കാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന നാലര വയസ്സുകാരൻ സഹായം തേടുന്നു

Mail This Article
മാവേലിക്കര ∙ കാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന നാലര വയസ്സുകാരൻ നീലകണ്ഠനു ജീവിതത്തിലേക്കു തിരികെ വരണമെങ്കിൽ സുമനസ്സുകളുടെ സഹായം വേണം. ചെട്ടികുളങ്ങര ഈരേഴ വടക്ക് പുത്തുവിളയിൽ പ്രദീപിന്റെയും റാണിയുടെയും മകനായ നീലകണ്ഠന് ഒരു വയസ്സുള്ളപ്പോഴാണു കാൻസർ സ്ഥിരീകരിച്ചത്.
30 ലക്ഷത്തോളം രൂപയോളം ചെലവഴിച്ചു ചികിത്സ നടത്തി. ഭേദമായെന്നു കരുതിയപ്പോഴാണ് രോഗം വീണ്ടും തലപൊക്കിത്തുടങ്ങിയത്. കീമോതെറപ്പിയും വിലകൂടിയ കുത്തിവയ്പും തുടരണമെന്നും ബോൺ മാരോ ടെസ്റ്റ് നടത്തണമെന്നുമാണു ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. വലിയ തുക ഇതിനോടകം ചെലവായ കുടുംബം തുടർചികിത്സയ്ക്ക് ആവശ്യമായ വലിയ തുകയ്ക്കു മുന്നിൽ പകച്ചു നിൽക്കുകയാണ്.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പ്രദീപിന്റെ വരുമാനം മാത്രമാണു കുടുംബത്തിന്റെ ഏകാശ്രയം. കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ടു നിൽക്കുന്നതിനാൽ അമ്മ റാണിക്കു ജോലിക്കു പോകാനും സാധിക്കുന്നില്ല.
റാണിയുടെ പേരിൽ ഫെഡറൽ ബാങ്ക് കൊച്ചി കടവന്ത്ര ഗിരിനഗർ ശാഖയിൽ അക്കൗണ്ട് (നമ്പർ: 10580100295665, ഐഎഫ്എസ് കോഡ്: FDRL 0001058) ആരംഭിച്ചിട്ടുണ്ട്. 9947347107 (ഗൂഗിൾപേ).