കത്തുന്ന വെയിലിൽ പുറത്തിറങ്ങുന്നതെങ്ങനെ എന്നു നാം ആലോചിക്കുമ്പോൾ 60 ദിവസമായി രാപകൽ ചൂടും മഞ്ഞും വകവയ്ക്കാതെ ആയിരക്കണക്കിന് യുവാക്കൾ പിടയുന്ന മനസ്സുമായി കഴിയുകയാണ്. വിദേശത്തേക്ക് എങ്ങനെ ‘രക്ഷപ്പെടാം’ എന്നു യുവത്വം ചിന്തിക്കുമ്പോൾ അർഹതപ്പെട്ട സർക്കാർ ജോലിക്കായി നാട്ടിൽ ജീവിതം തുടരാനാണ് അവർ ആഗ്രഹിക്കുന്നത്. പറഞ്ഞുവരുന്നത് പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെ കുറിച്ചാണ്. അവരുടെ സമരവീര്യം മാധ്യമങ്ങളിൽ പലവട്ടം വാർത്തയായിട്ടും, സെക്രട്ടേറിയറ്റിന് മുന്നിലുണ്ടായിട്ടും ഒരുതവണ പോലും മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള അവസരം ലഭിച്ചില്ല. നാളെ( എപ്രിൽ 12) പിഎസ്‌സി ലിസ്റ്റിന്റെ കാലാവധി അവസാനിക്കാനിരിക്കെ, ഉദ്യോഗാർഥികളുടെ ഏക പ്രതീക്ഷ ‘മുഖ്യമന്ത്രി ഇടപെടും’ എന്നതു മാത്രമാണ്. റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ഒരു ദിവസം മാത്രം ശേഷിക്കെ, കേരള പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് പ്രതിനിധി കെ.വി. മനുറാം സമരക്കാരുടെ ആശങ്കകളും കഴിഞ്ഞ 60 ദിവസത്തെ സമരാനുഭവങ്ങളും മനോരമ ഓൺലൈൻ പ്രീമിയത്തിലെ ‘ഇഷ്യു ഒപീനിയനി’ലൂടെ പങ്കുവയ്ക്കുന്നു. ഭരണനേതൃത്വം കേട്ടില്ലെന്നു നടിക്കുകയാണോ ഇവരുടെ ശബ്ദം? ‘‘ഇനി ഒരു ദിവസം കൂടി മാത്രമാണുള്ളത്. കഴിഞ്ഞ 60 ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നിൽ രാപകൽ സമരം നടത്തിയിട്ടും അനുകൂലമായ ഒരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല. പിഎസ്‌സിയുടെ റാങ്ക് ലിസ്റ്റിൽ 13,975 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽനിന്ന് കേവലം 24 ശതമാനം പേർക്ക് മാത്രമാണ് നിയമന ശുപാർശ അയച്ചിട്ടുള്ളത്. മുൻ ലിസ്റ്റിൽ 51 ശതമാനം പേർക്ക് നിയമനം നൽകിയ സ്ഥാനത്താണ് അതിന്റെ പകുതിയിൽ താഴെ നിയമനം ഇക്കുറി നടന്നത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com