ADVERTISEMENT

കോട്ടയം ∙ ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു. കറുകച്ചാൽ പുതുപ്പറമ്പിൽ വീട്ടിൽ പി.ബി.ശ്രീലാലിന്റെ (38) ഇരുവൃക്കകളുമാണ് പൂർണമായും തകരാറിലായിരിക്കുന്നത്. അമ്മയും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ശ്രീലാൽ. കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്. മകൻ കിടപ്പിലായതോടെ അമ്മ ജോലിക്കു പോകാൻ ആരംഭിച്ചു.

ജോലിക്കിടെ അമ്മയുടെ ഒരു കൈ അപകടത്തിൽ നഷ്ടപ്പെട്ടുവെങ്കിലും മകന്റെ ചികിത്സയ്ക്ക് വേണ്ടി പണം കണ്ടെത്താൻ അമ്മ വീണ്ടും ജോലിക്ക് പോയി. ശാരീരിക അവശതകൾ കൂടിയതോടെ അമ്മയ്ക്ക് ഇപ്പോൾ ജോലിക്ക് പോകാൻ കഴിയുന്നില്ല. നാട്ടുകാരുടെയും സുമനുസകളായവരുടെയും സഹായം കൊണ്ടാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ആഴ്ചയിൽ മൂന്ന് തവണ നടത്തേണ്ട ഡയാലിസിസ് ചികിത്സ ആവശ്യമായ പണം ഇല്ലാത്തതിനാൽ‌ പലപ്പോഴും മുടങ്ങുന്ന സ്ഥിതിയാണ്. സമുനസുകൾ കൈകോർത്ത് പോസിറ്റീവ് ഗ്രൂപ്പിൽ പെട്ട അനുയോജ്യമായ വൃക്കയും ചികിത്സക്കാവശ്യമായ തുകയും ലഭിച്ചാൽ ശ്രീലാലിന് ജീവിതം തിരികെ ലഭിക്കും.

ബാങ്ക് : എസ്ബിഐ കറുകച്ചാൽ.

അക്കൗണ്ട് നമ്പർ : 41909401495

ഐഎഫ്എസ്‌സി : SBIN0070426

ഗൂഗിൾ പേ നമ്പർ : 7306399790

 

ഫോൺ : 7306399790, 9072984383

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com