ADVERTISEMENT

"പരീക്ഷ എഴുതികൊണ്ടിരുന്നപ്പോൾ നീ എന്തിനാണ് ആ കിളവനെ രക്ഷപെടുത്താൻ ഓടിയത്? എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ നീ ജയിൽ കാണേണ്ടി വരുമായിരുന്നു. മാത്രമല്ല എല്ലാം നിസാരമായ ചോദ്യങ്ങളായിരുന്നു. നീ ഉറപ്പായും പാസ്സാകുമായിരുന്നു."

ജോസ് മനുവിനെ കുറ്റപ്പെടുത്തി.

"സാരമില്ല...ഒരു ജീവൻ രക്ഷപെടുത്തുവാൻ സാധിച്ചല്ലോ "

"നിന്റെ അവസാനത്തെ ചാൻസ് അല്ലേ ഇത്‌...? അതുകൊണ്ട് ഞാൻ പറഞ്ഞതാണ്.."

യൂണിവേഴ്സിറ്റി ഓഫ് മെൽബൺ കമ്പസിൽ ഒരു ഇന്റർവ്യു അറ്റന്റ് ചെയ്യുവാൻ വന്നതാണ് മലയാളികളായ ജോസും മനുവും.

ഗ്രൂപ്പ്‌ ഇന്റർവ്യു ചെയ്യുന്ന ഹാളിലേക്ക് പ്രവേശിച്ച മനുവിന്റ അവസാനത്തെ പ്രതീക്ഷയും മങ്ങി.

ഒരു ഉത്സവത്തിനുള്ള ആളുകൾ ആ ഹാളിൽ നിറഞ്ഞിട്ടുണ്ട്.

എല്ലാം വിവിധ രാജ്യങ്ങളിൽ നിന്നും ഓസ്‌ട്രേലിയൻ വീസ ആഗ്രഹിച്ചു വന്നവരാണ്.

നാട്ടിൽ നിന്നും എംബിബിഎസ് പാസായി ഓസ്ട്രേലിയയിൽ വന്നിട്ടും നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുവാനായിരുന്നു മനുവിന്റെ തലവിധി.

പിആർ കിട്ടിയില്ലെങ്കിൽ അടുത്ത മാസം നാട്ടിലേക്ക് തിരിച്ചു പോകേണ്ടി വരുമെന്നോർത്തപ്പോൾ അവന്റെ മനസ്സിൽ കുറ്റബോധം തോന്നി.

നാട്ടിൽ പാരസെറ്റാമോൾ എഴുതിക്കൊടുത്താലും ജീവിക്കാമായിരുന്നു... തന്റെ അതിമോഹമാണ് ഈ വിനകൾ വരുത്തിവച്ചത്.

ഡോക്ടറാകുവാനുള്ള ഓസ്ട്രേലിയയിലെ കടമ്പകൾ നിരവധിയാണ്.

ജോസ് ഓസ്ട്രേലിയിൽ വന്നിട്ട് മൂന്നുമാസം മാത്രമേ ആയിട്ടുള്ളൂ..

പല പ്രാവശ്യം മനു പരീക്ഷകൾ എഴുതിയെങ്കിലും രജിസ്ട്രേഷൻ ഒരു മരീചികയായി മാറി.

നാട്ടിലെ ബാങ്കിൽ വലിയൊരു കടം വരുത്തിവച്ചത് കൊണ്ട് അവിടേക്ക് തിരിച്ചു ചെല്ലുവാനും സാധിക്കില്ല.

പ്രായമായ അച്ഛനും അമ്മയും നാട്ടിൽ വലിയ പ്രതീക്ഷയിലാണ്.

നഴ്സിംഗ് ഹോമിലെ കെയർ വർക്കറുടെ ജോലി അവന് തത്കാലം ആശ്വാസം നൽകി.

അച്ഛന്റെ ചികിത്സക്കുള്ള പണമെങ്കിലും നാട്ടിലേക്കയച്ചു കൊടുക്കുവാൻ സാധിച്ചതിൽ അവൻ ആശ്വസിച്ചു...

യൂണിവേഴ്സിറ്റി ഓഫ് ഗ്രേറ്റ്‌ മെൽബണിൽ ഓസ്‌ട്രേലിയയിലെ ഡോക്ടർമാർക്ക് നൽകുന്ന ഫെല്ലോഷിപ്പിന് അവൻ വെറുതെ അപേക്ഷ അയച്ചതാണ്.

ജോലിക്ക് പോകണമോ? അതോ ഇന്റർവ്യുന് പോകണമോ? അവൻ പലവട്ടം ആലോചിച്ചു.

ജോലിക്ക് പോയില്ലെങ്കിൽ നൂറ്റി അൻപത് ഡോളർ നഷ്ടം.

ഇന്റർവ്യു അറ്റൻഡ് ചെയ്താലും തനിക്ക് കിട്ടില്ലെന്ന്‌ അവന് ഉറപ്പായിരുന്നു.

ജോലിക്ക് പോകുവാൻ തന്നെ അവൻ തീരുമാനിച്ചു.

അവധി പറഞ്ഞാൽ ചിലപ്പോൾ കുറച്ചു ദിവസത്തേക്ക് അവർ വിളിക്കില്ല.

എന്നാൽ രണ്ടുദിവസം മുൻപ് മാനേജർ അയാളെ വിളിച്ചു അടുത്ത ദിവസം മുതൽ നൈറ്റ്‌ ചെയ്യണമെന്ന് പറഞ്ഞു.

അതുകൊണ്ട് മാത്രമാണ് അവൻ ഇന്റർവ്യു അറ്റൻഡ് ചെയ്യുവാൻ വന്നത്.

ജോസിനും ഇന്റർവ്യൂ ഉണ്ടെന്നറിഞ്ഞപ്പോൾ അവന് ഉത്സാഹം തോന്നി.

എന്നാൽ അവന് ഇഷ്ടമില്ലാത്ത കാര്യമാണ് ഗ്രൂപ്പ് ഇന്റർവ്യു.

അവൻ വാച്ചിൽ നോക്കി.

സമയം മൂന്ന് മണിയായിട്ടും ആരെയും വിളിച്ചിട്ടില്ല.

രാവിലെ പത്തുമണിക്ക് ഹാളിൽ വന്നതാണ്..

ഇന്റർവ്യു ബോർഡിലുള്ള മൂന്നുപേർ ഒരു മുറിയിലിരുന്ന് ചർച്ചയിലാണ്.

രാവിലെ മുതൽ വൈകുന്നേരം വരെയാണ് ഇന്റർവ്യു എന്ന് അവനുള്ള കത്തിൽ പറഞ്ഞിരുന്നു.

കുറെ പേർ ഹാളിൽ നിന്നും ഇറങ്ങിപ്പോയി.

അവൻ ചുറ്റിനും നോക്കിയപ്പോൾ വന്നിരിക്കുന്നവരെല്ലാം തന്നെക്കാൾ സമർത്ഥരാണ് എന്ന് അവന് തോന്നി.

ഒരു വേക്കൻസിക്ക് എന്തിനാണ് അവർ ഇത്രയും ആളുകളെ വിളിച്ചത്?

അവന് നിരാശ തോന്നി.

തിരിച്ചു റൂമിലേക്ക് പോയാൽ ഉറങ്ങാമായിരുന്നു...

പെട്ടെന്നാണ് ആ ഹാളിലേക്ക് ഓസ്ട്രേലിയയിലെ ആദിമ വർഗ്ഗക്കാരനായ ഒരാൾ മുഷിഞ്ഞു നാറിയ വസ്ത്രവുമായി അവിടേക്ക് കടന്നു വന്നത്.

അയാൾ അടുത്തുവന്നപ്പോൾ പലരും അറിയാതെ മൂക്കുപൊത്തി.

ഓസ്ട്രേലിയയിൽ അപൂർവ്വമായ ഒരു കാഴ്ചയാണ് അത്.

"ഇയാളും ഇന്റർവ്യു അറ്റൻഡ് ചെയ്യുവാൻ വന്നതാണോ?'

ജോസ് അത്ഭുതത്തോടെ മനുവിനോട് ചോദിച്ചു.

പെട്ടെന്നാണ് ഒരു അറിയിപ്പ് വന്നത്.

"ലേഡീസ് ആൻഡ് ജെന്റിൽമെൻ.... യു ഹാവ് എ റിട്ടൻ എക്സാം നൗ... യു ഹാവ് ടു കംപ്ലീറ്റ് ഫിഫ്റ്റി മൾട്ടിപ്പിൾ ചോയസ് ക്വസ്റ്റിയൻസ് ഇൻ ഫിഫ്റ്റിൻ മിനിറ്റ്സ് .."

അവർ ഇരിക്കുന്ന കസേരയിൽ തന്നെയുള്ള ടേബിളിൽ നിമിഷങ്ങൾ കൊണ്ട് ചോദ്യപേപ്പറുകൾ നിരന്നു.

ചോദ്യങ്ങൾ വായിച്ചു നോക്കിയ മനുവിന്റെ മനസ്സിൽ സന്തോഷം തോന്നി.

വളരെ നിസ്സാരമായ ചോദ്യങ്ങൾ...

പക്ഷെ പതിനഞ്ചു മിനിട്ടിനുള്ളിൽ തീർക്കണം.

താൻ ഒരു നൂൽ പലത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് മനസ്സിലാക്കിയ മനു തിരക്കിട്ട് ഉത്തരങ്ങൾ എഴുതുവാൻ തുടങ്ങി.

പെട്ടെന്നാണ് ഒരു അലർച്ച ആ ഹാളിൽ മുഴങ്ങിയത്.

ആ ആദിമ വർഗ്ഗക്കാരനിൽ നിന്നാണ് ആ ശബ്ദം കേട്ടത്.

അയാൾ വെട്ടിയിട്ട വാഴപോലെ നിലത്തേക്കു വീണു.

എല്ലാവരും ഒരു നിമിഷം സ്തംഭിച്ചു പോയി.

പക്ഷെ തങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്ന പേപ്പർ ഉപേക്ഷിക്കുവാൻ ആരും തയാറായില്ല.

അയാൾ ഇപ്പോൾ തന്നെ മരിക്കുമെന്നു മനുവിന് തോന്നി.

തന്റെ അച്ഛന്റെ പ്രായമുള്ള മനുഷ്യൻ...

അവൻ പിന്നീട് ഒന്നും ആലോചിച്ചില്ല.

അയാളുടെ അടുത്തേക്ക് അവൻ ഓടി ചെന്നു.

പൾസ് പരിശോധിച്ചപ്പോൾ ജീവനുണ്ടെന്ന് അവന് മനസ്സിലായി.

അവൻ സിപിആർ നൽകുവാൻ തുടങ്ങിയപ്പോൾ മറ്റുള്ളവരിൽ കുറച്ചുപേർ അവന്റെ അടുത്തേക്ക് വന്നു.

"ആംബുലൻസ് പ്ലീസ്... "അവൻ അവരെ നോക്കി അലറി.

പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തി.

അങ്ങനെ അവന്റെ പരീക്ഷ കുളമായി.

ആകെ പത്ത് ചോദ്യങ്ങൾക്കു മാത്രമാണ് അവൻ ഉത്തരം എഴുതിയത്.

പിആർ കിട്ടുവാനുള്ള അവസാനത്തെ ചാൻസും നഷ്ടപെട്ടതിൽ നിരാശ തോന്നിയെങ്കിലും ഒരു ജീവൻ രക്ഷിക്കുവാൻ തോന്നിയതിലുള്ള സംതൃപ്തി അവന്റെ മനസ്സിൽ നിറഞ്ഞുനിന്നു

ജോസ് വളരെ ആത്മവിശ്വാസത്തിലായിരുന്നു

പേർസണൽ ഇന്റർവ്യൂ തുടങ്ങി.

അവസാനമാണ് മനുവിന്റെ പേര് വിളിച്ചത്.

തന്റെ ആൻസർ ഷീറ്റ് മേശപ്പുറത്തിരിക്കുന്നത് കണ്ട അവന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.

"ഡൂ യു ഹാവ് എനി ക്വസ്റ്റ്യൻസ് ടു ആസ്ക്?"

അതിൽ ഒരാളുടെ ആദ്യത്തെ ചോദ്യം തന്നെ അതായിരുന്നു.

"നോ..."അവൻ പറഞ്ഞു.

"വി ഹാവ് ഒൺലി വൻ പൊസിഷൻ ഹിയർ...വീ തോട്ട് ഫ്രം ഫിഫ്റ്റി കാൻഡിഡേറ്റ്സ് ഇറ്റ് വിൽ ബി വെരി ചല്ലഞ്ചിങ് ടു സെലക്ട്‌ വൻ പേഴ്സൺ....ബട്ട്‌ വി സെലക്റ്റഡ് വൺ വെരി ഈസിലി..."

അവൻ കേട്ടിരുന്നു... സ്ഥിരം കേൾക്കുന്നതിൽ നിന്നും വലിയ വ്യത്യാസമൊന്നുമില്ല... അവൻ ഓർത്തു.

സായിപ്പ് തുടർന്നു പറഞ്ഞു.

"ഇറ്റ് ഈസ്‌ ഗുഡ് ദാറ്റ്‌ യൂ സേവ്ഡ് എ പേഴ്സൺ ബട്ട്‌ യു നോ ദാറ്റ്‌ യു മേ ഫേസ് ലീഗൽ ആക്ഷൻ ഇഫ് സംതിങ് ഗോസ് റോങ്ങ്‌...."

‌"സോറി...ഐ ഡിഡ് നോട്ട് തിങ്ക് എബൌട്ട്‌ ദാറ്റ്‌...."

മനു പരുങ്ങി.

"ബട്ട്‌ ഫോർ ആസ് ഒൺലി വൺ പേഴ്സൺ പാസ്സ് അവർ ഗ്രൂപ്പ് ഇന്റർവ്യു... ഹി ഷോസ് ദി ഡ്യൂട്ടി ഓഫ്‌ കെയർ......."

എന്തിനാണ് ഇതൊക്കെ തന്നോട് പറയുന്നതെന്നുള്ള ഭാവത്തിൽ അവൻ അയാളെ നോക്കി.

അയാൾ പുഞ്ചിരിച്ചു കൊണ്ട് തുടർന്നു.

"വി ക്രീയേറ്റഡ് എ സെനാരിയോ.... ഹൌ ടു ആക്ട് ഇൻ ആൻ എമർജൻസി സിറ്റുവേഷൻ....യു ആർ ദി ഒൺലി പേഴ്സൺ ഹു പാസ്സ് ദാറ്റ്‌ എക്സാം..."

മനുവിന് ഒന്നും മനസ്സിലായില്ല.

അവൻ അന്തം വിട്ട് മുൻപിലിരിക്കുന്ന ആളുകളെ നോക്കി.

സായിപ്പ് വീണ്ടും തുടർന്നു.

"വീ ആക്ച്വലി ലൂക്കിങ് ഫോർ എ പേഴ്സൺ വിത്ത്‌ ഹ്യുമാനിറ്റി, എംപതി ആൻഡ് കമ്പാഷൻ..... വീ ഫൗണ്ട് ദാറ്റ്‌, യൂ ആർ ദി റൈറ്റ് പേഴ്സൺ......ഈഫ് യൂ ഹാപ്പി വിത്ത്‌ ഔർ സാലറി യൂ ക്യാൻ ജോയിൻ ടുമോറോ...."

തന്റെ കഷ്ടകാലം ഒരു നിമിഷ നേരത്തെ തന്റെ പ്രവർത്തനം കൊണ്ട് മാറിയതിൽ മനു ദൈവത്തെ സ്തുതിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com