തലച്ചോറിൽ അപൂ൪വരോഗം; സഹായം തേടി രാജേഷ്

Mail This Article
ഇടുക്കി ∙ തലച്ചോറിൽ അപൂ൪വരോഗം ബാധിച്ചു ഗുരുതരാവസ്ഥയിലായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. ശരീരത്തിന്റെ ഏകോപനത്തെയും പേശികളുടെ ചലനത്തെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമായ സെറിബെല്ലം തലയോട്ടിയുടെ താഴെയുള്ള ദ്വാരത്തിലൂടെ താഴേക്കു വള൪ന്നു സുഷുമ്നാനാഡിയെ തള്ളുന്ന
രോഗമായ കീയാരി മാൽഫങ്ഷൻ (chiari 1 malformation) എന്ന രോഗമാണ്.
അടിമാലി ദീപ്തി നഗർ , കുറിപ്പുംമ്മാട്ടേൽ കെ.യു.രാജേഷി(52)ന്. ശ്വാസതടസ്സവും മറ്റു ബുദ്ധിമുട്ടുകളും മൂലം ഭക്ഷണം
കഴിക്കാൻ പോലുമാകാത്ത അവസ്ഥയാണ്. മുന്നോട്ടുള്ള ജീവിതത്തിനും ചികിത്സയ്ക്കും രാജേഷിന് സഹായം വേണം. പത്ത് വർഷമായി രോഗം ബാധിച്ച് ചികിത്സയിലാണ്. നിലവിൽ അടിയന്തരമായി ശസ്ത്രക്രിയ ചെയ്യണമെന്നാണ് ഡോക്ടറുടെ നിർദേശം. 10 ലക്ഷത്തോളം രൂപ ഇതിനാവശ്യമാണ്.
ഭാര്യയും മകനും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് രാജേഷ് . ഭാര്യ ജിത ഗ൪ഭാശയ സംബന്ധമായ രോഗത്തിന് ചികിത്സയിലാണ്. വാടകവീട്ടിലാണ് കുടുംബം കഴിയുന്നത്. ജോലിക്കു പോകാനോ വീട്ടുചെലവ് നടത്തുന്നതിനോ ഉള്ള വരുമാനം കുടുംബത്തിനില്ല. ചികിത്സാ സഹായത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടിമാലി ശാഖയിൽ മകൻ മണികണ്ഠന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പർ ACC-67340513393
IFSC-SBIN0008588
GPAY-7561085120
Phone-9446743790