ADVERTISEMENT

മൊണാക്കോ ∙ മോണ്ടി കാർലോ ടെന്നിസ് ടൂർണമെന്റിൽ ലോക 38–ാം നമ്പർ താരം മാറ്റെയോ അർനാൽഡിയെ അട്ടിമറിച്ച് ഇന്ത്യയുടെ സുമിത് നാഗൽ. ടൂർണമെന്റിലെ ആദ്യ റൗണ്ട് മത്സരത്തിൽ, ഇറ്റാലിയൻ താരത്തിനെതിരെ ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമാണ് നാഗൽ ജയം പിടിച്ചെടുത്തത്. സ്കോർ: 5-7, 6-2, 6-4. 

ലോക ഏഴാം നമ്പർ താരം ഡെൻമാർക്കിന്റെ ഹോൾഗർ റൂണെയാണ് അടുത്ത റൗണ്ടിൽ നാഗലിന്റെ എതിരാളി. ഈ സീസണിൽ ഇത് രണ്ടാം തവണയാണ് റാങ്കിങ്ങിൽ 50ൽ താഴെയുള്ള ഒരു താരത്തെ നാഗൽ തോൽപിക്കുന്നത്. ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിൽ 27–ാം റാങ്കുകാരനായ കസഖ്സ്ഥാന്റെ അലക്സാണ്ടർ ബുബ്ലിക്കിനെ ഇരുപത്തിയാറുകാരനായ നാഗൽ തോൽപിച്ചിരുന്നു.

English Summary:

Monte carlo tennis updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com