ഇരുവൃക്കകളും തകരാറിലായ ഗൃഹനാഥൻ കാരുണ്യം തേടുന്നു
Mail This Article
കോട്ടയം ∙ സുമനസ്സുകളുടെ കാരുണ്യം തേടുന്നു. കാലടി മറ്റൂർ വെള്ളറപ്പള്ളി ജോയ് ജോസഫിന്റെ (54) ഇരുവൃക്കകളും തകരാറിലായി ചികിത്സയിലാണ്. കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തിയിരുന്ന ജോയിയുടെ ജീവിതത്തെയും കുടുംബത്തെയുമാണ് അപ്രതീക്ഷിതമായി എത്തിയ രോഗം താളം തെറ്റിച്ചത്. ഇതിനിടയിലാണ് ഹൃദയത്തിനും ശസ്ത്രക്രിയ നടത്തുന്നത്. ഇതിൽ ശരീരത്തിന്റെ ഒരു ഭാഗം പൂർണമായി തളർന്നു പോയി.
ഭാര്യ കുഞ്ഞുമോൾ വസ്ത്രവ്യാപാര ശാലയിൽ ജോലി ചെയ്യുന്നതിൽ നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ചായിരുന്നു മരുന്നുകൾ വാങ്ങിയത്. എന്നാൽ ഭർത്താവിന്റെ ചികിത്സാർഥം ഇപ്പോൾ ജോലിക്കു പോകുന്നില്ല. സ്വന്തമായി വീടില്ലാത്ത ഇവർക്ക് വീട്ടു വാടക പോലും നൽകാൻ കഴിയാത്ത സ്ഥിതിയാണ്. സുമനസ്സുകളുടെ കാരുണ്യം കൂടിയെങ്കിൽ മാത്രമേ ഇനി ചികിത്സ നടത്താൻ കഴിയു.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
പേര് : കുഞ്ഞുമോൾ
ബാങ്ക്: യൂണിയൻ ബാങ്ക് പെരുമ്പാവൂർ റോഡ് കാലടി
അക്കൗണ്ട് നമ്പർ : 338602010155239
ഐഎഫ്എസ്‌സി കോഡ് : UBIN0533866
ഗൂഗിൾ പേ നമ്പർ : 9847645148
ഫോൺ : 9847645148