അന്ധത ബാധിച്ച ഇരട്ട ആൺകുട്ടികൾ; ചികിത്സാ സഹായം തേടി മാതാപിതാക്കൾ

Mail This Article
കോട്ടയം ∙ കാരുണ്യമനസുകളുടെ സഹായം ലഭിച്ചാൽ മാത്രമേ ഈ സഹോദരങ്ങൾക്ക് ഇനി കാഴ്ച ലഭിക്കൂ. ചെങ്ങളം കൊച്ചുപറമ്പിൽ കൊച്ചുമോന്റെയും പ്രീതയുടെയും ഇരട്ട ആൺകുട്ടികളായ ഉണ്ണി കൊച്ചുമോൻ, കണ്ണൻ കൊച്ചുമോൻ എന്നിവരുടെ കണ്ണുകളിലെ അന്ധത അകറ്റാൻ സഹായം കാത്തിരിക്കുകയാണ് നിർധനരായ മാതാപിതാക്കൾ.
നാലാമത്തെ വയസിൽ കണ്ണിലേക്കുള്ള ഞരമ്പിന്റെ ഓട്ടം നിലച്ചതോടെയാണ് ഇരട്ട സഹോദരങ്ങൾക്ക് അന്ധത ബാധിക്കുന്നത്. മക്കൾക്ക് കാഴ്ച ലഭിക്കാൻ അച്ഛനും അമ്മയും ആശുപത്രികളോരൊന്നും മാറി മാറി കയറി. ഒടുവിൽ ആയുർവേദ ചികിത്സയിലൂടെ കാഴ്ച തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ ആരംഭിച്ചെങ്കിലും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടു കാരണം മുടങ്ങി.
കൂലി ഓട്ടോ ഓടുന്ന കൊച്ചുമോന്റെ തുച്ഛമായ വരുമാനം കൊണ്ട് മാത്രം ചികിത്സ നടത്താൻ സാധിക്കില്ല. പ്രീത വീട്ടമ്മയാണ്. സുമനസുകൾ സഹായിച്ചാൽ മാത്രമേ ഇരട്ട സഹോദരങ്ങൾക്ക് ചികിത്സ നടത്താൻ സാധിക്കൂ.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ പ്രീത കൊച്ചുമോൻ
∙ എസ്ബിഐ, തിരുവാർുപ്പ് ശാഖ
∙ അക്കൗണ്ട് നമ്പർ : SBIN0070223
∙ അക്കൗണ്ട് നമ്പർ : 67012216884
∙ ഫോൺ നമ്പർ : 9544008657
∙ G Pay : 9061512195