ADVERTISEMENT

സിനിമാ രംഗത്തുള്ളവർ സജീവനെ അറിയാതിരിക്കില്ല. ആർട്ട് അസോഷ്യേറ്റ് ഡയറക്ടറെന്ന നിലയിൽ ഈ രംഗത്തെ അനിവാര്യ സാന്നിധ്യമായിരുന്ന അദ്ദേഹവും കുടുംബവും കടുത്ത പ്രതിസന്ധിയിലൂടെയാണു കടന്നു പോകുന്നത്. പയ്യന്നൂർ സ്വദേശിയായ സജീവ (51)നും കുടുംബവും തിരുവനന്തപുരത്ത് സ്ഥിര താമസമായിട്ട് വർഷങ്ങളായി. സിനിമാ മേഖലയിൽ അദ്ദേഹത്തിന്റെ വർക്കുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നു നിന്റെ മൊയ്തീൻ, ഹൗ ഓൾഡ് ആർയു, മഹൈഷിന്റെ പ്രതികാരം, പത്തൊൻപതാം നൂറ്റാണ്ട്, ട്രാൻസ്, മാരാ, ടേക്ക് ഓഫ് , ക്യാപ്റ്റൻ,ഗ്യാങ്സ്റ്റ്, പറവ, തീവ്രം, മുംബൈ പൊലീസ്, കുമാരി, വേട്ട, ഒഴിമുറി, ജാലിയൻവാലാബാഗ്, പട എന്നിവയൊക്കെ അതിലുൾപ്പെടും. 

അതിനിടെയാണ് ഭാര്യ രമയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്. ചില സർജറികൾക്കു ശേഷം തുടർ ചികിത്സയിലാണ്. അപ്പോഴേക്കും  സജീവന് ശാരീരിക പ്രശ്നങ്ങൾ കണ്ടു തുടങ്ങി. വിശദമായ പരിശോധനയിൽ ബ്രയിൻ ടിബിയാണെന്നു സ്ഥിരീകരിച്ചു. പൂർണമായി കിടപ്പിലായി. സിനിമാ മേഖലയിലെ ചില സുഹൃത്തുക്കളുടെയൊക്കെ   സഹായം കാരണമാണ് ചികിത്സ കുറെയോങ്കിലും മുന്നോട്ടു പോയത്. ദീർഘകാല ചികിത്സ ഇനിയും ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഭർത്താവിന്റെ രോഗാവസ്ഥ കാരണം രമയുടെ തുടർ ചികിത്സ മുടങ്ങിയിരിക്കുകയാണ്.

ഇവർക്കു സ്വന്തമായ വീടോ മറ്റു സമ്പാദ്യങ്ങളോ ഇല്ല. ഓരോ ദിവസത്തെയും ചികിത്സ എങ്ങനെ മുന്നോട്ടുകൊണ്ടു പോകണമെന്നറിയാതെ വലയുകയാണ് ഈ കുടുംബം. സുമനസ്സുകളുടെ സഹായ ഹസ്തം  നീണ്ടാലേ ഇവർക്കിനി  ജീവിതത്തിലേക്കു തിരിച്ചു വരാൻ കഴിയൂ.
 
 സാമ്പത്തിക സഹായത്തിന്

എസ്ബിഐ സ്റ്റാച്യു ബ്രാഞ്ച്
അക്കൗണ്ട് നമ്പർ 67117766318
ഐഎഫ്എസ് കോഡ്: SBIN0070028
ഗൂഗിൾപേ നമ്പർ: 9961338030

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com