‘വ്യക്തിപരമായ വിവരങ്ങൾ സ്വകാര്യമാക്കി വയ്ക്കാൻ ശ്രദ്ധ, സാനിയ നേരത്തേ വിവാഹ മോചനം നേടി’

Mail This Article
ഹൈദരാബാദ് ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായി നേരത്തേ വിവാഹമോചിതയായിരുന്നതായി ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ. പാക്ക് ചലച്ചിത്രതാരം സന ജാവേദുമായി മാലിക്ക് കഴിഞ്ഞ ദിവസം വിവാഹിതനായ വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് സാനിയ കുടുംബം ഇക്കാര്യം പുറത്തുവിട്ടത്. സാനിയയുടെ സഹോദരി അനം മിർസ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
‘‘വ്യക്തിപരമായ വിവരങ്ങൾ സ്വകാര്യമാക്കി വയ്ക്കാൻ സാനിയ എല്ലായ്പ്പോഴും ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ചില കാര്യങ്ങൾ വ്യക്തമാക്കേണ്ട സാഹചര്യമുണ്ടായിരിക്കുന്നു. സാനിയയും ശുഐബും വിവാഹമോചിതരായിട്ട് കുറച്ചു മാസങ്ങളായി. പുതിയ യാത്രയിൽ ശുഐബിനു സാനിയയുടെ ആശംസകൾ..’’– കുറിപ്പിൽ പറയുന്നു.
2010ൽ ഹൈദരാബാദിൽ വച്ചാണ് സാനിയയും ശുഐബും വിവാഹിതരായത്. ഇരുവരുടെയും അഞ്ചു വയസ്സുള്ള മകൻ ഇസാൻ ഇപ്പോൾ സാനിയയ്ക്കൊപ്പമാണ്.