ADVERTISEMENT

ഗുരുതരമായ കരള്‍ രോഗം ബാധിച്ച വട്ടണാത്ര സ്വദേശി അനൂപ് കുമാര്‍ (40) ചികിത്സാ സഹായം തേടുന്നു. കരള്‍ മാറ്റി വയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച അനൂപ് കുമാര്‍ ഉദാരമതികളുടെ സഹായം അഭ്യർഥിക്കുന്നു.

കരള്‍ രോഗബാധിതനായി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. കരള്‍ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ അല്ലാതെ രോഗം പൂര്‍ണ്ണമായി മാറ്റുന്നതിന് മറ്റു ചികിത്സാരീതികള്‍ ഒന്നും തന്നെ ഫലവത്താവില്ലെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. 2020ലെ കോവിഡ് കാലഘട്ടത്തില്‍ വിദേശത്തുള്ള ജോലി നഷ്ടപ്പെട്ട അനൂപ് കുമാറിന്‍റെ  കുടുംബത്തിന്‍റെ ഏക ആശ്രയം  പ്രായമായ അച്ഛനും, സുഹൃത്തുക്കളും, നാട്ടുകാരുമാണ്.  അനൂപ്കുമാറിന്‍റെ ശസ്ത്രക്രിയയ്ക്കും അനുബന്ധ ചിലവിനും 55 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ഇനിയും 25 ലക്ഷം രൂപ കണ്ടെത്തേണ്ടതുണ്ട്.  ധനസമാഹരണത്തിന്‍റെ ശ്രമത്തിലാണ് അനൂപിനെ സ്നേഹിക്കുന്നവര്‍.. അദ്ദേഹത്തിന്‍റെ ജീവന്‍ സംരക്ഷിക്കുവാന്‍ ഓരോരുത്തരും തങ്ങളാല്‍ കഴിയുന്ന സാമ്പത്തികസഹായം അദ്ദേഹത്തിന് നല്കണമെന്ന് വീണ്ടും അപേക്ഷിക്കുന്നു.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ :
Anoopkumar T.R.
Account No - 12554100011719
Federal Bank
Branch - Mannampetta
IFSC - FDRL0001255
GPay No - 9544023776

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com