ശസ്ത്രക്രിയ ഉടൻ വേണം; ഇരുവൃക്കകളും തകരാറിലായ യുവാവ് സഹായം തേടുന്നു
Mail This Article
കോട്ടയം∙ ഇരുവൃക്കകളും തകരാറിലായ മുത്തോലി പുഞ്ചവയൽ, നെടുമറ്റം വി.എൻ.വിജയൻ മുന്നോട്ടുള്ള ജീവിതത്തിനും ചികിത്സയ്ക്കും സുമനസ്സുകളുടെ സഹായം തേടുന്നു. അഞ്ചു വർഷമായി രോഗബാധിച്ച് ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത് ആഴ്ചയിൽ മൂന്നു തവണ നടത്തുന്ന ഡയാലിസിസിലൂടെയാണ്. നിലവിൽ അടിയന്തരമായി ശസ്ത്രക്രിയ ചെയ്യണമെന്നാണ് ഡോക്ടറുടെ നിർദേശം. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വിജയൻ. ഭാര്യ ബിന്ദു കൂലിപ്പണി ചെയ്ത് ലഭിക്കുന്ന വരുമാനത്തിലാണ് കുടുംബം ഇപ്പോൾ മുന്നോട്ടു പോകുന്നത്.
എന്നാൽ, നിലവിൽ ഡയാലിസിസ് ചെയ്യുന്നതിന് കുറഞ്ഞത് 25,000 രൂപ എല്ലാ മാസവും ആവശ്യമുണ്ട്. സ്ഥിരമായി ആശുപത്രിയിൽ പോകേണ്ടതിനാൽ പണിക്ക് പോകാനോ, വീട്ടു ചെലവ് നടത്തുന്നതിനോ ഉള്ള വരുമാനം കുടുംബത്തിനില്ല. ഡോക്ടറുടെ നിർദേശമനുസരിച്ചുള്ള ശസ്ത്രക്രിയ നടത്തുന്നതിനു വലിയ ഒരു തുക ആവശ്യമാണ്. ആയതിനാൽ സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുന്നു. ചികിത്സ സഹായത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുഞ്ചവയൽ ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പർ 38440136608
ഐഎഫ്എസ്‌സി കോഡ്– SBIN0070429
ഗൂഗിൾ പേ- 9961040185.