ADVERTISEMENT

മുരിയാട്∙ ഇരുവൃക്കകളും തകരാറിലായ ആനന്ദപുരം കുന്നുമ്മക്കര മാണിയുടെ മകന്‍ സുഭാഷ്‌ (42) സഹായം തേടുന്നു. ആഴ്ചയില്‍ മൂന്ന്‌ ഡയാലിസിസ്‌ ചെയ്താണ്‌ ജീവന്‍ നിലനിര്‍ത്തുന്നത്‌. വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയമാത്രമാണ്‌ പരിഹാരമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ആറാം ക്ലാസില്‍ പഠിക്കുന്ന ഒരു മകളുണ്ട്‌.

വാര്‍ധക്യ സഹജമായ അസുഖം മൂലം ഇരിപ്പിലായ മാതാപിതാക്കളെയും സംരക്ഷിക്കണം. അസുഖം മൂലം ജോലിക്കു പോകാനും കഴിയുന്നില്ല. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സക്കുമായി 15 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. മുരിയാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ്‌ ജെ . ചിറ്റിലപ്പിള്ളിയുടെയും വാര്‍ഡംഗം നിതയുടെയും നേതൃത്വത്തില്‍ ജനകീയ സമിതി രൂപീകരിച്ചു. സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ ആനന്ദപുരം ശാഖയിലെ അക്കൗണ്ടിലേക്ക്‌ സഹായം അയയ്ക്കാം. 

അക്കൗണ്ട്‌ നമ്പര്‍ : 0785053000003784
ഐഎഫ്‌എസ്‌സി കോഡ്‌: SIBL 0000785
വിലാസം : സുഭാഷ്‌, കുന്നുമ്മക്കര ഹൗസ്‌, ആനന്ദപുരം - പി .ഒ. 680305. - 9633899652

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com