ADVERTISEMENT

എരുമേലി ∙ ന്യുമോണിയ ബാധിച്ച് അതീവ ഗുരുതര നിലയിൽ ചികിത്സയിൽ കഴിയുന്ന എയ്ഞ്ചൽവാലി കുളത്തുങ്കൽ കെ.കെ. ബിന്ദു(43)വിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടത് സുമനസ്സുകളുടെ സഹായം. 2 ആഴ്ചയായി ബിന്ദു ന്യുമോണിയ ബാധിച്ച് കാഞ്ഞിരപ്പള്ളി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം ഗുരുതരമായതോടെ കഴിഞ്ഞ ബുധനാഴ്ച മുതൽ തീവ്രപരിചരണ വിഭാഗത്തിലാണ്. വെള്ളിയാഴ്ച മുതൽ വെന്റിലേറ്ററിലേക്കു മാറ്റി. ദിവസം 40000 രൂപ വരെയാണ് ബിന്ദുവിന്റെ ചികിത്സയ്ക്കായി ഇപ്പോൾ വേണ്ടിവരുന്നത്. നിർധന കുടുംബത്തിന് ഇതു കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ജനകീയ കമ്മിറ്റി ചേർന്ന് നാട്ടുകാർ ധനസഹായം സ്വരൂപിക്കുന്നതിനായി മുന്നോട്ടുവന്നത്. 

ബിന്ദുവിന്റെ ഭർത്താവ് ഉപേക്ഷിച്ച് പോയതോടെ ബിന്ദുവും മക്കളും കുടുംബ വീട്ടിലാണ് താമസിച്ചു വരുന്നത്. തൊഴിലുറപ്പ് ജോലി ചെയ്താണ് ഡിഗ്രിക്കും പ്ലസ്ടുവിനു പഠിക്കുന്ന മക്കളെ പഠിപ്പിക്കുകയും കുടുംബം പോറ്റുകയും ചെയ്തത്. ഇതിനിടയിലാണ് പനി ബാധിച്ച് ന്യുമോണിയ ആയി മാറിയത്. ബിന്ദുവിന്റെ ചികിത്സയ്ക്കായി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, സെന്റ് മേരീസ് പള്ളിവികാരി ഫാ. ജയിംസ് കൊല്ലംപറമ്പിൽ എന്നിവർ രക്ഷാധികാരികളായും വാർഡ് അംഗം മാത്യു ജോസഫ് കൺവീനറുമായ ജനകീയ കമ്മിറ്റിയാണ് ചികിത്സാ സഹായനിധി സമാഹരണത്തിനു നേതൃത്വം നൽകുന്നത്.


ചികിത്സാ സഹായം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
അതുൽ കുമാർ എൻ.എസ്.
അക്കൗണ്ട് നമ്പർ: 38641486090, എസ്ബിഐ, മുക്കൂട്ടുതറ ബ്രാഞ്ച്.
IFSE : SBI0070862
ഗൂഗിൾ പേ നമ്പർ: 8075652835.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com