നിർമലയ്ക്കും മകനും ജീവിക്കാൻ സുമനസ്സുകളുടെ സഹായം വേണം
Mail This Article
കോട്ടയം ∙ നിർമലയ്ക്കും മകൻ 6 വയസ്സുകാരൻ അഖിലിനും ജീവിക്കണമെങ്കിൽ സുമനസ്സുകളുടെ സഹായം വേണം. 3 മാസം മുൻപാണ് നട്ടാശേരി ചിലന്തിമല നിർമലയുടെ ഭർത്താവ് സെൽവൻ (41) കുടലിൽ ഗുരുതര രോഗം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചത്. ഇസ്തിരിയിടുന്ന ജോലി ചെയ്താണ് സെൽവൻ നിർമലയെയും മകൻ അഖിലിനെയും നോക്കിയിരുന്നത്. ജോലി ചെയ്യുന്നതിനിടെ ഇസ്തിരിപ്പെട്ടിയിൽ നിന്നും സ്ഥിരമായി വയറിൽ ചൂടേറ്റ് രോഗമുണ്ടായിട്ടും സെൽവൻ കുടുംബം പുലർത്താൻ ജോലി തുടർന്നു.
2 വർഷം മുൻപ് നിർമലയ്ക്ക് ന്യുമോണിയ ബാധിച്ചിരുന്നു. ഇതിനു ശേഷം നിർമലയുടെ ആരോഗ്യസ്ഥിതി മോശമാണ്. സെൽവന്റെ മരണത്തോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു. വാടക വീട്ടിലാണ് താമസം. സ്വന്തമായി സ്ഥലവുമില്ല. ഒന്നാം ക്ലാസുകാരൻ അഖിലിന്റെ മുന്നോട്ടുള്ള പഠനത്തിന് നിർമലയ്ക്ക് സുമനസ്സുകളുടെ സഹായം വേണം. വീടിന്റെ വാടക അടക്കം നൽകുന്നത് സുമനസ്സുകളുടെ സഹായം കൊണ്ടാണെന്ന് നിർമല പറയുന്നു. കുമാരനല്ലൂർ എസ്ബിഐയിൽ നിർമലയ്ക്ക് അക്കൗണ്ടുണ്ട്.
അക്കൗണ്ട് നമ്പർ : 37230782672.
ഐഎഫ്എസ്‌സി കോഡ് : എസ്ബിഐഎൻ 0070677
ഫോൺ. 9656532447