സ്ട്രോക്ക് വന്ന് തളർന്ന ഗൃഹനാഥന്‍ ചികിത്സാസഹായം തേടുന്നു
Mail This Article
ചങ്ങനാശേരി∙ 6 മാസം മുൻപ് സ്ട്രോക്ക് വന്ന് ഇടതുവശം തളർന്ന ഗൃഹനാഥന്‍ ചികിത്സാസഹായം തേടുന്നു. ചങ്ങനാശേരി നെടുംകുന്നം ഫർഹാൻ മഹലിൽ കെ.എച്ച്.ഷാജഹാൻ ആണ് സുമനസ്സുകളുടെ സഹായം തേടുന്നത്. മാർച്ച് ഒന്നിന് സ്ട്രോക്ക് വന്ന് വീണ്ടും കിടപ്പിലായി. എഴുന്നേൽക്കാനാകാതെ പൂർണമായും തളർന്ന അവസ്ഥയിലാണ്.
വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്ന കുടുംബത്തിന്റെ ഏക ആശ്രയം ഷാജഹാൻ ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനമായിരുന്നു. അസുഖബാധിതനായതോടെ വരുമാനം നിലച്ചു. തുടർ ചികിത്സയ്ക്കായി 5 ലക്ഷം രൂപയോളം വേണ്ടിവരും. ഷാജഹാന് ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
കെ.എസ്.നെസീമ
ഫെഡറൽ ബാങ്ക്, നെടുംകുന്നം ബ്രാഞ്ച്
അക്കൗണ്ട് നമ്പർ: 10450100091748
IFSC code :- FDRL0001045
Google pay No: 9747784756