അന്ധത ബാധിച്ച ഇരട്ട ആൺകുട്ടികൾ; ചികിത്സ തുടരാൻ സുമനസുകൾ കനിയണം
Mail This Article
കോട്ടയം ∙ അന്ധത ബാധിച്ച ഇരട്ട ആൺകുട്ടികൾ. കാരുണ്യമനസുകളുടെ സഹായം ലഭിച്ചാൽ മാത്രമേ ഈ സഹോദരങ്ങൾക്ക് ഇനി കാഴ്ച ലഭിക്കൂ. ചെങ്ങളം കൊച്ചുപറമ്പിൽ കൊച്ചുമോന്റെയും പ്രീതയുടെയും ഇരട്ട ആൺകുട്ടികളായ ഉണ്ണി കൊച്ചുമോൻ, കണ്ണൻ കൊച്ചുമോൻ എന്നിവരുടെ കണ്ണുകളിലെ അന്ധത അകറ്റാൻ സഹായം കാത്തിരിക്കുകയാണ് നിർധനരായ മാതാപിതാക്കൾ.
നാലാമത്തെ വയസിൽ കണ്ണിലേക്കുള്ള ഞരമ്പിന്റെ ഓട്ടം നിലച്ചതോടെയാണ് ഇരട്ട സഹോദരങ്ങൾക്ക് അന്ധത ബാധിക്കുന്നത്. മക്കൾക്ക് കാഴ്ച ലഭിക്കാൻ അച്ഛനും അമ്മയും ആശുപത്രികളോരൊന്നും മാറി മാറി കയറി. ഒടുവിൽ ആയുർവേദ ചികിത്സയിലൂടെ കാഴ്ച തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ ആരംഭിച്ചെങ്കിലും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടു കാരണം മുടങ്ങി.
ആറുമാസത്തിലൊരിക്കൽ ഇരുവരേയും ആശുപത്രിയിൽ കിടത്തി ചികിത്സിക്കുന്നതിന് ഒരുലക്ഷത്തോളം രൂപ ചെലവാകും. ചികിത്സ ചെലവ് താങ്ങാനാവാത്തതിനാൽ കോവിഡിനു ശേഷം ചികിത്സ മുടങ്ങിയിരിക്കുകയാണ്. ചികിത്സ തുടർന്നപ്പോൾ നല്ല മാറ്റം ഉണ്ടായിരുന്നു. ചികിത്സ കിട്ടാത്തതിനാൽ കുട്ടികളും അസ്വസ്ഥാകുന്നുണ്ട്. ഇത്രയും നാളത്തെ കഷ്ടപ്പാട് വെറുതെയാകുമോ എന്നാണ് കുടുംബത്തിന്റെ ഭയം. ഓരോമാസത്തേയും മരുന്നിനായി 6000 രൂപയും വേണം. ഇതെല്ലാം ഈ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ്.
കൂലി ഓട്ടോ ഓടുന്ന കൊച്ചുമോന്റെ തുച്ഛമായ വരുമാനം കൊണ്ട് മാത്രം ചികിത്സ നടത്താൻ സാധിക്കില്ല. പ്രീത വീട്ടമ്മയാണ്. സുമനസുകൾ സഹായിച്ചാൽ മാത്രമേ ഇരട്ട സഹോദരങ്ങൾക്ക് ചികിത്സ നടത്താൻ സാധിക്കൂ.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ പ്രീത കൊച്ചുമോൻ
∙ എസ്ബിഐ, തിരുവാർുപ്പ് ശാഖ
∙ അക്കൗണ്ട് നമ്പർ : SBIN0070223
∙ IFSC SBIN 0070223
∙ അക്കൗണ്ട് നമ്പർ : 67012216884
∙ ഫോൺ നമ്പർ : 9544008657
∙ G Pay : 9061512195