ADVERTISEMENT

മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണിൽ ചരിത്രം രചിച്ച് ഇന്ത്യയുടെ സുമിത് നാഗൽ. ലോക 31–ാം നമ്പർ താരം അലക്സാണ്ടർ ബുബ്ലിക്കിനെ അട്ടിമറിച്ച് നാഗൽ രണ്ടാം റൗണ്ടിൽ കടന്നു. മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകൾക്കാണ് സുമിത്തിന്റെ വിജയം. സ്കോർ: 6–4, 6-2, 7–6. മത്സരത്തിന്റെ മൂന്നാം സെറ്റിലെ വാശിയേറിയ പോരാട്ടത്തിന് ഒടുവിലാണ് കസഖ്സ്ഥാൻ താരം തോൽവി സമ്മതിച്ചത്.

ആദ്യ ആറു ഗെയിമുകളിൽ ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടമാണു നടത്തിയത്. ഒടുവിൽ ടൈ ബ്രേക്കറിലാണു വിജയിയെ തീരുമാനിച്ചത്. ഓസ്ട്രേലിയൻ ഓപ്പണിന്റെ ചരിത്രത്തിൽ 1989ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ‍സീഡ് ചെയ്ത താരത്തെ തോൽപിക്കുന്നത്.

പുരുഷ സിംഗിൾസിൽ ഒരു ഇന്ത്യൻ താരം ഇതുവരെ മൂന്നാം റൗണ്ട് വരെ മാത്രമാണ് എത്തിയിട്ടുള്ളത്. ഇതിഹാസ താരം രമേഷ് കൃഷ്ണൻ അഞ്ചു തവണ ഓസ്ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ എത്തിയിട്ടുണ്ട്. 1983,1984,1987,1988,1989 എഡിഷനുകളിലായിരുന്നു രമേഷ് കൃഷ്ണൻ ഓസ്ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിലെത്തിയത്.

ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ട് കടന്ന മറ്റൊരു ഇന്ത്യൻ താരം വിജയ് അമൃത്‍രാജ് ആണ്. 1984 ഓസ്ട്രേലിയൻ ഓപ്പണിൽ അദ്ദേഹം രണ്ടാം റൗണ്ടിലെത്തിയിരുന്നു. 1997, 2000 വർഷങ്ങളിൽ ലിയാൻഡർ പേസും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. 2013 ൽ സോംദേവ് ദേവ്‍വർമൻ ഓസ്ട്രേലിയൻ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കളിച്ചിട്ടുണ്ട്.

English Summary:

India's Sumit Nagal Makes History, Stuns World No. 31 Alexander Bublik

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com