പാരിസ് മാസ്റ്റേഴ്സ്: ജോക്കോവിച്ചിന് കിരീടം

Mail This Article
×
പാരിസ് ∙ ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവിനെ തോൽപിച്ച് ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച് പാരിസ് മാസ്റ്റേഴ്സ് ടെന്നിസ് കിരീടം സ്വന്തമാക്കി. തുടർച്ചയായ 7–ാം തവണയാണ് ജോക്കോ പാരിസിൽ ജേതാവാകുന്നത്. സ്കോർ: 6-4,6-3. മുപ്പത്തിയാറുകാരൻ ജോക്കോയുടെ 40–ാം എടിപി മാസ്റ്റേഴ്സ് 1000 കിരീടമാണിത്.
ജൂലൈയിൽ വിമ്പിൾഡൻ ഫൈനലിൽ സ്പെയിനിന്റെ കാർലോസ് അൽകാരസിനോടു പരാജയപ്പെട്ടതിനു ശേഷം തുടർച്ചയായ 18 മത്സരങ്ങളിൽ ജോക്കോ തോൽവിയറിഞ്ഞിട്ടില്ല.
English Summary:
Djokovic wins the Paris Masters title
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.