അർബുദം വിട്ടൊഴിയുന്നില്ല. വീണ്ടുമൊരു ശസ്ത്രക്രിയക്കുള്ള തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ കുഴങ്ങുകയാണ് ഈ കുടുംബം.
മലയിൻകീഴ് ∙ കണ്ണശ സ്കൂളിലെ കുട്ടികൾ പെട്ടിയിലിടുന്ന ഒരു രൂപ, ജീവിതം വഴിമുട്ടിയവർക്കു വേണ്ടിയാണ്. ചെറു തുള്ളികൾ ചേർന്നു നന്മയുടെ കടലാകുന്ന മാജിക് പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിലെ ക്ലാസ് മുറികളിൽ രൂപപ്പെടുന്നു. കുട്ടികളുടെ നന്മ 1000 രൂപയുടെ പ്രതിമാസ പെൻഷനായി 14 പേരുടെ വീട്ടിലെത്തുന്നു. ഒപ്പം, 2 വയോജന
Results 1-50 of 498