Activate your premium subscription today
ബത്തേരി∙ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിന് 51 വർഷം തടവ്. വിവിധ വകുപ്പുകളിലായി 51 വർഷവും മൂന്നു മാസവും തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. വയനാട് മുക്കുത്തിക്കുന്ന് മുണ്ടക്കൊല്ലി സ്വദേശിയായ മണിയെയാണ് (24) ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഹരിപ്രിയ പി.നമ്പ്യാർ ശിക്ഷിച്ചത്.
കൽപറ്റ∙ മേപ്പാടിയിൽ ദുരന്ത ബാധിതർക്ക് ഉപയോഗ യോഗ്യമല്ലാത്ത ചില ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യാനിടയായത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടർ മേഘശ്രീ അറിയിച്ചു. അഡ്വ.ടി സിദ്ദിഖ് എം.എൽ.എ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, മെമ്പർമാർ എന്നിവരുമായി നടന്ന ചർച്ചയിലാണ് കലക്ടർ ഇക്കാര്യമറിയിച്ചത്. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ഉണ്ടോ എന്ന് പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. സന്നദ്ധ സംഘടനകൾ ഉൾപ്പെടെ നൽകുന്ന ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നതിൻ്റെ മുമ്പ് തദ്ദേശ സ്ഥാപനങ്ങൾ ഗുണമേൻമ ഉറപ്പ് വരുത്തേണ്ടതാണ്
നിലമ്പൂർ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്പരം കണ്ടുമുട്ടി വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിയും. ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു സത്യൻ മൊകേരി. അകമ്പാടത്തെ കോർണർ യോഗത്തിന് ശേഷം
മാനന്തവാടി∙ വയനാട് തോൽപ്പെട്ടിയിൽ രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ചിത്രം പതിപ്പിച്ച ഭക്ഷ്യ കിറ്റ് പിടികൂടി. തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡ് നടത്തിയ പരിശോധയിലാണ് ഭക്ഷ്യ കിറ്റ് പിടികൂടിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശശിയുടെ സ്വകാര്യ മില്ലിലാണ് കിറ്റ് സൂക്ഷിച്ചിരുന്നത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുർ ഖർഗെ എന്നിവരുടെയും ചിത്രങ്ങളും കിറ്റുകളിലുണ്ട്.
മേപ്പാടി∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വിതരണം ചെയ്തത് പുഴുവരിച്ച അരിയുൾപ്പെടെയുള്ള സാധനങ്ങളെന്ന് പരാതി. മേപ്പാടി പഞ്ചായത്തിൽനിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് പുഴുവരിച്ച ഭക്ഷ്യവസ്തുക്കളുണ്ടെന്ന പരാതി ഉയർന്നത്. അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങളാണ് ഭക്ഷ്യക്കിറ്റിലുള്ളത്. വിതരണം ചെയ്ത വസ്ത്രങ്ങൾ ഉപയോഗിച്ചതും മുഷിഞ്ഞതുമാണെന്നും പരാതിയുണ്ട്. മൂന്ന് കുടുംബങ്ങൾക്ക് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് പുഴുവരിച്ച സാധനങ്ങൾ കണ്ടെത്തിയത്.
കൽപറ്റ ∙ ഇരമ്പിയെത്തിയ പ്രവർത്തകരുടെ ആവേശം തിരമാലകൾ കണക്കെ അലയടിച്ചപ്പോൾ കൽപറ്റ നഗരം ഇന്നലെ ചുവപ്പുകടലായി.എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൽപറ്റയിൽ സംഘടിച്ച റാലിയിലും റോഡ്ഷോയിലും ആയിരങ്ങൾ അണിനിരന്നു. നഗരത്തെ ഇളക്കിമറിച്ചുള്ള പടുകൂറ്റൻ റോഡ്ഷോ രാവിലെ 10.45
കൽപറ്റ ∙ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഏപ്രിലിൽ നടന്ന പൊതു തിരഞ്ഞെടുപ്പിനു ശേഷം വർധിച്ചത് 9319 വോട്ടർമാർ. ഉപതിരഞ്ഞെടുപ്പിൽ 7 നിയോജക മണ്ഡലങ്ങളിൽ നിന്നായി 14,71,742 വോട്ടർമാരുണ്ട്. ഏപ്രിലിലെ പൊതു തിരഞ്ഞെടുപ്പിൽ 14,62,423 വോട്ടർമാർ ആയിരുന്നു. 7 മാസത്തിനു ശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ 9319 വോട്ടർമാരുടെ
കല്ലോടി ∙ പ്രിയങ്ക ഗാന്ധി ദലിത് സമൂഹത്തിന്റെ കരുത്തും പ്രതീക്ഷയുമാണെന്നു എടവക പഞ്ചായത്തിലെ വിവിധ സങ്കേതങ്ങളിലുള്ള ഊരു മൂപ്പൻമാരുടെ നേതൃയോഗം അഭിപ്രായപ്പെട്ടു.മുൻ മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.അച്ചപ്പൻ പെരുഞ്ചോല അധ്യക്ഷത വഹിച്ചു. എച്ച്.ബി. പ്രദീപ്, ഉഷ വിജയൻ, വിനോദ് തോട്ടത്തിൽ, സി.സി.സുജാത,
ബത്തേരി∙ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം അവകാശ സമര പോരാട്ടങ്ങളുടെ ചരിത്രം പേറുന്ന വയനാടിനു നേട്ടമാകുമെന്ന് ഉമ തോമസ് എംഎൽഎ പറഞ്ഞു. പ്രചാരണ പരിപാടികളുടെ ഭാഗമായി നൂൽപുഴ പഞ്ചായത്തിലെ വടക്കനാട്, നായ്ക്കെട്ടി, മാതമംഗലം എന്നിവിടങ്ങളിൽ നടന്ന യുഡിഎഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.യുഡിഎഫ് ചെയർമാൻ
കൽപറ്റ ∙ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളെ സാമ്പത്തികമായി ഞെരുക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ ദുരന്തമുണ്ടായിട്ടും
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ അഭാവമില്ലെന്നും പുനരധിവാസ പ്രവർത്തനങ്ങൾക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമല്ലെന്നും കലക്ടർ ഡി.ആർ. മേഘശ്രീ. എഡിഎമ്മിന്റെയും ജൂനിയർ സൂപ്രണ്ടിന്റെയും അഭാവത്തിൽ ഡപ്യൂട്ടി കലക്ടർ (എൽആർ), ജൂനിയർ സൂപ്രണ്ട്
സ്റ്റാഫ് നഴ്സ്കൂടിക്കാഴ്ച നാളെ കൽപറ്റ ∙ ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 (കാറ്റഗറി നമ്പർ 302/2023) തസ്തിക തിരഞ്ഞെടുപ്പിനായി 2024 ഓഗസ്റ്റ് 29 നു പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള കൂടിക്കാഴ്ച നാളെ കണ്ണൂർ ജില്ലാ പിഎസ്സി ഓഫിസിലും 29
ഗൂഡല്ലൂർ∙ഊട്ടി-ഗൂഡല്ലൂർ ദേശീയ പാതയിൽ എച്ച്പിഎഫ് ഫിലിം കമ്പനിയുടെ സമീപത്തായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തി ചെന്നായ് കൂട്ടം.എച്ച്പിഎഫ് ഹൗസിങ് കോളനിക്കു സമീപം സ്ഥിരമായി ചെന്നായ് കൂട്ടം എത്തുന്നുണ്ട്. നീലഗിരിയിൽ മസിനഗുഡി മഴനിഴൽ പ്രദേശങ്ങളിൽ മാത്രം കണ്ടിരുന്ന ചെന്നായ് കൂട്ടം മുക്കുറുത്തി വനമേഖലയിലും
തിരുവമ്പാടി∙ വയനാട്ടില് നിന്ന് നവ്യഹരിദാസ് വിജയിച്ചാല് കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പാണെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ. ആനക്കാംപ്പൊയിലിൽ നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘രാജ്യം മോദി സർക്കാരിന്റെ കീഴിൽ എല്ലാ മേഖലയിലും വികസിക്കുമ്പോൾ വയനാട്
ചൂരൽമല ∙ ഇങ്ങനെയൊരു തിരഞ്ഞെടുപ്പുകാലം ചൂരൽമല–മുണ്ടക്കൈക്കാരുടെ അനുഭവത്തിലില്ല. പ്രചാരണത്തിനും വോട്ടെടുപ്പിനുമെല്ലാം പുതുരീതികൾ. സ്ഥാനാർഥികൾ എത്തിയാലും നേരിൽക്കണ്ടു വോട്ടഭ്യർഥന നടത്താൻ വോട്ടർമാരില്ലാത്ത വാർഡുകളായി മുണ്ടക്കൈയും ചൂരൽമലയും മാറി. ബെയ്ലി പാലത്തിനടുത്തു വരെ വന്ന് ഫോട്ടോയെടുത്തു
മാനന്തവാടി ∙ എല്ലാ മേഖലകളിലും പരാജയപ്പെട്ട എൽഡിഎഫ് സർക്കാരിനുള്ള മറുപടിയും മുന്നറിയിപ്പുമായിരിക്കും ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പറഞ്ഞു. എടവക പാലമുക്കിൽ യുഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് ഉപകാരമില്ലാത്ത ഭരണം ആണെങ്കിലും പിണറായിയുടെ
പന്തല്ലൂർ∙ നെല്ലിയാളം നഗരസഭയുടെ കിണറ്റിലും ടാങ്കിലും ജീവികളുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തി. കുടിവെള്ളം വിതരണം ചെയ്ത പ്രദേശങ്ങളിലെ ജനങ്ങൾക്ക് നഗരസഭ മെഡിക്കൽ ക്യാംപ് നടത്തി. നഗരസഭയുടെ നേതൃത്വത്തിൽ കുടിവെള്ളം ടാങ്കറിൽ വിതരണം ചെയ്തു. വെള്ളത്തിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ
പുൽപള്ളി ∙ ചെതലയം വനത്തിലൂടെ കടന്നുപോകുന്ന ഇടുക്കി–മൈസൂരു ഹൈടെൻഷൻ വൈദ്യുത ലൈനിൽ നിന്നു ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. പാക്കം കാരേരി വനത്തിലാണ് 30 വയസ്സ് വരുന്ന മോഴയാന ചരിഞ്ഞത്. രാവിലെ 6.30 മണിയോടെയാണ് സംഭവം. വനത്തിലെ ചടച്ചിമരത്തിന്റെ തോൽ ഭക്ഷിക്കുന്നതിനിടെ മരം ചരിഞ്ഞ് വൈദ്യുത ലൈനിൽ തട്ടിയാണ്
അമ്പലവയൽ ∙ കാരാപ്പുഴ–അമ്പലവയൽ റോഡിലെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചു. വലിയ വെള്ളക്കെട്ടുകളുണ്ടാകുന്ന ഭാഗങ്ങളിൽ പൂട്ടുകട്ട ഇടുന്നതടക്കമുള്ള പ്രാഥമിക ജോലികളാണു തുടങ്ങിയത്. ജലസേചന വകുപ്പിന്റെ കീഴിലുള്ള കാരാപ്പുഴ ഡാമിന്റെ മുൻവശം മുതൽ അമ്പലവയൽ വരെ റോഡിലെ കൂടുതൽ തകർന്ന ഭാഗങ്ങളിലാണ് പൂട്ടുകട്ടകളിടുന്നത്.
പുൽപള്ളി ∙ ഭാരത് ജോഡോ യാത്രയിലൂടെ ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്താൻ രാഹുൽഗാന്ധിക്ക് ധൈര്യവും ഊർജവും ലഭിച്ചത് വയനാട്ടുകാരുടെ പിന്തുണ കൊണ്ടാണെന്ന് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കഗാന്ധി. വിനോദസഞ്ചാരഭൂപടത്തിൽ സ്ഥാനംപിടിച്ച മനോഹരസ്ഥലമാണെങ്കിലും വയനാട്ടുകാർ നിരവധി പ്രശ്നങ്ങളെ നേരിടുന്നു. ബഫർസോൺ പ്രശ്നവും
Results 1-20 of 10000