ചേലക്കരയിലെ മനം മയക്കും മഴക്കാലകാഴ്ച

HIGHLIGHTS
  • നിളയുടെയും ഗായത്രിപ്പുഴയുടെയും നിറക്കാഴ്ചകൾ കാണാം.
chelakkara-02
കാട്ടരുവിയിലെ കളിയാവേശം: അവധി ദിനം കാട്ടരുവിയിൽ വോളിബോൾ കളിക്കുന്ന കുട്ടികൾ. കാളിയാറോഡ് കളപ്പാറ വനാതിർത്തിയിൽ നിന്നുള്ള കാഴ്ച.
SHARE

മഴയിൽ മനോഹരമാകുന്ന നാട്ടുമ്പുറ കാഴ്ചകൾ ആസ്വദിച്ചൊരു മൺസൂൺ യാത്ര ആഗ്രഹിക്കുന്നവർക്കു ചേലക്കര വഴി വരാം. നിളയുടെയും ഗായത്രിപ്പുഴയുടെയും നിറക്കാഴ്ചകൾ കാണാം. മായന്നൂരിലെ വയലോരത്തു നിന്നു കാണാവുന്ന കൂട്ടിൽ മുക്ക് തടയണ, ഗായത്രിപ്പുഴയിലെ ചീരക്കുഴി അണക്കെട്ട്, കൊണ്ടാഴി എഴുന്നള്ളത്തു കടവ് തടയണ എന്നിവിടങ്ങളിലെല്ലാം പുഴക്കാഴ്ചകൾ കാണാം. വലക്കാരിൽ നിന്നു മീൻ വാങ്ങാനും സൗകര്യമുണ്ട്. 

കാടിന്റെ കുളിരൊരുക്കുന്ന കാളിയാറോഡ് കളപ്പാറ പൂളക്കുണ്ട് വെള്ളച്ചാട്ടം, എളനാട് വനത്തിനകത്തെ മണ്ണാത്തിപ്പാറ ചോല എന്നിവയും മനോഹര മഴക്കാഴ്ചകളാണ്. വനാതിർത്തിയിലാണെങ്കിലും ധാരാളം പേർ മഴക്കാലത്ത് എത്തുന്നുണ്ട്. മലനിരകൾക്കു താഴെ വിശാലമായ പാടങ്ങളും തോടുകളുമൊക്കെയുള്ള തോന്നൂർക്കരയുടെ ഹരിത ഭംഗിയും കാണേണ്ടതാണ്. 

കൊണ്ടാഴി വാഴാട് ഉണ്ടിക്കൽ പാറയിലെ വെള്ളച്ചാട്ടം വനത്തിനുള്ളിൽ അല്ലാത്തതിനാൽ അപകട ഭയമില്ലാതെ ചെല്ലാം. കുട്ടികളോടൊത്തു വെള്ളത്തിൽ കളിക്കുകയും കുളിക്കുകയുമാവാം.

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS