കാൻസറിന്റെ പിടിയിലമർന്ന് കുടുംബം, പറക്കമുറ്റാത്ത കുട്ടികൾ; ഇവരെ സഹായിക്കാമോ
Mail This Article
കോട്ടയം ∙ കാൻസർ ബാധിതരായ ദമ്പതികൾ സുമനസ്സുകളുടെ സഹായം തേടുന്നു. കുറിച്ചി തേന്‍പാറ വീട്ടില്‍ മഞ്ജുവും ഭര്‍ത്താവ് രാജീവുമാണ് രോഗം മൂലം ജോലിക്കുപോകാനോ നിത്യചെലവിനോ മരുന്നിനോ ഉള്ള പണം കണ്ടെത്താന്‍ കഴിയാതെ കഷ്ടപ്പെടുന്നത്. മീന്‍ കച്ചവടം നടത്തി രാജീവിന് കിട്ടിയിരുന്ന വരുമാനം കൊണ്ട് സന്തോഷമായി കഴിഞ്ഞിരുന്ന കുടുംബത്തിന്റെ താളം തെറ്റുന്നത് മഞ്ജുവിന് ക്യാന്‍സര്‍ ബാധിച്ചു എന്നറിഞ്ഞതു മുതലാണ്. കുട്ടികളുടെ സ്കൂൾ ഫീസ് അടക്കാന്‍ വൈകിയതിനെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് ആ കുടുംബത്തിന്റെ ദുരന്തം പുറത്തറിയുന്നത്.
മഞ്ജുവിന്റെ ചികിത്സയും കുട്ടികളുടെ പഠിത്തവും വീട്ടിലെ കാര്യങ്ങളും ഒന്നിച്ചു കൊണ്ടുപോകുവാൻ ബുദ്ധിമുട്ടുന്നതിനിടയിലാണ് രാജീവിന് അന്നനാളത്തില്‍ ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനു പോലും ഇപ്പോൾ ബുദ്ധിമുട്ടുകയാണ്. പറക്കമുറ്റാത്ത കുട്ടികൾ എന്ത് ചെയ്യണമെന്നറിയാതെ അമ്മയ്ക്കും അച്ഛനുമൊപ്പം വീട്ടിൽ നിസ്സഹായരായി നിൽക്കുന്നു. നന്മ വറ്റാത്ത നല്ലവരായ ആൾക്കാര്‍ക്കു മുന്നിലേക്കു കൈ നീട്ടുകയാണ് ഈ കുടുംബം.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ Name: Mrs. Manju
∙ A/C: 67384153768
∙ SBI Kurichy Branch
∙ IFSC: SBIN0070262
∙ Gpay: 90748 59707
∙ Contact: 85904 91401