ADVERTISEMENT

തൊടുപുഴ ∙ രക്തത്തിൽ സോഡിയം കുറയുന്ന ‘ഹൈപ്പോനട്രീമിയ’ എന്ന അവസ്ഥ മൂലം ബുദ്ധിമുട്ടുന്ന വീട്ടമ്മയുടെ ചികിത്സയ്ക്കായി കുടുംബം സഹായം തേടുന്നു. കരിങ്കുന്നം വാലിപ്പാറയിൽ അമ്മിണി മൈലൻ (68) ആണ് ചികിത്സാസഹായം തേടുന്നത്. ഏറെനാളായി ചികിത്സയിലാണ് അമ്മിണി. കഴിഞ്ഞദിവസം രാത്രി വീട്ടിൽ കുഴഞ്ഞുവീണ ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്കു വിധേയമാക്കി. 6 ദിവസത്തെ ചികിത്സയ്ക്ക് മാത്രം 42,000 രൂപയിലധികം ചെലവായതായി മകൻ സുനിൽ പറഞ്ഞു. വൃക്കസംബന്ധമായ പ്രശ്നങ്ങളും അമ്മിണിക്കുണ്ട്. 

മരുന്നിനും തുടർചികിത്സയ്ക്കുമായി വലിയൊരു തുക വേണ്ടിവരും. സോഡിയം താഴ്ന്നു പോയാൽ, ആശുപത്രിയിലെത്തിച്ച്, ഡ്രിപ്പായി ഇതു നൽകണം. സുനിൽ പെയ്ന്റിങ് ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. സുനിലിന്റെ മൂത്തമകനും ജന്മനായുള്ള ഗുരുതര രോഗങ്ങളെത്തുടർന്ന് ചികിത്സയിലാണ്. മകന്റെ ചികിത്സയ്ക്ക് ഇതിനോടകം ലക്ഷങ്ങൾ ചെലവായി. നിത്യച്ചെലവിനു പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ അമ്മയുടെയും മകന്റെയും ചികിത്സ തടസ്സമില്ലാതെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നത് സുനിലിനു മുന്നിൽ ചോദ്യചിഹ്നമാകുകയാണ്. നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. വി.എം.സുനിലിന്റെ പേരിൽ എസ്ബിഐ കരിങ്കുന്നം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 

വി.എം.സുനിൽ
അക്കൗണ്ട് നമ്പർ: 67175550718.
ഐഎഫ്എസ്‌സി കോഡ്: SBIN 0070224.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com