ഹൃദ്രോഗിയായ എഴുപത്തഞ്ചുകാരൻ സുമനസ്സുകളുടെ കാരുണ്യം തേടുന്നു
Mail This Article
കോട്ടയം∙ ഹൃദ്രോഗ ബാധിതനായ എഴുപത്തഞ്ചുകാരൻ മുന്നോട്ടുള്ള ജീവതത്തിനു സുമനസ്സുകളുടെ കാരുണ്യം തേടുന്നു. പൂവൻതുരുത്തു ഗാന്ധിമതി തോപ്പിൽ ടി.എ.ദാസാണ് ചികിത്സയ്ക്കായി സഹായം തേടുന്നത്. ദാസും ഭാര്യയും അടങ്ങുന്നതാണ് കുടുംബം. 3 വർഷത്തിലേറെയായി ചികിത്സയിൽ കഴിയുന്ന ദാസിനു ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ജോലിക്കു പോകാൻ സാധിക്കുന്നില്ല. ഇതിനിടെ നാലു തവണ അറ്റാക്ക് വരുകയും ചെയ്തു.
മറ്റ് വരുമാന മാർഗ്ഗങ്ങളൊന്നുമില്ലാത്ത കുടുംബം പലയിടത്തും നിന്ന് കടം വാങ്ങിയാണ് ഇതുവരെ ചികിത്സയക്ക് പണം കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളജിലാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്. മുന്നോട്ടുള്ള ജീവിതം വഴിമുട്ടി നിൽക്കുന്ന കുടുംബത്തിന് സ്നേഹനിധികളുടെ സഹായം കൂടിയേ തീരു.
അക്കൗണ്ട് നമ്പർ-67296019845
ഐഫ്എസ്‌സി–SBIN0070217
ബ്രാഞ്ച്– പള്ളം
ഫോൺ–9744357661