തുടരുന്ന ഇസ്രയേൽ- പലസ്തീൻ സംഘർഷം: എന്താണു കാരണം? ആരാണ് യഥാർഥ വില്ലൻ? –വിഡിയോ
Mail This Article
ഒട്ടോമൻ സാമ്രാജ്യത്തിൽ ഉഗ്രപ്രതാപിയെന്നു പേരെടുത്തൊരു സുൽത്താനുണ്ടായിരുന്നു– സലിം ഒന്നാമൻ. മധ്യപൗരസ്ത്യ ദേശത്തിലേക്കും വടക്കൻ ആഫ്രിക്കയിലേക്കും തന്റെ സാമ്രാജ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സുൽത്താൻ സലിം 1516ൽ പലസ്തീൻ പ്രദേശം കീഴടക്കി. ഇന്നത്തെ ഇസ്രയേലും വെസ്റ്റ് ബാങ്കും ഗാസ മുനമ്പും മാത്രമല്ല, ജോർദാൻ, ലെബനൻ, സിറിയ എന്നീ പ്രദേശങ്ങളും ഉൾപ്പെട്ടതായിരുന്നു അന്ന് പലസ്തീൻ പ്രദേശം. മെഡിറ്ററേനിയൻ കടലിന്റെ കിഴക്കൻ തീരത്തെ ഈ പ്രദേശത്ത് പണ്ടു താമസിച്ചിരുന്ന ഫിലിസ്റ്റൈൻ വിഭാഗക്കാരിൽനിന്നായിരുന്നു പലസ്തീൻ എന്ന പേരു ലഭിച്ചത്. നാലു നൂറ്റാണ്ടുകാലത്തോളം ഒട്ടോമൻ സാമ്രാജ്യത്തിനു കീഴിലായിരുന്നു പലസ്തീൻ. ഇതിനൊരന്ത്യം വന്നതാകട്ടെ ഒന്നാം ലോകമഹായുദ്ധ കാലത്തും. ഒട്ടോമൻ സാമ്രാജ്യവും ഒന്നാം ലോകമഹായുദ്ധവുമെല്ലാം എങ്ങനെയാണ് ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിലെ നിർണായക ഏടുകളായി മാറിയത്. ആ ചരിത്രമാണ് ഇനി പറയാൻ പോകുന്നത്. ആരാണ് ഇസ്രയേലിനെയും പലസ്തീനെയും തമ്മിലടിപ്പിച്ചത്? എന്തുകൊണ്ടാണ് ഇസ്രയേല്‍–പലസ്തീൻ സംഘർഷം ഇന്നും അവസാനിക്കാത്തത്?