ADVERTISEMENT

മെൽബൺ ∙ യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിലും ഉജ്വല വിജയത്തോടെ ഇന്ത്യൻ ടെന്നിസ് താരം സുമിത് നാഗൽ ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്‌ലാം ടൂർണമെന്റിന്റെ പ്രധാന റൗണ്ടിൽ. ലോക റാങ്കിങ്ങിൽ 139–ാം സ്ഥാനത്തുള്ള സുമിത് യോഗ്യതാ മത്സരത്തിലെ അവസാന പോരാട്ടത്തിൽ ഇന്നലെ വീഴ്ത്തിയത് 38–ാം റാങ്കുകാരൻ സ്ലൊവാക്യയുടെ അലക്സ് മോൽകനെ (6–4, 6–4). കസഖ്സ്ഥാന്റെ അലക്സാണ്ടർ ബുബ്ലിക്കാണ് നാളെ ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ സുമിത്തിന്റെ എതിരാളി.

ഇരുപത്താറുകാരൻ സുമിത് നാഗൽ 3 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ഗ്രാൻ‍‍ഡ്സ്‌ലാം ടൂർണമെന്റിന്റെ പ്രധാന റൗണ്ടിലെത്തുന്നത്. 2021ൽ വൈൽഡ് കാർഡിലൂടെ ഓസ്‍ട്രേലിയൻ ഓപ്പണിൽ മത്സരിച്ച താരം ആദ്യ റൗണ്ടിൽ തോറ്റു പുറത്തായിരുന്നു. അതിനു മുൻപ് 2019, 2020 വർഷങ്ങളിൽ യുഎസ് ഓപ്പണിലും മത്സരിച്ചു. 2020ൽ യുഎസ് ഓപ്പണിന്റെ രണ്ടാം റൗണ്ടിലെത്തിയതാണ് കരിയറിലെ മികച്ച നേട്ടം.

ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷൻ വൈൽഡ് കാർഡ് എൻട്രി നിഷേധിച്ചതോടെയാണ് സുമിത്തിന് ഇത്തവണ യോഗ്യതാ മത്സരം കളിക്കേണ്ടിവന്നത്. 

പാക്കിസ്ഥാനെതിരായ ഡേവിസ് കപ്പ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നു സുമിത് പിൻമാറിയതായിരുന്നു ടെന്നിസ് അസോസിയേഷനെ പ്രകോപിപ്പിച്ചത്. തുടർന്ന് യോഗ്യതാ ടൂർണമെന്റിനിറങ്ങിയ താരം ഒരു സെറ്റു പോലും നഷ്ടപ്പെടുത്താതെ 3 മത്സരവും ജയിച്ചു കയറി.

English Summary:

Sumit Nagal in main round of Australian Open Grand Slam tournament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com